Careers
-
കോള്‍ ഇന്ത്യ ലിമിറ്റഡില്‍ 481 ഒഴിവുകള്‍; അവസാന തീയതി ഓഗസ്റ്റ് 7
ദില്ലി: കോൾ ഇന്ത്യ ലിമിറ്റഡ് മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പേഴ്‌സണൽ & എച്ച്ആർ, എൻവയോൺമെന്റ്, മെറ്റീരിയൽസ് മാനേജ്‌മെന്റ്, മാർക്കറ്റിംഗ് & സെയിൽസ് എന്നിവയുൾപ്പെടെ 481 ഒഴിവുകളാണുള്ളത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം. അപേക്ഷ നടപടികൾ ജൂലൈ 8 മുതൽ ആരംഭിക്കും. കംപ്യൂട്ടർ അധിഷ്‌ഠിത ഓൺലൈൻ ടെസ്റ്റിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും കോൾ ഇന്ത്യ എംടി റിക്രൂട്ട്‌മെന്റ്. www.coalindia.in എന്ന വെബ്സൈറ്റിൽ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കുക. ജൂലൈ 4 നാണ് വിജ്ഞാപനം പുറത്തിറങ്ങിയത്. പേഴ്സണൽ ആന്റ് എച്ച് ആർ- 138 എൻവയോൺമെന്റ് – 68 മെറ്റീരിയൽസ് മാനേജ്‌മെന്റ് – 115 മാർക്കറ്റിംഗ് ആന്റ് സെയിൽസ് – 17 കമ്യൂണിറ്റി ഡെവലപ്മെന്റ് – 79 ലീഗൽ – 54 പബ്ലിക് റിലേഷൻസ് – 6 കമ്പനി സെക്രട്ടറി – 4 എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ. വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും മറ്റും കൂടുതൽ വിശദാംശങ്ങൾക്കായി www.coalindia.in എന്ന…
Read More » -
വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ ഒഴിവുകള്‍
ആലപ്പുഴ: വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ സോഷ്യല്‍ വര്‍ക്കറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സൈക്കോളജി/ സോഷ്യോളജി/ സോഷ്യല്‍ വര്‍ക്ക് ബിരുദം/ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ജില്ലക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പരമാവധി പ്രായം 40 വയസ്.അപേക്ഷ ജൂെലെ 20ന് െവെകുന്നേരം അഞ്ചു വരെ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കോണ്‍വെന്റ് സ്‌ക്വയര്‍, ആലപ്പുഴ എന്ന വിലാസത്തില്‍ സ്വീകരിക്കും. അപേക്ഷ ഫോറവും വിശദവിവരവും http://wcd.kerala.gov.in എന്ന വിലാസത്തില്‍ ലഭിക്കും. വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ കൗണ്‍സിലറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സൈക്കോളജി/ സോഷ്യല്‍ വര്‍ക്ക് ബിരുദം/ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള…
Read More » -
ഐഡിബിഐ എക്സിക്യൂട്ടീവ് ഒഴിവുകൾ; ഓൺലൈൻ പരീക്ഷ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
ദില്ലി: ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (ഐഡിബിഐ) എക്‌സിക്യൂട്ടീവുകളുടെ (കരാറിൽ) തസ്തികയിലേക്കുള്ള അഡ്മിറ്റ് കാർഡ് (admit card released) പുറത്തിറക്കി. ജൂലൈ 2നാണ് അഡ്മിഷൻ ടിക്കറ്റ് പുറത്തിറക്കിയത്. ഐഡിബിഐ റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ idbibank.in-ൽ നിന്ന് ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി ആകെ 1544 ഒഴിവുകളിലേക്കാണ് നിയമനം നടത്തുക. 2022 ജൂലൈ 09-ന് എക്‌സിക്യുട്ടീവ് തസ്തികകളിലേക്കുള്ള ഓൺലൈൻ ടെസ്റ്റ് താൽക്കാലികമായി നടത്തും. ആകെ ഒഴിവുകളിൽ 1044 തസ്തികകൾ എക്‌സിക്യൂട്ടീവ് (കരാർ) തസ്തികകളിലും 500 എണ്ണം അസിസ്റ്റന്റ് മാനേജർമാർ, ഗ്രേഡ് ‘എ’ തസ്തികകളിലുമാണ് സംവരണം ചെയ്തിരിക്കുന്നത്. അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം idbibank.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക ഹോംപേജിൽ, ‘കരിയർ’ വിഭാഗത്തിൽ ക്ലിക്കുചെയ്യുക ‘കറന്റ് ഓപ്പണിംഗ്’ വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക ഇപ്പോൾ “ഓൺലൈൻ പരീക്ഷയ്ക്കുള്ള കോൾ ലെറ്റർ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി തുടങ്ങിയ…
Read More » -
റെയില്‍വേയില്‍ 1659 അപ്രന്റിസ് തസ്തികകളില്‍ ഒഴിവ്; ഇന്ന് മുതല്‍ അപേക്ഷിക്കാം
ദില്ലി: റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്‍ (ആര്‍ആര്‍ബി), നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ (എന്‍സിആര്‍) 1659 അപ്രന്റിസ് തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് RRC, NCR ന്റെ ഔദ്യോഗിക സൈറ്റായ rrcpryj.org-ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. RRB, NCR റിക്രൂട്ട്മെന്റ് 2022-നുള്ള അപേക്ഷാ പ്രക്രിയ ഇന്ന് മുതല്‍ ആരംഭിച്ചു. ഓഗസ്റ്റ് 1-ന് അവസാനിക്കും. ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥി ഒരു അംഗീകൃത ബോര്‍ഡില്‍ നിന്ന് മൊത്തത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ SSC/മെട്രിക്കുലേഷന്‍/10-ാം ക്ലാസ് പരീക്ഷയോ തത്തുല്യമായ പരീക്ഷയോ (10+2 പരീക്ഷാ സമ്പ്രദായത്തിന് കീഴില്‍) വിജയിച്ചിരിക്കണം കൂടാതെ ബന്ധപ്പെട്ട ട്രേഡില്‍ ITI പാസായിരിക്കണം. ഉദ്യോഗാര്‍ത്ഥിയുടെ പ്രായപരിധി 2022 ഓഗസ്റ്റ് 1-ന് 15 വയസ്സിനും 24 വയസ്സിനും ഇടയില്‍ ആയിരിക്കണം. ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷാ ഫീസായി 100 രൂപ അടയ്ക്കേണ്ടതാണ്. SC/ST/PWD/വനിതാ അപേക്ഷകര്‍ ഫീസ് അടയ്ക്കേണ്ടതില്ല. ഡെബിറ്റ് കാര്‍ഡ് / ക്രെഡിറ്റ് കാര്‍ഡ് / ഇന്റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങിയവ ഉപയോഗിച്ച് പേയ്‌മെന്റ്…
Read More » -
കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ വര്‍ക്ക്‌മെന്‍ തസ്തികയില്‍ 106 ഒഴിവ്….
കൊച്ചി: കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് കരാര്‍ അടിസ്ഥാനത്തില്‍ വര്‍ക്ക്മെന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. 106 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിജ്ഞാപനം cochinshipyard.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ കാണാം. യോഗ്യരും താല്‍പ്പര്യമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിച്ച് തുടങ്ങാം. അപേക്ഷ നടപടികള്‍ ജൂണ്‍ 24 മുതല്‍ ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാന ദിവസം 2022 ജൂലൈ 8 ആണ്. ഉദ്യോഗാര്‍ത്ഥികള്‍ വിജ്ഞാപനം പരിശോധിച്ച് വര്‍ക്ക്മെന്‍ തസ്തികകളിലേതെങ്കിലും അപേക്ഷിക്കാന്‍ യോഗ്യരാണോ എന്ന് ഉറപ്പു വരുത്തിയതിന് ശേഷം അപേക്ഷിക്കണം. തസ്തികകളുടെ ഉയര്‍ന്ന പ്രായപരിധി 30 വയസ്സാണ്. അപേക്ഷകര്‍ 1992 ജൂലൈ 9-ന് ജനിച്ചവരോ അതിനു ശേഷമോ ആയിരിക്കരുത്. എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള പ്രായ ഇളവ് നിയമങ്ങള്‍, യോഗ്യതകള്‍, എന്നിവയെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിജ്ഞാപനം പരിശോധിക്കാം. എല്ലാ വിഭാഗങ്ങളിലെയും അപേക്ഷകര്‍ക്ക് 200 രൂപയാണ് അപേക്ഷാ ഫീസ്. ഡെബിറ്റ് കാര്‍ഡ്/ക്രെഡിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിംഗ്/യുപിഐ/വാലറ്റ് വഴി ഓണ്‍ലൈന്‍ മോഡ് വഴിയാണ് പേയ്മെന്റ് നടത്തേണ്ടത്. CSL റിക്രൂട്ട്മെന്റ് 2022 – എങ്ങനെ അപേക്ഷിക്കാം cochinshipyard.in…
Read More » -
പി.ആര്‍.ഡിയിൽ പെയ്‍ഡ് അപ്രന്‍റീസ്ഷിപ്പ്
കൊച്ചി: ഇന്‍ഫർമേഷന്‍ ആന്‍റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ എറണാകുളം ജില്ലാ ഓഫീസിന് കീഴിൽ ആറു മാസത്തെ പെയ്ഡ് അപ്രന്‍റീസ്ഷിപ്പിന് ജേണലിസം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജേണലിസം, പബ്ലിക് റിലേഷൻസ് എന്നിവയിലേതെങ്കിലും പ്രധാന വിഷയമായി എടുത്ത് അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ജേണലിസം, പബ്ലിക് റിലേഷൻസ് എന്നീ വിഷയങ്ങളിലേതെങ്കിലും പി .ജി ഡിപ്ലോമയോ നേടിയവർക്കാണ് അപേക്ഷിക്കാവുന്നത്. അപേക്ഷകർ 2020-21, 2021-2022 അധ്യയന വർഷങ്ങളിൽ കോഴ്സ് പാസായവർ ആയിരിക്കണം. യോഗ്യത സർട്ടിഫിക്കറ്റിന്‍റെ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ഓൾഡ് കളക്ടറേറ്റ്, പാർക്ക് അവന്യൂ, എറണാകുളം 68 2011 എന്ന വിലാസത്തിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ അപേക്ഷിക്കണം. 2022 ജൂലൈ 10ന് വൈകുന്നേരം അഞ്ച് വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിൽ അയക്കുമ്പോൾ കവറിന്റെ പുറത്ത് അപ്പ്രൻ്റീസ്ഷിപ്പ് – 2022 എന്ന് കാണിച്ചിരിക്കണം. യോഗ്യതയുടെയും എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്‍റെയും…
Read More » -
ഇന്ത്യയില്‍ ആദ്യം; പട്ടികവര്‍ഗക്കാരെ സിവില്‍ സര്‍വീസിലെത്തിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിക്ക് തുടക്കം
തിരുവനന്തപുരം: പട്ടികവര്‍ഗ വിദ്യാര്‍ഥികളെ സിവില്‍ സര്‍വീസിലെത്തിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിക്ക് തുടക്കമായി. പട്ടികവര്‍ഗക്കാരായ ബിരുദധാരികള്‍ക്കുള്ള സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. 50 ശതമാനം മാര്‍ക്കോടെ ഡിഗ്രി പാസായ 30 വയസ്സില്‍ താഴെയുള്ളവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 40 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. താമസ-ഭക്ഷണ സൗകര്യത്തോടെ നടക്കുന്ന ഒരു മാസത്തെ പരിശീലനത്തില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്ക് ഇന്ത്യയിലെവിടെയുമുള്ള മികച്ച കേന്ദ്രത്തില്‍ പഠിച്ച് പരീക്ഷ എഴുതാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് ഇത്തരത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നല്‍കുന്നത്. പിന്നാക്കവിഭാഗത്തില്‍ നിന്നുള്ള കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് എത്തിക്കുമെന്നും ഇതിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്നും ദേവസ്വം- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പിന്നാക്കവിഭാഗം ആളുകളെ മുഖ്യധാരയിലേക്കെത്തിക്കാന്‍ ആനുകൂല്യങ്ങള്‍ നല്‍കിയതുകൊണ്ട് മാത്രം കാര്യമില്ല. മറിച്ച് മെച്ചപ്പെട്ട വിദ്യാഭ്യാസം കൂടി നല്‍കിയാലേ അത് സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പരിശീലനത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍…
Read More » -
ബിരുദധാരികള്‍ക്ക് കലക്ടറോടൊപ്പം പ്രവര്‍ത്തിക്കാം; ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ജൂലായ് 7 വരെ
കോഴിക്കോട്: ജില്ലാ കലക്ടറുടെ ഇന്റേര്‍ണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് ബിരുധദാരികള്‍ക്ക് അപേക്ഷിക്കാന്‍ അവസരം. 2022 ജൂലായ് – ഒക്ടോബര്‍ ബാച്ചിലേക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ജൂലായ് 7 വരെ നീട്ടി. ബിരുദധാരികളായ യുവതീ യുവാക്കള്‍ക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പ്രോഗ്രാം സംബന്ധിച്ച വിശദാംശങ്ങള്‍ വായിച്ച് മനസ്സിലാക്കിയ ശേഷം ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിച്ച് നല്‍കുകയാണ് വേണ്ടത്. നാല് മാസമാകും ഇന്റേര്‍ണ്‍ഷിപ്പിന്റെ കാലാവധി. സ്‌റ്റൈപ്പ്ന്റ് ഉണ്ടായിരുക്കുന്നതല്ല. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. അപേക്ഷകളില്‍ നിന്ന് പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ തുടര്‍ന്ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഇന്റര്‍വ്യൂവിന്റെ തിയ്യതിയും വിശദാംശങ്ങളും തിരഞ്ഞെടുക്കപ്പെടുന്നവരെ പിന്നീട് അറിയിക്കുന്നതാണ്. പുതിയ ബാച്ച് ജൂലായ് രണ്ടാം വാരം ആരംഭിക്കും. പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാന്‍ അവസരം നല്‍കികൊണ്ട് സര്‍ക്കാര്‍ പദ്ധതികളിലും വികസന പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതല്‍ക്ക്…
Read More » -
സിബിഎസ്ഇ പത്താം ക്ലാസ് ഫലപ്രഖ്യാപനം അടുത്തയാഴ്ച; പ്ലസ് ടു ഫലം 10 ന്; സൂചന നല്‍കി മന്ത്രാലയം
ന്യൂഡല്‍ഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷാ ഫലപ്രഖ്യാപനം ജൂലൈയില്‍. പത്താം ക്ലാസ് പരീക്ഷാഫലം ജൂലൈ നാലിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ പത്തിനും ഉണ്ടായേക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍. പത്താം ക്ലാസിന്റെ ഫലമാകും ആദ്യം പ്രഖ്യാപിക്കുക. ഇതിന് പിന്നാലെ ജൂലൈ 10 ന് പന്ത്രണ്ടാം ക്ലാസ് ഫലവും പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കഴിഞ്ഞ വര്‍ഷം കൊവിഡുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളൊക്കെ മാറിയശേഷം രണ്ട് ടേമുകളായിട്ടാണ് പരീക്ഷ നടത്തിയത്. ഈ രണ്ട് ടേമുകളിലെയും മാര്‍ക്ക് കൂട്ടിച്ചേര്‍ത്തുള്ള ഒരു മാര്‍ക്ക് ലിസ്റ്റാകും അടുത്ത മാസം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിനുള്ള അവസാന ഘട്ടങ്ങളിലാണെന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തെ ഭൂരിഭാഗം വിദ്യാഭ്യാസ ബോഡുകളും പരീക്ഷ ഫലങ്ങള്‍ പ്രഖ്യാപിച്ചിട്ടും സി.ബി.എസ്.ഇ ഫലപ്രഖ്യാപനം വൈകുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ പ്രതിഷേധം ശക്തമാണ്. ഫലപ്രഖ്യാപനം വൈകുന്നത് വിദ്യാര്‍ത്ഥികളുടെ തുടര്‍പഠന സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. അതേസമയം 2022 ജൂലൈയിൽ നടക്കുന്ന എസ്.എസ്.എൽ.സി, റ്റി.എച്ച്.എസ്.എൽ.സി ‘സേ’ (SAY Examination) പരീക്ഷകളുടെ (new timetable) പുതുക്കിയ…
Read More »