CareersNEWS

നേവിയില്‍ അവസരം: സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം; അവസാന തീയതി 22

ദില്ലി: അഗ്‌നിവീര്‍ സീനിയര്‍ സെക്കണ്ടറി റിക്രൂട്ട്‌സ് പ്രവേശനത്തിന് അപേക്ഷ വിജ്ഞാപനം പുറത്തിറക്കി ഇന്ത്യന്‍ നേവി. അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ joinindiannavy.gov.in. വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. 2800 തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 560 തസ്തികകളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം.

Signature-ad

ജൂലൈ 22 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. നാലു വര്‍ഷത്തേക്കാണ് നിയമനം. ജൂലൈ 15 മുതലാണ് അപേക്ഷ നടപടികള്‍ ആരംഭിച്ചത്. യോഗ്യത മാത്സും ഫിസിക്‌സും പഠിച്ച് പ്ലസ് ടു ജയം (കെമിസ്ട്രി/ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് ഇവയില്‍ ഒരു വിഷയം പഠിച്ചിരിക്കണം).

ശമ്പളം 30000. 1999 നവംബര്‍ 1നും 2005 ഏപ്രില് 30 നും ഇടയില്‍ ജനിച്ചവരായിരിക്കണം. അപേക്ഷ സമര്‍പ്പിക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും പ്രായപരിധിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ വിശദമായി വിജ്ഞാപനം പരിശോധിച്ച് മനസ്സിലാക്കണം.

ശാരീരികയോഗ്യത ഉയരം- പുരുഷന്‍: 157 സെ.മീ.; സ്ത്രീ: 152 സെ.മീ. എഴുത്തുപരീക്ഷ, ഫിസിക്കല്‍ ടെസ്റ്റ് എന്നിവ മുഖേനയാണ് തെരഞ്ഞെടുപ്പ്. ഫിസിക്കല്‍ ടെസ്റ്റില്‍ പുരുഷന്‍: 6 മിനിറ്റ് 30 സെക്കന്റില്‍ 1.6 കിമീ ഓട്ടം, 20 സ്‌ക്വാറ്റ്‌സ്, 12 പുഷ് അപ്‌സ്.

സ്ത്രീ: 8 മിനിറ്റില്‍ 1.6 കിമീ ഓട്ടം, 15 സ്‌ക്വാറ്റ്‌സ്, 10 സിറ്റ് അപ്‌സ് എന്നിവ ഉള്‍പ്പെടുന്നു. വിശദാംശങ്ങള്‍ക്കായി joinindiannavy.gov.in. സന്ദര്‍ശിക്കുക.

 

Back to top button
error: