CareersNEWS

കൊല്‍ക്കത്ത ഗാര്‍ഡന്‍ റീച്ച് ഷിപ് ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനിയേഴ്‌സ് ലിമിറ്റഡില്‍ 253 ഒഴിവ്

കൊല്‍ക്കത്ത ഗാര്‍ഡന്‍ റീച്ച് ഷിപ് ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനിയേഴ്‌സ് ലിമിറ്റഡി (GRSE) ല്‍ അപ്രന്റിസ്/ട്രെയിനികളുടെ 253 ഒഴിവുണ്ട്. ഓണ്‍െലെനായി ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം.

തസ്തിക, വിഭാഗം, ഒഴിവ്, യോഗ്യത എന്നിവ യഥാക്രമം ചുവടെ.

  • ട്രേഡ് അപ്രന്റിസ്-എക്‌സ് ഐ.ടി.ഐ (ഫിറ്റര്‍, വെല്‍ഡര്‍-ജി ആന്‍ഡ് ഇ. ഇലക്ട്രീഷ്യന്‍, മെഷിനിസ്റ്റ്, െപെപ് ഫിറ്റര്‍, കാര്‍പെന്റര്‍, ഡ്രാഫ്റ്റ്‌സ്മാന്‍-മെക്, പി.എ.എസ്.എ.എ, ഇലക്‌ട്രോണിക് മെക്കാനിക്, പെയിന്റര്‍, മെക്കാനിക്-ഡീസല്‍, ഫിറ്റര്‍-സ്ട്രക്ചറല്‍, സെക്രട്ടേറിയല്‍ അസിസ്റ്റന്റ്-ഇംീഷ്, എം.എം.ടിഎം, ഐ.സി.ടി.എസ്.എം, ആര്‍എസി-മെക്) (163): എ.ഐ.ടി.ടി (സിടിഎസ്) ജയം. ബന്ധപ്പെട്ട എന്‍.ടി.സി (എന്‍സിവിടി).
  • ട്രേഡ് അപ്രന്റിസ്-ഫ്രഷര്‍ (ഫിറ്റര്‍, വെല്‍ഡര്‍ (ജി ആന്‍ഡ് ഇ), ഇലക്ട്രീഷ്യന്‍, മെഷിനിസ്റ്റ്, െപെപ് ഫിറ്റര്‍) (40): പത്താം ക്ലാസ്.
  • ടെക്‌നീഷ്യന്‍ അപ്രന്റിസ് (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികോം, സിവില്‍) (30): ബന്ധപ്പെട്ട എന്‍ജിനീയറിങ് ഡിപ്ലോമ.
  • ഗ്രാജ്വേറ്റ് അപ്രന്റിസ് (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഐടി, സിവില്‍) (16): ബന്ധപ്പെട്ട എന്‍ജിനീയറിങ് ബിരുദം.
  • എച്ച്.ആര്‍ ട്രെയിനി (4): ഏതെങ്കിലും ബിരുദം. എച്ച്.ആര്‍ മാനേജ്‌മെന്റ്/എച്ച്.ആര്‍ ഡവലപ്‌മെന്റ്/പഴ്‌സനേല്‍ മാനേജ്‌മെന്റ്/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/സോഷ്യല്‍ വര്‍ക്/ലേബര്‍ വെല്‍ഫെയറില്‍ എം.ബി.എ/പിജി ഡിപ്ലോമ.
Signature-ad

കൂടുതല്‍ വിവരങ്ങള്‍ www/grse.inn എന്ന വെബ്‌െസെറ്റില്‍ പ്രസിദ്ധീകരിക്കും.

Back to top button
error: