Careers
-
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൽ ബിസിനസ് കറസ്പോണ്ടന്റിനെ ക്ഷണിക്കുന്നു
കോട്ടയം: ബാങ്കിങ് സേവനങ്ങൾ മികച്ച രീതിയിൽ താഴേത്തട്ടിൽ എത്തിക്കുന്നതിനായി തപാൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിലേക്ക് ബാങ്കിങ് കറസ്പോണ്ടന്റിനെ ക്ഷണിക്കുന്നു. യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. പ്രായം: 18 നും 75 നും മധ്യേ. അപേക്ഷിക്കുന്ന സ്ഥലത്തെ സ്ഥിരതാമസക്കാരനായിരിക്കണം. പ്രാദേശിക ഭാഷയിൽ പ്രവീണ്യം വേണം. ആധാർ, പാൻകാർഡ് എന്നിവ ഉണ്ടായിരിക്കണം. സ്വന്തമായി ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ, ബയോമെട്രിക് ഡിവൈസ്, കാർഡ് പ്ലസ് പിൻ ഡിവൈസ് എന്നിവ ഉണ്ടായിരിക്കണം. വിശദവിവരത്തിന് http://www.ippbonline.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: 0481-2582233, 7012713604, 9741252772.
Read More » -
ആകാശ എയറില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
ദില്ലി: രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബംഗളൂരു, ദില്ലി, മുംബൈ എന്നിവിടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകാശ എയർ ഔദ്യോഗിക ട്വിറ്റർ പേജിലാണ് അറിയിപ്പുള്ളത്. കോടീശ്വരനായ രാകേഷ് ജുൻജുൻവാലയുടെയും ഇൻഡിഗോയുടെ മുൻ പ്രസിഡന്റ് ആദിത്യ ഘോഷിന്റെയും പിന്തുണയുള്ള എയർലൈൻ 2021 ഓഗസ്റ്റ് ആദ്യ പകുതിയിൽ ആണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നേടിയത്. ഒഴിവുകളെക്കുറിച്ച് വിശദാംശങ്ങൾ കാബിൻ ക്രൂ – ഫ്രഷർ എക്സ്പീരിയൻസ്ഡ് കാബിൻ ക്രൂ ഡോക്ടർ (എംബിബിഎസ്) മാനേജർ – മെഡിക്കൽ സർവ്വീസസ് എക്സിക്യൂട്ടീവ് – അക്കൗണ്ട്സ് പേയബിൾ ഡിജിസിഎ അപ്രൂവ്ഡ് ബി-737 ക്വാളിഫൈഡ് എസ് ഇ പി ഇൻസ്ട്രക്റ്റർ ഫസ്റ്റ് എയിഡ് ഇൻസ്ട്രക്റ്റർ ഡിജിസിഎ അപ്രൂവ്ഡ് ക്രൂ റിസോഴ്സ് മാനേജ്മെന്റ് (സിആർഎം) ഫെസിലിറ്റേറ്റർ/കാബിൻ ക്രൂ റെക്കോർഡ്സ് അപേക്ഷിക്കേണ്ടതെങ്ങനെ? ഔദ്യോഗിക വെബ്സൈറ്റായ www.akasaair.com സന്ദർശിക്കുക ഹോം പേജിൽ കരിയർ എന്ന ഓപ്ഷൻ ക്ലിക്ക്…
Read More » -
ഇന്റലിജൻസ് ബ്യൂറോ റിക്രൂട്ട്മെന്റ്; 700ലധികം ഒഴിവുകൾ
ദില്ലി: ഇന്റലിജൻസ് ബ്യൂറോ 700-ലധികം ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ (എസിഐഒ), സെക്യൂരിറ്റി അസിസ്റ്റന്റ് (എസ്എ), ജൂനിയർ ഇന്റലിജൻസ് ഓഫീസർ (ജിഐഒ) എന്നിവയിലേക്കും മറ്റ് വിവിധ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് mha.gov.in വഴി 2022 ഓഗസ്റ്റ് 19 വരെ അപേക്ഷിക്കാം. 766 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നത് ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ACIO I: 70 തസ്തികകൾ ACIO II: 350 തസ്തികകൾ JIO I: 70 തസ്തികകൾ JIO II: 142 തസ്തികകൾ SA: 120 തസ്തികകൾ Halwai cum Cook: 9 തസ്തികകൾ കെയർടേക്കർ: 5 തസ്തികകൾ
Read More » -
കൃഷി ഭവനുകളിലേക്ക് ഇന്റേണ്‍ഷിപ്പിന് 20 വരെ അപേക്ഷിക്കാം
കൊച്ചി: എറണാകുളം ജില്ലയിലെ കൃഷി ഭവനുകളിലേക്ക് 180 ദിവസത്തെ ഇന്റേണ്‍ഷിപ്പിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇന്റേണ്‍ഷിപ്പ് അറ്റ് കൃഷിഭവന് പദ്ധതി പ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (അഗ്രിക്കള്‍ച്ചര്‍), ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചര്‍, ഓര്‍ഗാനിക് ഫാമിംഗ് ഇന്‍ അഗ്രിക്കള്‍ച്ചര്‍ എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. www.keralaagriculture.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പ്രായപരിധി 18 വയസ് മുതല്‍ 41 വരെ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20. ഫോണ്‍ : 0484 2422224. മെയില്‍ : [email protected].
Read More » -
വനിതകള്‍ക്ക് റസ്റ്റോറന്റുകള്‍ ആരംഭിക്കാന്‍ 5 ലക്ഷം രൂപ വരെ ഗ്രാന്റ്
മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ സഹായം ലഭ്യമാകും. സര്‍ക്കാരിന്റെ സഹകരണത്തോടെ വനിതകള്‍ക്ക് വരുമാനം നേടാന്‍ സാധിക്കുന്ന മികച്ച മാര്‍ഗമാണിത്. ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണിന്റെ (സാഫ്) നേതൃത്വത്തിലാണ് തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകള്‍ ആരംഭിച്ചത്. മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുകയും സാധാരണ ജനങ്ങള്‍ക്ക് കുറഞ്ഞവിലയില്‍ മികച്ച കടല്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയുമാണ് തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകളുടെ ലക്ഷ്യം. കേരള ബാങ്കിന്റെ സഹായത്തോടെ കേരളത്തിലെ ഹാര്‍ബറുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആണ് തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകളുടെ പ്രവര്‍ത്തനം നടക്കുക. പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ എല്ലാ പരിശീലനവും സാഫ് നല്‍കും.
Read More » -
കൊച്ചിന് ഷിപ്യാഡില്‍ അവസരം; 330 വര്‍ക്മെന്‍ ഒഴിവ്
കൊച്ചിന് ഷിപ്യാഡ് ലിമിറ്റഡില്‍ 330 വര്‍ക്മെന്‍ ഒഴിവുണ്ട്. 3 വര്‍ഷ കരാര്‍ നിയമനമാണ്. ഓണ്‍ലൈനായി ജൂലൈ 15 വരെ അപേക്ഷിക്കാം. തസ്തിക, ട്രേഡുകള്‍, ഒഴിവ്, യോഗ്യത എന്നിവ ചുവടെ. ഫാബ്രിക്കേഷന്‍ അസിസ്റ്റന്റ് വെല്‍ഡര്‍ (68), ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ (56); പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ-എന്‍ടിസി, മൂന്നുവര്‍ഷ പരിചയം/പരിശീലനം. ഔട്ട്ഫിറ്റ് അസിസ്റ്റന്റ് പ്ലംബര്‍ (40), ഇലക്ട്രീഷ്യന് (28), ഇന്‍സ്ട്രുമെന്റ് മെക്കാനിക് (24), ഇലക്ട്രോണിക് മെക്കാനിക് (23), ഫിറ്റര്‍ (21), ക്രെയിന്‍ ഓപ്പറേറ്റര്‍-ഇഒടി (19), പെയിന്റര്‍ (14), മെക്കാനിക് ഡീസല്‍ (13), ഷിപ്റൈറ്റ് വുഡ് (13), മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ (5), മെഷീനിസ്റ്റ് (2), എയര്‍ കണ്ടീഷനര്‍ ടെക്നീഷ്യന് (2). ഡ്രാഫ്റ്റ്സ്മാന്‍-സിവില്‍ (2); പത്താം€ാസ് ജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ-എന്‍ടിസി, മൂന്നുവര്‍ഷ പരിചയം/പരിശീലനം. ഔട്ട്ഫിറ്റ് അസിസ്റ്റന്റ് പ്ലംബര്‍ (40), ഇലക്ട്രീഷ്യന് (28), ഇന്‍സ്ട്രുമെന്റ് മെക്കാനിക് (23), ഫിറ്റര്‍ (21), ക്രെയിന്‍ ഓപ്പറേറ്റര്‍-ഇഒടി (19), പെയിന്റര്‍ (14), മെക്കാനിക് ഡീസല്‍ (13),…
Read More » -
11 ബാങ്കുകളിലായി 6035 ഒഴിവ്
പൊതുമേഖലാ ബാങ്കുകളില്‍ ക്ലാര്‍ക്ക് നിയമനത്തിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്സണല്‍ സെലക്ഷന് (ഐ.ബി.പി.എസ്) നടത്തുന്ന പൊതു എഴുത്തുപരീക്ഷയ്ക്ക് അപേക്ഷിക്കാം. ജൂലൈ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിവിധ പൊതുമേഖലാ ബാങ്കുകളിലായി 6035 ഒഴിവുകളാണുള്ളത്. കേരളത്തില്‍ 70 ഒഴിവുണ്ട്. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയന് ബാങ്ക് എന്നീ ബാങ്കുകളിലാണ് അവസരം. ഐ.ബി.പി.എസ്. പരീക്ഷയില്‍ യോഗ്യത നേടുന്നവരെ മാത്രമേ ഈ ബാങ്കുകളില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ (2023-24) ക്ലാര്‍ക്ക് നിയമനങ്ങള്‍ക്കു പരിഗണിക്കൂ. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ലിസ്റ്റ് ചെയ്യുന്നവരെ ഈ ബാങ്കുകളിലൊന്നിലേക്ക് അലോട്ട് ചെയ്യും. 2024 മാര്‍ച്ച് 31 വരെ ഈ വിജ്ഞാപനപ്രകാരമുള്ള നിയമനങ്ങള്‍ക്ക് അവസരമുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്തേക്കു മാത്രം അപേക്ഷിക്കുക. ആ സംസ്ഥാനം/കേന്ദ്ര ഭരണപ്രദേശത്തിനു…
Read More » -
സ്റ്റൈപ്പന്േ്റാടുകൂടിയുള്ള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍െ്റ കോഴ്സില്‍ സീറ്റൊഴിവ്
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിങ്ങും സംയുക്തമായി തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിക്കുന്ന ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അപേക്ഷകര്‍ പ്ലസ്ടു/ വി.എച്ച്.എസ്.ഇ/ ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി/ പട്ടികവര്‍ഗ/ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. പഠനകാലയളവില്‍ സ്റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. ഈ സര്‍ട്ടിഫിക്കറ്റ് പ്രിന്റിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ ഡി.റ്റി.പി ഓപ്പറേറ്റര്‍ ഗ്രേഡ്-2, ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീന് ഓപ്പറേറ്റര്‍ ഗ്രേഡ്-2, പ്ലേറ്റ് മേക്കര്‍ ഗ്രഡ്-2 തസ്തികകളിലേക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന് മുഖേന നിയമനം ലഭിക്കുന്നതിന് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. അപേക്ഷകള്‍ വിദ്യാഭ്യാസ യോഗ്യത, ജാതി വരുമാനം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം…
Read More » -
സിബിഎസ്ഇ ഫലം വൈകും?; സര്‍വ്വകലാശാല പ്രവേശനം തുടങ്ങരുതെന്നു യുജിസിക്ക് കത്ത്
ദില്ലി: സിബിഎസ്ഇ ഫലം വരുന്നത് വരെ സര്‍വ്വകലാശാല പ്രവേശനം തുടങ്ങരുതെന്നു യുജിസിക്ക് സിബിഎസ്ഇ കത്തു നല്കി. സിബിഎസ്ഇ ഫലം വൈകാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷഫലം ജൂലൈ ആദ്യവാരത്തോടെ പ്രഖ്യാപിക്കുമെന്നായിരുന്നു ആദ്യത്തെ അറിയിപ്പ്. എന്നാല്‍ പരീക്ഷ ഫലം എന്ന് പ്രഖ്യാപിക്കുമെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഫലം ജൂലൈയില്‍ പ്രഖ്യാപിക്കാന്‍ സാധ്യതയെന്ന് സിബിഎസ്ഇ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. പത്താം ക്ലാസ് പരീക്ഷ ഫലം ജൂലായ് നാലിനും പന്ത്രണ്ടാം ക്ലാസ് ഫലം ജൂലായ് പത്തിനും പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു അറിയിപ്പ്. ജൂലൈ ആദ്യവാരത്തോടെ സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഫലം പ്രഖ്യാപിക്കുമെന്നാണ് സിബിഎസ്ഇ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം കൊവിഡുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളൊക്കെ മാറിയതിന് ശേഷം രണ്ട് ടേമുകളായിട്ടാണ് പരീക്ഷ നടത്തിയത്. ഈ രണ്ട് ടേമുകളിലെയും മാര്‍ക്ക് കൂട്ടിച്ചേര്‍ത്തുള്ള ഒരു മാര്‍ക്ക് ലിസ്റ്റാകും പ്രഖ്യാപിക്കുക.
Read More » -
സൗദിയില്‍ നഴ്സുമാര്‍ക്ക് അവസരം; നോര്‍ക്ക-റൂട്സ് വഴി അപേക്ഷിക്കാം
സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലേക്കുള്ള സ്റ്റാഫ് നഴ്സ്/രജിസ്റ്റേഡ് നഴ്സ് ഒഴിവുകളിലേക്ക് നിയമനത്തിന് നോര്‍ക്ക-റൂട്സ് വഴി ഇപ്പോള്‍ അപേക്ഷിക്കാം. കൊച്ചി, ബെംഗളൂരു, ഹൈദരാബാദ്, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ നടത്തുന്ന അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. ബി.എസ്സി./പോസ്റ്റ് ബി.എസ്സി. നഴ്സിങ്ങും കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ള വനിതാ നഴ്സുമാര്‍ക്കാണ് അവസരം. [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ബയോഡേറ്റ, ആധാര്‍, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, സ്റ്റില്‍ വര്‍ക്കിങ് സര്‍ട്ടിഫിക്കറ്റ്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ (ജെ.പി.ജി. ഫോര്‍മാറ്റ്, വൈറ്റ് ബാക്ഗ്രൗണ്ട്) എന്നിവ അയച്ച് രജിസ്റ്റര്‍ചെയ്യണം. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താത്പര്യപ്പെടുന്ന സ്ഥലംകൂടി മെയിലില്‍ പരാമര്‍ശിക്കാം. അപേക്ഷ സമര്‍പ്പിക്കുന്ന എല്ലാവരെയും നോര്‍ക്ക-റൂട്സില്‍നിന്ന് ഇ-മെയില്‍/ഫോണ്‍ മുഖേന ബന്ധപ്പെടും. സംശയനിവാരണത്തിന് നോര്‍ക്ക റൂട്സിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 18004253939 ഇന്ത്യയില്‍നിന്നും +91 8802 012345 വിദേശത്തുനിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാം. www.norkaroots.org എന്ന വെബ്സൈറ്റിലും വിശദാംശങ്ങള്‍ ലഭിക്കും.
Read More »