CareersNEWS

പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ എയ്‌റോനോട്ടിക്കല്‍ ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റില്‍ 51 അപ്രന്റിസ്

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ബംഗളുരുവിലെ എയ്‌റോനോട്ടിക്കല്‍ ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റില്‍ 51 അപ്രന്റിസ്ഷിപ്പ് ഒഴിവ്. ഒരു വര്‍ഷ പരിശീലനം. ഓഗസ്റ്റ് 14-നകം അപേക്ഷിക്കണം.

  • തസ്തിക: യോഗ്യത, സ്‌െറ്റെപന്‍ഡ് എന്നിവ താഴെപ്പറയുന്ന പ്രകാരം.
    ഗ്രാജുവേറ്റ് അപ്രന്റിസ്: ബിഇ/ബിടെക് (ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്). 9000 രൂപ.
  • ട്രേഡ് അപ്രന്റിസ്: ഐ.ടി.ഐ (ഇലക്‌ട്രോണിക് മെക്കാനിക്, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, സി.ഒ.പി.എ. സിഎന്‍സി പ്രോഗ്രാമര്‍, വെല്‍ഡര്‍, ടേണര്‍) 7000 രൂപ.
  • ടെക്‌നീഷ്യന്‍ അപ്രന്റിസ്: ഡിപ്ലോമ (മെക്കാനിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇ ആന്‍ഡ് സി ഇലക്ട്രിക്കല്‍, ഇ ആന്‍ഡ് ടിസി), 8000 രൂപ.

ഗ്രാജുവേറ്റ്/ടെക്‌നീഷ്യന്‍ അപ്രന്റിസ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ https://mhrdants gov.in എന്ന വെബ്‌െസെറ്റിലും ട്രേഡ് അപ്രന്റിസ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ https://apprenticeshipindia.gov.in എന്ന വെബ്‌െസെറ്റിലും റജിസ്റ്റര്‍ ചെയ്യണം.

Back to top button
error: