Careers
-
ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്നീഷ്യന്‍ കോഴ്‌സുമായി ബിഎസ്എന്‍എല്‍
തിരുവനന്തപുരം: ബി എസ് എന്‍ എല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്നീഷ്യന്‍ കോഴ്സിന് തിരുവനന്തപുരത്തെ കൈമനത്തുള്ള ബി.എസ്.എന്‍.എല്‍ റീജണല്‍ ടെലികോം സെന്റര്‍ (ആര്‍ ടി ടി സി ) അപേക്ഷകള്‍ ക്ഷണിക്കുന്നു. ഒരു മാസം ദൈര്‍ഘ്യമുള്ള തൊഴിലധിഷ്ഠിത കോഴ്സില്‍ തിരുവനന്തപുരത്തുള്ള ബി എസ് എന്‍ എല്‍ ആര്‍ടിടിസിയില്‍ വച്ചുള്ള പരിശീലനവും വിവിധ ബി.എസ്.എന്‍.എല്‍ യൂണിറ്റുകളില്‍ വച്ചുള്ള പ്രായോഗിക പരിശീലനവും ഉണ്ടായിരിക്കുന്നതാണ്. ഒപ്റ്റിക്കല്‍ ഫൈബര്‍ രംഗത്ത് മികച്ച പരിശീലനവും പ്രവൃത്തി പരിചയം ഉണ്ടാക്കുവാനും, ബി.എസ്.എന്‍.എല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്നീഷ്യന്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുവാനും ഈ ട്രെയിനിംഗ് ഉപകരിക്കുന്നതാണ്. വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസ്സ്. അടുത്ത ബാച്ച് ജൂലൈ 25 ന് ആരംഭിക്കും. വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും http://rttctvm.bnsl.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Read More » -
യുവജനങ്ങള്‍ക്കായുള്ള കുടുംബശ്രീയുടെ പുതുതലമുറ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ യുവജനങ്ങള്‍ക്ക് തൊഴില്‍ വൈദഗ്ധ്യ പരിശീലനവും തൊഴിലും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ) പദ്ധതി വഴി വൈവിധ്യമാര്‍ന്ന പുതുതലമുറ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ സ്പെഷ്യലിസ്റ്റ്, അഡ്വാന്‍സ്ഡ് എംബഡഡ് ടെക്നോളജി, സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍, ജ്വല്ലറി റീട്ടെയ്ല്‍ മാനേജ്മെന്റ്, വെബ് ഡിസൈനിങ്ങ് ആന്‍ഡ് പബ്ളിഷിങ്ങ് അസിസ്റ്റന്റ് എന്നിവ ഉള്‍പ്പെടെ തൊണ്ണൂറിലേറെ തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന പരിപാടികളില്‍ പങ്കെടുക്കാനുളള അവസരമാണ് കുടുംബശ്രീ ഒരുക്കിയിരിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം തങ്ങള്‍ക്കിഷ്ടമുള്ള തൊഴിലധിഷ്ഠിത കോഴ്സുകള്‍ തിരഞ്ഞെടുക്കാനും പഠിക്കാനും അവസരമില്ലാത്ത യുവജനങ്ങള്‍ക്ക് ഏറെ സഹായകരമാകുന്നതാണ് പദ്ധതികള്‍. ഗ്രാമീണമേഖലയിലെ 18നും 35നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് പദ്ധതികളില്‍ ചേരാം. വനിതകള്‍, പ്രാക്തന ഗോത്രവര്‍ഗക്കാര്‍, അംഗപരിമിതര്‍, ട്രാന്‍സ്ജെന്‍ഡര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് 45 വയസുവരെ ഇളവു ലഭിക്കും. എട്ടാം ക്ളാസ് മുതല്‍ ബിരുദം, ഐ.ടി.ഐ, ഡിപ്ളോമ യോഗ്യതയുളളവര്‍ക്ക്…
Read More » -
ഗവണ്‍മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പ്രവേശനം ഇന്ന് മുതല്‍
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നടത്തപ്പെടുന്ന രണ്ടു വര്‍ഷത്തെ സെക്രട്ടേറിയല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്സിലേക്ക് പ്രവേശന നടപടികള്‍ ഇന്ന് മുതല്‍ ആരംഭിക്കും. എസ്.എസ്.എല്‍.സി/ തത്തുല്യ പരീക്ഷയില്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി/ തത്തുല്യത പരീക്ഷയുടെ വിഷയങ്ങള്‍ക്ക് ലഭിച്ച ആകെ ഗ്രേഡ് പോയിന്റിനോടൊപ്പം ഇംീഷിനു ലഭിച്ച ഗ്രേഡ് പോയിന്റ് കൂടി ചേര്‍ത്ത് അന്തിമ ഗ്രേഡ് പോയിന്റ് കണക്കാക്കും. പ്ലസ് ടു വി.എച്ച്.എസ്.ഇ/ തത്തുല്യത പരീക്ഷ പാസായവര്‍ക്ക് ശരാശരി ഗ്രേഡ് പോയിന്റിനോടൊപ്പം 1 ഗ്രേഡ് പോയിന്റ് അധികമായി ചേര്‍ക്കും. ഭിന്നശേഷിയുള്ളവര്‍ക്ക് (സഞ്ചാരം, കാഴ്ച, കേള്‍വി വൈകല്യം ഉള്ളവര്‍) അഞ്ചു ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. പ്രത്യേക സംവരണമായി ഓരോ സ്ഥാപനത്തിലും ഒരു സീറ്റുവീതം യുദ്ധത്തില്‍ മരണമടഞ്ഞ സൈനികരുടെ വിധവകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. എസ്.സി/ എസ്.ടി, ഒ.ഇ.സി, എസ്.ഇ.ബി.സി വിഭാഗങ്ങളിലെ അപേക്ഷകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കുന്നതാണ്. കൂടാതെ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10…
Read More » -
60 എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ അപേക്ഷ ക്ഷണിച്ചു
ദില്ലി: നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 60 ഒഴിവുകളാണുള്ളത്. അപേക്ഷ നടപടികള്‍ ആരംഭിച്ചു. ജൂലൈ 29 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ careers.ntpc.co.in. ല്‍ അപേക്ഷ സമര്‍പ്പിക്കാം. ജനറല്‍/ഇഡബ്ലിയുഎസ്/ഒബിസി അപേക്ഷാര്‍ത്ഥികള്‍ 300 രൂപ അപേക്ഷ ഫീസ് അടക്കണം. എസ് സി, എസ്ടി, പിഡബ്ലിയുഡി, എക്‌സ്എസ് എം വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികളെ അപേക്ഷ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ടെതെങ്ങനെ എന്‍ടിപിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ careers.ntpc.co.in സന്ദര്‍ശിക്കുക ഹോംപേജില്‍ ജോബ്‌സ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക വിജ്ഞാപനം പരിശോധിക്കുക അപ്ലൈ ലിങ്ക് തുറന്ന് അപേക്ഷ നടപടികള്‍ പൂര്‍ത്തിയാക്കുക അപേക്ഷ ഫീസ് അടക്കുക ആവശ്യപ്പെട്ട ഡോക്യുമെന്റ്‌സ് സമര്‍പ്പിക്കുക സബ്മിറ്റ് ചെയ്ത് അപേക്ഷ പ്രിന്റെടുക്കുക കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പ് അഭ്യസ്തവിദ്യരായ യുവതീ-യുവാക്കള്‍ക്ക് കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിന് കേരള കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് അവസരം നല്‍കുന്നു. വി.എച്ച്.എസ്.ഇ അഗ്രിക്കള്‍ച്ചര്‍, ഡിപ്ലോമ ഇന്‍…
Read More » -
കരസേന റിക്രൂട്ട്‌മെന്റ് റാലി ഒക്ടോബര്‍ ഒന്ന് മുതല്‍ കോഴിക്കോട്ട്
കോഴിക്കോട്: കരസേനയിലേക്കുള്ള അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി ഒക്ടോബര്‍ ഒന്ന് മുതല്‍ 20 വരെ കോഴിക്കോട്ട് നടക്കും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍നിന്നുള്ളവര്‍ക്ക് പങ്കെടുക്കാം. കോഴിക്കോട് ഈസ്റ്റ് ഹില്‍ ഗവ. ഫിസിക്കല്‍ എജുക്കേഷന്‍ കോളജിലാണ് റാലി നടക്കുക. അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി (പത്താം ക്ലാസ് യോഗ്യത), അഗ്‌നിവീര്‍ ടെക്‌നിക്കല്‍ (പ്ലസ്ടു യോഗ്യത), പത്താം തരം പാസായവര്‍ക്കുള്ള അഗ്‌നിവീര്‍ ട്രേഡ്‌സ്മാന്‍, എട്ടാം ക്ലാസ് പാസായവര്‍ക്കുള്ള അഗ്‌നിവീര്‍ ട്രേഡ്‌സ്മാന്‍, അഗ്‌നിവീര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍/ടെക്‌നിക്കല്‍ (പ്ലസ്ടു യോഗ്യത) എന്നീ വിഭാഗങ്ങളിലേക്കാണ് പ്രവേശനം. പ്രായപരിധി: പതിനേഴര മുതല്‍ 21 വരെ. 2022-23 വര്‍ഷം ഒറ്റത്തവണത്തേക്ക് ഉയര്‍ന്ന പ്രായപരിധി 23 ആക്കിയിട്ടുണ്ട്. നാലു വര്‍ഷമാണ് സേവന കാലാവധി. ഇതിന് ശേഷം 25 ശതമാനം പേര്‍ക്ക് സേനയില്‍ സ്ഥിര നിയമനത്തിന് അവസരമുണ്ട്. ആകര്‍ഷകമായ വേതനം, അലവന്‍സ്, നഷ്ടപരിഹാര വ്യവസ്ഥകള്‍.വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും വെബ്‌സൈറ്റ് കാണുക. വെബ്‌സൈറ്റ് വിലാസം: https://joinindianarmy.nic.in ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആഗസ്ത് ഒന്ന് മുതല്‍ 23…
Read More » -
നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ 1659 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ആഗസ്റ്റ് 1 വരെ
ദില്ലി: വിവിധ ട്രേഡുകളിലേക്കുള്ള അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ rrcpryj.org വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 1 ആണ്. വിജ്ഞാപനം അനുസരിച്ച് 1659 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം പരിശീലനം നല്‍കും. ജൂലായ് 2 മുതലാണ് അപേക്ഷ നടപടികള്‍ ആരംഭിച്ചത്. ആഗസ്റ്റ് 1 വരെ അപേക്ഷിക്കാം. ഒഴിവുകള്‍ ഫിറ്റര്‍, വെല്‍ഡര്‍, മെഷിനിസ്റ്റ്. കാര്‍പെന്റര്‍, ഇലക്ട്രീഷ്യന്‍, പെയിന്റര്‍, മെക്കാനിക്ക, ഇന്‍ഫോര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി, സിസ്റ്റം മെയിന്റനന്‍സ്, വയര്‍മാന്‍, പ്ലംബര്‍, മെക്കാനിക്ക് കം ഓപ്പറേറ്റര്‍ ഇലക്ട്രോണിക്‌സ് കമ്യൂണിക്കേഷന്‍ സിസ്റ്റം. ഹെല്‍ത്ത് സാനിട്ടറി ഇന്‍സ്‌പെക്ടര്‍, മള്‍ട്ടി മീഡിയ ആന്റ് വെബ്‌പേജ് ഡിസൈനര്‍, എംഎംടിഎം, ക്രെയിന്‍, ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍), ഡ്രാഫ്റ്റ്‌സ്മാന്‍, സ്റ്റെനോഗ്രാഫര്‍ ഇംഗ്ലീഷ്, സ്റ്റെനോഗ്രാഫര്‍ ഹിന്ദി. ഉദ്യോഗാര്‍ത്ഥികള്‍എസ്എസ്‌സി/മെട്രിക്കുലേഷന്‍/പത്താക്ലാസ് 50 ശതമാനം മാര്‍ക്കോടെ പാസ്സായിരിക്കണം. ഉദ്യോഗാര്‍ത്ഥി ഒരു അംഗീകൃത ബോര്‍ഡില്‍ നിന്ന് എസ്എസ്സി/മെട്രിക്കുലേഷന്‍/പത്താം ക്ലാസ് പരീക്ഷയോ തത്തുല്യമായ…
Read More » -
നേവിയില്‍ അവസരം: സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം; അവസാന തീയതി 22
ദില്ലി: അഗ്‌നിവീര്‍ സീനിയര്‍ സെക്കണ്ടറി റിക്രൂട്ട്‌സ് പ്രവേശനത്തിന് അപേക്ഷ വിജ്ഞാപനം പുറത്തിറക്കി ഇന്ത്യന്‍ നേവി. അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ joinindiannavy.gov.in. വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. 2800 തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 560 തസ്തികകളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. ജൂലൈ 22 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. നാലു വര്‍ഷത്തേക്കാണ് നിയമനം. ജൂലൈ 15 മുതലാണ് അപേക്ഷ നടപടികള്‍ ആരംഭിച്ചത്. യോഗ്യത മാത്സും ഫിസിക്‌സും പഠിച്ച് പ്ലസ് ടു ജയം (കെമിസ്ട്രി/ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് ഇവയില്‍ ഒരു വിഷയം പഠിച്ചിരിക്കണം). ശമ്പളം 30000. 1999 നവംബര്‍ 1നും 2005 ഏപ്രില് 30 നും ഇടയില്‍ ജനിച്ചവരായിരിക്കണം. അപേക്ഷ സമര്‍പ്പിക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും പ്രായപരിധിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ വിശദമായി വിജ്ഞാപനം പരിശോധിച്ച് മനസ്സിലാക്കണം. ശാരീരികയോഗ്യത ഉയരം- പുരുഷന്‍: 157 സെ.മീ.; സ്ത്രീ: 152 സെ.മീ. എഴുത്തുപരീക്ഷ, ഫിസിക്കല്‍ ടെസ്റ്റ് എന്നിവ മുഖേനയാണ് തെരഞ്ഞെടുപ്പ്. ഫിസിക്കല്‍ ടെസ്റ്റില്‍ പുരുഷന്‍:…
Read More » -
ഓണ്‍ലൈനിലൂടെ ഇന്റര്‍വ്യൂന് പങ്കെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍
കോവിഡ് രോഗഭീതി തുടരുന്ന പശ്ചാത്തലത്തില്‍ മിക്ക കമ്പനികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തങ്ങളുടെ ഇന്റര്‍വ്യൂ ഘട്ടം വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് നടത്തുന്നത്. പുതിയ രീതിയായതിനാല്‍ ഓണ്‍ലൈനായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പലര്‍ക്കും പേടിയാണ്. എന്നാല്‍ ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നിങ്ങളുടെ പെര്‍ഫോമന്‍സ് വര്‍ധിപ്പിച്ചേക്കും. കരിയര്‍ സ്‌പെഷ്യലിസ്‌റ് സ്മൃതി ഗുപ്ത ഓണ്‍ലൈന്‍ മാധ്യമമായ ലിങ്ക്ഡ് ഇനില്‍ പങ്കുവച്ച 10 പോയിന്റുകള്‍ ഇവയാണ്. 1. നിരവധി തട്ടിപ്പു കമ്പനികള്‍ കോവിഡ് കാലത്ത് സജീവമാണ്. ഇന്റര്‍വ്യൂ നടത്തുന്ന കമ്പനിയുടെ വിശ്വാസ്യത പൂര്‍ണമായും ഉറപ്പു വരുത്തുക. സംശയകരമായ ലിങ്കുകള്‍ തുറക്കരുത്.സ്‌കൈപ്പ്, ഗൂഗിള്‍ മീറ്റ്, പാസ്സ്‌കോഡോഡു കൂടിയ സൂം മീറ്റിങ് തുടങ്ങി വിശ്വാസ്യതയുള്ള പ്ലാറ്റുഫോമുകള്‍ വഴി മാത്രം മീറ്റിംഗ് അറ്റന്‍ഡ് ചെയ്യുക. സ്‌ക്രീന്‍ റെക്കോര്‍ഡിങ് ചെയ്യാന്‍ അനുവദിക്കരുത്. 2. ശക്തവും സ്ഥിരതയുള്ളതുമായ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കുക. അതേ ശ്രോതസ്സ് മറ്റ് ഡിവൈസുകള്‍ ഉപയോഗിക്കുന്നുല്ലെന്ന് ഉറപ്പു വരുത്തുക. 3. നിശ്ശബവും സ്വകാര്യതയുള്ളതും വെളിച്ചമുള്ളതുമായ മുറി തിരഞ്ഞെടുക്കുക. ബാഹ്യ തടസങ്ങള്‍ ഉണ്ടാവില്ലെന്ന് ഇന്റര്‍വ്യൂ…
Read More » -
സര്‍ക്കാര്‍ നഴ്‌സിങ് സ്‌കൂളുകളില്‍ ജനറല്‍ നഴ്‌സിങിന് അപേക്ഷിക്കാം
തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 സര്‍ക്കാര്‍ നഴ്‌സിങ് സ്‌കൂളുകളില്‍ 2022 ഒക്‌ടോബര്‍, നവംബര്‍ മാസത്തില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്‌സിങ് കോഴ്‌സിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി/ എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകര്‍ക്ക് പാസ് മാര്‍ക്ക് മതിയാകും. സയന്‍സ് വിഷയത്തില്‍ പഠിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റുള്ളവരേയും പരിഗണിക്കും. 14 ജില്ലകളിലായി 365 സീറ്റുകളാണ് ഉള്ളത്. 20 ശതമാനം സീറ്റുകള്‍ ആണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകര്‍ക്ക് 2022 ഡിസംബര്‍ 31ന് 17 വയസില്‍ കുറയുവാനോ 27 വയസില്‍ കൂടുവാനോ പാടില്ല. പിന്നാക്ക സമുദായക്കാര്‍ക്ക് മുന്ന് വര്‍ഷവും പട്ടികജാതി/ പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചു വര്‍ഷവും ഉയര്‍ന്ന് പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. അപേക്ഷാഫോമും, പ്രോസ്‌പെക്ടസും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷാ ഫീസ് പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് 75 രൂപയും മറ്റുള്ള വിഭാഗത്തിന് 250 രൂപയുമാണ്. പൂരിപ്പിച്ച…
Read More » -
ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ്സ് ഡവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (04952765154, 8547005044), ചേലക്കര (04884227181, 8547005064), കുഴല്‍മന്ദം (04922285577, 8547005061), മലമ്പുഴ (04912530010, 8547005062), മലപ്പുറം (04832959175, 8547005043), നാദാപുരം (04962556300, 8547005056), നാട്ടിക (04872395177, 8547005057) തിരുവമ്പാടി (04952294264, 8547005063), വടക്കാഞ്ചേരി (04922255061, 8547005042), വട്ടംകുളം (04942689655, 8547006802), വാഴക്കാട് (04832728070, 8547005055), അഗളി (04924254699, 9447159505), മുതുവള്ളൂര്‍ (04832963218, 8547005070), മീനങ്ങാടി (04936246446, 8547005077), അയലൂര്‍ (04923241766, 8547005029), താമരശ്ശേരി (04952223243, 8547005025), കൊടുങ്ങലൂര്‍ (04802816270, 8547005078), എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി കോഴ്‌സുകളില്‍ അപേക്ഷിക്കാം. നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org യില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷയുടെ പകര്‍പ്പും നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 750 രൂപ (എസ്.സി,എസ്.റ്റി 250/രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി…
Read More »