CareersNEWS

തപാൽ വകുപ്പിൽ 98,083 ഒഴിവുകൾ; യോ​ഗ്യത പത്താം ക്ലാസ്

ദില്ലി: സർക്കാർ ജോലി ആ​ഗ്രഹിക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് സുവർണാവസരമൊരുക്കി തപാൽ വകുപ്പ്.ഏകദേശം ഒരു ലക്ഷത്തിനടുത്ത് ഒഴിവുകളാണ് ഇന്ത്യ പോസ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. പോസ്റ്റ്മാൻ, മെയിൽ ഗാർഡുകൾ, മറ്റ് തസ്തികകൾ എന്നീ ഒഴിവുകളാണ് ഇവയിൽ ഉൾപ്പെടുന്നത്.  indiapost.gov.in എന്ന ഔദ്യോ​ഗിക വെബ്‌സൈറ്റിൽ നിന്ന് ജോലിയെക്കുറിച്ചുള്ള വിശദ വിവരങ്ങൾ  ഡൗൺലോഡ് ചെയ്യാൻ സാധിക്കും. 98,083 ജോലി ഒഴിവുകളാണ് ഈ റിക്രൂട്ട്മെന്റിലൂടെ ഉദ്യോ​ഗാർത്ഥികൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. രാജ്യത്തുടനീളമുള്ള 23 പോസ്റ്റ് ഓഫീസ്  സർക്കിളുകളിലെ ഒഴിവുകളെക്കുറിച്ചാണ് ഇതിൽ പരാമർശിച്ചിട്ടുള്ളത്. യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള നടപടിക്രമം, പ്രായപരിധി, മറ്റ് പ്രധാന വിശദാംശങ്ങൾ എന്നിവയെക്കുറിച്ച് ഔദ്യോ​ഗിക വിജ്ഞാപനത്തിൽ അറിയാം.

പോസ്റ്റ്മാൻ ഒഴിവുകൾ – 59099
മെയിൽ ​ഗാർഡ് – 1445
മൾട്ടി ടാസ്കിം​ഗ് – 37539

Signature-ad

പോസ്റ്റ്മാൻ ഒഴിവുകൾ

ആന്ധ്രാപ്രദേശ് – 2289
ആസ്സാം – 934
ബീഹാർ -1851
ഛത്തീസ് ​ഗഡ് – 613
ഡൽഹി – 2903
ഗുജറാത്ത് – 4524
ഹരിയാന : 1043
ഹിമാചല്‍ പ്രദേശ്.: 423
ജമ്മു കശ്മീർ: 395
ജാർഖണ്ഡ് : 889
കർണാടക : 3887
കേരള : 2930
മധ്യപ്രദേശ് : 2062
മഹാരാഷ്ട്ര : 9884
നോർത്ത് ഈസ്റ്റ് മേഖല : 581
ഒഡീഷ : 1352
പഞ്ചാബ് : 1824
രാജസ്ഥാൻ : 2135
തമിഴ്നാട് : 6130
തെലങ്കാന : 1553
ഉത്തരാഖണ്ഡ് : 674
ഉത്തർപ്രദേശ് : 4992
പശ്ചിമ ബംഗാൾ : 5231

മെയിൽ​ഗാർഡ്

ആന്ധ്രാപ്രദേശ് – 108
ആസ്സാം – 73
ബീഹാർ – 95
ഛത്തീസ്​ഗഡ് – 16
ദില്ലി – 20
​ഗുജറാത്ത് – 74
ഹരിയാന – 24
ഹിമാചൽ പ്രദേശ് – 7
ഝാർഖണ്ഡ് – 14
കർണാടക – 90
കേരള – 74
മധ്യപ്രദേശ് – 52
മഹാരാഷ്ട്ര – 147‌
ഒഡീഷ -70
പഞ്ചാബ് – 29
രാജസ്ഥാൻ – 63
തമിഴ്നാട് – 128
തെലങ്കാന – 82
ഉത്തരാഖണ്ഡ് – 8
ഉത്തർപ്രദേശ് – 116
വെസ്റ്റ് ബം​ഗാൾ -155

മൾട്ടി ടാസ്കിം​ഗ് സ്റ്റാഫ് ഒഴിവുകൾ 

ആന്ധ്രാപ്രദേശ് – 116
ആസ്സാം – 747
ബീഹാർ – 1956
ഛത്തീസ്​ഗഡ് – 346
ദില്ലി – 2667
​ഗുജറാത്ത് – 2530
ഹരിയാന – 818
ഹിമാചൽ പ്രദേശ് -383
ജമ്മു കാശ്മീർ – 401
ഝാർഖണ്ഡ് – 600
കർണാടക – 1754
കേരള – 1424
മധ്യപ്രദേശ് – 1268
മഹാരാഷ്ട്ര – 5478
ഒഡീഷ -881
പഞ്ചാബ് -1178
രാജസ്ഥാൻ – 1336
തമിഴ്നാട് – 3361
തെലങ്കാന – 878
ഉത്തരാഖണ്ഡ് – 399
ഉത്തർപ്രദേശ് – 3911
വെസ്റ്റ് ബം​ഗാൾ -3744

കംപ്യൂട്ടറിനെ സംബന്ധിച്ച അടിസ്ഥാന പരിജ്ഞാനവും പത്താം ക്ലാസ് യോ​ഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. ഇവയിൽ ചില തസ്തികകളിലേക്ക് അപേക്ഷിക്കാൻ  പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ ഇന്റർമീഡിയറ്റ് യോ​ഗ്യത അത്യാവശ്യമാണ്. അപേക്ഷ നടപടി ക്രമങ്ങളെക്കുറിച്ചും വിദ്യാഭ്യാസ യോ​ഗ്യതയെക്കുറിച്ചും അറിയാൻ ഉദ്യോ​ഗാർത്ഥികൾ വിജ്ഞാപനം കൃത്യമായി വായിച്ചു മനസിലാക്കണം. 18 നും 32നും ഇടയിലായിരിക്കണം പ്രായപരിധി.

അപേക്ഷിക്കേണ്ടതെങ്ങനെ?
ഔദ്യോ​ഗിക വെബ്സൈറ്റായ indiapost.gov.in സന്ദർശിക്കുക
ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
അക്കൗണ്ട് സൈൻ അപ് ചെയ്യുക
അപേക്ഷ പൂർത്തിയാക്കുക
ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Back to top button
error: