ഡൽഹി: സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഫോറൻസിക് എക്സ്പർട്ട് ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. 65 വയസ്സാണ് പ്രായപരിധി. ശമ്പളം പ്രതിമാസം 80000. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 2 ൽ നിന്ന് 17 ലേക്ക് ദീർഘിപ്പിച്ചിട്ടുണ്ട്. തസ്തികയുടെ പേര് – ഫോറൻസിക് എക്സ്പർട്ട് പ്രായപരിധി – 65 വയസ്സ് പ്രതിമാസ ശമ്പളം – 80000 അപേക്ഷകൻ കമ്പ്യൂട്ടർ സയൻസ്/ഇലക്‌ട്രോണിക്‌സ്, കമ്മ്യൂണിക്കേഷൻസ്/ഐടി/അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ തത്തുല്യമായ ബിഇ/ബി-ടെക് ബിരുദമോ അല്ലെങ്കിൽ സമാന മേഖലയിൽ ബിരുദാനന്തര ബിരുദം നേടിയവരോ അല്ലെങ്കിൽ എംഎസ്‌സി കമ്പ്യൂട്ടർ ഫോറൻസിക്‌സ്/കമ്പ്യൂട്ടർ സയൻസ്/ഐടി/ഫിസിക്‌സ്/ഗണിതമോ ഉള്ളവരായിരിക്കണം. ആകെ രണ്ട് ഒഴിവുകളാണുള്ളത്. ഒരു വർഷമായിരിക്കും കരാറിന്റെ കാലാവധി. ഉദ്യോഗാർത്ഥിയുടെ പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ കരാർ കാലാവധി ദീർഘിപ്പിക്കുന്നതായിരിക്കും. ഔദ്യോഗിക വിജ്ഞാപനത്തിൽ അപേക്ഷ നടപടികളെക്കുറിച്ച് വിശദാംശങ്ങളറിയാം.
മുസ്ലിം, ക്രിസ്ത്യൻ, ജൈൻ, സിഖ്, പാർസി, ബുദ്ധ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപെടുത്തി ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കായുള്ള ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ഇമ്പിച്ചിബാവ ഭവന പുനരുദ്ധരണ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം. ഒരു വീടിന് പരമാവധി 50,000 രൂപ നൽകും. തുക തിരിച്ചടക്കേണ്ടതില്ല. വീടിന്റെ പരമാവധി വിസ്തീർണം 1200 സ്‌ക്വ.ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം.
ബിപിഎൽ കുടുംബത്തിന് മുൻഗണന നൽകും. അപേക്ഷകയ്‌ക്കോ അവരുടെ മക്കൾക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന. സർക്കാർ – അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സർക്കാരിൽ നിന്നോ ഏജൻസികളിൽ നിന്നോ സഹായം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. പ്രത്യേകം തയ്യാറാക്കിയ അപേക്ഷ ഫോറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. 2022-23 സമ്പത്തിക വർഷത്തിൽ ഭൂമിയുടെ കരം ഒടുക്കിയ രശീതിന്റെ പകർപ്പ്, റേഷൻ കാർഡ് പകർപ്പ്, വീട് റിപ്പയർ ചെയ്യേണ്ടതിനും വിസ്തീർണം 1200 സ്‌ക്വ.ഫീ കുറവാണ് എന്ന സാക്ഷ്യപ്പെടുത്തുന്നതിനും വില്ലേജ് ഓഫീസർ / തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എഞ്ചിനീയർ/ ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സാക്ഷ്യപത്രം എന്നിവ സമർപ്പിക്കണം. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ / പഞ്ചായത്ത് സെക്രട്ടറി നൽകുന്ന 10 വർഷത്തിനുള്ളിൽ ഭവന നിർമ്മണത്തിനും ആനൂകൂല്യം ലഭിച്ചിട്ടില്ലെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷ ഫോറം www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. വിലാസം: ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ല നൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ്. അവസാന തീയ്യതി ഓഗസ്റ്റ് 30.