CareersNEWS

ഡിആർഡിഒയിൽ 630 സയന്റിസ്റ്റ് ഒഴിവുകൾ

ദില്ലി:  ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ DRDO, DST, ADA എന്നിവയിലെ 630 സയന്റിസ്റ്റ് ബി/എൻജിനീയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 5. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ drdo.gov.in വഴി അപേക്ഷിക്കാം.

തസ്തിക: ഡിആർഡിഒ സയന്റിസ്റ്റ് ‘ബി’
ഒഴിവുകളുടെ എണ്ണം: 579
പേ സ്കെയിൽ: 88000/- (പ്രതിമാസം)

Signature-ad

തസ്തിക: ഡിഎസ്ടി സയന്റിസ്റ്റ് ‘ബി’
ഒഴിവുകളുടെ എണ്ണം: 8

തസ്തിക: എഡിഎ സയന്റിസ്റ്റ്/എൻജിനീയർ ‘ബി’
ഒഴിവുകളുടെ എണ്ണം: 43

യോഗ്യതാ മാനദണ്ഡം

സയന്റിസ്റ്റ് ‘ബി’ (DRDO): ഉദ്യോഗാർത്ഥിക്ക് എഞ്ചിനീയറിംഗ് വിഭാഗത്തിൽ എഞ്ചിനീയറിംഗിലോ ടെക്നോളജിയിലോ ഒന്നാം ക്ലാസ് ബിരുദവും ഗേറ്റ് സ്‌കോറും ഉണ്ടായിരിക്കണം. പ്രായപരിധി: 28 വയസ്സ്

സയന്റിസ്റ്റ് ‘ബി’ (ഡിഎസ്ടി): ഉദ്യോഗാർത്ഥി ബയോ-ടെക്നോളജി/ബയോ-മെഡിക്കൽ എഞ്ചിനീയറിംഗിൽ ബി.ഇ/ബി.ടെക് ചെയ്തിരിക്കണം. പ്രായപരിധി: 35 വയസ്സ്

സയന്റിസ്റ്റ്/എൻജിനീയർ (എഡിഎ): ഉദ്യോഗാർത്ഥി കെമിക്കൽ എഞ്ചിനീയറിംഗ്/പോളിമർ എഞ്ചിനീയറിംഗ്/പ്ലാസ്റ്റിക് എഞ്ചിനീയറിംഗ്/പോളിമർ സയൻസ് എന്നിവയിൽ ബിഇ/ബിടെക് ചെയ്തിരിക്കണം. പ്രായപരിധി: 30 വയസ്സ്

പരീക്ഷാ ഫീസ് ഓൺലൈനായിട്ടാണ് അടയ്ക്കേണ്ടത് UR, EWS, OBC പുരുഷ ഉദ്യോഗാർത്ഥികൾക്ക് 100/- രൂപയാണ് ഫീസ്. SC/ST/PwD, വനിതാ ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് rac.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഗേറ്റ് സ്‌കോറുകൾ അല്ലെങ്കിൽ എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾ വ്യക്തിഗത അഭിമുഖത്തിന് ഹാജരാകേണ്ടതുണ്ട്.

Back to top button
error: