Careers

  • കൊല്ലത്ത് അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി; തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം

    തിരുവനന്തപുരം: കേരളത്തിലെ ഏഴ് തെക്കന്‍ ജില്ലകളിലെ പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കായി അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി കൊല്ലത്ത്. നവംബര്‍ 15 മുതല്‍ 30 വരെ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ആണ് അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കുന്നത്. ഇതിനായുള്ള രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് ഒന്നിന് തുടങ്ങും. 30ാംതിയതി വരെ രജിസ്റ്റര്‍ ചെയ്യാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ നിന്നുള്ള യുവാക്കള്‍ക്ക് ഈ റാലിയില്‍ പങ്കെടുക്കാം. www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്ട്രേഷന്‍ ചെയ്യണം. അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീര്‍ ടെക്നിക്കല്‍, അഗ്‌നിവീര്‍ ട്രേഡ്സ്മെന്‍ എന്നീ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാന്‍ പത്താംക്ലാസ് പാസായിരിക്കണം, അഗ്‌നിവീര്‍ കാറ്റഗറിയിലേക്ക് അപേക്ഷിക്കാന്‍ എട്ടാം ക്ലാസ് യോഗ്യത മതി. അഗ്‌നിവീര്‍ ക്ലര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍ ടെക്നിക്കല്‍ എന്നീ വിഭാഗങ്ങള്‍ സേനയില്‍ എന്റോള്‍ ചെയ്യുന്നതിനാണ് റാലി സംഘടിപ്പിക്കുന്നത്. ആര്‍മിയില്‍ നിര്‍ദിഷ്ട വിഭാഗങ്ങളില്‍ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ 2022 ഓഗസ്റ്റ് 1-ന് വെബ്സൈറ്റില്‍…

    Read More »
  • അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി കൊല്ലത്ത് നവംബർ 15 മുതൽ 30 വരെ

    കേരളത്തിലെ ഏഴ് തെക്കൻ ജില്ലകളിലെ സന്നദ്ധരായ പുരുഷ ഉദ്യോഗാർത്ഥികൾക്കായി ബാംഗ്ലൂർ റിക്രൂട്ടിംഗ് സോണിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസ്, 2022 നവംബർ 15 മുതൽ 30 വരെ കൊല്ലത്തെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ നിന്നുള്ള യുവാക്കൾക്ക് ഈ റാലിയിൽ പങ്കെടുക്കാം. താല്പര്യമുള്ള യുവാക്കൾ 2022 ഓഗസ്റ്റ് 01 മുതൽ 30 ഓഗസ്റ്റ് 2022 വരെ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്‌ട്രേഷൻ ചെയ്യാം. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മെൻ പത്താംതരം പാസ്, അഗ്നിവീർ എട്ടാം ക്ലാസ്, അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നീ വിഭാഗങ്ങൾ സേനയിൽ എൻറോൾ ചെയ്യുന്നതിനാണ് റാലി സംഘടിപ്പിക്കുന്നത്. ആർമിയിൽ നിർദ്ദിഷ്ട വിഭാഗങ്ങളിൽ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ 2022 ഓഗസ്റ്റ് 1-ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തിൽ…

    Read More »
  • കെയർ ആൻ്റ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ എം.ജി.എം ഗ്രൂപ്പിനൊപ്പം ചേർന്ന് ‘വിദ്യാമൃതം – 2’ പദ്ധതിക്ക് തുടക്കം കുറിക്കുന്നു

      കോവിഡ് മഹാമാരിയും പ്രകൃതിദുരന്തങ്ങളും ഒരുപാട് അനാഥരെ സൃഷ്ടിച്ചിട്ടുണ്ട്. അവരിൽ ഉപരിപഠനം പ്രതിസന്ധിയിലായ വിദ്യാർഥികൾക്ക് സഹായം നൽകുക എന്ന ലക്ഷ്യത്തോടെ, ഞാൻ കൂടി ഭാഗമായ കെയർ ആൻ്റ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എം.ജി.എം ഗ്രൂപ്പിനൊപ്പം ചേർന്ന് ‘വിദ്യാമൃതം – 2’ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. പ്ലസ് ടു ജയിച്ച നൂറു വിദ്യാർഥികൾക്ക് എന്‍ജിനീയറിങ്ങ്,പോളിടെക്‌നിക്ക്,ആര്‍ട്‌സ് ആന്റ് സയന്‍സ്,കൊമേഴ്‌സ്,ഫാര്‍മസി ശാഖകളിലെ ഒരുഡസനോളം കോഴ്‌സുകളിലാണ് തുടർ പഠനസൗകര്യമൊരുക്കുന്നത്. കോവിഡിലും പ്രകൃതിക്ഷോഭത്തിലും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കൊപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളെയും പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരാൻ ഉദ്ദേശ്യമുണ്ട്. അർഹരായ വിദ്യാർഥികളെ യോഗ്യതയുടെ അടിസ്ഥാനത്തിലാകും ഇതിൽ ഉൾപ്പെടുത്തുക. വിശദ വിവരങ്ങൾക്ക് 7025335111, 9946485111 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

    Read More »
  • ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ 46 അസിസ്റ്റന്റ് മാനേജര്‍

    മുംെബെയിലെ ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ 46 അസിസ്റ്റന്റ് മാനേജരുടെ ഒഴിവുണ്ട്. 3 വര്‍ഷ കരാര്‍ നിയമനമാണ്. ഓഗസ്റ്റ് 16 വരെ ഓണ്‍െലെനായി അപേക്ഷിക്കാം. വിഭാഗങ്ങളും യോഗ്യതയും ചുവടെ. മാനേജ്‌മെന്റ്: എംബിഎ/ബിസിനസ് മാനേജ്‌മെന്റില്‍ പിജി/മാനേജ്‌മെന്റില്‍ പി.ജി. ഡിപ്ലോമ. ഫിനാന്‍സ്: ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/കോസ്റ്റ് അക്ക്ൗണ്ടന്റ്. എച്ച്ആര്‍: എം.ബിഎ/എംഎം.എസ് (പഴ്‌സണല്‍ മാനേജ്‌മെന്റ/എച്ച്.ആര്‍.ഡി/എച്ച്.ആര്‍.എം/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് (ലേബല്‍ വെല്‍ഫെയര്‍ സ്‌പെഷെലെസേഷനോടെ), അല്ലെങ്കില്‍ പഴ്‌സണല്‍ മാനേജ്‌മെന്റ്/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ലേബര്‍ വെല്‍ഫെയര്‍/എച്ച്.ആര്‍.എമ്മില്‍ പിജി/പിജി ഡിപ്ലോമ. ലോ: ലോ ബിരുദം. സിവില്‍: സിവില്‍ എന്‍ജിനീയറിങ് ബിരുദം. ഫയര്‍ ആന്‍ഡ് സെക്യൂരിറ്റി: ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്‍ജിനീയറിങ്ങില്‍ ബിഇ/ബിടെക്. കമ്പനി സെക്രട്ടറി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയില്‍ അസോഷ്യേറ്റ്/ഫെലോ മെമ്പര്‍ഷിപ്പ്. പ്രായപരിധി 27 വയസ്. ശമ്പളം 50,000-1,60,000 രൂപ. വെബ്‌െസെറ്റ്: www.shipindia.com

    Read More »
  • പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ എയ്‌റോനോട്ടിക്കല്‍ ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റില്‍ 51 അപ്രന്റിസ്

    കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ബംഗളുരുവിലെ എയ്‌റോനോട്ടിക്കല്‍ ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റില്‍ 51 അപ്രന്റിസ്ഷിപ്പ് ഒഴിവ്. ഒരു വര്‍ഷ പരിശീലനം. ഓഗസ്റ്റ് 14-നകം അപേക്ഷിക്കണം. തസ്തിക: യോഗ്യത, സ്‌െറ്റെപന്‍ഡ് എന്നിവ താഴെപ്പറയുന്ന പ്രകാരം. ഗ്രാജുവേറ്റ് അപ്രന്റിസ്: ബിഇ/ബിടെക് (ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്). 9000 രൂപ. ട്രേഡ് അപ്രന്റിസ്: ഐ.ടി.ഐ (ഇലക്‌ട്രോണിക് മെക്കാനിക്, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, സി.ഒ.പി.എ. സിഎന്‍സി പ്രോഗ്രാമര്‍, വെല്‍ഡര്‍, ടേണര്‍) 7000 രൂപ. ടെക്‌നീഷ്യന്‍ അപ്രന്റിസ്: ഡിപ്ലോമ (മെക്കാനിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇ ആന്‍ഡ് സി ഇലക്ട്രിക്കല്‍, ഇ ആന്‍ഡ് ടിസി), 8000 രൂപ. ഗ്രാജുവേറ്റ്/ടെക്‌നീഷ്യന്‍ അപ്രന്റിസ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ https://mhrdants gov.in എന്ന വെബ്‌െസെറ്റിലും ട്രേഡ് അപ്രന്റിസ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ https://apprenticeshipindia.gov.in എന്ന വെബ്‌െസെറ്റിലും റജിസ്റ്റര്‍ ചെയ്യണം.

    Read More »
  • നബാര്‍ഡില്‍ ഓഫീസര്‍-ഗ്രേഡ് എ തസ്തികയില്‍ 170 ഓഫീസര്‍; നേരിട്ട് നിയമനം

    നാഷനല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡവലപ്‌മെന്റി(നബാര്‍ഡ്)ല്‍ ഓഫീസര്‍-ഗ്രേഡ് എ തസ്തികയില്‍ 170 ഒഴിവുണ്ട്. നേരിട്ടുള്ള നിയമനമാണ്. ഓഗസ്റ്റ് 7വരെ ഓണ്‍െലെനായി അപേക്ഷിക്കാം. തസ്തികകള്‍: അസിസ്റ്റന്റ് മാനേജര്‍ (റൂറല്‍ ഡവലപ്‌മെന്റ് ബാങ്കിങ് സര്‍വീസ്, രാജ്ഭാഷാ സര്‍വീസ്, പ്രോട്ടോക്കാള്‍ ആന്‍ഡ് സെക്യൂരിറ്റി സര്‍വീസ്). യോഗ്യത ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ക്ക് www.nabard.org എന്ന വെബ്‌െസെറ്റ് സന്ദര്‍ശിക്കുക.  

    Read More »
  • തിരുവനന്തപുരത്തെ നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസില്‍ 23 ഒഴിവ്

    തിരുവനന്തപുരത്തെ നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസില്‍ 23 ഒഴിവുണ്ട്. കരാര്‍ നിയമനമാണ്. ഓണ്‍െലെനായി ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം. തസ്തികയും യോഗ്യതയും ചുവടെ. ലബോറട്ടറി അസിസ്റ്റന്റ്: ജിയോളജിക്കല്‍ ബിരുദം. ഫീല്‍ഡ് അസിസ്റ്റന്റ്: ഫിസിക്‌സ്/ജിയോളജിയില്‍ ബിരുദം. ഫീല്‍ഡ് അസിസ്റ്റന്റ്: ജിയോളജി/കെമിസ്ട്രി/സുവോളജി/എന്‍വയോണ്‍മെന്റല്‍ സയന്‍സസില്‍ ബിരുദം. ലബോറട്ടറി അസിസ്റ്റന്റ്: ജിയോളജി/കെമിസ്ട്രി/ഫിസിക്‌സില്‍ ബിരുദം. ടെക്‌നിക്കല്‍ അസിസ്റ്റന്റ്: ജിയോളജിക്കല്‍ ബിരുദം അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിങ്ങില്‍ 3 വര്‍ഷ ഡിപ്ലോമ. പ്രോജക്ട് അസോഷ്യേറ്റ്-1: പിജി (ജിയോഫിസിക്‌സ്/മെറെന്‍ ജിയോഫിസിക്‌സ്/ജിയോളജി/മെറെന്‍ ജിയോളജി/അെപ്ലെഡ് ജിയോളജി/വാട്ടര്‍ റിസോഴ്‌സസ്) പ്രോജക്ട് അസോഷ്യേറ്റ്-11: പി.ജി. (ജിയോ ഫിസിക്‌സ്/ജിയോളജി/െഹെഡ്രോകെമിസ്ട്രി/അനലിറ്റിക്കല്‍ കെമിസ്ട്രി/എന്‍വയണ്‍മെന്റല്‍ സയന്‍സസ്/മെറെന്‍ ജിയോളജി/അെപ്ലെഡ് ജിയോളജി/ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്/വാട്ടര്‍ റിസോഴ്‌സസ്), 2 വര്‍ഷ റിസേര്‍ച്ച് പരിചയം. പ്രോജക്ട് സയന്റിസ്റ്റ് 1: ജിയോളജി/എര്‍ത്ത് സയന്‍സ്/െഹെഡ്രോളജി/വാട്ടര്‍ റിസോഴ്‌സസില്‍ ഡോക്ടറല്‍ ബിരുദം. പ്രോജക്ട് സയന്റിസ്റ്റ് 11: ഫിസിക്‌സ്/ജിയോളജി/അെപ്ലെഡ് ജിയോളജി/ജിയോ കെമിസ്ട്രി/െഹെഡ്രോ കെമിസ്ട്രി/കെമിസ്ട്രി/എന്‍വണ്‍മെന്റല്‍ കെമിസ്ട്രി/എന്‍വയണ്‍മെന്റല്‍ സയന്‍സ്/എന്‍വയണ്‍മെന്റല്‍ ജിയോളജിയില്‍ ഡോക്ടറല്‍ ബിരുദം. 3 വര്‍ഷ പരിചയം. വെബ്‌െസെറ്റ്: www.ncess.gov.in

    Read More »
  • കൊല്‍ക്കത്ത ഗാര്‍ഡന്‍ റീച്ച് ഷിപ് ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനിയേഴ്‌സ് ലിമിറ്റഡില്‍ 253 ഒഴിവ്

    കൊല്‍ക്കത്ത ഗാര്‍ഡന്‍ റീച്ച് ഷിപ് ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനിയേഴ്‌സ് ലിമിറ്റഡി (GRSE) ല്‍ അപ്രന്റിസ്/ട്രെയിനികളുടെ 253 ഒഴിവുണ്ട്. ഓണ്‍െലെനായി ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം. തസ്തിക, വിഭാഗം, ഒഴിവ്, യോഗ്യത എന്നിവ യഥാക്രമം ചുവടെ. ട്രേഡ് അപ്രന്റിസ്-എക്‌സ് ഐ.ടി.ഐ (ഫിറ്റര്‍, വെല്‍ഡര്‍-ജി ആന്‍ഡ് ഇ. ഇലക്ട്രീഷ്യന്‍, മെഷിനിസ്റ്റ്, െപെപ് ഫിറ്റര്‍, കാര്‍പെന്റര്‍, ഡ്രാഫ്റ്റ്‌സ്മാന്‍-മെക്, പി.എ.എസ്.എ.എ, ഇലക്‌ട്രോണിക് മെക്കാനിക്, പെയിന്റര്‍, മെക്കാനിക്-ഡീസല്‍, ഫിറ്റര്‍-സ്ട്രക്ചറല്‍, സെക്രട്ടേറിയല്‍ അസിസ്റ്റന്റ്-ഇംീഷ്, എം.എം.ടിഎം, ഐ.സി.ടി.എസ്.എം, ആര്‍എസി-മെക്) (163): എ.ഐ.ടി.ടി (സിടിഎസ്) ജയം. ബന്ധപ്പെട്ട എന്‍.ടി.സി (എന്‍സിവിടി). ട്രേഡ് അപ്രന്റിസ്-ഫ്രഷര്‍ (ഫിറ്റര്‍, വെല്‍ഡര്‍ (ജി ആന്‍ഡ് ഇ), ഇലക്ട്രീഷ്യന്‍, മെഷിനിസ്റ്റ്, െപെപ് ഫിറ്റര്‍) (40): പത്താം ക്ലാസ്. ടെക്‌നീഷ്യന്‍ അപ്രന്റിസ് (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികോം, സിവില്‍) (30): ബന്ധപ്പെട്ട എന്‍ജിനീയറിങ് ഡിപ്ലോമ. ഗ്രാജ്വേറ്റ് അപ്രന്റിസ് (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഐടി, സിവില്‍) (16): ബന്ധപ്പെട്ട എന്‍ജിനീയറിങ് ബിരുദം. എച്ച്.ആര്‍ ട്രെയിനി (4): ഏതെങ്കിലും ബിരുദം.…

    Read More »
  • കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ നിയമനം

    കോട്ടയം: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുളളവരെ പട്ടികജാതി വികസനവകുപ്പിന്റെ ക്ഷേമപദ്ധതികളുടെ നിര്‍വ്വഹണത്തില്‍ പങ്കാളികളാക്കുന്നതിന്റെ ഭാഗമായി സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുളളവരെ കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍മാരായി നിയമിക്കുന്നു. 21നും 35നും ഇടയില്‍ പ്രായമുള്ള എം. എസ്. ഡബ്ല്യു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജില്ലാതലത്തില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ചിനകം കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. വിശദവിവരവും അപേക്ഷാ ഫോറത്തിന്റെ മാതൃകയും കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക് / നഗരസഭ പട്ടികജാതി വികസന ഓഫീസുകള്‍, എന്നിവിടങ്ങളില്‍ ലഭിക്കും. വിശദവിവരത്തിന് ഫോണ്‍: 0481 2562503.

    Read More »
  • സ്‌കൂള്‍ കൗണ്‍സിലര്‍ നിയമനം

    കോട്ടയം: വനിതാ-ശിശു വികസന ഓഫീസിനുകീഴിലുള്ള സൈക്കോ സോഷ്യല്‍ സര്‍വീസ് സ്‌കീമില്‍ സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ സൈക്കാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.എസ്. ഡബ്ല്യു / സൈക്കോളജിയിലോ അപ്ലൈഡ് സൈക്കോളജിയിലോ എം.എ / എം.എസ്.സി/ സോഷ്യല്‍ വര്‍ക്ക് വിത്ത് മെഡിക്കല്‍ ആന്‍ഡ് സൈക്കാട്രിക് സോഷ്യല്‍ വര്‍ക്ക് സ്പെഷലൈസേഷന്‍ / ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധി 40 വയസ്. കൗണ്‍സിലിംഗില്‍ ആറു മാസത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസ്, കളക്ടറേറ്റ്, കോട്ടയം എന്ന വിലാസത്തില്‍ ഓഗസ്റ്റ് 10 നകം നല്‍കണം. വിശദവിവരത്തിന് ഫോണ്‍: 0481 2961272.

    Read More »
Back to top button
error: