ഡല്‍ഹി പൊലീസിലെ സബ് ഇന്‍സ്‌പെക്ടര്‍ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 4300 സബ് ഇന്‍സ്‌പെക്ടര്‍ (ദില്ലി പൊലീസ് ആന്റ് സിഎപിഎഫ്) ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ssc.nic.in. അപേക്ഷ സമര്‍പ്പിക്കാം. ഒഴിവുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 30. ഓഗസ്റ്റ് 10 മുതല്‍ അപേക്ഷ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഒഴിവുകളുടെ വിശദവിവരങ്ങള്‍
- തസ്തിക – സബ് ഇന്‍സ്‌പെക്ടര്‍ (ജിഡി) സിഎപിഎഫ്
ഒഴിവുകളുടെ എണ്ണം – 3960 - തസ്തിക – സബ് ഇന്‍സ്‌പെക്ടര്‍ (എക്‌സിക്യൂട്ടീവ്) – (സ്ത്രീ – പുരുഷന്‍) ദില്ലി പൊലീസ്
ഒഴിവുകളുടെ എണ്ണം – 228 പുരുഷന്‍മാര്‍, 112 സ്ത്രീകള്‍
പേ ഓഫ് സ്‌കെയില്‍ – 35400 – 112400/ലെവല്‍ 6
വിദ്യാഭ്യാസ യോഗ്യത: അപേക്ഷകര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദമുണ്ടായിരിക്കണം. പ്രായപരിധി: 20-25 ആണ് പ്രായപരിധി. അപേക്ഷ ഫീസ്: ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് എന്നിവയിലൂടെ അപേക്ഷ ഫീസ് അടക്കാം. ജനറല്‍, ഒബിസി, ഇഡബ്ലിയു എസ് എന്നിവര്‍ക്ക് 100 രൂപയാണ് ഫീസ്. എസ് സി, എസ് ടി, വനിത, വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്ക് ഫീസില്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.
ഓണ്‍ലൈനായി ഫീസടക്കേണ്ട തീയതി ഓഗസ്റ്റ് 31. അപേക്ഷയില്‍ തിരുത്തല്‍ വരുത്താനുള്ള തീയതി സെപ്റ്റംബര്‍ 1. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നവംബറിലാണ്. പേപ്പര്‍ 2 പരീക്ഷതീയതി ഉടന്‍ അറിയിക്കും. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെയും ഫിസിക്കല്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.