Careers
-
വിദേശത്തെ ആരോഗ്യ മേഖല മാത്രമല്ല, മറ്റ് തൊഴിലവസരങ്ങളുടെ വാതിലുകളും മുട്ടാം; നോർക്ക പഠനം പറയുന്നതിങ്ങനെ…
വിദേശ രാജ്യങ്ങളിലെ പുതിയ തൊഴിൽ മേഖലകളും കുടിയേറ്റ സാധ്യതകളും മനസിലാക്കുന്നതിന് നോർക്ക റൂട്ട്‌സ് കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റിന്റ സഹകരണത്തോടെ നടത്തിയ പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു. വിദേശത്തെ പുതിയ തൊഴിലവസരങ്ങൾ കുടിയേറ്റ സാധ്യതകൾ, ഭാവിയിലേക്കുള്ള തൊഴിൽ നൈപുണ്യ വികസനം എന്നിവ സംബന്ധിക്കുന്ന റിപ്പോർട്ടാണ് കൈമാറിയത്. പുതിയ തൊഴിൽ മേഖലകൾ, സാങ്കേതികവിദ്യ, അവയുടെ സാധ്യതകൾ, ഇതിലേയ്ക്കാവശ്യമായ വിദ്യാഭ്യാസ, നൈപുണ്യ വികസനസാധ്യതകൾ എന്നിവ റിപ്പോർട്ടിലുണ്ട്. യു എസ് എ, കാനഡ, യു കെ, അയർലൻഡ്, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നീ പ്രദേശങ്ങളാണ് ഭാവിയിൽ തൊഴിൽ കുടിയേറ്റത്തിനുള്ള മുൻഗണനാ ലക്ഷ്യസ്ഥാനമായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ ആരോഗ്യ മേഖലയ്ക്കുള്ള സാധ്യതക്ക് പുറമേ അക്കൗണ്ടിംഗ്, ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലും വിദേശ തൊഴിലവസരങ്ങൾ സാധ്യമാണെന്ന് പഠനം സൂചിപ്പിക്കുന്നു.
Read More » -
ആര്‍മി എയര്‍ ഡിഫന്‍സ് കോളേജില്‍ ഫയർമാൻ തസ്തികയിലേക്ക് നിയമനം
പ്രതിരോധ വകുപ്പിന് കീഴില്‍ ആര്‍മി എയര്‍ ഡിഫന്‍സ് കോളേജില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ആര്‍മി എയര്‍ ഡിഫന്‍സ് കോളേജില്‍ ഇപ്പോള്‍ ഫയർമാൻ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.തപാല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ‘കമാന്‍ഡന്റ്, ആര്‍മി എയര്‍ ഡിഫന്‍സ് കോളേജ്, ഗോലബന്ധ (പിഒ), ഗഞ്ചം (ജില്ല), ഒഡീഷ – 761052 എന്ന വിലാസത്തില്‍ 2023 ഡിസംബര്‍ 11 വരെ അപേക്ഷിക്കാം.പ്രായ പരിധി 18 മുതല്‍ 27 വരെയാണ്.ഒഫീഷ്യല്‍ വെബ്‌സൈറ്റ് indianarmy.nic.in
Read More » -
മാരുതി ഷോറൂമിലേക്ക് ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മാരുതി ഷോറൂമിലേക്ക് താഴെ പറയുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു *ലൊക്കേഷൻ -കായംകുളം* 1) *യൂസ്ഡ് കാർ ഇവാല്യൂവെറ്റർ -6 Nos(16000-18000+ഇൻസെന്റീവ് )* 2. *ടീം ലീഡർ – യൂസ്ഡ് കാർ ഇവാലുവേഷൻ(20-25+ഇൻസെന്റീവ് )* 3. *അസിസ്റ്റന്റ് മാനേജർ -യൂസ്ഡ് കാർ* – *സോഴ്സിംഗ്(25-28+* *ഇൻസെന്റീവ് )* 4. *യൂസ്ഡ് കാർ സെയിൽസ് എക്സിക്യൂട്ടീവ് -10nos* (15000-18000+ *ഇൻസെന്റീവ് )* 5. *യൂസ്ഡ് കാർ ടീം ലീഡർ -2 nos* ( 18000-20000+ ഇൻസെന്റീവ് ) 6) *മെക്കാനിക് -2* 7) *അസിസ്റ്റന്റ്* *മെക്കാനിക്*-3 *യോഗ്യത – ഏതെങ്കിലും ഡിഗ്രി / ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം (മെക്കാനിക് -ITI മതി )* 8) *ന്യൂ കാർ സെയിൽസ് എക്സിക്യൂട്ടീവ്* -30 Nos സെയിൽസ് മേഖലയിൽ കുറഞ്ഞത് 1 വർഷം പ്രവർത്തി പരിചയം ഉള്ളവർക്കും ഡിഗ്രി /ഡിപ്ലോമ ഉള്ളവർക്കും,ഫ്രഷേഴ്സിനും ലൊക്കേഷൻ : കോഴഞ്ചേരി, തിരുവല്ല, മാവേലിക്കര, കായംകുളം ഫോർ വീലർ…
Read More » -
തൃശൂർ ദയ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ഒഴിവുകൾ; ഇന്റർവ്യൂ നവംബർ 22 ബുധനാഴ്ച രാവിലെ 11 മണിക്ക്
തൃശൂർ: കുന്ദംകുളത്തെ ദയ (റോയൽ) ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ഉൾപ്പെടെ നിരവധി ഒഴിവുകൾ.നവംബർ 22 ന് രാവിലെ 11 മണിക്ക് ആശുപത്രിയിൽ വെച്ച് ഇൻ്റർവ്യൂ നടക്കും. സർക്കാർ നിർദ്ദേശിച്ച സേവന-വേതന വ്യവസ്ഥകൾ പ്രകാരമാണ് ജോലി. ഡിസംബർ ഒന്ന് മുതലാണ് ആശുപത്രി പ്രവർത്തിച്ച് തുടങ്ങുക.
Read More » -
കെ ഫോൺ: ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു,നവംബര്‍ 21 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: PSC പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാരിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്കിലേക്കുള്ള ജോലി ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.2023 നവംബര്‍ 21 വരെ അപേക്ഷിക്കാം. 45000 മുതൽ 75000 രൂപ വരെയാണ് ശമ്പളം.കൂടുതൽ വിവരങ്ങൾക്ക്:ഒഫീഷ്യല്‍ വെബ്‌സൈറ്റ് https://kfon.kerala.gov.in/
Read More » -
സിവില്‍ എഞ്ചിനീയറിങ് ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് വേതനത്തോടെയുള്ള ഇന്റേണ്‍ഷിപ്പ് പദ്ധതിയുമായി അസാപ് കേരള; മാസം അഞ്ചക്ക തുക പോക്കറ്റിൽ!
തിരുവനന്തപുരം: കരിയര്‍ തുടങ്ങാന്‍ മികച്ച അവസരം കാത്തിരിക്കുന്ന സിവില്‍ എഞ്ചിനീയറിങ് ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് വേതനത്തോടെയുള്ള ഇന്റേണ്‍ഷിപ്പ് പദ്ധതിയുമായി അസാപ് കേരള. ഇന്‍ഫര്‍മേഷന്‍ കേരള മിഷനു കീഴില്‍ 148 സിവില്‍ എഞ്ചിനീയര്‍മാര്‍ക്കാണ് അവസരം. കൊച്ചി കോര്‍പറേഷനിലെ 74 ഡിവിഷനുകളില്‍ ട്രെയ്‌നി എഞ്ചിനീയറായാണ് ജോലി ചെയ്യേണ്ടത്. ഫീല്‍ഡ് വര്‍ക്കും ഉണ്ടായിരിക്കും. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസാപ് കേരളയുടെ വെബ്‌സൈറ്റ് (https://asapmis.asapkerala.gov.in/Forms/Student/Common/3/290) മുഖേന രജിസ്റ്റര്‍ ചെയ്യണം. 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ സ്‌ക്രീനിങ് ഉണ്ടായിരിക്കും. എഴുത്തു പരീക്ഷയും അഭിമുഖവും ഉള്‍പ്പെടുന്ന സ്‌ക്രീനിങിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കും. നവംബര്‍ 30 ആണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയ്യതി. രജിസ്റ്റർ ചെയ്യാനുള്ള ലിങ്കിന് ഇവിടെ ക്ലിക്ക് ചെയ്യുക.
Read More » -
റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിൽ ഇന്റേൺഷിപ്പ് അവസരം; പ്രതിമാസം 10,000 രൂപയും സൗജന്യ താമസ സൗകര്യവും
തിരുവനന്തപുരം: റവന്യു വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയം ഭരണ – പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ ഭാഗമായ റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിൽ ഇന്റേൺഷിപ്പ് അവസരം. വിഷ്വൽ മീഡിയ വിഭാഗത്തിലെ ഇന്റേൺഷിപ്പിന് വീഡിയോ ക്യാമറ, വീഡിയോ എഡിറ്റിംഗ്, സ്റ്റിൽ ക്യാമറ എന്നിവയിൽ പ്രാവീണ്യം ഉണ്ടാവണം. രണ്ടാമത്തെ ഇന്റേൺഷിപ്പ് ഒഴിവിൽ അച്ചടി, ഓൺലൈൻ സാമൂഹ്യമാധ്യമങ്ങളിൽ പ്രാവീണ്യം വേണം. നിയമനം ഒരു വർഷത്തേക്ക് താൽക്കാലികാടിസ്ഥാനത്തിലാണ്. പ്രതിമാസം 10,000 രൂപയും, സൗജന്യ താമസ സൗകര്യവും ലഭിക്കും. അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്നുള്ള ജേണലിസം ആൻഡ് കമ്മ്യൂണിക്കേഷനിലുള്ള ബിരുദം, ബിരുദാനന്തര ബിരുദം, പി.ജി ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ഐ.എൽ.ഡി.എം വെബ്സൈറ്റിൽ ലഭ്യമായിട്ടുള്ള ഗൂഗിൾ ഫോം ഫിൽ ചെയ്ത് 25നകം അപേക്ഷ സമർപ്പിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. വെബ്സൈറ്റ്: https://ildm.kerala.gov.in/en. ഇ-മെയിൽ: [email protected]. ഫോൺ: 9446066750, സന്തോഷ്. എൻ. പി. (പബ്ലിക് റിലേഷൻസ് ഓഫീസർ, റവന്യൂ വകുപ്പ് 9447302431) പി.എൻ.എക്‌സ്. 5523/2023
Read More » -
കൊങ്കണ്‍ റെയില്‍വേയില്‍ 190 അപ്രന്റിസ്
കൊങ്കണ്‍ റെയില്‍വേയില്‍ ഗ്രാജ്വേറ്റ്, ടെക്നീഷ്യൻ (ഡിപ്ലോമ), അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. 190 ഒഴിവുകളാണുള്ളത്. വിഷയങ്ങളും ഒഴിവും: സിവില്‍ എൻജിനിയറിങ്-30, ഇലക്‌ട്രിക്കല്‍ എൻജിനിയറിങ്-20, ഇലക്‌ട്രോണിക്സ് എൻജിനിയറിങ്-10, മെക്കാനിക്കല്‍ എൻജിനിയറിങ്-20, ഡിപ്ലോമ (സിവില്‍)-30, ഡിപ്ലോമ (ഇലക്‌ട്രിക്കല്‍)-20, ഡിപ്ലോമ (ഇലക്‌ട്രോണിക്സ്)-10, ഡിപ്ലോമ (മെക്കാനിക്കല്‍)-30, ജനറല്‍ സ്ട്രീം ഗ്രാജ്വേറ്റ്-30. യോഗ്യത: എൻജിനിയറിങ്/ ആര്‍ട്സ്/ സയൻസ്/ കൊമേഴ്സ് ബിരുദം/ ഡിപ്ലോമ. 2019 മുതല്‍ 2023 വരെയുള്ള വര്‍ഷങ്ങളില്‍ പാസായവര്‍ക്കാണ് അവസരം. സ്റ്റൈപ്പൻഡ്: ബിരുദധാരികള്‍ക്ക് 9000 രൂപ, ഡിപ്ലോമക്കാര്‍ക്ക് 8000 രൂപ. വിശദവിവരങ്ങള്‍ konkanrailway.com ല്‍ ലഭിക്കും. അവസാന തീയതി: ഡിസംബര്‍ 10.
Read More » -
വനം വകുപ്പില്‍ ജോലി നേടാം; പത്താം ക്ലാസുകാര്‍ക്ക് അവസരം
വനം വകുപ്പിനു കീഴില്‍ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോട്ടൂര്‍ ആന പുനരധി വാസ കേന്ദ്രം, തൃശൂര്‍ സുവോളജി പാര്‍ക്ക് എന്നിവിടങ്ങളിലായിട്ടാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോട്ടൂര്‍ ആന പുനരധി വാസ കേന്ദ്രം അസിസ്റ്റന്റ് ആന പാപ്പാന്‍ (4), സെക്യൂരിറ്റി ഗാര്‍ഡ് (3), ഡ്രൈവര്‍ കം അറ്റന്‍ഡന്റ് (2), അസിസ്റ്റന്റ്‌റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ (1), ഇലക്‌ട്രിക്കല്‍ സൂപ്പര്‍വൈസര്‍ (1), ഇലക്‌ട്ര ഇലക്‌ട്രീഷ്യന്‍ (1), പമ്ബ് ഓപ്പറേറ്റര്‍ (1), അസിസ്റ്റന്റ് പമ്ബ് ഓപ്പറേറ്റര്‍ (1), ഹെവി ഡ്യൂട്ടി ഡ്രൈവര്‍ കം അറ്റന്‍ഡന്റ്‌റ് (1), ഓഫിസ് അറ്റന്‍ഡന്റ് (1). കൂടുതല്‍ വിവരങ്ങള്‍ക്ക് www.forest.kerala.gov.in എന്ന വനം വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കുക. തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ തസ്തികകളും യോഗ്യതയും ഇലക്‌ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ഇലക്‌ട്രിക്കല്‍: യോഗത്യഎന്‍ജിനീയറിങ്ങില്‍ 3 വര്‍ഷ ഡിപ്ലോമ/തത്തുല്യം, ഒരു വര്‍ഷ പരിചയം, പ്രായപരിധി50, ശമ്ബളം 22,290. ഇലക്‌ട്രീഷ്യന്‍: യോഗ്യതപത്താം ക്ലാസ്/തത്തുല്യം, ബന്ധപ്പെട്ട വകുപ്പ് നല്‍കുന്ന ഇലക്‌ട്രീഷ്യന്‍ ട്രേ ഡില്‍ ഐടിഐ/ഐടിസി, കേരള ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് നല്‍കുന്ന…
Read More » -
തപാൽ വകുപ്പിൽ നിരവധി ഒഴിവുകൾ ; മിനിമം യോഗ്യത പത്താം ക്ലാസ്
തപാല്‍ വകുപ്പില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ആകെ 1899 ഒഴിവുകളാണുള്ളത്. 598 പോസ്റ്റല്‍ അസിസ്റ്റന്റ്, 585 പോസ്റ്റ്മാൻ, 570 മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ്, 143 ഷോര്‍ട്ടനിംഗ് അസിസ്റ്റന്റ്, 3 മെയില്‍ ഗാര്‍ഡ് എന്നീ തസ്തികകളിലേക്കാണ് നിയമനം.പത്താം ക്ലാസ് പാസായവർക്ക് മുതൽ ബിരുദധാരി കൾക്ക് വരെ അപേക്ഷിക്കാം.അവസാന തീയതി ഡിസംബര്‍ 9 ആണ്. indiapost.gov.in എന്ന ഔദ്യോഗിക സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
Read More »