കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്‍റ് സെന്‍ട്രല്‍ ഇന്‍റലിജന്‍സ് ഓഫിസര്‍ ഗ്രേഡ് 2 തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 955 ഒഴിവുകളിലേക്കാണ് വിജ്ഞാപനം ഇറങ്ങിയിട്ടുള്ളത്.
ശനിയാഴ്‌ച (നവംബര്‍ 25) മുതല്‍ ഡിസംബര്‍ 15 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.
44900-1,42400 ശമ്ബള സ്കെയിലിലാണ് നിയമനം. പ്രായ പരിധി 18നും 27 നും മധ്യേയായിരിക്കണം. ഏതെങ്കിലും സര്‍വകലാശാലയില്‍ നിന്നുള്ള അംഗീകൃത ബിരുദമാണ് അടിസ്ഥാന യോഗ്യത. കംപ്യൂട്ടര്‍ പരിജ്ഞാനവും ആവശ്യമാണ്.
ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അതിനായി https://www.mha.gov.in/ എന്ന ഔദ്യോഗിക വെബ് സൈറ്റ് സന്ദര്‍ശിക്കുക.