Careers

  • അസാപിൽ പെ‍യ്ഡ് ഇന്റേൺഷിപ്പ്, ബിരുദധാരികൾക്ക് തൊഴിലവസരങ്ങൾ; അവസാന തീയതി സെപ്റ്റംബർ 27

    തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള സമീപകാലത്ത് ബിരുദ പഠനം പൂർത്തിയാക്കിയവർക്കായി സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്കു പെയ്ഡ് ഇന്റേൺഷിപ്പ് അവസരമൊരുക്കുന്നു. അസാപ് കേരള തയാറാക്കുന്ന റാങ്ക് ലിസ്റ്റുകളുടെ അടിസ്ഥാനത്തിലായിരിക്കും അവസരം ലഭിക്കുക. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://t.ly/asapk എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. അതാത് വകുപ്പുകളിലെ അവസരങ്ങൾക്ക് ഉദ്യോഗാർത്ഥികൾ അനുയോജ്യരാണോ എന്ന് വിലയിരുത്തുന്നതിന് ഒരു പ്രത്യേക സ്ക്രീനിംഗ് പ്രക്രിയ ഉണ്ടായിരിക്കും. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ഓരോ സ്ഥാനത്തിനും ഓരോ റാങ്ക് ലിസ്റ്റ് ഉണ്ടായിരിക്കും. പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് പ്രഖ്യാപന തീയതി മുതൽ 3 മാസത്തേക്ക് സാധുതയുള്ളതായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ അവരുടെ യോഗ്യതക്കനുസരിച്ചു അതത് ഇന്റേൺഷിപ്പ് ഒഴിവുകളിലേക്ക് ഈ കാലയളവിൽ പരിഗണിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി: 27 സെപ്റ്റംബർ 2023. നിലവിലെ അവസരങ്ങൾ ലൈഫ് മിഷൻ, തിരുവനന്തപുരം – 3 ഒഴിവുകൾ എ) ഡാറ്റാ എൻട്രി വേഡ് പ്രോസസ്സിംഗ് ഇന്റേൺ. യോഗ്യത: ഡാറ്റാ എൻട്രിയിലും വേഡ് പ്രോസസ്സിംഗിലും…

    Read More »
  • ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് കോളടിച്ചു; പ്രാക്ടീസിനായി ഇനിമുതല്‍ ഈ നാല് രാജ്യങ്ങളിലേക്ക് പറക്കാം

    ന്യൂഡല്‍ഹി: ഇന്ത്യന്‍ മെഡിക്കല്‍ ബിരുദധാരികള്‍ക്ക് ഇനി മുതല്‍ അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവടങ്ങളില്‍ പ്രാക്ടീസ് ചെയ്യാം. ഇന്ത്യന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി), വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്റെ (ഡബ്ല്യുഎഫ്എംഇ) അംഗീകാരം നേടിയതിന് പിന്നാലെയാണ് ബിരുദധാരികള്‍ക്ക് ഈ അവസരം ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന് പത്ത് വര്‍ഷത്തേക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. നിലവിലുള്ള 706 മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്നവര്‍ക്കും ഇത് ഉപകരിക്കും. ഇത് രാജ്യത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മാത്രമല്ല, ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും കൂടുതല്‍ മെച്ചപ്പെടും. ലോകോത്തര തലത്തില്‍ അംഗീകരിക്കപ്പെട്ടതോടെ മറ്റ് രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെയും ഇന്ത്യന്‍ വിദ്യാഭ്യാസം ആകര്‍ഷിക്കും. ഡബ്ല്യുഎഫ്എംഇ അംഗീകാരം രാജ്യത്തെ മെഡിക്കല്‍ കോളേജുകളുടെയും പ്രൊഫഷണലുകളുടെയും അന്തര്‍ദേശീയ അംഗീകാരവും പ്രശസ്തിയും വര്‍ദ്ധിപ്പിക്കുമെന്നും അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ലോകമെമ്പാടുമുള്ള മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയാണ് വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്‍. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ…

    Read More »
  • നോര്‍ക്കയുടെ പുതിയ ഒഇടി, ഐഇഎല്‍ടിഎസ് ബാച്ചുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം: നോർക്ക-എൻ.ഐ.എഫ്.എൽ പുതിയ OET/ IELTS ബാച്ചുകളിലേക്ക്‌ (ഓൺലൈൻ / ഓഫ്‌ലൈൻ )അപേക്ഷ ക്ഷണിച്ചു. നോർക്ക റൂട്ട്സ് സ്ഥാപനമായ തിരുവനന്തപുരം നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാഗ്വേജിൽ (NIFL)ആരംഭിക്കുന്ന പുതിയ OET/ IELTS ബാച്ചുകളിലേക്ക്‌ (ഓൺലൈൻ / ഓഫ്‌ലൈൻ ) അപേക്ഷ ക്ഷണിച്ചു. നഴ്സുമാർ ഉൾപ്പെടെയുളള ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് അപേക്ഷിക്കാവുന്നതാണ്. 2023 സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ നടക്കുന്ന യു.കെ, കാനഡ (ന്യൂഫോണ്ട്ലാന്റ്) കരിയർ ഫെസ്റ്റുകൾക്ക് മുന്നോടിയായാണ് പുതിയ ബാച്ച്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നോർക്ക റൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും. തിരുവനന്തപുരം തൈയ്ക്കാട് മേട്ടുകടയിൽ പ്രവർത്തിക്കുന്ന സെന്ററിൽ ഓഫ്‌ലൈൻ OET ക്ലാസുകളുടെ സമയം രാവിലെ 09 മുതൽ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചകഴിഞ്ഞുള്ള സെഷൻ 01 മണി മുതൽ മുതൽ 5.30 വരെയും ആയിരിക്കും. IELTS ഓഫ് ലൈൻ ബാച്ചുകളുടെ സമയം ഉച്ചകഴിഞ്ഞ് ഒരു മണിമുതൽ മൂന്നു മണിവരെയാണ്. കോഴ്‌സ് ദൈർഘ്യം 2 മാസമായിരിക്കും. തിങ്കൾ…

    Read More »
  • സംസ്കൃത സർവകലാശാലയിൽ ഫിനാൻസ് ഓഫീസർ ഒഴിവ്

    കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഫിനാൻസ് ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നാലു വർഷത്തേക്കാണ് നിയമനം. ശമ്പളം – യുജിസി സ്കെയിലിൽ 1,44,200 – 2,18,200. യോഗ്യതഃ – എ.സി.എ അല്ലെങ്കിൽ എഫ്.സി.എ. അല്ലെങ്കിൽ ഐ.സി. ഡബ്ല്യൂ.എ. യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. സൂപ്പർവൈസറി തസ്തികയിൽ ഫിനാൻഷ്യൽ/അക്കൗണ്ട് മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും പ്രവർത്തിപരിയമുഉള്ള ഒന്നാം ക്ലാസിലോ രണ്ടാം ക്ലാസിലോ ബിരുദാനന്തര ബിരുദം നേടിയവർക്കും അപേക്ഷിക്കാം. പ്രായം 35നും 45നും ഇടയിൽ. നേരിട്ടുള്ള നിയമനമായിരിക്കും. കേന്ദ്ര/സംസ്ഥാന/മറ്റ് സർവീസുകളിലുള്ളവർക്ക് ഡെപ്യൂട്ടേഷനും അനുവദിക്കും. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി സെപ്റ്റംബർ അഞ്ച്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in. സന്ദർശിക്കുക.

    Read More »
  • ചങ്ങനാശേരി എസ്.ബി. കോളജിൽ ദിശ മെഗാ തൊഴിൽമേള ഓഗസ്റ്റ് 12ന്

    കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചങ്ങനാശേരി എസ്.ബി കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ദിശ 2023’ മെഗാ തൊഴിൽ മേള ഓഗസ്റ്റ് 12ന് എസ്.ബി. കോളജ് ക്യാമ്പസിൽ നടത്തും. 18-40 വയസ്സ് പ്രായപരിധിയിലുള്ള എസ്.എസ്.എൽ.സി മുതൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം. ബാങ്കിങ്, നോൺബാങ്കിങ്, ടെക്നിക്കൽ, ഹോസ്പിറ്റൽ, ഐ.ടി, ഓട്ടോമൊബൈൽ, അഡ്മിനിസ്ട്രേഷൻ, റീറ്റെയിൽസ് എന്നീ സെക്ടറുകളിൽ നിന്നുള്ള ഒഴിവുകൾക്ക് ഏതു ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം. രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ളവർ പേര്, വിദ്യാഭ്യാസ യോഗ്യത, സ്ഥലം എന്നീ വിവരങ്ങൾ 7356754522 എന്ന നമ്പരിലേയ്ക്ക് വാട്ട്സ്ആപ് ചെയ്യുക. ഫോൺ – 0481-2563451 /2565452.

    Read More »
  • കോട്ടയത്ത് അർദ്ധസർക്കാർ സ്ഥാപനത്തിൽ സീനിയർ മാനേജർ നിയമനം

    കോട്ടയം: ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ സീനിയർ മാനേജർ (സിവിൽ എൻജിനീയറിംഗ്) തസ്തികയിൽ ഒരു സ്ഥിരം ഒഴിവുണ്ട്. സിവിൽ എൻജിനീയറിംഗിൽ ബിരുദവും ഏഴ് വർഷത്തെ തൊഴിൽ പരിചയവുമുള്ള 45 വയസ്സിൽ (ഇളവുകൾ അനുവദനീയം) താഴെയുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 10നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി. ഹാജരാക്കണം.

    Read More »
  • ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് കോഴ്സ്, യോഗ അധ്യാപക പരിശീലനം: അപേക്ഷ ക്ഷണിച്ചു

    കോട്ടയം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്. ആർ.സി കമ്മ്യൂണിറ്റി കോളജിന്റെ ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷിക്കാം. പ്ലസ്ടുവോ തത്തുല്യമോ ആണ് യോഗ്യത. അംഗീകൃത പഠനകേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പർക്ക ക്ലാസുകൾ. വിവിധ എയർപോർട്ടുകളിൽ ഇന്റേൺഷിപ്പിന് അവസരമൊരുക്കും. കേരള യോഗ അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ യോഗ ടീച്ചർ പരിശീലനപരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് പൂർത്തിയായ പ്ലസ് ടു /തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായോ https://srccc.in/download എന്ന ലിങ്കിൽ നിന്ന് ഫോം ഡൗൺലോഡ് ചെയ്‌തോ അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10. ഫോൺ : 0471 2325101, 8281114464.

    Read More »
  • ഭിന്നശേഷി വിദ്യാർഥികൾക്ക് സ്കോളർഷിപ്പുമായി സാമൂഹികനീതി വകുപ്പ്

    കോട്ടയം: ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള സാമൂഹിക നീതി വകുപ്പിന്റെ വിവിധ സ്‌കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒന്നാം ക്ലാസ്സ് മുതൽ ബിരുദാനന്തരബിരുദം വരെയുള്ള വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. 40 ശതമാനമോ അതിൽ കൂടുതലോ വൈകല്യമുള്ളവരാകണം അപേക്ഷകർ. വാർഷിക വരുമാനം 36,000 രൂപയിൽ താഴെയാവണം. ഇത് കൂടാതെ അപേക്ഷകർ മുൻവർഷങ്ങളിൽ 40 ശതമാനത്തിൽ കുറയാത്ത മാർക്കും നേടിയിരിക്കണം. റെഗുലർ, ഹോസ്റ്റൽ വിദ്യാർഥികൾക്ക് പ്രത്യേകമായാണ് സ്‌കോളർഷിപ്് അനുവദിക്കുന്നത്. എല്ലാവർക്കും റീഡേഴ്സ് അലവൻസും അനുവദിക്കും. ഒന്ന് മുതൽ നാലാം ക്ലാസ്സ് വരെയുള്ള റെഗുലർ വിദ്യാർഥികൾക്ക് 300 രൂപയും റീഡേർസ് അലവൻസായി 200 രൂപയുമാണ് നൽകുന്നത്. അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ റെഗുലർ വിദ്യാർഥികൾക്ക് 500 രൂപയും റീഡേഴ്ഡ് അലവൻസ് 200 രൂപയും ലഭിക്കും. പ്ലസ് വൺ, പ്ലസ് ടു, ഐ.ടി തത്തുല്യ കോഴ്സുകളിലെ റെഗുലർ വിദ്യാർഥികൾക്ക് 750 രൂപയും ഹോസ്റ്റൽ വിദ്യാർഥികൾക്ക് 1000 രൂപയും റീഡേർസ് അലവൻസ് 300 രൂപയും ലഭിക്കും. പി.ജി/പ്രൊഫഷണൽ വിഭാഗത്തിലെ റെഗുലർ…

    Read More »
  • പാമ്പാടി ആർ.ഐ.ടിയിൽ ഗസ്റ്റ് അധ്യാപകനിയമനം

    കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എം.സി. എ. വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റൻസ് പ്രൊഫസർമാരെ താത്കാലികമായി നിയമിക്കുന്നു. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. എ.ഐ.സി.ടി.ഇ നിഷ്‌കർഷിച്ച യോഗ്യതയുള്ളവർ തിരിച്ചറിയൽ രേഖ, അസൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ, പ്രവർത്തി പരിചയസർട്ടിഫിക്കറ്റ് എന്നിവ സഹിതം ഓഗസ്റ്റ് എട്ടിന് രാവിലെ 9.30നകം ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0481 2506153, 0481 2507763, വെബ്സൈറ്റ്: www.rit.ac.in

    Read More »
  • സൗദി അറേബ്യയിൽ 2030 ഓടെ ടൂറിസം രംഗത്ത് 16 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ടൂറിസം മന്ത്രാലയം

    റിയാദ്: സൗദി അറേബ്യയിൽ 2030 ഓടെ ടൂറിസം രംഗത്ത് 16 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ടൂറിസം മന്ത്രാലയത്തിന് പദ്ധതിയുള്ളതായി മാനവശേഷി വികസനകാര്യങ്ങൾക്കുള്ള മന്ത്രാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് ബശ്നാഖ് പറഞ്ഞു. 2020 ൽ ടൂറിസം മന്ത്രാലയം ആരംഭിച്ച പരിശീലന പരിപാടിയിലൂടെ മൂന്നു വർഷത്തിനിടെ അഞ്ചു ലക്ഷം സൗദി പൗരന്മാർക്ക് പരിശീലനം ലഭ്യമാക്കി. പദ്ധതിയുടെ ഭാഗമായി 90 ലേറെ പരിശീലന പദ്ധതികൾ നടപ്പാക്കുന്നുണ്ട്. കഴിഞ്ഞ വർഷം ടൂറിസം മേഖലയിലെ 198 ഉന്നത ജീവനക്കാർ എക്സിക്യൂട്ടീവ് മാസ്റ്റേഴ്സ് പ്രോഗ്രാം നേടി. ടൂറിസം മേഖലയിലെ സ്വദേശിവല്ക്കരണം തൊഴിലുകൾ മെച്ചപ്പെടുത്തുന്നതിലൂടെയും ഉന്നത തസ്തികകളിൽനിന്നും ആരംഭിക്കണമെന്ന് മന്ത്രാലയം വിശ്വസിക്കുന്നു. ഉന്നത തസ്തികകളിൽ ജോലി ചെയ്യാൻ സൗദികൾ യോഗ്യരാണെന്നും മുഹമ്മദ് ബശ്നാഖ് പറഞ്ഞു.

    Read More »
Back to top button
error: