CareersTRENDING

വിദേശത്തെ ആരോഗ്യ മേഖല മാത്രമല്ല, മറ്റ് തൊഴിലവസരങ്ങളുടെ വാതിലുകളും മുട്ടാം; നോർക്ക പഠനം പറയുന്നതിങ്ങനെ…

വിദേശ രാജ്യങ്ങളിലെ പുതിയ തൊഴിൽ മേഖലകളും കുടിയേറ്റ സാധ്യതകളും മനസിലാക്കുന്നതിന് നോർക്ക റൂട്ട്‌സ് കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റിന്റ സഹകരണത്തോടെ നടത്തിയ പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു. വിദേശത്തെ പുതിയ തൊഴിലവസരങ്ങൾ കുടിയേറ്റ സാധ്യതകൾ, ഭാവിയിലേക്കുള്ള തൊഴിൽ നൈപുണ്യ വികസനം എന്നിവ സംബന്ധിക്കുന്ന റിപ്പോർട്ടാണ് കൈമാറിയത്.

പുതിയ തൊഴിൽ മേഖലകൾ, സാങ്കേതികവിദ്യ, അവയുടെ സാധ്യതകൾ, ഇതിലേയ്ക്കാവശ്യമായ വിദ്യാഭ്യാസ, നൈപുണ്യ വികസനസാധ്യതകൾ എന്നിവ റിപ്പോർട്ടിലുണ്ട്. യു എസ് എ, കാനഡ, യു കെ, അയർലൻഡ്, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നീ പ്രദേശങ്ങളാണ് ഭാവിയിൽ തൊഴിൽ കുടിയേറ്റത്തിനുള്ള മുൻഗണനാ ലക്ഷ്യസ്ഥാനമായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ ആരോഗ്യ മേഖലയ്ക്കുള്ള സാധ്യതക്ക് പുറമേ അക്കൗണ്ടിംഗ്, ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലും വിദേശ തൊഴിലവസരങ്ങൾ സാധ്യമാണെന്ന് പഠനം സൂചിപ്പിക്കുന്നു.

Back to top button
error: