Careers
-
ഡയാലിസിസ് ടെക്‌നീഷ്യൻ അഭിമുഖം നവംബർ 13ന്
കോട്ടയം: പാലാ കെ.എം. മാണി സ്മാരക ഗവൺമെന്റ് ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നു. സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള ഡയാലിസിസ് ടെക്‌നീഷ്യൻ ഡിഗ്രി കോഴ്‌സ് പാസായിരിക്കണം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും പകർപ്പുകളും അപേക്ഷയും സഹിതം നവംബർ 13ന് രാവിലെ 11ന് അഭിമുഖത്തിന് എത്തണം. വിശദവിവരത്തിന് ഫോൺ: 04822 215154.
Read More » -
അഗ്നിവീർ ആർമി റിക്രൂട്ട്‌മെന്റ് റാലി 16 മുതൽ 25 വരെ കേരളത്തിൽ; വിവരങ്ങൾ
തിരുവനന്തപുരം: ബംഗളൂരിലെ റിക്രൂട്ടിംഗ് സോൺ ആസ്ഥനത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ് സംഘടിപ്പിക്കുന്ന അഗ്നിവീർ റിക്രൂട്ട്മെൻ്റ് റാലി നവംബർ 16 മുതൽ 25 വരെ എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ നടത്തും. 2023 ഏപ്രിൽ 17 മുതൽ 24 വരെ നടത്തിയ ഓൺലൈൻ കോമൺ എൻട്രൻസ് പരീക്ഷയിൽ (CEE) യോഗ്യത നേടിയ കേരള, കർണാടക സംസ്ഥാനങ്ങളിൽ നിന്നും ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള യുവാക്കളാണ് ഈ റാലിയിൽ പങ്കെടുക്കുന്നത്. കേരളത്തിലെ ഏഴ് തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കായി അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മാൻ എന്നീ തസ്തികകളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. കൂടാതെ, കേരള, കർണാടക സംസ്ഥാനങ്ങളിൽ നിന്നും ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കായി സോൾജിയർ നഴ്‌സിംഗ് അസിസ്റ്റന്റ്/നേഴ്‌സിംഗ് അസിസ്റ്റന്റ് വെറ്റിനറി, ശിപായി ഫാർമ, റിലീജിയസ്…
Read More » -
വിദേശ പഠനം സ്വപ്‍നം കാണുന്നവരാണോ? ഇൻഷുറൻസ് പോളിസികൾ മാറുന്നു
യുഎസിലേക്കും യുകെയിലേക്കും ഉപരിപഠനത്തിനായി പുറപ്പെടാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ഇൻഷുറൻസ് പോളിസികൾ അവതരിപ്പിക്കാനൊരുങ്ങി രാജ്യത്തെ ഇൻഷുറൻസ് കമ്പനികൾ.കോവിഡിന് ശേഷം പ്രത്യേക പോളിസികളുടെ പ്രാധാന്യം ഉയർന്ന സാഹചര്യത്തിലാണ് കമ്പനികളുടെ നീക്കം.നിലവിൽ യുഎസിലെയും യുകെയിലെയും നിരവധി സർവ്വകലാശാലകൾ ഇന്ത്യൻ ഇൻഷുറൻസ് കമ്പനികൾ നൽകുന്ന വിദേശ വിദ്യാർത്ഥി ട്രാവൽ പോളിസികളിലെ കവറേജിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം കൂടി പരിഗണിച്ചായിരിക്കും പോളിസികൾ തയാറാക്കുക. അടിയന്തര സാഹചര്യങ്ങളിലുള്ള മെഡിക്കൽ ഇവാക്വേഷനുള്ള പരിരക്ഷ, കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന തുകക്കുള്ള ഇൻഷുറൻസ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ചില വിദേശ സർവ്വകലാശാലകൾ പലപ്പോഴും ഇന്ത്യയിൽ നിന്ന് വാങ്ങുന്ന ഇൻഷുറൻസ് പോളിസികൾക്ക് അംഗീകാരം നിഷേധിക്കാൻ ശ്രമിക്കുന്നുണ്ട്. നിലവിൽ ഏതെങ്കിലും സാഹചര്യത്തിൽ മരണപ്പെട്ടാൽ മൃതശരീരം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള കവറേജ് 10,000 ഡോളറാണ് ആണ്. പക്ഷെ പല സർവകലാശാലകളും ഇത് 50,000 ഡോളറായിരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. മെറ്റേണിറ്റി ഇൻഷുറൻസിന് കീഴിൽ ഗർഭം അലസിപ്പിക്കുന്നതിനുള്ള കവറേജ് പല ഇൻഷുറൻസ് കമ്പനികളും നൽകുന്നുണ്ട്. എന്നാൽ ചില സർവ്വകലാശാലകൾ ഗർഭധാരണവുമായി ബന്ധപ്പെട്ട എല്ലാ…
Read More » -
ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കോട്ടയം: ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐയിലെ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്‌സ് ആൻഡ് അപ്ലയൻസ് ട്രേഡിൽ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ/ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്‌സ് ആൻഡ് അപ്ലയൻസ് ട്രേഡിൽ എൻ. ടി. സി/ എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. നവംബർ എട്ടിന് രാവിലെ 10 ന് ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി. ഐയിൽ ഇന്റർവ്യൂ നടക്കും. വിശദവിവരത്തിന് ഫോൺ: 0479 2452210, 2953150.
Read More » -
കോട്ടയത്ത് വെറ്ററിനറി സയൻസ് ബിരുദധാരികൾക്ക് അവസരം
കോട്ടയം: ജില്ലയിൽ നിലവിൽ ഒഴിവുള്ള ബ്ലോക്കുകളിൽ രാത്രികാല അടിയന്തര മൃഗചികിത്സ നൽകുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ രഹിതരായ വെറ്ററിനറി സയൻസ് ബിരുദധാരികൾക്ക് അവസരം. ഇവരുടെ അഭാവത്തിൽ സർവീസിൽനിന്നു വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കും. താല്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം നവംബർ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. ഫോൺ: 0481-2563726.
Read More » -
യു.ജി.സി നെറ്റ് – ജെ.ആർ.എഫ് സൗജന്യ പരീക്ഷാ പരിശീലനം
കോട്ടയം: എം.ജി. യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ സംഘടിപ്പിക്കുന്ന യു.ജി.സി നെറ്റ് / ജെ.ആർ.എഫ് സൗജന്യ പരീക്ഷാ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നവംബർ എട്ടിനു രാവിലെ 10 മണിക്ക് ബ്യൂറോയിൽ സംഘടിപ്പിക്കും. എം.ജി. യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം പ്രൊഫ. ബിജു പുഷ്പൻ ഉദ്ഘാടനം നിർവഹിക്കും. ബ്യൂറോ ചീഫ് ഡോ. രാജേഷ് മണി അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി ചീഫ് ജി. വിജയകുമാർ, പാലാ എംപ്ലോയ്‌മെന്റ് ഓഫീസർ എൻ.ബിജു, കോട്ടയം മോഡൽ കരിയർ സെന്റർ യങ് പ്രൊഫഷണൽ റോണി കൃഷ്ണൻ, യു.ഇ.ഐ ആൻഡ് ജി.ബി. സീനിയർ ക്ലാർക്ക് പി.യു. അഭിലാഷ് തുടങ്ങിയവർ പങ്കെടുക്കും.
Read More » -
നവംബര്‍ അഞ്ചിന് സൗജന്യ റിക്രൂട്ട്മെന്റ്; ജര്‍മനിയില്‍ നഴ്സുമാര്‍ക്ക് വൻ അവസരങ്ങള്‍
കൊച്ചി: ജനറല്‍ നഴ്സിംഗില്‍ ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക് ജര്‍മനിയിലേക്ക് അവസരം. സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെകാണ് ജര്‍മ്മനിയിലേക്ക് നഴ്സുമാരുടെ സൗജന്യ റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. 500 ഒഴിവുകളാണ് നിലവിലുള്ളത്. 40 വയസ്സാണ് പ്രായപരിധി. പ്രതിമാസം 2400 യൂറോ മുതല്‍ 4000 യൂറോ വരെ ശമ്ബളം ലഭിക്കും.തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജര്‍മ്മന്‍ ഭാഷ എ1 മുതല്‍ ബി2 വരെ പരിശീലനം സൗജന്യമായും നല്‍കും. ബി1/ബി2 പരിശീലന സമയത്ത് സ്‌റ്റൈപ്പന്‍ഡും നല്‍കും. ആകര്‍ഷകമായ ശമ്ബളവും സൗജന്യ വിസയും വിമാന ടിക്കറ്റും ലഭ്യമാണ്. ജര്‍മന്‍ ഭാഷയില്‍ ബി1/ബി2 അംഗീകൃത പരീക്ഷ പാസായവര്‍ക്കും അപേക്ഷിക്കാം. നവംബര്‍ അഞ്ചിനാണ് സൗജന്യ റിക്രൂട്ട്മെന്റ്. സ്ഥലം: ഒഡെപെക്, നാലാം നില, ഇന്‍കെല്‍ ടവര്‍ 1, ടെല്‍ക്കിന് സമീപം, അങ്കമാലി സൗത്ത്. കൂടുതല്‍ വിവരങ്ങള്‍ ഫോണ്‍: 0471 2329440
Read More » -
കൊച്ചിന്‍ ഷിപ്പ് യാർഡിന് കീഴിലുള്ള മറൈന്‍ എഞ്ചിനീയറിങ് കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം
ലോകത്താകമാനം വമ്ബിച്ച ജോലി സാധ്യതയുള്ള കോഴ്‌സാണ് മറൈന്‍ എഞ്ചിനീയറിങ്. ഉയര്‍ന്ന ശമ്ബളവും, മെച്ചപ്പട്ട തൊഴില്‍ സാഹചര്യവുമാണ് മറൈന്‍ എഞ്ചിനീയറിങ്ങിന്റെ പ്രത്യേകത. ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി സ്ഥാപനങ്ങള്‍ മറൈന്‍ എഞ്ചിനീയറിങ് കോഴ്‌സുകള്‍ പഠിപ്പിക്കുന്നുണ്ട്.എന്നാല്‍ കേരളത്തില്‍ തന്നെ അതും കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനത്തില്‍ മറൈന്‍ എഞ്ചിനീയറിങ് പഠിക്കാനുള്ള അവസരമാണ് നിങ്ങള്‍ക്കായി ഇപ്പോള്‍ തുറന്നിരിക്കുന്നത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് കീഴിലുള്ള മറൈന്‍ എഞ്ചിനീയറിങ് കോഴ്‌സിന് ഇപ്പോള്‍ മുതല്‍ അപേക്ഷിക്കാനാവും. വാണിജ്യ കപ്പലുകളില്‍ മറൈന്‍ എഞ്ചിനീയറാവാന്‍ അവസരമൊരുക്കുന്ന 12 മാസത്തെ ജി.എം.ഇ (ഗ്രാജ്വേറ്റ് മറൈന്‍ എഞ്ചിനീയറിങ്) കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 21 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫോം കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. കോഴ്‌സ് ഫീ, മറ്റ് കൂടുതല്‍ വിവരങ്ങള്‍ക്ക് 8129823739, ഇമെയില്‍ : [email protected] എന്നിവ സന്ദര്‍ശിക്കുക. വെബ്‌സൈറ്റ് : www.cochinshipyard.com, www.cslmeti.in സന്ദര്‍ശിക്കുക.
Read More » -
കായിക താരങ്ങൾക്ക് സിഐഎസ്‌എഫിൽ ജോലി
ന്യൂഡൽഹി:കായിക താരങ്ങൾക്ക് സിഐഎസ്‌എഫിൽ ജോലി നേടാൻ സുവര്‍ണ്ണാവസരം. ഹെഡ് കോണ്‍സ്റ്റബിള്‍ (ജിഡി) തസ്തികകളിലേക്കുള്ള അപേക്ഷാ നടപടികള്‍ ആരംഭിച്ചു. 215 തസ്തികകളിലേക്കാണ് നിയമനം. ഗെയിംസ്, സ്പോര്‍ട്സ്, അത്ലറ്റിക്സ് എന്നിവയില്‍ സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലങ്ങളെ പ്രതിനിധീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഔദ്യോഗിക വെബ്‌സൈറ്റായ cisfrectt.cisf.gov.in വഴി അപേക്ഷിക്കാം. അപേക്ഷകര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് 12-ാം ക്ലാസ് പാസായിരിക്കണം. 18-നും 23-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പേ ലെവല്‍-04 (25,500 രൂപ മുതല്‍ 81,100 രൂപ വരെ) പ്രതിമാസ ശമ്ബളവും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന മറ്റെല്ലാ അലവൻസുകളും ലഭിക്കും. ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിലെ അപേക്ഷകര്‍ക്ക് 100 രൂപ ആണ് അപേക്ഷാ ഫീസ്. സ്ത്രീ ഉദ്യോഗാര്‍ത്ഥികളെയും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളെയും അപേക്ഷാ ഫീസ് അടയ്‌ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ 28 വരെ അപേക്ഷിക്കാവുന്നതാണ്.
Read More » -
യുകെയില്‍ മികച്ച തൊഴിലവസരങ്ങള്‍; ഇപ്പോള്‍ അപേക്ഷിക്കാം, കരിയര്‍ ഫെയര്‍ തിങ്കളാഴ്ച മുതല്‍
തിരുവനന്തപുരം: ഡോക്ടർമാർക്ക് അവസരങ്ങളുമായി നോർക്ക-യു.കെ കരിയർ ഫെയർ കൊച്ചിയിൽ. നോർക്ക റൂട്ട്സ് യു.കെ കരിയർ ഫെയറിന്റെ മൂന്നാമത് എഡിഷൻ നവംബർ 06 മുതൽ 10 വരെ കൊച്ചിയിൽ നടക്കും. കേരളത്തിലെ ആരോഗ്യമേഖലയിൽ നിന്നുളളവർക്ക് യുണൈറ്റഡ് കിംങ്ഡം (UK) മിലെ ഇംഗ്ലണ്ടിലേയും, വെയിൽസിലേയും വിവിധ എൻ.എച്ച്.എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്നതാണ് കരിയർ ഫെയർ. ഡോക്ടർമാർ-യു.കെ (ഇംഗ്ലണ്ട്): സൈക്രാട്രി വിഭാഗത്തിൽ ഡോക്ടർമാർക്ക് നിരവധി അവസരങ്ങളാണ് യു.കെ യിലുളളത്. ബിരുദാനന്തര ബിരുദത്തിനു ശേഷം നാലുവർഷത്തെ പ്രവൃത്തി പരിചയം വേണം. ഇതിൽ രണ്ടു വർഷക്കാലം അധ്യാപന പരിചയമുളളവർക്ക് മുൻഗണന ലഭിക്കും. Professional and Linguistic Assessments Board (PLAB) യോഗ്യത ആവശ്യമില്ല. അഭിമുഖസമയത്ത് OET/IELTS (UK-SCORE) നിർബന്ധമില്ല. നിയമനം ലഭിച്ചാൽ പ്രസ്തുതഭാഷാ യോഗ്യത നേടേണ്ടതാണ്. ഡോക്ടർമാർ-യു.കെ (വെയിൽസ്): സീനിയർ ക്ലിനിക്കൽ ഫെല്ലോ ജനറൽ മെഡിസിനിലോ, ഓങ്കോളജിയിലോ ബിരുദാനന്തര ബിരുദം. മൂന്നു വർഷത്തെ പ്രവർത്തി പരിചയം. PLAB നിർബന്ധമില്ല. സ്പോൺസർഷിപ്പിലൂടെ യു.കെ യിൽ രജിസ്ട്രേഷൻ നേടാൻ അവസരം. അഭിമുഖഘട്ടത്തിൽ IELTS/OET (UK…
Read More »