Business
-
ലക്ഷ്യം 3,000 കോടി രൂപ; ഇന്‍ഷുറന്‍സ് ബിസിനസിലെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി ഫ്യൂച്ചര്‍ ഗ്രൂപ്പ്
ന്യൂഡല്‍ഹി: കടക്കെണിയിലായ ഫ്യൂച്ചര്‍ ഗ്രൂപ്പ് 3,000 കോടി രൂപ സമാഹരിക്കാന്‍ ഇന്‍ഷുറന്‍സ് ബിസിനസിലെ ഓഹരികള്‍ വില്‍ക്കുന്നു. പാപ്പരത്വ നടപടികളില്‍ നിന്നും രക്ഷ നേടാനാണ് ഈ വിറ്റഴിക്കല്‍. വ്യാഴാഴ്ച്ച ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ്, ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സിലെ 25 ശതമാനം ഓഹരികള്‍ 1,266.07 കോടി രൂപയ്ക്ക് സംയുക്ത സംരംഭ പങ്കാളിയായ ജനറലി ഗ്രൂപ്പിന് വിറ്റിരുന്നു. ഈ ഇടപാടിനു ശേഷവും ഫ്യൂച്ചര്‍ എന്റര്‍പ്രൈസസിന് എഫ്ജിഐഐസിഎല്ലില്‍ 24.91 ശതമാനം ഓഹരി ഉടമസ്ഥാവകാശം ഉണ്ടായിരുന്നു. അടുത്ത 30-40 ദിവസത്തിനുള്ളില്‍ ഫ്യൂച്ചര്‍ ജെനറലിയിലെ അവശേഷിക്കുന്ന 25 ശതമാനം ഓഹരികളും 1,250 കോടി രൂപയ്ക്ക് വില്‍ക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. കൂടാതെ, ലൈഫ് ഇന്‍ഷുറന്‍സ് സംയുക്ത സംരംഭമായ ഫ്യുച്ചര്‍ ജനറലി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയിലെ 33.3 ശതമാനം ഓഹരികളും ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ് വില്‍ക്കാനുദ്ദേശിക്കുന്നുണ്ട്. വ്യത്യസ്ത ഇടപാടുകളിലൂടെ, ലൈഫ് ഇന്‍ഷുറന്‍സില്‍ അവശേഷിക്കുന്ന 33 ശതമാനം ഓഹരികള്‍ ജെനറലി ഗ്രൂപ്പിനും മറ്റൊരു ഇന്ത്യന്‍ കമ്പനിക്കുമായി 400 കോടി രൂപയ്ക്ക് വില്‍ക്കാനാണുദ്ദേശിക്കുന്നതെന്നും കമ്പനി വൃത്തങ്ങള്‍…
Read More » -
ഇന്ത്യയില്‍ പ്രകൃതി വാതക വില വീണ്ടും ഉയരുമെന്ന് പ്രവചനവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്
ന്യൂഡല്‍ഹി: ഒക്ടോബറില്‍ ഇന്ത്യയില്‍ പ്രകൃതി വാതകത്തിന്റെ വില വീണ്ടും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. വെള്ളിയാഴ്ച ത്രൈമാസ വരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനി, കെജി- ഡി6 ഗ്യാസിന്റെ വില്‍പ്പനയുടെ വില നിലവിലെ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 9.92 ഡോളറിനേക്കാള്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് സഞ്ജയ് റോയ് പറഞ്ഞു. രാജ്യാന്തര നിരക്കിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഓരോ ആറുമാസം കൂടുമ്പോഴും ഗ്യാസിന്റെ വില നിശ്ചയിക്കുന്നത്. ഏപ്രില്‍ 1 മുതല്‍ പഴയതോ നിയന്ത്രിതമോ ആയ ഫീല്‍ഡുകളില്‍ നിന്നുള്ള ഗ്യാസിന്റെ വില എംഎംബിടിയുവിന് 6.1 ഡോളര്‍ എന്ന റെക്കോര്‍ഡിലേക്ക് വര്‍ധിച്ചിരുന്നു. അതേസമയം ആഴക്കടലില്‍ ഉള്ള ദുഷ്‌കരമായ ഫീല്‍ഡുകള്‍ക്ക് ഓരോ എംഎംബിടിയുവിനും 9.92 ഡോളറായി ഒക്ടോബറില്‍ നിരക്കുകള്‍ പരിഷ്‌കരിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ പഴയ ഫീല്‍ഡുകളില്‍ നിന്നുള്ള ഗ്യാസിന്റെ വില ഒരു എംഎംബിടിയുവിന് ഏകദേശം 9 ഡോളറായി വര്‍ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു. റിലയന്‍സും അതിന്റെ പങ്കാളിയായ യുകെയിലെ…
Read More » -
സ്റ്റേബിള്‍ ക്രിപ്റ്റോ കോയിനുകളെ അംഗീകരിച്ച് അമേരിക്ക
ഡോളറുമായി പെഗ് ചെയ്ത സ്റ്റേബിള്‍ ക്രിപ്റ്റോ കോയിനുകളെ അംഗീകരിച്ച് അമേരിക്ക. ഇതു സംബന്ധിച്ച പ്രത്യക നിയമങ്ങള്‍ സംബന്ധിച്ച കരട് യുഎസ് സെനറ്റര്‍ പാട്രിക് ടൂമി അവതരിപ്പിച്ചു. ട്രസ്റ്റ് ആക്ട് അഥവാ സ്റ്റേബിള്‍കോയിന്‍ ട്രാന്‍സ്പെരന്‍സി ഓഫ് റിസര്‍വ്സ് ആന്‍ഡ് യൂണിഫോം സെയില്‍ ട്രാന്‍സാക്ഷന്‍സ് ആക്ട്-2022 എന്നാണ് പുതിയ നിയമം അറിയപ്പെടുക. ദൈനംദിന ഇടപാടുകള്‍ക്ക് സ്റ്റേബിള്‍ കോയിനുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കല്‍, നിയന്ത്രണം തുടങ്ങിയവ ലക്ഷ്യമിട്ടാണ് ട്രസ്റ്റ് ആക്ട് എത്തുന്നത്. സ്വര്‍ണം, കറന്‍സികള്‍, മറ്റ് ആസ്തികള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി മൂല്യം നിശ്ചയിക്കുന്നവയാണ് സ്റ്റേബിള്‍ കോയിനുകള്‍. അടിസ്ഥാനമാക്കുന്ന ആസ്തിയുടെ മൂല്യത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ സ്വാഭാവികമായും സ്റ്റേബിള്‍ കോയിനുകളില്‍ പ്രതിഫലിക്കും. ടെതര്‍, യുഎസ്ഡി കോയിന്‍, ബിനാന്‍സ് യുഎസ്ഡി തുടങ്ങിയവ യുഎസ് ഡോളറുമായി പെഗ് ചെയ്ത സ്റ്റേബിള്‍ കോയിനുകളാണ്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ ഭാഗമായി സ്റ്റേബിള്‍ കോയിനുകള്‍ മാറും. ഇവ പുറത്തിറക്കുന്ന കമ്പനികള്‍ക്ക് രജിസ്ട്രേഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കരട് നിയമത്തിലുണ്ട്. ഡോളറിന്റെ പിന്തുണയുള്ളവയെ പേയ്മെന്റ് സ്റ്റേബിള്‍ കോയിന്‍…
Read More » -
മികച്ച പ്രതികരണം നേടി എല്‍ഐസി ഐപിഒ അവസാനിച്ചു
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രാരംഭ ഓഹരി വില്പന അവസാനിച്ചു. നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ഐപിഒയ്ക്ക് ലഭിച്ചത്. ഐപിഒ അവസാനിക്കുമ്പോള്‍ 2.94 മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍ നടന്നു കഴിഞ്ഞു. പോളിസി ഹോള്‍ഡര്‍മാര്‍ക്കായി നീക്കിവച്ചിരിക്കുന്ന ഓഹരികളുടെ സബ്‌സ്‌ക്രിപ്ഷന്‍ 6.06 മടങ്ങ് സബ്സ്‌ക്രൈബ് ചെയ്തു. ജീവനക്കാര്‍ക്ക് അനുവദിച്ച ക്വാട്ടയുടെ 4.36 മടങ്ങും റീട്ടെയില്‍ നിക്ഷേപകര്‍ 1.97 മടങ്ങും സബ്‌സ്‌ക്രൈബ് ചെയ്തു. എല്‍ഐസിയുടെ 3.5 ശതമാനം ഓഹരികളാണ് വിപണിയിലെത്തിയത്. ഇതിലൂടെ 21,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 221,374,920 ഇക്വിറ്റി ഷെയറുകളുടെ വില്‍പ്പനയാണ് അവസാനിച്ചത്. ഓഹരികളില്‍ 1,581,249 യൂണിറ്റുകള്‍ വരെ ജീവനക്കാര്‍ക്കും 22,137,492 വരെ പോളിസി ഉടമകള്‍ക്കുമായി സംവരണം ചെയ്തിരുന്നു. എല്‍ഐസിയുടെ മെഗാ ഐപിഒയ്ക്ക് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് കഴിഞ്ഞ തിങ്കളാഴ്ച 5,627 കോടി രൂപ സമാഹരിച്ചിരുന്നു. തുകയുടെ 71 ശതമാനവും ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നാണ്. എല്‍ഐസിയുടെ ഓരോ ഇക്വിറ്റി ഓഹരിക്കും 902-949 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍…
Read More » -
സ്വർണ വില ഇന്നും കൂടി
സ്വർണ വില ഇന്നും കൂടി. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ പവന് 38,000 രൂപയും ഗ്രാമിന് 4,750 രൂപയുമായി. മേയ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. തുടർച്ചയായ രണ്ടാം വ്യാപാര ദിനമാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില വർധിക്കുന്നത്. ശനിയാഴ്ച പവന് 240 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു. മാർച്ച് ഒൻപതിന് പവന് 40,560 രൂപ രേഖപ്പെടുത്തിയതാണ് ഈ വർഷത്തെ ഉയർന്ന വില.
Read More » -
കൊച്ചിയില്‍നിന്ന് ആദ്യ രാജ്യാന്തര സര്‍വീസുമായി ഗോ എയര്‍; 16ന് ആരംഭിക്കും
കൊച്ചി: വിമാനകമ്പനിയായ ഗോ എയർ കൊച്ചിയിൽനിന്ന് ആദ്യ രാജ്യാന്തര സർവീസ് ആരംഭിക്കുന്നു. ഒമാനിലേക്കാണ് സർവീസ്. നിലവിൽ കൊച്ചി – ഒമാന്‍ സെക്ടറിൽ ആഴ്ചയിൽ 21 സർവീസുകൾ ഉണ്ട്. ഒമാൻ എയർ, എയർ ഇന്ത്യ, ഇന്‍ഡിഗോ എയർലൈൻസ് തുടങ്ങി കമ്പനികളാണ് ഇതു നടത്തുന്നത്. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാത്രി എട്ടിനും കൊച്ചിയിൽനിന്ന് യാത്ര തിരിക്കുന്ന വിമാനം. ചൊവ്വ, വെള്ളി ദിവസങ്ങളിൽ പുലർച്ചെ 4.20ന് തിരികെ കൊച്ചിയിലെത്തുന്ന വിധമാണ് സർവീസുകൾ. മേയ് 16ന് കൊച്ചിയിൽനിന്ന് ആദ്യ സർവീസ് ആരംഭിക്കും.
Read More » -
ടസ്ല കാറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കൂ, ഏറ്റവും മികച്ച നിക്ഷേപമാകും: മസ്‌കിനെ ഉപദേശിച്ച് പൂനാവാല
ന്യൂഡൽഹി: ഇന്ത്യയിൽ നിക്ഷേപം നടത്താൻ ലോകത്തിന്റെ ഏറ്റവും വലിയ സമ്പന്നൻ ഇലോൺ മസ്കിനെ ഉപദേശിച്ച് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദാർ പൂനാവാല. ടെസ്‌ലയുടെ ഉയർന്ന ഗുണനിലവാരമുള്ള കാറുകൾ വലിയ തോതിൽ ഉൽപാദിപ്പിക്കുന്നതിനായി ഇന്ത്യയിൽ നിക്ഷേപം നടത്താനാണ് പൂനാവാല ട്വിറ്ററിലൂടെ ടെസ്‍ല മേധാവിയെ ഉപദേശിച്ചത്. മൈക്രോ ബ്ലോഗിങ് ആപ്പായ ട്വിറ്റർ വാങ്ങാനുള്ള ശ്രമം തടസ്സപ്പെട്ടാൽ ഇന്ത്യയിലേക്കു വരാനാണ് പൂനാവാല മസ്കിനോട് ആവശ്യപ്പെട്ടത്. ‘ട്വിറ്റർ വാങ്ങാനുള്ള നിങ്ങളുടെ നീക്കം എന്തെങ്കിലും കാരണവശാൽ നടന്നില്ലെങ്കിൽ ആ മൂലധനം ഇന്ത്യയിൽ നിക്ഷേപിക്കുക. ടെസ്‌ലയുടെ ഉയർന്ന ഗുണനിലവാരമുള്ള കാറുകളുടെ വലിയ തോതിലുള്ള ഉൽപാദനം ഇവിടെ സാധ്യമാകും. നിങ്ങൾ നടത്തിയതിൽവച്ച് ഏറ്റവും മികച്ച നിക്ഷേപം ഇതായിരിക്കുമെന്ന് ഞാൻ ഉറപ്പു നൽകാം’– പൂനാവാല ട്വീറ്റ് ചെയ്തു. ടെസ്‌ല, സ്പേസ് എക്സ് തുടങ്ങിയ കമ്പനികളുടെയും മേധാവിയായ മസ്ക് 44 ബില്യൺ ഡോളറാണ് ട്വിറ്ററിനായി വാദ്ഗാനം ചെയ്തത്. ട്വിറ്റർ ബോർഡ് ഇത് അംഗീകരിക്കുകയും ചെയ്തതിനു പിന്നാലെയാണ് പൂനാവാലയുടെ ക്ഷണം. ഇന്ത്യൻ വിപണിയിൽ…
Read More » -
റെക്കോര്‍ഡ് അറ്റാദായവുമായി സിഎസ്ബി ബാങ്ക്; ഓഹരി വിലയിലും മുന്നേറ്റം
2021-22 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് അറ്റാദായവുമായി സിഎസ്ബി ബാങ്ക്. 458.49 കോടി രൂപയുടെ അറ്റാദായമാണ് തൃശ്ശൂര്‍ ആസ്ഥാനമായുള്ള ബാങ്ക് നേടിയത്. മുന്‍ വര്‍ഷമിതേ കാലയളവിലെ 218.40 കോടി രൂപയേക്കാള്‍ 109.93 ശതമാനം വര്‍ധനയാണിത്. നാലാം പാദത്തിലെ അറ്റാദായം മുന്‍വര്‍ഷത്തെ കാലയളവിലെ 42.89 കോടി രൂപയില്‍ നിന്ന് 204.63 ശതമാനം വര്‍ധനയോടെ 130.67 കോടി രൂപയിലേക്കു കുതിച്ചുയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തനലാഭം മുന്‍വര്‍ഷമിതേ കാലയളവിലെ 515.52 കോടി രൂപയില്‍ നിന്ന് 19 ശതമാനം വര്‍ധനയോടെ 613.72 കോടി രൂപയായി ഉയര്‍ന്നു. അറ്റ പലിശ വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ 22.51 ശതമാനം വര്‍ധനയോടെ 1153.30 കോടി രൂപയിലെത്തി. വര്‍ധന 211.91 കോടി രൂപയാണ്. നാലാം പാദത്തില്‍ അറ്റ പലിശ വരുമാനം 10.20 ശതമാനം വര്‍ധനയോടെ 303.83 കോടി രൂപയിലെത്തി. ബാങ്കിന്റെ അറ്റ പലിശ മാര്‍ജിന്‍ മുന്‍വര്‍ഷത്തെ 4.81 ശതമാനത്തില്‍നിന്ന് 5.27 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് 100 ശാഖകള്‍ പുതിയതായി…
Read More » -
അറ്റാദായത്തില്‍ 65 ശതമാനം വര്‍ധനവോടെ 1,666 കോടി രൂപയാക്കി ഉയര്‍ത്തി കാനറ ബാങ്ക്
മുംബൈ: പലിശ വരുമാനത്തിലെ വര്‍ധനവും കിട്ടാക്കടങ്ങള്‍ക്കായിയുള്ള നീക്കിയിരിപ്പ് കുറഞ്ഞതും കാരണം മാര്‍ച്ച് പാദത്തില്‍ പൊതുമേഖലാ ബാങ്കായ കാനറ ബാങ്കിന്റെ അറ്റാദായം 64.90 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. അറ്റാദായം 1,666 കോടി രൂപയായി. 2022 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ അറ്റാദായം 5,678 കോടി രൂപയായിരുന്നു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ്. മാര്‍ച്ച് പാദത്തില്‍ അറ്റ പലിശ വരുമാനം ഏകദേശം 25 ശതമാനം ഉയര്‍ന്ന് 7,005 കോടി രൂപയായി. മൊത്തത്തിലുള്ള പലിശ ഇതര വരുമാനം മാര്‍ച്ച് പാദത്തില്‍ 5.12 ശതമാനം കുറഞ്ഞ് 4,462 കോടി രൂപയായി. മാര്‍ച്ച് പാദത്തില്‍ മൊത്തത്തിലുള്ള നിക്ഷേപങ്ങള്‍ 8 ശതമാനം ഉയര്‍ന്ന് 4,536 കോടി രൂപയായി. എന്നാല്‍ നിഷ്‌ക്രിയ ആസ്തികള്‍ക്കായി നീക്കിവച്ച പണം 52 ശതമാനം കുറഞ്ഞ് 2,130 കോടി രൂപയായി. നിഷ്‌ക്രിയ നിക്ഷേപങ്ങള്‍ക്കായി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ച് പാദത്തില്‍ 244 കോടി രൂപയാണ് നീക്കിവച്ചതെങ്കില്‍ 2022 മാര്‍ച്ച് പാദത്തില്‍ ഇത് 1,035 കോടി രൂപയായി കുത്തനെ ഉയര്‍ന്നു.…
Read More » -
ഡെല്‍ഹിവെറിയുടെ പ്രാഥമിക ഓഹരി വില്‍പ്പന 11 മുതല്‍
ഇന്ത്യയിലെ പ്രമുഖ സപ്ലൈ ചെയ്ന്‍ കമ്പനിയായ ഡെല്‍ഹിവെറിയുടെ പ്രാഥമിക ഓഹരി വില്‍പ്പന 11ന് തുറക്കും. 5,235 കോടി രൂപയാണ് കമ്പനി ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. 462-487 രൂപയാണ് ഒരു ഓഹരിക്ക് നിശ്ചയിച്ചിരിക്കുന്ന പ്രൈസ് ബാന്‍ഡ്. മൂന്ന് ദിവസത്തെ പ്രാരംഭ ഓഹരി മെയ് 13 ന് അവസാനിക്കുമെന്നും ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള ബിഡ്ഡിംഗ് മെയ് 10 ന് തുറക്കുമെന്നും കമ്പനി അറിയിച്ചു. മെയ് 24 ന് കമ്പനി എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ 7,460 കോടി രൂപയുടെ ഐപിഒ നടത്തുമെന്നായിരുന്നു കമ്പനി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഐപിഒ തുക 5,235 കോടി രൂപയായി കുറയ്ക്കുകയായിരുന്നു. നിക്ഷേപകര്‍ക്ക് കുറഞ്ഞത് 30 ഓഹരികളുടെ ഒരു ലോട്ടിനും അതിന്റെ ഗുണിതങ്ങളായും ഐപിഒയില്‍ അപേക്ഷിക്കാവുന്നതാണ്. കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി, ബോഫാ സെക്യൂരിറ്റീസ് ഇന്ത്യ, മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ കമ്പനി, സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ് ഇന്ത്യ എന്നിവരാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍. ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനി…
Read More »