Business
-
ടെലികോം രംഗത്തേക്കുള്ള ചുവട് വെയ്പ് വെളിപ്പെടുത്തി; അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കുതിച്ചുയര്‍ന്നു
മുംബൈ : ഓഹരിവിപണിയിൽ ഇന്ന് സൂചികകൾ താഴേക്ക് പതിച്ചിട്ടും അദാനി ഗ്രൂപ്പ് ഓഹരികൾ ഉയർന്നു. ടെലികോം രംഗത്തേക്കുള്ള ചുവട് വെയ്പ് അറിയിച്ചതിനെ തുടർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വിപണിയിൽ മികച്ച പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്. അദാനി ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും 2 ശതമാനം മുതൽ 15 ശതമാനം വരെ ഉയർന്നാണ് ഇന്ന് വ്യയപരം അവസാനിപ്പിച്ചത്. 5 ജി സ്പെക്ട്രം ലേലത്തിൽ അദാനി ഗ്രൂപ്പ് പങ്കെടുക്കുമെന്ന് ഇന്നലെയാണ് സ്ഥിരീകരണമുണ്ടായത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിനം അദാനി ഗ്രൂപ് അപേക്ഷ സമർപ്പിച്ചുവെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇന്നലെയാണ് അദാനി ഗ്രൂപ്പ് ലേലത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചത്. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വൊഡാഫോൺ ഐഡിയ തുടങ്ങിയവയുമായായിരിക്കും അദാനി ഗ്രൂപ് ഏറ്റുമുട്ടുക. ഓഹരി വിപണിയിൽ അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ എന്നിവയുടെ ഡിമാൻഡ് കൂടിയപ്പോൾ അദാനി പവറും അദാനി വിൽമറും 5 ശതമാനം ഉയർന്നു. അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്…
Read More » -
കാർ വാങ്ങാൻ ചെലവേറുന്നു; ടാറ്റയും വില വർധിപ്പിച്ചു
ഇന്ത്യയിൽ മിക്ക കാർ നിർമാതാക്കളും കാറുകളുടെ വില വർധിപ്പിക്കുകയോ അതിനുള്ള ഒരുക്കത്തിലോ ആണ്. കഴിഞ്ഞയാഴ്ചയാണ് ടൊയോട്ട അവരുടെ ചില മോഡലുകളുടെ വില വർധിപ്പിച്ചത്. അതിന് പിന്നാലെ ഇന്ത്യൻ ബ്രാൻഡായ ടാറ്റയും ഇപ്പോൾ എല്ലാ മോഡലുകളുടെയും വില വർധിപ്പിച്ചിരിക്കുകയാണ്. നിലവിലെ വിലയുടെ 0.55 ശതമാനമാണ് എല്ലാ മോഡലുകൾക്കും ടാറ്റ വില വർധിപ്പിച്ചിരിക്കുന്നത്. ഇന്നലെ മുതൽ വില വർധന നിലവിൽ വന്നതായി കമ്പനി വ്യക്തമാക്കി. വർധിച്ചു വരുന്ന ഉത്പാദന ചെലവാണ് വാഹന നിർമാണ കമ്പനികളെ വില കൂട്ടാൻ നിർബന്ധിതരാക്കുന്നത്. വാഹനത്തിന്റെ വില കൂടുമ്പോൾ നികുതിയിലൂടെ സർക്കാരിന് ലഭിക്കുന്ന തുകയും വർധിക്കും. ടൊയോട്ട അവരുടെ ഏറ്റവും പ്രിയങ്കരമായ എംപിവിയായ ഇന്നോവ ക്രിസ്റ്റയുടെയും എസ്.യു.വിയായ ഫോർച്യൂണറിന്റെ വിലയുമാണ ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്. 27,000 രൂപയാണ് ഇന്നോവ ക്രിസ്റ്റ ഡീസൽ മാനുവൽ വേരിയന്റുകൾക്ക് വർധിപ്പിച്ചിരിക്കുന്നത്. ഡീസൽ ഓട്ടോമാറ്റിക്ക് വേരിയന്റുകൾക്ക് 86,000 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഈ വിലവർധനവോടെ ഇന്നോവ ഡീസലിന്റെ ബേസ് വേരിയന്റായ ജി-എംടി (7 സീറ്റർ) യുടെ എക്സ് ഷോറൂം…
Read More » -
പ്രതിമാസം 1,500 രൂപ നിക്ഷേപിച്ച് സുരക്ഷിതമായി ലക്ഷാധിപതിയാകാം
നിക്ഷേപത്തില്‍നിന്ന് പരമാവധി നേട്ടമാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. പലമടങ്ങ് ആദായം തരുന്ന നിക്ഷേപങ്ങള്‍ മുന്നിലുണ്ട്. എന്നാല്‍ ആദായം കൂടുന്നതിനൊപ്പം നഷ്ട സാധ്യതയും കൂടുന്നുണ്ട്. റിസ്‌കെടുക്കാണന്‍ താല്പര്യമില്ലാത്തവര്‍ സുരക്ഷിതമായ സര്‍ക്കാര്‍ പിന്തുണയുള്ള നിക്ഷേപങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. കുറഞ്ഞ മാസത്തവണകളില്‍ കൂടുതല്‍ ആദായം നല്‍കുന്ന സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ളതായ നിരവധി നിക്ഷേപങ്ങള്‍ ഇന്നുണ്ട്. ഇവയില്‍ പ്രധാന സ്ഥാനമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക്. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലേക്ക് ജനങ്ങളെ എത്തിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് സുരക്ഷ തന്നെയാണ്. സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള നിക്ഷേപമായതിനാല്‍ കാലവധിയില്‍ മുതല്‍ തിരികെ ലഭിക്കുന്നതില്‍ 100 ശതമാനം ഉറപ്പ് നിക്ഷേപകന് ലഭിക്കും. ഉയര്‍ന്ന പലിശ മറ്റൊരു ആകര്‍ഷണീയതയാണ്. പോസ്റ്റ് ഓഫീസ് ആവര്ത്തന നിക്ഷേപം, മന്ത്‌ലി ഇന്‍കം സ്‌കീം തുടങ്ങിയ നിരവധി ജനകീയ പദ്ധതികള്‍ പോസ്റ്റ് ഓഫീസ് നടപ്പിലാക്കിയിട്ടുണ്ട്. നിക്ഷേപത്തിനൊപ്പം ഇന്‍ഷൂറന്‍സ് പരിരക്ഷ കൂടി നല്‍കുന്നൊരു പദ്ധതിയാണ് ?ഗ്രാം സുരക്ഷാ സ്‌കീം. കുറഞ്ഞ റിസ്‌കില്‍ ഉയര്‍ന്ന ആദായം ഗ്രാം സുരക്ഷാ സ്‌കീം വഴി നിക്ഷേപകര്‍ക്ക് ലഭിക്കുന്നു. മാസത്തില്‍ 1500…
Read More » -
തുടര്‍ച്ചയായ മൂന്നാം ദിവസവും മുന്നേറ്റം; നേട്ടം നിലനിര്‍ത്തി വിപണികള്‍
ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും മുന്നേറ്റം. നേട്ടത്തോടെ ആരംഭിച്ച വ്യാപാരത്തിന്റെ ഇടവേളയില്‍ ചാഞ്ചാട്ടം നേരിട്ടെങ്കിലും വിട്ടുകൊടുക്കാന്‍ ‘കാളക്കൂറ്റന്മാര്‍’ വിസമ്മതിച്ചതോടെ പ്രധാന സൂചികകള്‍ മുന്നേറ്റത്തിന്റെ പാതയിലേക്ക് അവസാനം മടങ്ങിയെത്തി. വെള്ളിയാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി 88 പോയിന്റ് ഉയര്‍ച്ചയോടെ 16,221-ലും സെന്‍സെക്സ് 303 പോയിന്റ് നേട്ടത്തോടെ 54,482-ലും ക്ലോസ് ചെയ്തു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഇടിയുന്നതും മുന്‍ ആഴ്ചകളേക്കാള്‍ വിദേശ നിക്ഷേപകരുടെ വില്‍പനയുടെ കാഠിന്യം കുറഞ്ഞതും നേട്ടത്തോടെ ഈ വ്യാപാര ആഴ്ച പൂര്‍ത്തിയാക്കാനും സഹായിച്ചു. ഇതിനോടൊപ്പം നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ കോര്‍പ്പറേറ്റ് കമ്പനികളുടെ ഒന്നാം പാദഫലം സംബന്ധിച്ച പ്രതീക്ഷകളും വിപണിക്ക് കരുത്തേകുന്നു. ഇതോടെ തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയാണ് പ്രധാന സൂചികകള്‍ നേട്ടത്തോടെ ക്ലോസ് ചെയ്യുന്നത്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇന്ന് ട്രേഡ് ചെയ്യപ്പെട്ട 2,149 ഓഹരികളില്‍ 1,132 എണ്ണവും നേട്ടം സ്വന്തമാക്കി. ബാക്കി 937 ഓഹരികള്‍ നഷ്ടത്തോടെയും 80 ഓഹരികളില്‍ മാറ്റമൊന്നും ഇല്ലാതെയും വ്യാപാരം പൂര്‍ത്തിയാക്കി. ഇതോടെ ആകെ ഓഹരികളിലെ…
Read More » -
കെ.വൈ.സി. പുതുക്കാന്‍ മറക്കരുത്; എസ്.ബി.ഐ. അക്കൗണ്ട് മരവിപ്പിക്കും
കൊച്ചി: കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ രാജ്യത്തെ മുന്‍നിര ബാങ്കായ എസ്ബിഐ നിരവധി ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇതിനെതിരെ നിരവധി ഉപഭോക്താക്കള്‍ പരാതിയുമായി രംഗത്തെത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ വഴിയാണ് ഉപയോക്താക്കള്‍ പ്രതിഷേധം അറിയിച്ചത്. എന്താണ് കെവൈസി? നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (Know Your Customer) എന്നത്‌കൊണ്ട് ബാങ്കുകള്‍ അര്‍ത്ഥമാക്കുന്നത് അവരുടെ ഉപഭോക്താക്കളുടെ ഐഡന്റിറ്റിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക എന്നുള്ളതാണ്. അക്കൗണ്ട് ആരംഭിക്കുമ്പോള്‍ തന്നെ കെവൈസി നല്‍കണം. ഉയര്‍ന്ന അപകടസാധ്യതയുള്ള ഉപഭോക്താക്കള്‍ക്ക് കുറഞ്ഞത് രണ്ട് വര്‍ഷത്തിലൊരിക്കല്‍, ഇടത്തരം അപകടസാധ്യതയുള്ള ഉപഭോക്താക്കള്‍ക്ക് എട്ട് വര്‍ഷത്തിലൊരിക്കല്‍, കുറഞ്ഞ അപകടസാധ്യതയുള്ള ഉപഭോക്താക്കള്‍ക്ക് ഓരോ പത്ത് വര്‍ഷത്തിലൊരിക്കലും കെവൈസി അപ്ഡേറ്റ് നടത്തേണ്ടതുണ്ട്. എസ്ബിഐ ഉപയോക്താവാണെങ്കില്‍ എസ്ബിഐ കെവൈസി പുതുക്കാന്‍ ആവശ്യമായ രേഖകള്‍ ഇവയാണ് പാസ്‌പോര്‍ട്ട് വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സ് ആധാര്‍ കാര്‍ഡ് എന്‍ ആര്‍ ഇ REGA കാര്‍ഡ് പാന്‍ കാര്‍ഡ്
Read More » -
‘കരടി’യെ മെരുക്കി കാളക്കൂറ്റന്മാര്‍; സൂചികകള്‍ ഒരു മാസത്തെ ഉയര്‍ന്ന നിലയില്‍
മുംബൈ: വിപണിയില്‍ ‘കാളക്കൂറ്റന്മാര്‍’ പിടിമുറുക്കുന്നതിന്റെ സൂചനയെന്നോണം തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണിയില്‍ ആവേശക്കുതിപ്പ്. യുഎസില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന ഫെഡറല്‍ റിസര്‍വ് യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവന്നതിനെ അവഗണിച്ചാണ് ആഭ്യന്തര വിപണിയിലെ മുന്നേറ്റം. ഇതോടെ പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും ഒരു മാസക്കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്കെത്തി. വ്യാഴാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി 143 പോയിന്റ് ഉയര്‍ന്ന് 16,133-ലും സെന്‍സെക്സ് 428 പോയിന്റ് മുന്നേറി 54,178-ലും ക്ലോസ് ചെയ്തു. എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 2,131 ഓഹരികളില്‍ 1,461 എണ്ണവും ഉയര്‍ച്ച രേഖപ്പെടുത്തി. ബാക്കിയുള്ളവയില്‍ 600 ഓഹരികള്‍ നഷ്ടത്തിലും 70 ഓഹരികള്‍ക്ക് മാറ്റമൊന്നും ഇല്ലാതെയും വ്യാപാരം പൂര്‍ത്തിയാക്കി. ഇതോടെ ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 2.44-ലേക്ക് നില മെച്ചപ്പെടുത്തി. കഴിഞ്ഞ ദിവസം എഡി റേഷ്യോ 1.44 നിരക്കിലായിരുന്നു. നിഫ്റ്റി-50 സൂചികയില്‍ 38 ഓഹരികള്‍ മുന്നേറിയും 12 എണ്ണം നഷ്ടത്തോടെയും വ്യാഴാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ എഡി റേഷ്യോ 1-ന് മുകളില്‍…
Read More » -
സൈബര്‍ ആക്രമണങ്ങള്‍ ആറ് മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം
ദില്ലി: കെവൈസി രജിസ്ട്രേഷന്‍ ഏജന്‍സികളോട് എല്ലാ സൈബര്‍ ആക്രമണങ്ങളും ഭീഷണികളും ലംഘനങ്ങളും ആറ് മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് സെബി. ഈ പ്രശ്‌നങ്ങള്‍ സെബി ഇന്ത്യന്‍ കംമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനെ അറിയിക്കും. സിഇആര്‍ടി -ഇന്‍ അപ്‌ഡേറ്റ് ചെയ്ത ഗൈഡ് ലൈന്‍ അനുസരിച്ചാണ് സെബി നടപടികള്‍ സ്വീകരിക്കുന്നത്. പ്രൊട്ടക്ടഡ് സിസ്റ്റം എന്നറിയപ്പെടുന്ന കെആര്‍എകളും അത്തരം സംഭവങ്ങള്‍ നാഷണല്‍ ക്രിട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊട്ടക്ഷന്‍ സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യും. സ്റ്റോക്ക് ബ്രോക്കര്‍മാര്‍, ഡെപ്പോസിറ്ററി പങ്കാളികള്‍ എന്നിവര്‍ അനുഭവിക്കുന്ന സൈബര്‍ ആക്രമണങ്ങള്‍, ഭീഷണികള്‍, സൈബര്‍ സംഭവങ്ങള്‍, ബഗ് കേടുപാടുകള്‍, മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമായേക്കാവുന്ന ഭീഷണികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വിവരങ്ങള്‍ ഒരു പ്രത്യേക ഇ-മെയില്‍ ഐഡി വഴിയാണ് സെബിക്ക് കൈമാറുക. കഴിഞ്ഞ മാസം, സ്റ്റോക്ക് ബ്രോക്കര്‍മാര്‍ക്കും ഡെപ്പോസിറ്ററി പങ്കാളികള്‍ക്കും സമാനമായ നിര്‍ദ്ദേശവുമായി റഗുലേറ്ററി അതോറിറ്റി രംഗത്തെത്തിയിരുന്നു. മെയ് മാസത്തില്‍, ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, എച്ച്പി തുടങ്ങിയവരടങ്ങുന്ന 11 അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ സിഇആര്‍ടി-ഇന്‍ ഡയറക്ടര്‍…
Read More » -
60 ശതമാനത്തിലധികം ഡിസ്‍കൗണ്ടുമായി ബലി പെരുന്നാള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു
ദുബൈ: ബലി പെരുന്നാളിന്റെ അനുഗ്രഹീത വേളയില്‍ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് യൂണിയന്‍ കോപ്. ആയിരത്തിലധികം അടിസ്ഥാന ഭക്ഷ്യ, ഭക്ഷ്യേതര, നിത്യോപയോഗ വസ്‍തുക്കള്‍ക്ക് അറുപത് ശതമാനത്തിലധികം ഡിസ്‍കൗണ്ടാണ് ഇതിലൂടെ ലഭ്യമാവുക. ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനും അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും ലക്ഷ്യമിട്ടുള്ള ക്യാമ്പയിനുകള്‍ പ്രഖ്യാപിക്കുകയെന്ന യൂണിയന്‍ കോപിന്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണിത്. ഒപ്പം ഉന്നത ഗുണനിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ ഏറ്റവും മത്സരക്ഷമമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാനും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പിന്തുണയ്‍ക്കാനും അവര്‍ക്ക് സേവനം നല്‍കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. രാജ്യത്തിന്റെ സാമൂഹിക – സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് കൂടി അനുഗുണമായ തരത്തിലാണ് ഇത്. ഓഫറുകളുടെ വിശദാംശങ്ങള്‍ യൂണിയന്‍ കോപ് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ, സുഹൈല്‍ അല്‍ ബസ്‍തകി വിവരിച്ചു. ബലി പെരുന്നാളിനോടനുബന്ധിച്ചുള്ള ഡിസ്‍കൗണ്ട് ഓഫറുകള്‍ ജൂലൈ അഞ്ച് ചൊവ്വാഴ്ച രാവിലെയാണ് പ്രഖ്യാപിച്ചത്. ഇവ ജൂലൈ 16 വരെ നിലവിലുണ്ടാവും. ആയിരത്തിലധികം ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങള്‍ക്ക് 60 ശതമാനത്തിലധികം വരെ വിലക്കുറവ് ഈ ദിവസങ്ങളില്‍ ലഭ്യമാവും.…
Read More » -
1 ശതമാനത്തില്‍ വായ്പ്പ ലഭിക്കും; അറിയാം വഴികള്‍…
റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതോടെ എല്ലാ ബാങ്കുകളും വായ്പകളുടെ പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഇങ്ങനെ പലിശ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലും 1 ശതമാനം പലിശ നിരക്കില്‍ വായ്പ്പ ലഭിക്കാന്‍ മാര്‍ഗ്ഗങ്ങളുണ്ട്. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനെ കുറിച്ചാണ് വിശദമാക്കുന്നത്. ഇതില്‍ നിക്ഷേപത്തിനൊപ്പം നികുതിയിളവുകളും ലഭിക്കുന്നുണ്ട്. വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ വരെ പിപിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കാം. ചുരുങ്ങിയത് 500 രൂപയാണ് വര്‍ഷത്തില്‍ നിക്ഷേപിക്കേണ്ടത്. 15 വര്‍ഷമാണ് പിപിഎഫ് നിക്ഷേപങ്ങളുടെ കാലാവധി. ആദായ നികുതി നിയമം സെക്ഷന്‍ 80സി പ്രകാരം പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് നികുതയിളവുണ്ട്. നിലവില്‍ 7.1 ശതമാനമാണ് പലിശ. ഇതിനുംപുറമെ അത്യാവശ്യ ഘട്ടങ്ങളില്‍ പണം കണ്ടെത്താനുള്ള മാര്‍ഗ്ഗമായും പിപിഎഫ് നിക്ഷേപങ്ങളെ കാണാം. നിക്ഷേപം ആരംഭിച്ച് 3മത്തെ സാമ്പത്തിക വര്‍ഷത്തിനും ആറാമത്തെ സാമ്പത്തിക വര്‍ഷത്തിനും ഇടയില്‍ പിപിഎഫ് അക്കൗണ്ടില്‍ നിന്ന് വായ്പ ലഭിക്കും. 1ശതമാനം പലിശ എന്നതാണ് ഇതിന്റെ നേട്ടം. ഹൃസ്വകാലത്തേക്കാണ് പിപിഎഫില്‍ നിന്ന് വായ്പ്പ ലഭിക്കുക. 36 മാസത്തിനുള്ളില്‍…
Read More » -
ദിവസവും 150 രൂപ നിക്ഷേപിച്ച് 8.5 ലക്ഷം നേടാം… എല്‍ഐസിയിലൂടെ…
അപകടസാധ്യതയില്ലാതെ സുരക്ഷിതവും സര്‍ക്കാര്‍ പിന്തുണയുമുള്ള നിക്ഷേപം നടത്താനാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. അതിനാല്‍ ബാങ്ക് എഫ്ഡികള്‍ക്കും പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്‌കീമുകള്‍ക്കും പുറമെ താരതമ്യേന ഉയര്‍ന്ന വരുമാനം നല്‍കുന്ന എല്‍ഐസി പോളിസികള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. ഇന്‍ഷുറന്‍സ് പോളിസികള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനുകളിലൊന്നാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ അഥവാ എല്‍ഐസി ഓഫ് ഇന്ത്യ. ഗവണ്‍മെന്റ് പിന്തുണയുള്ള ഈ സ്ഥാപനം എല്ലാ പ്രായക്കാര്‍ക്കും വിഭാഗക്കാര്‍ക്കുമായി വ്യത്യസ്ത ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അപകടസാധ്യതയില്ലാതെ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എല്‍ഐസി പോളിസികള്‍ പ്രിയപ്പെട്ടതാണ്. ബാങ്ക് എഫ്ഡികള്‍ക്കും പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്‌കീമുകള്‍ക്കും പുറമെ താരതമ്യേന ഉയര്‍ന്ന വരുമാനം നല്‍കുന്നതുമാണ് എല്‍ഐസി പോളിസികള്‍. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഗുണകരമായ ധാരാളം എല്‍ഐസി പോളിസികളുണ്ട്. കുട്ടികള്‍ക്ക് വേണ്ടിയുള്ള എല്‍ഐസി പോളിസികളും ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ട് അവതരിപ്പിച്ച പോളിസിയാണ് എല്‍ഐസി ജീവന്‍ തരുണ്‍ പോളിസി. ഇതൊരു ലിമിറ്റഡ് പേയ്മെന്റ് ടേം പ്ലാനാണ്. കുട്ടിക്ക് 25 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍…
Read More »