Business
-
80 ലേക്കുള്ള ദൂരം വെറും 9 പൈസ മാത്രം; ഒരു ഡോളറിന് 80 രൂപയാകുമോ ?
ദില്ലി: ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ഇന്ന് 79.90 എന്ന നിലയിലാണ് ഒരു ഡോളറിനെതിരായ ഇന്ത്യൻ രൂപയുടെ മൂല്യം. ഈ മാസം മാത്രം ഏഴ് തവണയാണ് ഏറ്റവും താഴ്ന്ന നിലയിലേക്ക് രൂപ കൂപ്പുകുത്തിയത്. ഓരോ തവണയും കൂടുതൽ കൂടുതൽ തിരിച്ചടി നേരിട്ടാണ് രൂപ പോകുന്നത്. ഇന്ന് രാവിലെ രൂപയുടെ മൂല്യം 0.17 ശതമാനം ഇടിഞ്ഞിരുന്നു. 79.64 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ശേഷം 79.77 എന്ന താഴ്ന്ന നിലയിലേക്ക് താഴ്ന്നു. ജൂലൈ 26-27 തീയതികളിൽ അമേരിക്കയിലെ കേന്ദ്ര ബാങ്ക് യോഗം ചേരുമെന്ന വിവരം പലിശ നിരക്കുകൾ ഉയർന്നേക്കും എന്ന അഭ്യൂഹങ്ങൾക്ക് കാരണമായിട്ടുണ്ട്. പലിശ നിരക്ക് 100 ബേസിസ് പോയിന്റുകൾ ഉയർന്നേക്കുമെന്നാണ് കരുതപ്പെടുന്നത്. രൂപയുടെ മൂല്യം ഇടിയുമ്പോൾ ഇറക്കുമതി കൂടി വർധിച്ചത് രാജ്യത്തിന്റെ വ്യാപാര കമ്മി വർധിക്കുന്നതിന് കാരണമായി. 2022-23 ഏപ്രിൽ – ജൂൺ കാലയളവിൽ ഇന്ത്യയുടെ ചരക്ക് ഇറക്കുമതി 187.02 ബില്യൺ ഡോളറായിരുന്നു. 2021-22 സാമ്പത്തിക…
Read More » -
നേട്ടത്തോടെ തുടങ്ങിയ വിപണി കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ നഷ്ടത്തിൽ ക്ലോസ്‌ചെയ്തു
മുംബൈ: നേട്ടത്തോടെ തുടങ്ങിയ വിപണി കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിനിടെയാണ് നഷ്ടത്തിലായത്. സെന്‍സെക്‌സ് 98 പോയന്റ് താഴ്ന്ന് 53,416.15ലും നിഫ്റ്റി 28 പോയന്റ് നഷ്ടത്തില്‍ 15,938.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യയിലെയും യുഎസിലെയും ഉയര്‍ന്ന പണപ്പെരുപ്പം വരുംമാസങ്ങളിലും നിര്‍ക്ക് വര്‍ധനയ്ക്ക് ഇടയാക്കിയേക്കുമെന്ന ഭീതിയാണ് സൂചികകളെ ബാധിച്ചത്. രാജ്യത്തെ മൊത്ത വില പണപ്പെരുപ്പം മൂന്നാമത്തെ മാസവും 15ശതമാനത്തിന് മുകളില്‍ തുടരുകയാണ്. ഹീറോ മോട്ടോര്‍കോര്‍പ്, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഒഎന്‍ജിസി, സണ്‍ ഫാര്‍മ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു. സെക്ടറല്‍ സൂചികകളില്‍ ഐടി, പൊതുമേഖല ബാങ്ക് എന്നിവ 1-2ശതമാനം താഴ്ന്നു. ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍ സൂചികകളാകട്ടെ 1-1.6ശതമാനം നേട്ടമുണ്ടാക്കുകയുംചെയ്തു.
Read More » -
ഉണ്ടാകുന്നതില്‍ ഭൂരിഭാഗവും മൂരികള്‍; പശുവിനെ വാങ്ങാന്‍ സംസ്ഥാനം വിടേണ്ട അവസ്ഥ; കെ.എല്‍.ഡി. ബീജത്തിനെതിരേ കര്‍ഷകര്‍
കോട്ടയം: മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കെ.എല്‍.ഡി.(കേരള െലെവ്‌സ്‌റ്റോക് ഡവലപ്‌മെന്റ്) ബോര്‍ഡ് വഴി വിതരണം ചെയ്യുന്ന ബീജത്തിന്റെ ഗുണനിലവാരത്തിനെതിരേ പരാതിയുമായി കര്‍ഷകര്‍ രംഗത്ത്. കെ.എല്‍.ഡി. ബീജം കുത്തിവച്ചുണ്ടാകുന്ന കിടാരികളില്‍ ഭൂരിഭാഗവും മൂരികളാണെന്നും അതിനുതന്നെ ആരോഗ്യം കുറവാണെന്നുമാണ് വര്‍ഷങ്ങളായി കന്നുകാലി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ ആരോപിക്കുന്നത്. അഞ്ചും ആറും പശുക്കളെ വളര്‍ത്തുന്നതും കെ.എല്‍.ഡി. ബോര്‍ഡ് വഴി വിതരണം ചെയ്യുന്ന ബീജം കുത്തിവയ്ക്കുന്നതുമായ ഒരു കര്‍ഷകന്റെ തൊഴുത്തില്‍ രണ്ടു വര്‍ഷത്തിനുള്ളിലുണ്ടായ അഞ്ചും മൂരിക്കിടാങ്ങളാണ്. നിരവധി കര്‍ഷകര്‍ ഇതേ പരാതി ഉന്നയിക്കുന്നുണ്ട്. ഇതുമൂലം പശുക്കളുടെ എണ്ണത്തില്‍ സംസ്ഥാനത്തു വലിയ കുറവുണ്ടാകുന്നതായും കര്‍ഷകര്‍ പറയുന്നു. പശുക്കളെ വാങ്ങാന്‍ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇത് ഉണ്ടാക്കിയിരിക്കുന്നതെന്നും ക്ഷീരകര്‍ഷകര്‍ പറയുന്നു. സംസ്ഥാനത്തു മുന്‍പ് കാലികളില്‍ ഇല്ലാതിരുന്ന പല രോഗങ്ങളും ഇപ്പോള്‍ പശുക്കള്‍ക്കു വ്യാപിക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കന്നുകാലി വരവു കാരണമാകുന്നുണ്ട്. ഭൂരിഭാഗം കര്‍ഷകരും കെ.എല്‍.ഡി. ബോര്‍ഡിന്റെ ബീജമാണു കന്നുകാലികളിലെ ഗര്‍ഭധാരണത്തിനായി ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന്റെ ഗുണനിലവാരക്കുറവു മൂലം സ്വകാര്യ ബീജധാതാക്കളെ…
Read More » -
ലുലു മാളിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് യുപിക്കാര്‍
ലഖ്നൗ : ലഖ്നൗ ലുലു മാളിന്‍റെ ഉദ്ഘാടനത്തിന് പിന്നാലെ ഷോപ്പിംഗ് ആഘോഷമാക്കി യുപിക്കാര്‍. മാള്‍ തുറന്ന ആദ്യ ദിനം തന്നെ സന്ദര്‍ശകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഉത്തരേന്ത്യയിലെ തന്നെ ഏറ്റവും വലിയ മാള്‍ കാണാന്‍ യുപിക്ക് പുറത്ത് നിന്നും ആളുകള്‍ എത്തുന്നുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള വന്പന്‍ ഒാഫറുകള്‍ സ്വന്തമാക്കാന്‍ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലടക്കം വന്‍ തിരക്കായിരുന്നു. ലുലു ഫാഷന്‍ സ്റ്റോറിലും, ലുലു കണക്ടിലും അന്‍പത് ശതമാനം വരെയുള്ള ഇളവുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരുന്നത്. മാളിലെ ഏറ്റവും വലിയ എന്‍റര്‍ടെയ്ന്‍മെന്‍റ് സെന്‍ററായ ഫണ്‍ടൂറയിലെ വിദേശ റൈഡുകളടക്കം പരിചയപ്പെടാന്‍ മുതിര്‍ന്നവരും കുരുന്നുകളും ഒരുപോലെയെത്തി. വൈകുന്നേരം തിരക്ക് കൂടിയതോടെ മാളിലെ അതിവിശാലമായ ഫുഡ് കോര്‍ട്ടും നിറഞ്ഞു. 22 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ലഖ്നൗ വിമാനത്താവളത്തിനടുത്ത് ശഹീദ് പഥിലാണ് ലുലു മാള്‍ സ്ഥിതി ചെയ്യുന്നത്. പിവിആറിന്‍റെ 11 സ്ക്രീനുകളുള്ള അത്യാധുനിക തീയറ്ററുകളും വൈകാതെ മാളില്‍ തുറക്കും. 3000 വാഹനങ്ങള്‍ ഒരേസമയം സുരക്ഷിതമായി പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള പാര്‍ക്കിംഗ് ഏരിയയാണ് മാളിനെ…
Read More » -
അവധിയെടുത്ത് പ്രതിഷേധം; ടെക്നീഷ്യൻമാരുടെ ശമ്പളം ഉയർത്താൻ ഇൻഡിഗോ
ദില്ലി: എയർക്രാഫ്റ്റ് മെയിന്റനൻസ് ടെക്നീഷ്യൻമാരുടെ ശമ്പളം ഉയർത്തുമെന്ന് അറിയിച്ച് ഇൻഡിഗോ. ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി. കൊവിഡ് സമയങ്ങളിൽ ഇൻഡിഗോ ജീവനക്കാരുടെ ശമ്പളം വെട്ടികുറച്ചിരുന്നു. ഇത് പുനഃസ്ഥാപിക്കാത്തതിലും ജീവനക്കാർക്ക് അസംതൃപ്തി ഉണ്ട്. എയർലൈനിലെ ഹൈദരാബാദിലും ഡൽഹിയിലുമുള്ള എയർക്രാഫ്റ്റ് മെയിന്റനൻസ് ടെക്‌നീഷ്യൻമാരിൽ വലിയൊരു വിഭാഗം ശനി, ഞായർ ദിവസങ്ങളിൽ അസുഖമാണെന്ന പേരിൽ അവധി എടുത്തിരുന്നു. ഇതിനു മുൻപ് ജൂലൈ 2 ന്, ഇൻഡിഗോയുടെ ക്യാബിൻ ക്രൂ അംഗങ്ങളിൽ ഭൂരിഭാഗം പേരും ഒരുമിച്ച് അവധി എടുത്തതിനാൽ ഇൻഡിഗോയുടെ ആഭ്യന്തര വിമാന സർവീസുകൾ 55 ശതമാനവും വൈകിയിരുന്നു. എയർ ഇന്ത്യയുടെ ഇന്റർവ്യുവിന് പോകാനായി ആണ് അന്ന് ക്യാബിൻ ക്രൂ അംഗങ്ങൾ അവധിയെടുത്തത് എന്നാണ് റിപ്പോർട്ട്. കൊവിഡ് -19 പാൻഡെമിക് രൂക്ഷമായ സാഹചര്യത്തിൽ ഇൻഡിഗോ അതിന്റെ വലിയൊരു വിഭാഗം ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന് 2022 ഓഗസ്റ്റ് 1 മുതൽ ജീവനക്കാരുടെ ശമ്പളത്തിൽ വർധന ഉണ്ടാകുമെന്ന് എയർലൈൻ അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ ആഴ്ച പൈലറ്റുമാരുടെ ശമ്പളവും…
Read More » -
പണപ്പെരുപ്പം ആർബിഐയുടെ അനുമാനത്തിനും മുകളിലേക്ക്; ജൂണിലെ നാണയ പെരുപ്പം 7.01%
ദില്ലി: രാജ്യത്ത് പണപ്പെരുപ്പം തുടർച്ചയായ മൂന്നാം മാസവും 7 ശതമാനത്തിനു മുകളിൽ തുടരുന്നു. ജൂണിലെ നാണയ പെരുപ്പം 7.01 ശതമാനമാണ്. മെയ് മാസത്തിൽ 7.04 ശതമാനമായിരുന്നു നാണയ പെരുപ്പം. 0.03 ശതമാനത്തിന്റെ നേരിയ കുറവുണ്ടെങ്കിലും ആർബിഐയുടെ ടാർഗെറ്റ് ബാൻഡിന് മുകളിൽ തന്നെയാണ് ജൂണിലും പണപ്പെരുപ്പ തോതുള്ളത്. പണപ്പെരുപ്പ തോതിൽ നേരിയ വ്യത്യാസം സർക്കാർ കണക്കുകളിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇപ്പോഴും രാജ്യത്ത് പണപ്പെരുപ്പം ഉയർന്നു തന്നെയാണ് നിൽക്കുന്നത്. 2021 ജൂണിൽ റീട്ടെയിൽ പണപ്പെരുപ്പം 6.26 ശതമാനം ആയിരുന്നു. ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം തുടർച്ചയായ ആറാം മാസവും രണ്ട് മുതൽ ആറ് ശതമാനം വരെ എന്നുള്ള ആർബിഐയുടെ ടാർഗെറ്റ് ബാൻഡിന് മുകളിലാണ്. 2022 ഡിസംബർ വരെ പണപ്പെരുപ്പം ആർബിഐയുടെ ടാർഗെറ്റ് ബാൻഡിന് താഴെ എത്തില്ലെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. റഷ്യ-ഉക്രെയ്ൻ യുദ്ധം മൂലം ആഗോളതലത്തിൽ ചരക്ക് വില കുതിച്ചുയരുന്നതും ക്രൂഡ് ഓയിൽ വില ഉയർന്നതും പണപ്പെരുപ്പം ഉയരാൻ കാരണമാക്കി. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ…
Read More » -
നഷ്ടത്തോടെ തുടങ്ങിയ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: വ്യാപാര ആഴ്ച്ചയുടെ ആദ്യദിനത്തില്‍ നഷ്ടത്തില്‍ വിപണികള്‍ ക്ലോസ് ചെയ്തു. തുടക്കത്തിലെ നഷ്ടത്തില്‍നിന്ന് ചെറിയതോതില്‍ ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, മെറ്റല്‍ ഓഹരികളിലെ സമ്മര്‍ദമാണ് സൂചികകളെ നഷ്ടത്തിലാക്കിയത്. സെന്‍സെക്സ് 86.61 പോയന്റ് താഴ്ന്ന് 54,395.23ലും നിഫ്റ്റി 4.60 പോയന്റ് നഷ്ടത്തില്‍ 16,216ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പുറത്തുവരാനിരിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ കമ്പനികളുടെ പ്രവര്‍ത്തനഫലം കാത്തിരിക്കുകയാണ് നിക്ഷേപകര്‍. ഐടി കമ്പനികളുടെ മികവുപുലര്‍ത്താത്ത ഫലങ്ങളോടെയാണ് തുടക്കം. ജൂണിലെ പണപ്പെരുപ്പ നിരക്കുകള്‍ ചൊവാഴ്ചയും പുറത്തുവരും. ഐഷര്‍ മോട്ടോഴ്സ്, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി എയര്‍ടെല്‍, ടിസിഎസ്, എച്ച്സിഎല്‍ ടെക്, ബിപിസിഎല്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ സമ്മര്‍ദംനേരിട്ടു. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയാല്‍റ്റി, പവര്‍ സൂചികകള്‍ 1-4ശതമാനം ഉയര്‍ന്നു. ഐടി സൂചിക 3 ശതമാനംതാഴുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളാകട്ടെ 0.5-1 ശതമാനം നേട്ടത്തിലാണ്…
Read More » -
രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിലേക്ക്
മുംബൈ : രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിലേക്ക്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 22 പൈസ ഇടിഞ്ഞ് 79.48 എന്ന പുതിയ റെക്കോർഡ് സൃഷ്ടിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്നതാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണമായതെന്ന് വിപണി നിരീക്ഷകർ അഭിപ്രായപ്പെട്ടു. ഇന്ന് രാവിലെ രൂപയുടെ മൂല്യം 79.30 ലേക്കെത്തിയിരുന്നു. പിന്നീട് 79.26 രൂപയ്ക്ക് വിനിമയം നടന്നു. എന്നാൽ വൈകുന്നേരം 22 പൈസ കുറഞ്ഞ് 79.48 എന്ന നിലയിലെത്തി. കഴിഞ്ഞയാഴ്ച യുഎസ് ഡോളറിനെതിരെ രക്ഷപ്പെടുത്തിയ രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യം 79.38 ആയിരുന്നു. ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് സൂചികകൾ നിലംപൊത്തിയിരുന്നു. ഐടി, ടെലികോം ഓഹരികളിലെ കനത്ത വിൽപ്പന സമ്മർദ്ദത്തെ തുടർന്നാണ് സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞത്. ടാറ്റ കൺസൾട്ടൻസി സർവീസസ് ഏകദേശം 5 ശതമാനം ഇടിഞ്ഞു. ഉയർന്ന ഇറക്കുമതി കാരണം രാജ്യത്തിന്റെ വ്യാപാര കമ്മി വർധിച്ചിട്ടുണ്ട്. 2022-23 ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യയുടെ ചരക്ക് ഇറക്കുമതി 187.02 ബില്യൺ ഡോളറായിരുന്നു,…
Read More » -
പലിശ നിരക്ക് ഉയര്‍ത്തി ബാങ്ക് ഓഫ് ബറോഡ; വ്യക്തിഗത-വാഹന-ഭവന വായ്പകളുടെ ഇഎംഐകള്‍ ഉയരും, പുതിയ നിരക്കുകള്‍ 12 മുതല്‍
മുംബൈ: ചില പ്രത്യേക കാലാവധികളിലെ വായ്പകളുടെ പലിശ നിരക്കുകൾ ഉയർത്തി ബാങ്ക് ഓഫ് ബറോഡ. എംസിഎൽആർ 10 മുതൽ 15 ബേസിസ് പോയിന്റ് വരെ ഉയർത്തിയിട്ടുണ്ട്. പുതിയ നിരക്കുകൾ ജൂലൈ 12 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ വ്യക്തിഗത വായ്പകളുടെയും വാഹന വായ്പകളുടെയും ഭവന വായ്പകളുടെയും ഇഎംഐകൾ ഉയരും. ഒറ്റരാത്രി, ഒരു മാസം കാലയളവിൽ വരുന്ന വായ്പകളുടെയെല്ലാം എംസിഎൽആർ മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. അതേസമയം, 1 വർഷത്തെക്കുള്ള വായ്പകളുടെ എംസിഎൽആർ നിലവിലെ 7.50 ശതമാനത്തിൽ നിന്ന് 7.65 ശതമാനമായി ഉയരും. ആറ് മാസത്തെ കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ നിലവിലെ 7.35 ശതമാനത്തിൽ നിന്ന് 7.45 ശതമാനമായി ഉയരും. മൂന്ന് മാസത്തെ കാലാവധിയുള്ള വായ്പകൾക്ക് എംസിഎൽആർ നിലവിലെ 7.25 ശതമാനത്തിൽ നിന്ന് 7.35 ശതമാനമായി ഉയരും. കാർ ലോണുകളിൽ, നിലവിൽ, ഇലക്ട്രിക് വാഹനങ്ങൾക്കും പുതിയ കാറുകൾക്കും വേണ്ടിയുള്ള വായ്പയുടെ പലിശ നിരക്ക് 7.70% മുതൽ 10.95% വരെയാണ്. ഇരുചക്രവാഹന വായ്പകൾക്ക് 11.95% പലിശ നിരക്ക്…
Read More » -
ടെലികോം രംഗത്തേക്കുള്ള ചുവട് വെയ്പ് വെളിപ്പെടുത്തി; അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കുതിച്ചുയര്‍ന്നു
മുംബൈ : ഓഹരിവിപണിയിൽ ഇന്ന് സൂചികകൾ താഴേക്ക് പതിച്ചിട്ടും അദാനി ഗ്രൂപ്പ് ഓഹരികൾ ഉയർന്നു. ടെലികോം രംഗത്തേക്കുള്ള ചുവട് വെയ്പ് അറിയിച്ചതിനെ തുടർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വിപണിയിൽ മികച്ച പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്. അദാനി ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും 2 ശതമാനം മുതൽ 15 ശതമാനം വരെ ഉയർന്നാണ് ഇന്ന് വ്യയപരം അവസാനിപ്പിച്ചത്. 5 ജി സ്പെക്ട്രം ലേലത്തിൽ അദാനി ഗ്രൂപ്പ് പങ്കെടുക്കുമെന്ന് ഇന്നലെയാണ് സ്ഥിരീകരണമുണ്ടായത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിനം അദാനി ഗ്രൂപ് അപേക്ഷ സമർപ്പിച്ചുവെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇന്നലെയാണ് അദാനി ഗ്രൂപ്പ് ലേലത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചത്. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വൊഡാഫോൺ ഐഡിയ തുടങ്ങിയവയുമായായിരിക്കും അദാനി ഗ്രൂപ് ഏറ്റുമുട്ടുക. ഓഹരി വിപണിയിൽ അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ എന്നിവയുടെ ഡിമാൻഡ് കൂടിയപ്പോൾ അദാനി പവറും അദാനി വിൽമറും 5 ശതമാനം ഉയർന്നു. അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്…
Read More »