BusinessTRENDING

ആരോഗ്യം മുഖ്യം ബി​ഗിലേ… ഫിറ്റ്‌നസ് ഓഫീസറെ നിയമിച്ച് സൊമാറ്റോ സിഇഒ

ല്ല ആരോഗ്യമുണ്ടെങ്കിൽ ജോലിയും സുഗമമായി ചെയ്യാനാകുമെന്നാണ് സൊമാറ്റോ മേധാവി പറയുന്നത്. പറയുക മാത്രമല്ല, അതിന്റെ ഭാഗമായി പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയാണ് കൂടിയാണ് അദ്ദേഹം. ജീവനക്കാരുടെയും ഡെലിവറി പങ്കാളികളുടെയും ആരോഗ്യത്തിന് മുൻഗണന നൽകാൻ തീരുമാനിച്ചിരിക്കുകയാണ് സൊമാറ്റോ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഇതിന്റെ ഭാഗമായി അൻമോൽ ഗുപ്തയെ ചീഫ് ഫിറ്റ്‌നസ് ഓഫീസറായി (സിഎഫ്ഒ) നിയമിച്ചതായി അടുത്തിടെ സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ അറിയിച്ചിരുന്നു. തന്റെ സമീപകാല ബ്ലോഗ് പോസ്റ്റിലാണ് ഇതെക്കുറിച്ച് ദീപിന്ദർ പരാമർശിക്കുന്നത്.

പരിശീലകർ, പോഷകാഹാര വിദഗ്ധർ, ക്ഷേമ കൗൺസിലർമാർ എന്നിവരടങ്ങുന്ന ഇൻ-ഹൗസ് വെൽനസ് ടീമുമായി പുതിയ സൊമാറ്റോ സിഎഫ്ഒ സഹകരിക്കുമെന്ന് അദ്ദേഹം ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കുന്നു. പുതിയ ഫിറ്റ്‌നസ് പരിവർത്തനത്തിനുള്ള പ്രചോദനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, സൊമാറ്റോ സിഇഒ തന്റെ സ്വന്തം ഫിറ്റ്‌നസ് യാത്ര ഈ നീക്കത്തിന് പ്രചോദനമായതായാണ് വെളിപ്പെടുത്തുന്നത്. 2019ൽ, കൊവിഡ് മഹാമാരിക്ക് ഏതാനും മാസങ്ങൾക്ക് മുമ്പ്, ജോലിക്ക് തുല്യമായ മുൻഗണന ആരോഗ്യത്തിന് നൽകിയതായും അദ്ദേഹം പറയുന്നു.

Signature-ad

സ്വീകാര്യമായ നിരവധി അപ്‌ഡേറ്റുകളുമായാണ് ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ സജീവമാകുന്നത്. ഏകദേശം അഞ്ച് ബില്യൺ ഡോളർ മൂല്യമുള്ള ഫുഡ് ഡെലിവറി വിപണിയിലെ പ്രധാനിയാണ് സൊമാറ്റോ. സൊമാറ്റോയ്ക്ക് 55 ശതമാനത്തിന്റെ ഓഹരിയാണുള്ളത്. സൊമാറ്റോയുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ച് ഇരുചക്ര വാഹന ബ്രാൻഡായ ടിവിഎസ് മോട്ടോർ രംഗത്ത് വന്നത് ശ്രദ്ധേയമായിരുന്നു. ഇതിന്റെ ഭാഗമായി 50 ടിവിഎസ് ഐക്യൂബ് സ്‌കൂട്ടറുകൾ സൊമാറ്റോ ഡെലിവറി പങ്കാളികൾക്ക് കൈമാറിയിട്ടുണ്ട്. രണ്ട് വർഷത്തിനുള്ളിൽ മൊത്തത്തിൽ 10,000 ഐക്യൂബ് സ്‌കൂട്ടറുകളാണ് കമ്പനി ഇത്തരത്തിൽ വിന്യസിക്കുക. ഉല്പന്നം, ചാർജിംഗ് ഇക്കോ സിസ്റ്റം, സുസ്ഥിര ലക്ഷ്യങ്ങൾ, ഡിജിറ്റൽ സംയോജനങ്ങൾ എന്നിവ ഉൾപ്പെടെ ആറ് പ്രധാന മേഖലകളിലായാണ് ഇരു കമ്പനികളും ബന്ധം സ്ഥാപിക്കുന്നത്.

Back to top button
error: