Business
-
റോയൽ എൻഫീൽഡ് ഹിമാലയന് മൂന്ന് പുതിയ നിറങ്ങൾ
ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയല്‍ എൻഫീല്‍ഡ് ഹിമാലയന് പുതിയ നിറങ്ങള്‍ നല്‍കി. ഡ്യൂൺ ബ്രൗൺ, ഗ്ലേഷ്യൽ ബ്ലൂ, സ്ലീറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് പുതിയ കളർ ഓപ്ഷനുകളിലാണ് റോയൽ എൻഫീൽഡ് ഹിമാലയനെ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ കളർ മോഡലുകൾക്ക് യഥാക്രമം 2.22 ലക്ഷം, 2.23 ലക്ഷം, 2.23 ലക്ഷം എന്നിങ്ങനെയാണ് വില. യഥാക്രമം 2.15 ലക്ഷം, 2.23 ലക്ഷം രൂപ വിലയുള്ള ഗ്രാവൽ ഗ്രേ, ഗ്രാനൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ബൈക്ക് ലഭ്യമാണ്. മേൽപ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം ആണ്. റോയൽ എൻഫീൽഡ് ഹിമാലയന്റെ ഫ്യൂവൽ ടാങ്ക്, ഫ്രണ്ട് കൊക്ക്, ഫ്രണ്ട് റാക്ക്, സൈഡ് പാനലുകൾ, റിയർ മഡ് ഗാർഡ് എന്നിവയിൽ പുതിയ കളർ സ്‍കീം ഉണ്ട്. റോയൽ എൻഫീൽഡ് ഹിമാലയൻ വിലകൾ വേരിയന്റ് എക്സ്-ഷോറൂം ഗ്രേവൽ ഗ്രേ 2.15 ലക്ഷം രൂപ ഡ്യൂൺ ബ്രൗൺ (പുതിയത്) 2.22 ലക്ഷം രൂപ ഗ്ലേഷ്യൽ ബ്ലൂ (പുതിയത്), സ്ലീറ്റ് ബ്ലാക്ക് (പുതിയത്), ഗ്രാനൈറ്റ്…
Read More » -
ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസിന്റെ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ആമസോൺ
ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസിന്റെ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ആമസോൺ തീരുമാനിച്ചു. ഡിസംബർ 29 ആയിരിക്കും കമ്പനിയുടെ അവസാന പ്രവർത്തി ദിവസമെന്ന് ആമസോൺ റെസ്റ്റോറന്റ് പങ്കാളികളെ അറിയിച്ചു. ബിസിനസ് പ്രവർത്തനം വിശദമായി വിലയിരുത്തിയ ശേഷമാണ് ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം. 2022 ഡിസംബർ 29 ന് ശേഷം ആമസോൺ ഫുഡ് വഴി ആർക്കും ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്യാൻ കഴിയില്ല. 3000ത്തിലധികം റെസ്റ്റോറന്റ് പാർട്ണർമാർ ഇന്ത്യയിലുള്ള കമ്പനിയാണിത്. മക്ഡൊണാൾഡ്സ്, ഡൊമിനോസ് തുടങ്ങിയ വൻകിട ബ്രാന്റുകളടക്കം ഇവരുടെ റെസ്റ്റോറന്റ് പാർട്ണർമാരാണ്. ആമസോൺ ഫുഡ് കമ്പനിയിൽ ജോലി ചെയ്തിരുന്ന 25 പേരെ ആമസോൺ ഏറ്റെടുത്തിരുന്നു. വാർഷിക ബിസിനസ് അവലോകനത്തിന് ശേഷമാണ് പ്രവർത്തനം നിർത്താൻ തീരുമാനിച്ചതെന്നാണ് കമ്പനി അറിയിക്കുന്നത്. 2020 മെയ് മാസത്തിലാണ് കമ്പനി ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്. അന്ന് കൊവിഡ് പ്രതിസന്ധിയിലായിരുന്നു രാജ്യം. 2021 മാർച്ച് ആയപ്പോഴേക്കും രാജ്യത്തെ 62 പിൻകോഡുകളിൽ ഡെലിവറി സാധ്യമായിരുന്നു. എങ്കിലും പ്രതീക്ഷിച്ച മുന്നേറ്റം സാധ്യമാകാതെ വന്നത് കമ്പനിയുടെ പ്രവർത്തനം…
Read More » -
ഇന്ത്യൻ വ്യവസായ മേഖലയ്ക്ക് പ്രതീക്ഷയേകി രാജ്യത്ത് കൽക്കരി ഉത്പാദനത്തിൽ വൻ വളർച്ച
ദില്ലി: ആഗോള സാമ്പത്തിക രംഗം മാന്ദ്യ ഭീതിയിൽ നിൽക്കെ ഇന്ത്യൻ വ്യവസായ മേഖലയ്ക്ക് പ്രതീക്ഷയേകുന്ന തരത്തിൽ രാജ്യത്ത് കൽക്കരി ഉത്പാദനം വൻ വളർച്ച നേടി. 2022 ഒക്ടോബറിലെ കണക്ക് പ്രകാരം രാജ്യത്തെ മൊത്തം കൽക്കരി ഉത്പാദനം 448 ദശലക്ഷം ടണ്ണായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ ഉത്പാദനവുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തൊരു ഊർജ്ജ പ്രതിസന്ധിക്ക് അടുത്തെങ്ങും സാധ്യതയില്ലെന്ന് ഇപ്പോഴത്തെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലെ ഉത്പാദനത്തെ അപേക്ഷിച്ച് 18% കൂടുതലാണ് ഇക്കുറി ഉണ്ടായ ഉത്പാദനം. കോൾ ഇന്ത്യ ലിമിറ്റഡ് (CIL) 17 ശതമാനത്തിലേറെ കൽക്കരി ഉത്പാദന വളർച്ച രേഖപ്പെടുത്തി. ആഭ്യന്തര കൽക്കരി അധിഷ്ഠിത പ്ലാന്റുകളിൽ നിന്ന് 2022 നവംബർ അവസാനത്തോടെ 30 ദശലക്ഷം ടൺ കൽക്കരി സ്റ്റോക്ക് സംഭരിക്കാൻ കൽക്കരി മന്ത്രാലയം പദ്ധതിയിടുന്നുണ്ടെന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. 2023 മാർച്ച് 31 ഓടെ താപോർജ്ജ നിലയങ്ങൾക്കുള്ള (TPP) സ്റ്റോക്ക് 45 ദശലക്ഷം ടണ്ണായി ഉയർത്താനാകും വിധം ക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഖനിമുഖങ്ങളിലെ…
Read More » -
ചിലവ് കുറവ്;സോഡാ നിർമ്മാണം വഴി വർഷത്തിൽ 12 ലക്ഷം ലാഭം നേടാം
നിങ്ങളൊരു തൊഴിൽ രഹിതനാണോ? അല്ലെങ്കിൽ ഇപ്പോൾ ചെയ്യുന്ന തൊഴിലിനോടൊപ്പം കൂടുതൽ വരുമാനം ഉണ്ടാക്കാൻ ആഗ്രഹമുള്ളയാളാണോ… എങ്കിൽ ഇത് വായിക്കാതെ പോകരുത്. അധികം മുടക്കുമുതൽ വേണ്ടാത്ത, വർഷം 12 ലക്ഷത്തോളം രൂപ ലാഭമുണ്ടാക്കാൻ സാധിക്കുന്ന ഒരു ബിസ്സിനസ്സിനെപ്പറ്റിയാണ് ഇവിടെ പറയുന്നത്. നമ്മുടെ നാട്ടിൽ ഏറെ ബിസിനസ് സാധ്യതയുള്ള ഒരു മേഖലയാണ് സോഡ നിര്‍മാണ യൂണിറ്റ്. ചുരുങ്ങിയ ചെലവില്‍ വലിയൊരു വരുമാനം ഉണ്ടാക്കാമെന്നതാണ് ഇതിന്റെ ഗുണം കുറഞ്ഞ അസംസ്കൃത വസ്തുക്കളും വലിയ വിപണിയും ഇതിന് മുതല്‍ കൂട്ടാകുന്നു.കേരളത്തില് പൊതുവെ സീസണൽ ബിസിനസാണ് സോഡ നിര്‍മാണമെങ്കിലും കാലാവസ്ഥ മാറുന്നതിന് അനുസരിച്ചാണ് സോഡയ്ക്ക് ആവശ്യക്കാർ കൂടുതന്നത്.കേരളത്തിൽ ഇപ്പോൾ ഒൻപത് മാസമെങ്കിലും താരതമ്യേന ചൂട് കാലമാണ്.അതിനാൽതന്നെ ബാക്കി മാസങ്ങൾ ഓഫ് സീസണുമായി കണക്കാക്കാം. സ്വന്തമായി നിർമ്മിച്ച് മാര്ക്കറ്റിംഗ് ചെയ്താല്‍ വലിയ സാധ്യതയുള്ള ഒരു ബിസിനസ്സാണ് കേരളത്തിൽ ഇന്ന് സോഡാ നിർമ്മാണം.ഏറ്റവും ചുരുങ്ങിയ ചെലവില്‍ പ്രാദേശിക വിപണിയില്‍ വിറ്റഴിക്കാന്‍ സാധിക്കുന്ന ഒരു ഉത്പ്പന്നമാണ് സോഡ എന്നതുതന്നെ അതിന് കാരണം. നിര്‍മാണ ചെലവും…
Read More » -
യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു
മുംബൈ: യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു.14 പൈസയുടെ ഇടിവാണ് ഉണ്ടായത്. ചൊവ്വാഴ്ച 12 പൈസ ഉയർന്ന് 81.67 എന്ന നിലയിലായിരുന്നു രൂപ. ഡോളർ ശക്തമായ നിലയിൽ തുടരുന്നതാണ് രൂപക്ക് ഭീഷണിയായത്.തുടർന്ന് 81.81ൽ വ്യാപാരം അവസാനിപ്പിച്ചു.
Read More » -
വരുന്നു, ഗൂഗിള്‍പേ, ഫോണ്‍പേ, പേടിഎം വഴി പണമയക്കുന്നതില്‍ നിയന്ത്രണം;അധിക ഉപയോഗത്തിന് പണം നൽകണം
ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേ ടിഎം തുടങ്ങിയ യുപിഐ ആപ്പുകള്‍ വഴി ഇടപാടുകള്‍ നടത്തുന്നതിനാണ് പരിധി നിശ്ചയിക്കുന്നത്.അധിക ഉപയോഗത്തിന് എടിഎം ഇടപാടുകൾക്കെന്നപോലെ ചാർജ്ജ് നൽകേണ്ടി വരും. നിലവില്‍ അണ്‍ലിമിറ്റഡ് ഇടപാടുകള്‍ നടത്താനുള്ള സൗകര്യമാണ് യുപിഐ വഴിയുള്ളത്.ഇതിന് പരിധി നിശ്ചയിക്കാനാണ് നീക്കം. യുപിഐ ഇടപാടുകള്‍ നിയന്ത്രിക്കുന്ന നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്.രാജ്യത്ത് നടക്കുന്ന 80 ശതമാനം പണമിടപാടുകളും യുപിഐ വഴിയാണെന്നാണ് കണക്ക്. ഈ സാഹചര്യത്തില്‍ സൗജന്യ ഇടപാടുകള്‍ 30 ശതമാനം വരെ നിയന്ത്രിക്കാനാണ് എന്‍പിസിഐയുടെ നിര്‍ദേശം.
Read More » -
ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം. ചെലവിന് അനുസരിച്ചുള്ള ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കുക ഓരോ ആവശ്യങ്ങള്‍ക്ക് പരിഗണന നല്‍കുന്ന പ്രത്യേകം ക്രെഡിറ്റ് കാര്‍ഡുകളാണ് വിപണിയിലുള്ളത്. പ്രത്യേക വിഭാഗത്തില്‍ ചെലവാക്കുന്നതിന് അധിക ഇളവും മറ്റു ചെലവുകള്‍ക്ക് സാധാരണ ആനുകൂല്യങ്ങളും ലഭിക്കും. ഉദാഹരണത്തിന് ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡില്‍ യാത്ര ചെലവുകള്‍ക്കാണ് കൂടുതല്‍ ആനുകൂല്യം ലഭിക്കുന്നത്. ട്രാവല്‍ ബുക്കിംഗിന് അധിക റിവാര്‍ഡ്, സൗജന്യ എയര്‍പോര്‍ട്ട് ലോഞ്ച്, സൗജന്യ വിമാന ടിക്കറ്റ് എന്നിവ ലഭിക്കും. ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡില്‍ ഇന്ധനം നിറയ്ക്കുന്നതിനാണാ വാല്യു ബാക്ക് കൂടുതല്‍ ചെലവ് വരുന്നത് എന്ന് മനസിലാക്കി ആ മേഖലയില്‍ കൂടുതല്‍ ആനുകൂല്യങ്ങളുള്ള കാര്‍ഡിലേക്ക് അപ്‌ഗ്രേഡ് ചെയ്യണം. റിവാര്‍ഡ് വിശദാംശങ്ങള്‍ അറിയുക ഏത് വിഭാഗത്തില്‍ നിന്നുള്ള ക്രെഡിറ്റ് കാര്‍ഡുകളാണ് ആവശ്യമെന്ന് കണ്ടെത്തിയാല്‍ ഓരോന്നിലും അനുവദിച്ചിട്ടുള്ള ഓഫറുകളും നിബന്ധനകളും കൃത്യമായി വായിക്കണം. ഉദാഹരണമായി ഷോപ്പിംഗ് ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുത്തൊരാള്‍ക്ക് എങ്ങനെയാണ് വാല്യു ബാക്ക് ലഭിക്കുന്നതെന്ന് മനസിലാക്കണം. റിവാര്‍ഡ് വഴിയോ, ക്യാഷ് ബാക്ക് വഴിയോ…
Read More » -
ജെറ്റ് എയർവേയ്‌സിൽ പിരിച്ചുവിടൽ ഇല്ല; 10 ശതമാനം ജീവനക്കാർക്ക് ശമ്പളമില്ലാതെ അവധി
ദില്ലി: ജെറ്റ് എയർവേയ്‌സിലെ 10 ശതമാനം ജീവനക്കാരെ ശമ്പളമില്ലാതെ അവധിയ്ക്ക് അയച്ച് ജലൻ-കൽറോക്ക് കൺസോർഷ്യം (ജെകെസി). കൂടാതെ ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു. തിരിച്ചു വരവിനൊരുങ്ങുന്ന ജെറ്റ് എയർവേസിന്റെ പ്രവർത്തനങ്ങൾ വൈകും. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ് ജെറ്റ് എയർവേയ്‌സിന്റെ തിരിച്ചു വരവ് വൈകുന്നത്. മിഡ്-സീനിയർ ലെവൽ ജീവനക്കാരുടെ ഒരു വിഭാഗത്തോട് 50 ശതമാനം വരെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യാനും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. അതേസമയം താഴ്ന്ന ഗ്രേഡുകളിലെ ജീവനക്കാർ, ക്യാബിൻ ക്രൂ അംഗങ്ങൾ, പൈലറ്റുമാർ എന്നിവരെ ഇത് ബാധിച്ചിട്ടില്ല. താൽകാലിക ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കുമെങ്കിലും ആരെയും പിരിച്ചു വിടില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട് ഒക്ടോബറോടെ പ്രവർത്തനം പുനരാരംഭിക്കാൻ പദ്ധതിയിട്ടിരുന്നു എയർലൈൻ നിലവിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. നിലവിൽ എയർലൈനിൽ ഏകദേശം 250 ജീവനക്കാരുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള വായ്പാ ദാതാക്കളുടെ കൺസോർഷ്യത്തിൽ നിന്നും പണം ലഭിക്കാൻജലൻ-കൽറോക്ക് കൺസോർഷ്യം നാഷണൽ കമ്പനി…
Read More » -
ജീവനക്കാരെ പിരിച്ചു വിടാൻ തയ്യാറെടുത്ത് സൊമാറ്റോ; 4 ശതമാനം ജീവനക്കാരെ പിരിച്ചുവിടും
മുംബൈ: ജീവനക്കാരെ പിരിച്ചു വിടാൻ തയ്യാറെടുത്ത് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റഫോമായ സൊമാറ്റോ. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. മൊത്തം ജീവനക്കാരുടെ 4 ശതമാനം പേരെ പിരിച്ചു വിടാനാണ് കമ്പനി തയ്യാറെടുക്കുന്നത്. രാജ്യത്തെ ഏറ്റവും പഴയ ഓൺലൈൻ ഫുഡ് അഗ്രഗേഷൻ ആൻഡ് ഡെലിവറി പ്ലാറ്റ്‌ഫോമാണ് സൊമാറ്റോ. കമ്പനിയിൽ നാലര വർഷത്തെ സേവനത്തിന് ശേഷം സഹസ്ഥാപകനായ മോഹിത് ഗുപ്ത വെള്ളിയാഴ്ച രാജിവെച്ചതിന് പിന്നാലെയാണ് ജീവനക്കാരെ പിരിച്ചു വിടുന്ന കാര്യം കമ്പനി അറിയിച്ചത്. സൊമാറ്റോ പിരിച്ചുവിടൽ നടത്തുന്നത് ഇതാദ്യമല്ല, ഗുരുഗ്രാം ആസ്ഥാനമായുള്ള സൊമാറ്റോ 2020 മെയ് മാസത്തിൽ ഏകദേശം 520 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. കോവിഡ് പാൻഡെമിക് സമയത്ത് ലോക്ക്ഡൗണിന്റെ ഫലമായി. നേരത്തെ, 2015 ൽ 300 ഓളം ജീവനക്കാരോട് പുറത്ത് പോകാൻ സൊമാറ്റോ പറഞ്ഞിരുന്നു. സെപ്തംബർ പാദത്തിൽ സൊമാറ്റോയുടെ അറ്റനഷ്ടം 251 കോടി രൂപയായി കുറഞ്ഞു, മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ ഇത് 429.6 കോടി രൂപയായിരുന്നു. വാർഷിക വരുമാനത്തിൽ ബില്യൺ…
Read More » -
സ്വന്തമായി എസ്ബിഐ എടിഎം സ്ഥാപിച്ച് വരുമാനം നേടാം; അറിയേണ്ടതെല്ലാം
നിങ്ങള്‍ക്ക് ഒരു എടിഎം കോണ്‍ട്രാക്ടറാകാന്‍ (ATM contractor) താത്പര്യമുണ്ടോ? പ്രതിമാസം 60,000 മുതല്‍ 70,000 രൂപ വരെ സമ്ബാദിക്കാവുന്നതാണ്. ഇതിനായി 5 ലക്ഷം രൂപയുടെ നിക്ഷേപം നടത്തേണ്ടതുണ്ട്. ഇത് പിന്നീട് റീഫണ്ട് ചെയ്യാവുന്നതാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ഇന്ത്യയിലുടനീളം എടിഎമ്മുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ടാറ്റ ഇന്‍ഡിക്യാഷ്, മുത്തൂറ്റ് എടിഎം, ഇന്ത്യ വണ്‍ എടിഎം തുടങ്ങിയ കമ്ബനികളുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. നിങ്ങള്‍ എസ്ബിഐയുടെ എടിഎം ഫ്രാഞ്ചൈസിക്ക് അപേക്ഷിക്കുകയാണെങ്കില്‍, കമ്ബനികളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഒരു എടിഎം ക്യാബിന്‍ സജ്ജീകരിക്കുന്നതിന്, നിങ്ങള്‍ക്ക് 50 മുതല്‍ 80 ചതുരശ്ര അടി വരെ വിസ്തീര്‍ണ്ണമുള്ള സ്ഥലം ഉണ്ടായിരിക്കണം. ഇത് മറ്റ് എടിഎമ്മുകളില്‍ നിന്ന് കുറഞ്ഞത് 100 മീറ്റര്‍ അകലെയായിരിക്കണം. ആളുകള്‍ക്ക് പെട്ടെന്ന് കാണാന്‍ കഴിയുന്നിടത്ത് വേണം എടിഎം ക്യാബിന്‍ സ്ഥാപിക്കാന്‍. എപ്പോഴും വൈദ്യുതി ലഭിക്കുന്ന സ്ഥലമായിരിക്കണം. കൂടാതെ കുറഞ്ഞത് 1kW വൈദ്യുതി കണക്ഷനും ആവശ്യമാണ്. ക്യാബിന്‍ കോണ്‍ക്രീറ്റ് മേല്‍ക്കൂരയും ഇഷ്ടിക ചുവരുകളുമുള്ള കെട്ടിടമായിരിക്കണം. നിങ്ങള്‍…
Read More »