കോട്ടയം: സംരംഭങ്ങൾ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കുന്നതിനായി സംരംഭകർക്കായി വെബിനാർ സംഘടിപ്പിക്കുന്നു. വ്യവസായ-വാണിജ്യ വകുപ്പിന്റെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രെണർഷിപ്പ് ഡെവലപ്‌മെന്റിന്റെ നേതൃത്വത്തിൽ ജൂലൈ 31ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ നാലുവരെയാണ് സൂം വഴി വെബിനാർ നടക്കുക. സംരംഭങ്ങൾ എങ്ങനെ രജിസ്റ്റർ ചെയ്യാം, മാനദണ്ഡങ്ങൾ, പ്രക്രിയ, ആവശ്യകത എന്നീ വിഷയങ്ങൾ വെബിനാറിൽ വിശദീകരിക്കും. താൽപര്യമുള്ളവർ www.kied.info യിൽ ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 0484 2532890/2550322.