Business
-
പ്രധാനമന്ത്രിയും ആപ്പിൾ സിഇഒയും കൂടിക്കാഴ്ച നടത്തി; ഇന്ത്യയിൽ നിക്ഷേപം നടത്താൻ താൽപര്യമറിയിച്ച് ടിം കുക്ക്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ആപ്പിൾ സിഇഒ ടിം കുക്കും കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ സാങ്കേതികവിദ്യയിലെ വികസനവും ഭാവിയും സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി. സാങ്കേതിക വിദ്യയിൽ ഊന്നിയുള്ള ഭാവി ഇന്ത്യയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിനെ അഭിനന്ദിച്ച ടിം കുക്ക് രാജ്യത്തുടനീളം വളരാനും നിക്ഷേപം നടത്താനും പ്രതിജ്ഞാബദ്ധമാണെന്നും ട്വിറ്റ് ചെയ്തു. വർഷങ്ങൾക്ക് മുമ്പ് തന്നെ ഇന്ത്യയിൽ ഇലക്ടോണിക്സിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ്‍ പ്രവർത്തിച്ച പ്രധാനമന്ത്രിയെ ടിം അഭിനന്ദിച്ചു. ഇന്ത്യയിൽ വിവിധ മേഖലകളിൽ നിക്ഷേപം നടത്താനുള്ള താൽപര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചതായും ടിം കുക്ക് ട്വിറ്ററിൽ കുറിച്ചു. ടിം കുക്കുമായുള്ള ചർച്ച സന്തോഷവും പ്രതീക്ഷയും നൽകുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്വീറ്റ് ചെയ്തു. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായും ടിം കുക്ക് ഇന്ന് കൂടികാഴ്ച നടത്തി. ടിം കുക്കുമായുള്ള കൂടികാഴ്ച പലതലങ്ങളിൽ പ്രധാനപ്പെട്ടതാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നാളെയാണ് ഇന്ത്യയിലെ ആപ്പിളിന്റെ രണ്ടാമത്തെ റീട്ടെയിൽ സ്റ്റോർ ദില്ലിയിൽ പ്രവർത്തനമാരംഭിക്കുന്നത്.
Read More » -
ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോർ മുംബൈയിൽ പ്രവർത്തനം ആരംഭിച്ചു; ആപ്പിൾ സി.ഇ.ഒ. ടിം കുക്ക് സ്റ്റോറിന്റെ വാതിൽ ആരാധകർക്കായി തുറന്നുകൊടുത്തു
മുംബൈ: ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോർ മുംബൈയിൽ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘടനത്തോട് അനുബന്ധിച്ച് ആപ്പിൾ സി ഇ ഒ ടിം കുക്ക് അടക്കമുള്ളവർ മുംബൈയിൽ. ആരാധകരുടെ വമ്പൻ സ്വീകരണമാണ് ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ റീട്ടെയിൽ സ്റ്റോറിന് ലഭിച്ചത്. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ മണിക്കൂറുകളോളം കാത്തിരുന്ന ആരാധകർക്കായി ആപ്പിൾ സിഇഒ ടിം സ്റ്റോറിന്റെ വാതിൽ തുറന്നുകൊടുത്തു. ആപ്പിളിന്റെ ഇന്ത്യയിലെ രണ്ടാമത്തെ റീട്ടെയിൽ സ്റ്റോർ വ്യാഴാഴ്ച ദേശീയ തലസ്ഥാനമായ ദില്ലിയിൽ തുറക്കും. ഇന്ത്യയിലെ ഞങ്ങളുടെ ആദ്യത്തെ സ്റ്റോർ തുറക്കുന്നതിൽ ഞങ്ങൾ വളരെ ആവേശത്തിലാണ്. മുംബൈയിലെ ജനങ്ങളുടെ ഊർജ്ജം സന്തോഷം നൽകുന്നതായും ആപ്പിൾ സിഇഒ ടിം കുക്ക് പറഞ്ഞു. മുംബൈയിൽ ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് ഡ്രൈവ് മാളിലാണ് ആപ്പിളിന്റെ സ്റ്റോർ ആരംഭിച്ചത്. മുംബൈയിലെ ടാക്‌സികളുടെ മാതൃകയിലാണ് സ്റ്റോർ നിർമ്മിച്ചിരിക്കുന്നത്. ആപ്പിൾ ബി.കെ.സി (ബാന്ദ്ര കുർളാ കോംപ്ലക്‌സ്) എന്നാണ് ഇന്ത്യയിലെ ആദ്യ സ്റ്റാറിന്റെ പേര് കമ്പനി വെബ്സൈറ്റിൽ ആപ്പിൾ രേഖപ്പെടുത്തിയിരിക്കുന്നത്. ആപ്പിൾ ബി.കെ.സിയുടെ…
Read More » -
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ റെയില്‍വേയ്ക്ക് റെക്കോഡ് വരുമാനം; 25% വളർച്ച
ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യൻ റെയിൽവേയ്ക്ക് റെക്കോഡ് വരുമാനം. 2022- 23 സാമ്പത്തിക വർഷം 2. 40 ലക്ഷം കോടി രൂപയുടെ വരുമാനമാണ് റെയിൽവേ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 49,000 കോടി രൂപ അധികമാണിത്. തൊട്ടുമുമ്പത്തെ വർഷത്തേക്കാൾ 25 ശതമാനമാണ് വരുമാനത്തിലെ വളർച്ച. 63,300 കോടി രൂപയാണ് യാത്രക്കാരിൽ നിന്ന് മാത്രമുള്ള വരുമാനം. എക്കാലത്തേയും കൂടിയ വളർച്ചയാണിത്. 61 ശതമാനമാണ് കഴിഞ്ഞ വർഷമുണ്ടായ വളർച്ചാനിരക്ക്. ചരക്ക് സേവനത്തിൽനിന്നുള്ള വരുമാനം 1.62 ലക്ഷം കോടി രൂപയായും ഉയർന്നു. കഴിഞ്ഞ വർഷത്തേക്കാൾ 15 ശതമാനം അധികമാണിത്. 2021-22 സാമ്പത്തിക വർഷം 39,214 കോടി രൂപയാണ് യാത്രാക്കാരിൽനിന്നുള്ള വരുമാനം. 1,91,278 കോടി രൂപയുടേതായിരുന്നു ആ വർഷം മൊത്തം വരുമാനം. 2,37,375 കോടി രൂപയാണ് ഈ വർഷത്തെ മൊത്തം ചെലവ്. മുൻവർഷമിത് 2,06,391 കോടി രൂപയായിരുന്നു.
Read More » -
പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനും ശമ്പളം പുതുക്കി നൽകി എയർ ഇന്ത്യ
ദില്ലി: പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനും ശമ്പളം പുതുക്കി നൽകി എയർ ഇന്ത്യ. ടാറ്റയുടെ കീഴിലുള്ള എയർ ഇന്ത്യ. ഉടൻ തന്നെ എയർ ഇന്ത്യയ്ക്ക് പുതിയ കളർ സ്കീമും ക്യാബിൻ ഇന്റീരിയറുകൾക്ക് പുതിയ ഡിസൈനുകളും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. എയർ ഇന്ത്യയ്ക്ക് ഉടൻ തന്നെ പുതിയ കളർ സ്കീമും ക്യാബിൻ ഇന്റീരിയറുകൾക്ക് പുതിയ ഡിസൈനുകളും ക്രൂ അംഗങ്ങൾക്ക് പുതിയ യൂണിഫോമും ഉണ്ടാകുമെന്ന് സിഇഒ കാംബെൽ വിൽസൺ ജീവനക്കാരെ അറിയിച്ചു. 2023ൽ 4,200 ക്യാബിൻ ക്രൂവിനേയും 900 പൈലറ്റുമാരേയും റിക്രൂട്ട് ചെയ്യാനുള്ള പദ്ധതി എയർ ഇന്ത്യ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. എയർ ഇന്ത്യ എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലെയും ഭക്ഷണ മെനു പുതുക്കിയിട്ടുമുണ്ട് . ഇനി പുതിയ ഭക്ഷണ പാനീയ മെനു ആയിരിക്കും ക്യാബിനുകളിൽ ലഭ്യമാകുക. യാത്രക്കാരുടെ ഭക്ഷണത്തെ കുറിച്ചുള്ള പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് മെനുകൾ പുതുക്കിയിരിക്കുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു. ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം യാത്രക്കാരുടെ താല്പര്യം മുൻനിർത്തി കൂടിയാണ് മെനുവിൽ മാറ്റം വരുത്തിയിരിക്കുന്നത്. രുചികരമായ മെയിൻ കോഴ്‌സുകൾക്കൊപ്പം മധുര…
Read More » -
ജിയോ ആരാധകരുടെ മനം തകർക്കുന്ന പ്രഖ്യാപനം! സൗജന്യക്കാലം അവസാനിക്കുന്നു; ഐപിഎല്ലിനിടെ സുപ്രധാന പ്രഖ്യാപനവുമായി റിലയൻസ്
മുംബൈ: ഐപിഎൽ സീസൺ അവസാനിച്ചതിന് ശേഷം റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ജിയോ സിനിമ ഉള്ളടക്കത്തിന് നിരക്ക് ഈടാക്കിയേക്കുമെന്ന് റിപ്പോർട്ട്. ഫിഫ ലോകകപ്പിന് പിന്നാലെ ഐപിഎൽ മത്സരങ്ങളും സൗജന്യമായി കാണുന്നതിനുള്ള അവസരമാണ് ജിയോ സിനിമ ഒരുക്കിയിരുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ഡിജിറ്റൽ സ്ട്രീമിംഗ് പങ്കാളിയെന്ന നിലയിൽ വ്യൂവർഷിപ്പ് റെക്കോർഡുകൾ തകർക്കുന്ന ജിയോ സിനിമ സൗജന്യ സ്ട്രീമിംഗ് വാഗ്ദാനം ചെയ്യുന്നത് ഐപിഎല്ലോടെ അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുള്ളത്. നെറ്റ്ഫ്ലിക്‌സ്, വാൾട്ട് ഡിസ്‌നി തുടങ്ങിയ ആഗോള പ്രമുഖരെ നേരിടുന്നതിനായി 100-ലധികം സിനിമകളും ടിവി സീരീസുകളും അവതരിപ്പിച്ച് കൊണ്ട് വമ്പൻ പദ്ധതിക്കാണ് ജിയോ സിനിമ തയാറെടുക്കുന്നത്. എന്നാൽ, ചില ഉപഭോക്താക്കൾക്ക് ഈ ഉള്ളടക്കം കാണുന്നതിന് നിരക്കുണ്ടാകുമെന്ന് റിലയൻസിന്റെ മീഡിയ ആൻഡ് കണ്ടന്റ് ബിസിനസ് പ്രസിഡന്റ് ജ്യോതി ദേശ്പാണ്ഡെ പറഞ്ഞു. ഈ സീസൺ ഐപിഎൽ മത്സരങ്ങൾ എല്ലാവർക്കും സൗജന്യമായി കാണാമെന്നും ജ്യോതി വ്യക്തമാക്കി. നിലവിൽ ജിയോ സിനിമ ആപ്പിലൂടെ 12 വ്യത്യസ്ത ഭാഷകളിലായി ഐപിഎൽ മത്സരങ്ങൾ…
Read More » -
യുപിഐ പേയ്മെന്റുകൾക്ക് ഇഎംഐ സൗകര്യവുമായി ഐസിഐസിഐ ബാങ്ക്
ക്യുആർ കോഡ് സ്‌കാൻ ചെയ്ത് നടത്തുന്ന യുപിഐ പേയ്മെന്റുകൾക്ക് ഇഎംഐ സൗകര്യവുമായി ഐസിഐസിഐ ബാങ്ക്. ബാങ്കിന്റെ ‘ബൈ നൗ, പേ ലേറ്റർ’ ഓപ്ഷൻ യോഗ്യത നേടിയ ഉപയോക്താക്കൾക്കാണ് നിലവിൽ പേ ലേററർ ഇഎംഐ ഓപ്ഷൻ തിരഞ്ഞെടുക്കാൻ സാധിക്കുക. ഇത് വഴി ഉപഭോക്താവിന് ഒരു സ്റ്റോറിലെ മർച്ചന്റ് ക്യുആർ കോഡ് സ്‌കാൻ ചെയ്ത് ഇഎംഐ പേയ്മെന്റുകൾ നടത്തി സാധനങ്ങളോ സേവനങ്ങളോ വേഗത്തിൽ സ്വന്തമാക്കാൻ കഴിയും. ഇത് ബാങ്കിന്റഎ ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഉപകാരപ്രദവുമാകും. ഇലക്ട്രോണിക്സ്, ഫാഷൻ വസ്ത്രങ്ങൾ, ട്രാവൽ, ഹോട്ടൽ ബുക്കിംഗ് തുടങ്ങി നിരവധി വിഭാഗങ്ങളിൽ ഈ സൗകര്യം ലഭ്യമാകുമെന്ന് ബാങ്ക് പ്രസ്താവനയിൽ പറയുന്നു. 10,000 രൂപയിൽ കൂടുതൽ മൂല്യമുള്ള ഇടപാടുകൾ മാത്രമാകും ഇത്തരത്തിൽ ഇഎംഐ ഓപ്ഷനിലേയ്ക്കു മാറ്റാൻ സാധിക്കുക. 3, 6, 9 എന്നിങ്ങനെ മൂന്ന് ഇഎംഐ കാലാവധികളാകും ഉപയോക്താക്കൾക്കു തുടക്കത്തിൽ ലഭിക്കുക. വരും ദിവസങ്ങളിൽ ഓൺലൈൻ പർച്ചേസുകൾക്കും ഈ സേവനം ലഭ്യാമാക്കുമെന്നാണ് റിപ്പോർട്ടുകൾ . ഇന്നത്തെക്കാലത്ത് നിരവധി പേയ്മെന്റുകൾ യുപിഐ വഴിയാണ്…
Read More » -
മാർച്ചിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട അഞ്ച് എസ്‌യുവികൾ; വിൽപ്പനയും വിശദാംശങ്ങളും
2023 മാർച്ചിൽ മൊത്തം 3,35,888 പാസഞ്ചർ വാഹനങ്ങളുടെ (പിവി) വിൽപ്പനയോടെ, ഇന്ത്യൻ വാഹന വ്യവസായം മുൻ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് നാല് ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തി. 2023-ൽ തുടർച്ചയായി മൂന്നാം മാസവും 2022-23 സാമ്പത്തിക വർഷത്തിൽ ഒമ്പതാം തവണയും മൂന്നു ലക്ഷം എന്ന വിൽപ്പന നാഴികക്കല്ലും നേടി. മാർച്ച്, 2023 സാമ്പത്തിക വർഷങ്ങളിൽ പിവി വിപണി അതിന്റെ എക്കാലത്തെയും ഉയർന്ന വിൽപ്പനയ്ക്ക് സാക്ഷ്യം വഹിച്ചു. മാരുതി സുസുക്കിയുടെ സ്വിഫ്റ്റ്, ബ്രെസ്സ എന്നിവ യഥാക്രമം ഈ മാസത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറും എസ്‌യുവിയുമായി ഉയർന്നു. 2023 മാർച്ചിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട അഞ്ച് എസ്‌യുവികളുടെ വിൽപ്പനയും പ്രധാന വിശദാംശങ്ങളും ഇതാ. മാരുതി സുസുക്കി ബ്രസ 2022 മാർച്ചിൽ 12,439 യൂണിറ്റുകളിൽ നിന്ന് 16,227 യൂണിറ്റ് വിൽപ്പനയോടെ ബ്രെസ്സ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇത് 30 ശതമാനം വിൽപ്പന വളർച്ച രേഖപ്പെടുത്തി. ടാറ്റ നെക്സോൺ ടാറ്റയുടെ നെക്‌സോൺ സബ്‌കോംപാക്റ്റ് എസ്‌യുവി കഴിഞ്ഞ…
Read More » -
ഇന്ത്യൻ രൂപ ആഗോള കറൻസിയാകുന്നു; രൂപയിൽ വ്യാപാരം നടത്താൻ തയ്യാറെടുക്കുന്നത് 18 രാജ്യങ്ങൾ
ദില്ലി: ഇന്ത്യൻ രൂപ ആഗോള കറൻസിയാകുന്നു. രൂപയിൽ വ്യാപാരം നടത്താൻ 18 രാജ്യങ്ങൾ തയ്യാറായി. ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിൽ അന്താരാഷ്ട്ര വിപണിയെ ഡോളർ രഹിതമാക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇന്ത്യ ഇത് മികച്ച അവസരമാക്കി മാറ്റുകയാണ്. രൂപയെ ഒരു ആഗോള കറൻസിയാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ രൂപയിൽ അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾ അനുവദിക്കുന്നതിന് ഫോറിൻ ട്രേഡ് പോളിസിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ജർമ്മനി, കെനിയ, ശ്രീലങ്ക, സിംഗപ്പൂർ, യുകെ തുടങ്ങി 18 രാജ്യങ്ങൾക്ക് രൂപയിൽ ഇടപാട് നടത്താൻ സെൻട്രൽ ബാങ്കായ ആർബിഐ അനുമതി നൽകിയിട്ടുണ്ട്. ഈ പണം ഇന്ത്യൻ കമ്പനികളിൽ നിക്ഷേപിക്കാനും ഇന്ത്യയിൽ നിന്ന് സാധനങ്ങളും സേവനങ്ങളും വാങ്ങാനും ഈ രാജ്യങ്ങൾ ഉപയോഗിക്കും. ഇത് വ്യാപാരവുമായി ബന്ധപ്പെട്ട ഇടപാടുകളുടെ ചെലവ് കുറയ്ക്കുകയും വ്യാപാരം വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് ഇന്ത്യയുടെ വ്യാപാരക്കമ്മി കുറയ്ക്കുകയും ചെയ്യും. ചരക്ക് വ്യാപാര കമ്മി 2022 ഏപ്രിൽ മുതൽ 2023 ജനുവരി വരെ 233 ബില്യൺ ഡോളറായിരുന്നു. കൂടുതൽ രാജ്യങ്ങൾ രൂപയിൽ…
Read More » -
നിക്ഷേപകർക്ക് സന്തോഷ വാർത്ത, 9 ശതമാനത്തിന് മുകളിൽ പലിശ! വമ്പൻ ഓഫറുമായി ഈ മൂന്ന് ബാങ്കുകൾ
2022 മെയ് മുതൽ ആർബിഐ റിപ്പോ നിരക്ക് വർദ്ധിപ്പിച്ചതിന്റെ ചുവടുപിടിച്ച് വിവിധ ബാങ്കുകളും ചെറുകിട ധനകാര്യ സ്ഥാപനങ്ങളും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുമുൾപ്പെടെ, സ്ഥിരനിക്ഷേപങ്ങളുടെ നിരക്ക് ഉയർത്തുന്നുണ്ട്. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇതുവരെ ആറ് തവണ നിരക്ക് വർദ്ധന വരുത്തിയിട്ടുണ്ട്. ഇതോടെ മൊത്തം റിപ്പോ നിരക്ക് 250 ബിപിഎസ് വർധിച്ചു.നിലവിൽ ചില ധനകാര്യസ്ഥാപനങ്ങൾ ഉയർന്ന നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. പലിശ നിരക്ക് 9 ശതമാനം നൽകുന്ന ധനകാര്യസ്ഥാപനങ്ങളെക്കുറിച്ച് അറിഞ്ഞുവെയ്ക്കാം. യൂണിറ്റി സ്‌മോൾ ഫിനാൻസ് ബാങ്ക് സ്ഥിരനിക്ഷേപങ്ങൾക്ക് മികച്ച പലിശ നിരക്കാണ് യൂണിറ്റി സ്‌മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഈ ബാങ്കിൽ നിന്നുള്ള സ്ഥിരകാല നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരൻമാർക്ക് 4.50% മുതൽ 9.50% വരെ പലിശ നിരക്ക് നൽകുന്നു. മുതിർന്ന പൗരന്മാർക്ക് ഏറ്റവും ഉയർന്ന പലിശയായ 9.50 ശതമാനം പലിശയാണ് 1001 ദിവസത്തെ കാലാവധിയിൽ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, മുതിർന്ന പൗരന്മാർക്കായി 181 മുതൽ 201 ദിവസവും, 501 ദിവസവും കാലാവധിയുള്ള…
Read More » -
ഒന്നിലധികം ബാങ്ക് അക്കൗണ്ട് ഉള്ളവരാണോ നിങ്ങൾ ? എന്നാലിത് അറിഞ്ഞിരിക്കണം
മൊബൈൽ ആപ്പുകൾ വഴി നിമിഷങ്ങൾ കൊണ്ട് ബാങ്ക് അക്കൗണ്ട് സ്വന്തമാക്കാവുന്ന ഈ കാലത്ത് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉള്ളവരായിരിക്കും മിക്കവരും.സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന അക്കൗണ്ട്, ശമ്പള അക്കൗണ്ട് എന്നിങ്ങനെ നിരവധിയായ ആവശ്യങ്ങൾക്ക് നിരവധിയായ അക്കൗണ്ടുകൾ എന്നതാണ് ഇന്നത്തെ രീതി.അതിനാൽതന്നെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുടെ ഗുണവും ദോഷവുമാണ് ചുവടെ ചേർക്കുന്നത്. ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം 1. സേവിംഗ്‌സ് അക്കൗണ്ടിൽ വിവിധ തരത്തിലുള്ള ഇടപാടുകൾ നടക്കുന്നുണ്ട്. സർക്കാറിൽ നിന്നുള്ള സബ്‌സിഡികൾ, ആദായ നികുതി റീഫണ്ട്, പെൻഷൻ എന്നിങ്ങനെ നിരവധി ഇടപാടുകൾക്ക് ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. ഒരു അക്കൗണ്ട് വഴി എല്ലാ ഇടപാടുകളും നടക്കുമ്പോൾ ഓരോന്നും എളുപ്പത്തിൽ പരിശോധിക്കാൻ സാധിക്കില്ല. ഒന്നിൽ കൂടുതൽ അക്കൗണ്ടുകളാണെങ്കിൽ ഇടപാടുകൾ തരം തിരിച്ച് മനസിലാക്കാൻ സധിക്കും. 2. ഒരു ബാങ്കിനോടുള്ള ആശ്രയത്വം കുറയ്ക്കാൻ ഇതുവഴി സാധിക്കും.ബാങ്കിംഗ് ഇടപാടുകൾക്ക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഒരു ബാങ്കിൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ പണമിടപാടിന് മറ്റൊരു ബാങ്കിനെ ആശ്രയിക്കാൻ സാധിക്കും. 3.…
Read More »