BusinessTRENDING

ട്രെയിൻ ടിക്കറ്റ് നിരക്കിൽ വിമാന ടിക്കറ്റ്! കുറഞ്ഞ നിരക്കിൽ പറക്കാം; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ…

യാത്ര ചെയ്യാൻ ട്രെയിൻ, ബസ് എല്ലാമുണ്ടെങ്കിലും ഫ്ലൈറ്റ് ആണ് പലപ്പോഴും സൗകര്യപ്രദവും സമയം ലഭിക്കുന്നതും. എന്നാൽ ഭീമായ നിരക്കുകൾ കാരണം വിമാന യാത്രകൾ പലരും വേണ്ടെന്ന് വെക്കാറുണ്ട്. പ്രത്യേകിച്ചും അവധിക്കാലത്തോ ഉത്സവ സീസണിന്റെ ആണെങ്കിൽ വിമാന കമ്പനികൾ നിരക്കുകൾ കുത്തനെ ഉയർത്തും. ഫെസ്റ്റിവൽ സീസണിന് വളരെ മുമ്പുതന്നെ ട്രെയിൻ, ഫ്ലൈറ്റ് ടിക്കറ്റുകൾ വിറ്റുപോകാറുണ്ട്. രണ്ടിനും രണ്ടാണ് കാരണം.

ട്രെയിനിൽ നേരത്തെ ബുക്ക് ചെയ്തില്ലെങ്കിൽ ടിക്കറ്റ് ലഭിക്കാൻ പാടുപെടേണ്ടി വരും. അതേസമയം ഫ്ലൈറ്റ് ടിക്കറ്റുകൾ നേരത്തെ ബുക്ക് ചെയ്യുന്നത് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കാൻ കാരണമാകും. യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യം, തുടക്കത്തിൽ ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക് കുറവാണെങ്കിൽ, യാത്രയ്ക്ക് തൊട്ടുമുമ്പ് നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ, പതിവിലും കൂടുതൽ നിരക്ക് നൽകേണ്ടിവരും, ഇതോടെ യാത്ര ചെലവ് ഉയരും.

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ കുറഞ്ഞ നിരക്കിൽ ലഭിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് അറിയാം:

1 പ്രവർത്തി ദിവസങ്ങളിൽ യാത്ര ചെയ്യുക

യാത്ര ചെയ്യാൻ പ്രവർത്തി ദിവസങ്ങൾ തെരഞ്ഞെടുക്കുക. കാരണം, പ്രവൃത്തി ദിവസങ്ങളിൽ ഫ്ലൈറ്റ് ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ ലഭിക്കും. അധികം തിരക്കില്ല, ഒപ്പം, സൗകര്യപ്രദമായ യാത്ര ആസ്വദിക്കാം. ജൂലൈ അവസാനം മുതൽ സെപ്റ്റംബർ ആദ്യം വരെ ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് വില കുറവാണ്. അതുപോലെ, ജനുവരി പകുതി മുതൽ മെയ് വരെയുള്ള സമയങ്ങളിലും ടിക്കറ്റ് നിരക്ക് കുറവാണ്.

2. ബുക്കിംഗ് സമയം ശ്രദ്ധിക്കാം

ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയം പോലും നിരക്കുകളിൽ വ്യത്യാസം വരുത്തിയേക്കാം. സാധാരണ ദിവസങ്ങളിൽ പോലും രാവിലെയും രാത്രി വൈകിയും വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നത് നല്ലതായിരിക്കും. സാദാരണ നിരക്കിൽ നിന്നും അല്പം കുറവ് ഈ സമയങ്ങളിൽ ലഭിക്കും. മാത്രമല്ല, ചൊവ്വ, ബുധൻ ദിവസങ്ങളിൽ യാത്ര ചെയ്യാൻ ശ്രമിക്കുക. കാരണം ഈ രണ്ട് ദിവസങ്ങളിൽ യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണം കുറവായിരിക്കും. അതിനാൽ വിമാന ടിക്കറ്റിനും വില കുറവാണ്

3 എയർലൈനുകളെ താരതമ്യം ചെയ്യുക

ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് മുമ്പ്, എല്ലാ എയർലൈനുകളുടെയും ടിക്കറ്റ് നിരക്കുകൾ താരതമ്യം ചെയ്യാൻ ശ്രമിക്കുക. മൊബൈലിന് പകരം ഡെസ്‌ക്‌ടോപ്പിൽ നിന്നോ ലാപ്‌ടോപ്പിൽ നിന്നോ ആണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. ഗൂഗിൾ പേ, പേടിഎം, ഫോൺ പേ, ക്രെഡിറ്റ് കാർഡ് എന്നിവ വഴിയുള്ള ടിക്കറ്റ് ബുക്കിംഗിലും പേയ്‌മെന്റിലും നല്ല കിഴിവുകളും ക്യാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: