Business
-
സബ്‍സിഡി വെട്ടിച്ച; രാജ്യത്തെ ഏഴോളം ഇലക്ട്രിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളില്‍നിന്ന് 469 കോടി രൂപയോളം തിരികെ നൽകാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടതായി റിപ്പോര്‍ട്ട്
രാജ്യത്തെ ഏഴോളം ഇലക്ട്രിക്ക് ഇരുചക്ര വാഹന നിർമ്മാതാക്കളിൽ നിന്നും 469 കോടി രൂപയോളം തിരികെ നൽകാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടതായി റിപ്പോർട്ട്. ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് II (FAME-II) അഥവാ ഫെയിം 2 സ്‍കീമിന്റെ നിയമങ്ങൾ ലംഘിച്ച് സബ്‍സിഡി വെട്ടിച്ചതിനാണ് നടപടി എന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ പ്രമുഖ ഏഴ് കമ്പനികളോടാണ് സർക്കാർ പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടത്. ഏറ്റവും ഉയർന്ന തുക തിരിച്ചടയ്ക്കാനുള്ളത് രാജ്യത്തെ ഒരു മുൻ നിര ടൂവീലർ നിർമ്മാതാവിനാണ് എന്നാണ് റിപ്പോർട്ടുകൾ. ഇത് ഏകദേശം 133.48 കോടി രൂപയോളം വരുമെന്നും മറ്റൊരു കമ്പനി 124.91 കോടി രൂപയും മൂന്നാമന് 116.85 കോടി രൂപയുമാണ് ഉള്ളതെന്നും ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു. സർക്കാരിലേക്ക് തുക തിരികെ നൽകാത്തപക്ഷം, അടുത്ത ഏഴ് മുതൽ പത്ത് ദിവസത്തിനുള്ളിൽ പദ്ധതിയിൽ നിന്ന് രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും പദ്ധതിയിൽ പങ്കെടുക്കാൻ സർക്കാർ അനുവദിക്കില്ലെന്നും വൃത്തങ്ങൾ അറിയിച്ചു. സ്‍കീമിന്റെ നിയമങ്ങൾ ലംഘിച്ച് ഈ കമ്പനികൾ…
Read More » -
മിതമായ ചെലവിൽ സ്റ്റൈപ്പെന്റോടെ മെഡിസിൻ പഠിക്കാം
NEET /FMGE / NEXT എന്നിവ ഇല്ലാതെ മിതമായ ചെലവിൽ stipend / scholarship -ഓടു കൂടി ഇനി അനായാസം Medicine പഠിച്ച് USA യിൽ settle ചെയ്യുകയോ, മറ്റ് പരീക്ഷകളില്ലാതെ ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങളിലും practice ചെയ്യുവാനും സാധിക്കും. 10 +2 കഴിഞ്ഞവർക്ക് USMD Programme (MBBS +MD +DM ). MBBS / MD കഴിഞ്ഞവർക്ക് – USMLE pass ആയി അമേരിക്കയിൽ നിന്നും DM എടുത്ത് അവിടെ settle ചെയ്യാൻ അവസരം. അമേരിക്കയിൽ നിന്നും വന്നിരിക്കുന്ന USMLE subject expert doctors കേരളത്തിൽ ഞങ്ങളുടെ കോട്ടയത്തുള്ള സ്ഥാപനത്തിൽ Offline ആയും Online ആയും ക്ലാസുകൾ നൽകുന്നു. Full package (including visa) offered by Atlanta Medical Education Group. For more details, Contact Immediately Atlanta Medical Education Group 3701, Atlanta Highway, Athans, Georgia – 30606, USA Contact…
Read More » -
സാധാരണക്കാരന്റെ സ്കൂട്ടറാകാൻ ഒല, വില കുറഞ്ഞ മോഡല്‍ എത്താൻ ഇനി നാലുനാള്‍ മാത്രം!
ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാതാക്കളായ ഒല ഇലക്ട്രിക് ഒല അതിന്റെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറായ S1 എയറിനെ ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ എസ്1 എയറിന്റെ പർച്ചേസ് വിൻഡോ ഇന്ത്യയിൽ തുറക്കുന്ന ദിവസം പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. വിൻഡോ ജൂലൈ 28 ന് തുറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇലക്ട്രിക് സ്‌കൂട്ടർ 28 മുതൽ ജൂലൈ 30 വരെ ഇലക്‌ട്രിക് സ്‌കൂട്ടർ ബുക്ക് ചെയ്‌തവർക്കും ഒല കമ്മ്യൂണിറ്റിയിൽ നിന്നുമുള്ള ഉപഭോക്താക്കൾക്കും ലഭ്യമാകും. ഈ ഉപഭോക്താക്കൾക്ക് 1.10 ലക്ഷം രൂപയ്ക്ക് ഒല S1 എയര്‍ ലഭിക്കും. എന്നിരുന്നാലും, മറ്റ് വാങ്ങുന്നവർക്കായി ഇ-സ്‍കൂട്ടറിന്റെ ഡെലിവറി വിൻഡോ ജൂലൈ 31 ന് തുറക്കും, ഇതിന് 1.20 ലക്ഷം രൂപ വിലവരും. ഒല എസ്1 എയർ ഇലക്ട്രിക് സ്കൂട്ടറിന്റെ വിതരണം ഓഗസ്റ്റ് ആദ്യവാരം മുതൽ ആരംഭിക്കും. ഓല എസ്1 എയറും ഇന്ത്യയിൽ പരീക്ഷണ സമയത്ത് പലതവണ കണ്ടെത്തിയിരുന്നു. എസ്1 , എസ്1 പ്രോ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ , എയറിന് ചെറിയ…
Read More » -
റെയിൽ സുരക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് കേന്ദ്രം ചെലവഴിച്ചത് ഒരു ലക്ഷം കോടി രൂപ
ദില്ലി: റെയിൽ സുരക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് കേന്ദ്രം ചെലവഴിച്ചത് ഒരു ലക്ഷം കോടി രൂപ. 2017 – 18 മുതൽ 2021 – 22 വരെയുള്ള കാലയളവിൽ രാഷ്ട്രീയ റെയിൽ സംരക്ഷണ കോഷ് പ്രവർത്തനങ്ങൾക്കായി ചെലവിട്ട തുക എത്രയെന്ന് രാജ്യസഭയിലെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ലെവൽ ക്രോസിംഗ്, റോഡ് ഓവർ ബ്രിഡ്ജ്, റോഡ് അണ്ടർ ബ്രിഡ്ജുകൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി 2001-02 ൽ റെയിൽവേ സുരക്ഷാ ഫണ്ട് (ആർഎസ്എഫ്) രൂപീകരിച്ചതായും അശ്വിനി വൈഷ്ണവ് പറഞ്ഞു. 295 പേർ മരിക്കുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ബാലസോർ ട്രെയിൻ ദുരന്തത്തെത്തുടർന്ന് സുരക്ഷ ഉറപ്പാക്കാൻ നിരവധി നടപടികൾ സ്വീകരിക്കുന്നതായി അശ്വിനി വൈഷ്ണവ് പറഞ്ഞു. ട്രാക്ക് പുതുക്കൽ, പാലങ്ങൾ, സിഗ്നലിംഗ്, റോളിംഗ് സ്റ്റോക്ക്, പരിശീലനം, സുരക്ഷാ നിർണായക ജീവനക്കാർക്കുള്ള സൗകര്യങ്ങൾ എന്നിവയ്ക്കായി പണം ചെലവഴിച്ചിട്ടുണ്ട്. മൊത്ത ബജറ്റ് പിന്തുണ (ജിബിഎസ്), റെയിൽവേയുടെ വരുമാനം അല്ലെങ്കിൽ…
Read More » -
ഉയർന്ന പലിശയിൽ കേന്ദ്ര സർക്കാർ പിന്തുണയിലുള്ള സ്കീമുകൾ
കേന്ദ്രസർക്കാർ പിന്തുണയിൽ സുരക്ഷിത വരുമാനം ഉറപ്പുവരുത്തുന്ന, മികച്ച പലിശനിരക്കിലുള്ള നിരവധി പദ്ധതികൾ ഇന്നുണ്ട്. മുതിർന്ന പൗരൻമാർക്ക് മാത്രമായുള്ളത്, സ്ത്രീകളുടെ ഉന്നമനത്തിനുള്ളത്, കർഷകർക്ക് മാത്രമായുള്ളത് അങ്ങനെ വ്യത്യസ്തങ്ങളായ നിരവധി സ്കീമുകളുണ്ട്. സർക്കാർ പിന്തുണയിലുള്ള സ്കീമുകളാണെങ്കിൽ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും വേണ്ട. രാജ്യത്തെ ബാങ്കുകൾ മുഖേനയോ, പോസ്‌റ്റ് ഓഫീസുകൾ വഴിയോ അംഗമാകാവുന്ന സർക്കാർ പിന്തുണയുള്ള ചില സ്കീമുകളിതാ. ടൈം ഡെപ്പോസിറ്റ് ബാങ്ക് എഫ്ഡികൾക്കു സമാനമാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ. 1 വർഷം, 2 വർഷം, 3 വർഷം, 5 വർഷം എന്നിങ്ങനെ ഒന്നു മുതൽ 5 വർഷം വരെയുള്ള കാലയളവിൽ അനുയോജ്യമായതിൽ നിക്ഷേപം നടത്താം..കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. പരമാവധി നിക്ഷേപത്തിന്ന് പരിധിയില്ല, നിലവിൽ ഒരു വർഷത്തെ നിക്ഷേപത്തിന് 6.9%വും, 2, 3 വർഷത്തേയ്ക്ക് 7%, 5 വർഷത്തേയ്ക്ക് 7.5% എന്നിങ്ങനെയാണ് പലിശനിരക്ക്. 5 വർഷത്തെ ടൈം ഡെപ്പോസിറ്റിലെ നിക്ഷേപങ്ങൾ ആദായനികുതി നിയമത്തിന്റെ 80-സി പ്രകാരം നികുതി ഇളവുണ്ട്. സീനിയർ സിറ്റിസൺ സേവിംഗ് സ്കീം…
Read More » -
പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി എൽ.ഐ.സിയുടെ കന്യാദൻ പോളിസി; ദിവസം 75 രൂപ മാറ്റിവെച്ചാൽ കാലാവധിയിൽ 14 ലക്ഷം രൂപവരെ ലഭിക്കും
കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവയൊക്കെയും ചെലവേറിയ കാര്യങ്ങൾ തന്നെയാണ്. പെൺമക്കളുള്ള രക്ഷിതാക്കൾക്ക് വിവാഹചെലവുകൾ ഓർത്തുള്ള ആശങ്ക കൂടിയുണ്ടാകും. എന്നാൽ പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അവതരിപ്പിച്ച ഒരു സേവിംഗ്സ് പ്ലാൻ ആണ് എൽഐസി കന്യാദാൻ പോളിസി. എൽഐസി കന്യാദൻ പോളിസി: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹച്ചെലവിനും സാമ്പത്തിക ആനുകൂല്യങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. കുട്ടികളുടെ പേരിലല്ല പകരം പെൺകുട്ടിയുടെ പിതാവിന്റെ പേരിലാണ് ഈ സേവിംഗ് സ്‌കീമിൽ അക്കൗണ്ട് ഓപ്പൺ ചെയ്യുക. ദിവസം 75 രൂപ മാറ്റിവെയ്ക്കുകയാണെങ്കിൽ കാലാവധിയിൽ 14 ലക്ഷം രൂപവരെ ഈ സ്കീം വഴി ലഭിക്കും. ഇത് മകളുടെ വിദ്യാഭ്യാസത്തിനോ, വിവാഹച്ചെലവുകൾക്കായോ, മറ്റോ ഉപയോഗിക്കാം. പദ്ധതിയുടെ മറ്റ് സവിശേഷതകൾ അറിയാം പോളിസിയിൽ അംഗമാകുന്നതിന് പെൺകുട്ടിക്ക് 1 വയസ്സും, രക്ഷിതാവിന് 18 നും 50 നും ഇടയിൽ പ്രായമണ്ടായിരിക്കണം. ഈ അക്കൗണ്ടിനുള്ള കുറഞ്ഞ സം അഷ്വേർഡ് തുക ഒരു ലക്ഷം രൂപയാണ്. പോളിസിയുടെ മെച്യൂരിറ്റി കാലയളവ്…
Read More » -
ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആദായ നികുതി റീഫണ്ട് ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാം
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട സമയമാണ് ഇത്. ഇനി രണ്ടാഴ്ച മാത്രമേ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ശേഷിക്കുന്നുള്ളു. നിങ്ങൾക്ക് ലഭിക്കുന്ന ആദായ നികുതി റീഫണ്ടിന്റെ കാലതാമസം ഒഴിവാക്കാൻ എന്തൊക്കെ ചെയ്യണം. ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ കൃത്യമല്ലാത്ത അല്ലെങ്കിൽ അപൂർണ്ണമായ ഐടിആർ ഫോം ഐടിആർ ഫോം പൂരിപ്പിച്ച് നൽകുമ്പോൾ കൃത്യമല്ലാത്ത വിവരങ്ങളാണ് നൽകുന്നതെങ്കിൽ അപേക്ഷ നിരസിക്കപ്പെടും. അല്ലെങ്കിൽ ഐടിആർ പ്രോസസ്സ് ചെയ്യപ്പെടില്ല, നിങ്ങളുടെ റീഫണ്ട് വൈകും. പാൻ പോലുള്ള പ്രധാനപ്പെട്ട വിശദാംശങ്ങൾ നൽകാൻ ആളുകൾ പലപ്പോഴും അശ്രദ്ധ കാണിക്കുമ്പോെൾ ഇങ്ങനെ സംഭവിക്കാം. മാത്രമല്ല, നികുതി ഫോമുകളിൽ ഒപ്പിടാൻ മറക്കുകയോ ചെയ്യുന്ന ഓഫ്‌ലൈൻ അപേക്ഷയിലാണ് ഇത് കൂടുതലായും കാണുക. തെറ്റായ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ കൃത്യമല്ലെങ്കിൽ, നിങ്ങളുടെ റീഫണ്ട് വൈകും. ഉദാഹരണത്തിന്, നിങ്ങളുടെ പാൻ നമ്പറിലും ബാങ്ക് വിവരങ്ങളിലും നിങ്ങളുടെ പേര് വ്യത്യസ്തമാണെങ്കിൽ, ഐടിആർ റീഫണ്ട് ചെയ്യില്ല. സംശയിക്കപ്പെടുന്ന നികുതി വിവരങ്ങൾ നിങ്ങളുടെ ആദായനികുതി റിട്ടേണിൽ…
Read More » -
ഇനി പിൻ അടിക്കാൻ മെനക്കെടേണ്ട; ഡിജിറ്റൽ ഇടപാടുകൾ ഇനി തടസമില്ലാതെ ചെയ്യാനുള്ള മാർഗവുമായി ജിപേ
ദില്ലി: ഡിജിറ്റൽ ഇടപാടുകൾ ഇനി തടസമില്ലാതെ ചെയ്യാനുള്ള മാർഗവുമായി ജിപേ. ഇടപാടുകൾ കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ഗൂഗിൾ പേ അതിന്റെ പ്ലാറ്റ്‌ഫോമിൽ പുതിയ യുപിഐ ലൈറ്റ് സേവനങ്ങൾ അവതരിപ്പിച്ചു. യുപിഐ ലൈറ്റ് ഉപയോഗിച്ച് പേയ്മെന്റ് വേഗം നടത്താനാകും. അതായത് ഒരു ചായകുടിക്കാനോ, ബാര്‍ബര്‍ ഷോപ്പിലോ പോകുന്നവര്‍ക്കോ ഇടപാട് നടത്താന്‍ വലിയ ഉപകാരമായിരിക്കും ഈ ഫീച്ചര്‍. ഗൂഗിൾ പേ ഇടപാടുകൾക്കായി ഉപയോഗിക്കുന്ന യുപിഐ പിൻ ഇടക്കിടെ നൽകേണ്ടി വരില്ല എന്നതാണ് പ്രധാനം. ഉപയോക്താക്കൾക്ക് ഒറ്റ ക്ലിക്കിലൂടെ അതിവേഗ ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താനാകും. പക്ഷേ ഉപയോക്താവിന്റെ പണം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിൽ ചില പരിമിതികളുണ്ടെന്നത് കൂടാതെ യുപിഐ ലൈറ്റ് ഒരു സമയം പരമാവധി 200 രൂപ വരെയുള്ള ഇൻസ്റ്റന്റ് ട്രാൻസാക്ഷനുകളാണ് അനുവദിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഒരു ദിവസം പരമാവധി 2000 രൂപ വീതം രണ്ടു തവണ അയയ്ക്കാനേ കഴിയൂ എന്ന പ്രത്യേകതയുമുണ്ട്. ഗൂഗിൾ പറയുന്നതനുസരിച്ച്, ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിലും ലൈറ്റ് അക്കൗണ്ട് ലൈവ്…
Read More » -
എസ്‌ബിഐ വായ്പ നിരക്ക് ഉയർത്തി; ലോൺ എടുത്തിട്ടുള്ളവർക്ക് പലിശ ഭാരം വർദ്ധിക്കും
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) വായ്പ നിരക്ക് ഉയർത്തി. എല്ലാ കാലാവധികളിലുമായാണ് നിരക്ക് വർദ്ധന നടപ്പാക്കുന്നത്. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്‌ഠിത വായ്പാ നിരക്ക് (എംസിഎൽആർ) 5 ബേസിസ് പോയിന്റുകൾ (ബിപിഎസ്) ആണ് ഉയർത്തിയത്. ഇതോടെ വായ്പ എടുത്തവരുടെ ഇഎംഐ കുത്തനെ ഉയരും. എംസിഎൽആർ നിരക്കിൽ ലോൺ എടുത്തിട്ടുള്ളവർക്ക് പലിശ ഭാരം വർദ്ധിക്കും. മറ്റ് മാനദണ്ഡങ്ങളുമായി ലോണുകൾ ബന്ധിപ്പിച്ചിട്ടുള്ളവർക്ക് ബാധകമാകില്ല. എസ്ബിഐയുടെ വെബ്‌സൈറ്റിൽ പറയുന്നതനുസരിച്ച് പുതുക്കിയ എംസിഎൽആർ നിരക്ക്, ജൂലൈ 15 മുതൽ അതായത് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. എംസിഎൽആർ പുതുക്കിയതോടെ, ഒരു വർഷത്തെ എംസിഎൽആർ 8.55 ശതമാനമായി ഉയർന്നു. നേരത്തെ 8.50 ശതമാനമായിരുന്നു. മിക്ക വായ്പകളും ഒരു വർഷത്തെ എംസിഎൽആർ നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഒറ്റരാത്രികൊണ്ട്, ഒരു മാസത്തേയും മൂന്ന് മാസത്തേയും എംസിഎൽആർ യഥാക്രമം 5 ബിപിഎസ് ഉയർന്ന് 8 ശതമാനവും 8.15 ശതമാനവും ആയി, ആറ് മാസത്തെ എംസിഎൽആർ…
Read More » -
ഇന്ത്യ യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ധാരണ
അബുദാബി: ഇന്ത്യ യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയിൽ എത്തിയത്. ഒറ്റ ദിവസത്തെ സന്ദർശനത്തിനായി ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി അബുദാബിയിൽ എത്തിയത്. പ്രധാനമന്ത്രിയായ ശേഷം അഞ്ചാം തവണ യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള വരവേൽപാണ് അബുദാബിയിൽ ലഭിച്ചത്. അബുദാബി പ്രസിഡൻഷ്യൽ പാലസിൽ നടന്ന ഔപചാരിക സ്വീകരണത്തിന് ശേഷമായിരുന്നു ഇന്ത്യ യുഎഇ ഉഭയകക്ഷി ചർച്ച. യുഎഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദുമായുള്ള കൂടിക്കാഴ്ചയിലാണ് രൂപയും ദിർഹവും ഉപയോഗിച്ചുള്ള പരസ്പരവ്യാപരത്തിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്. ആർബിഐയും യുഎഇ സെൻട്രൽ ബാങ്കും ഇതു സംബന്ധിച്ചുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇരു രാജ്യങ്ങളുടെയും ഡിജിറ്റൽ പെയ്മെൻറ് സംവിധാനങ്ങളായ യുപിഐയും ഐപിപിയും പരസ്പരം ബന്ധിപ്പിക്കാനും ചർച്ചകളിൽ ധാരണയായി. ജി ട്വിന്റി ഉച്ചകോടിക്ക് മുൻപ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 10000 കോടിയിലേക്ക് എത്തിനാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി…
Read More »