10/01/2026

      കമ്പനിയുടെ വാഗ്ദാനങ്ങള്‍ക്ക് ബ്രാന്‍ഡ് അംബാസഡര്‍ ഉത്തരവാദിയല്ല, മോഹന്‍ ലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; മറ്റു കേസുകളിലും നിര്‍ണായകമായേക്കും

      05/01/2026

      മഡുറോയുടെ അറസ്റ്റില്‍ ആടിയുലയുമോ വിപണി? 2200 കോടി ഡോളറിന്റെ സ്വര്‍ണം; ലോകത്തെ ഏറ്റവും വലിയ എണ്ണ ശേഖരം; സ്വര്‍ണം, വെള്ളി, എണ്ണ വിപണികളില്‍ പ്രതിഫലിക്കും; അമേരിക്കന്‍ എണ്ണക്കമ്പനികള്‍ വെനസ്വേലയില്‍ എത്തുമെന്ന് ട്രംപ്

      03/01/2026

      ‘ഇതൊക്കെ ഒരു കാറാണോ’ എന്ന പരിഹാസം എവിടെ? ഇലക്ട്രിക് കാര്‍ വില്‍പനയില്‍ മസ്‌കിന്റെ ടെസ്ലയെ മറികടന്ന് ചൈനീസ് കമ്പനിയായ ബിവൈഡി; മസ്‌കിനു തിരിച്ചടിയായത് ട്രംപിന്റെ നീക്കങ്ങള്‍; ഭാവി ചൈനീസ് കമ്പനികളുടെ കൈയിലെന്നും വിദഗ്ധര്‍

      23/12/2025

      ലക്ഷം ലക്ഷം പിന്നാലെ വേണം ഒരു പവന്‍ പൊന്നുവാങ്ങാന്‍; ഇതാണ് ഗോള്‍ഡന്‍ ഷോക്ക്; ഒരു പവന് ഒരു ലക്ഷം കടന്ന് സ്വര്‍ണവില

      22/12/2025

      എന്റെ പൊന്നേ എങ്ങോട്ടാണീ പോക്ക്; കച്ചവടം കുത്തനെ ഇടിഞ്ഞ് സ്വര്‍ണവ്യാപാരമേഖല; ജ്വല്ലറികളില്‍ കയറാന്‍ പറ്റാതെ സാധാരണക്കാര്‍; സ്വര്‍ണം വാങ്ങുന്നത് അതിസമ്പന്നര്‍ മാത്രം

      20/12/2025

      കടലിലെ മീനും ഇനി ഓര്‍മയാകുമോ; ആഴക്കടലില്‍ വരാന്‍ പോകുന്നത് വന്‍മീന്‍ കൊള്ള; കേന്ദ്രത്തിന്റെ ബ്ലൂ ഇക്കോണമി നയം കേരളത്തിന്റെ മത്സ്യസമ്പത്തിന് വന്‍ ഭീഷണിയാകുമെന്ന് ആശങ്ക

      18/12/2025

      മോദി സര്‍ക്കാരിന്റെ സെമികണ്ടക്ടര്‍ വ്യവസായ പ്രോത്സാഹനം: രണ്ടു കമ്പനികള്‍ അനുവദിച്ചത് ടാറ്റ ഗ്രൂപ്പിന്; തൊട്ടുപിന്നാലെ ബിജെപിക്ക് സംഭാവനയായി കിട്ടിയത് 758 കോടി! മൂന്നാം കമ്പനി അനുവദിച്ച മുരുഗപ്പ ഗ്രൂപ്പും നല്‍കി 125 കോടി; കോണ്‍ഗ്രസിന് 77.3 കോടി; പത്തു പാര്‍ട്ടികള്‍ക്ക് 10 കോടിവീതം വേറെയും; മൊത്തം സംഭാവനയുടെ 82% ബിജെപിക്ക്

      09/12/2025

      ഇന്ത്യയില്‍ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം ; ഇന്ത്യയില്‍ ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്റ്‌സ് ശേഷികള്‍ വികസിപ്പിക്കാന്‍ മൈക്രോസോഫ്റ്റിന്റെ വമ്പന്‍ പ്രഖ്യാപനം ; വാഗ്ദാനം മോദി – നദെല്ല കൂടിക്കാഴ്ചയ്ക്ക് പിന്നാലെ

      06/12/2025

      ഇന്‍ഡിഗോ വിമാനപ്രതിസന്ധി മറ്റു വിമാനക്കമ്പനികള്‍ മുതലാക്കുന്നു ; ആഭ്യന്തര സര്‍വീസില്‍ വരെ പത്തിരിട്ടി ടിക്കറ്റ് വര്‍ദ്ധന ; വടിയെടുത്ത് വ്യോമയാന മന്ത്രാലയം, മുന്‍ നിശ്ചയിച്ച നിരക്ക് പരിധികള്‍ ലംഘിച്ചാല്‍ നടപടിയെന്ന് മുന്നറിയിപ്പ്

      04/12/2025

      ന്യൂജന്‍ കമ്പനികളുടെ വരവില്‍ അടിതെറ്റി ബാറ്റ; ലാഭത്തിലും ഓഹരി വിലയിലും വന്‍ ഇടിവ്; മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലും തിരിച്ചടി; 174 കോടിയില്‍നിന്ന് 46 കോടിയിലേക്ക് ലാഭം കുത്തനെ ഇടിഞ്ഞു; ജീവനക്കാരെ ഒഴിവാക്കാന്‍ നീക്കം

      Business

      • ശമ്പള വര്‍ധനയില്ല; നഗരവാസികള്‍ ‘പിടിച്ചു’ ചെലവഴിക്കുന്നു; ആളിടിക്കാതെ പിവിആര്‍ ഇനോക്‌സും; ത്രൈമാസ നഷ്ടം 12.5 ബില്യണ്‍ രൂപ കവിഞ്ഞു; സിനിമ വിപിണിലെ മാന്ദ്യത്തില്‍ തകര്‍ന്ന് മള്‍ട്ടിപ്ലക്‌സ് ശൃംഖല

        ന്യൂഡല്‍ഹി: നഗരങ്ങളിലെ ജനങ്ങളുടെ ഇഷ്ട സിനിമാ കേന്ദ്രമായ പിവിആര്‍ ഇനോക്‌സിനു ത്രൈമാസ കണക്കുകളില്‍ വന്‍ നഷ്ടം. നഗരകേന്ദ്രങ്ങളില്‍ ആളുകള്‍ പണം ചെലവഴിക്കുന്നതു കുറഞ്ഞതും പുതിയ സിനിമകളുടെ റിലീസുകള്‍ മങ്ങിയതും ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലക്‌സ് ശൃംഖലയെ പിന്നോട്ടടിച്ചെന്നു റോയിട്ടേഴസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിവിആറും ഇനോക്‌സും ലയിപ്പിച്ച് രൂപീകരിച്ച കമ്പനി, നാലാം പാദത്തില്‍ 1.06 ബില്യണ്‍ രൂപയുടെ (12.48 മില്യണ്‍ ഡോളര്‍) സംയോജിത നഷ്ടം റിപ്പോര്‍ട്ട് ചെയ്തു. ഒരുവര്‍ഷം മുമ്പ് 901 ദശലക്ഷം രൂപയായിരുന്നു നഷ്ടം. ഈ സാമ്പത്തികവര്‍ഷം ആരംഭിച്ചതുമുതല്‍ സിനിമയിറങ്ങുന്നതില്‍ കൃത്യമായ കലണ്ടര്‍ പാലിച്ചില്ല. ഇതോടെ അവധിക്കാലത്തിന്റെ തുടക്കമായ മാര്‍ച്ചിലെ പ്രകടനം മോശമായി. ആളുകള്‍ തിയേറ്ററുകളിലേക്ക് എത്തിയില്ല. സിനിമകളുടെ കഥ മോശമായതും തിരിച്ചടിയായെന്നു കമ്പനി വിലയിരുത്തുന്നു. ഈ പാദത്തിലെ പ്രധാന ഹിന്ദി ഭാഷാ ചിത്രങ്ങളില്‍, ചരിത്രപരമായ ആക്ഷന്‍ ചിത്രമായ ‘ഛാവ’ മാത്രമാണ് ബോക്‌സ് ഓഫീസില്‍ മികച്ചുനിന്നത്. വേതനത്തില്‍ ഉയര്‍ച്ചയില്ലാത്തതും ഉയര്‍ന്ന ജീവിതച്ചെലവും കാരണം നഗര ഉപഭോക്താക്കളുടെ ബജറ്റ് തെറ്റിയതു സിനിമയോടുള്ള ഡിമാന്‍ഡ്…

        Read More »
      • ജിയോ- പ്രതിമാസ സബ്‌സ്‌ക്രിപ്ഷൻ ഡാറ്റ പുറത്തുവിട്ട് ട്രായ്, മാർച്ചിലെ പുതുവരിക്കാർ 2.17 ദശലക്ഷം

        കൊച്ചി‌: 2025 മാർച്ച് മാസത്തിൽ 2.17 ദശലക്ഷം പുതിയ വരിക്കാരെ കൂട്ടിച്ചേർത്ത് റിലയൻസ് ജിയോ. മാർച്ചിൽ മൊത്തം കമ്പനികൾക്ക് കൂട്ടിച്ചേർക്കാനായത് 2.93 മില്യൺ വരിക്കാരെയാണെന്ന് ട്രായ് പുറത്തുവിട്ട കണക്കുകൾ പറയുന്നു. പുതിയ വരിക്കാരുടെ എണ്ണത്തിന്റെ കാര്യത്തിൽ 74 ശതമാനം വിപണി വിഹിതമാണ് ഇപ്പോൾ ജിയോ കൈയ്യാളുന്നത്. മേഖലയുടെ വിവിധ വിഭാഗങ്ങളിലായി 70 ശതമാനം വിപണി വിഹിതത്തോടെ ജിയോ മേധാവിത്തം തുടരുകയാണ്. വിവിധ വിഭാഗങ്ങളിലായി എയർടെലിനെ അപേക്ഷിച്ച് രണ്ട് മടങ്ങ് കൂടുതലാണ് ജിയോയുടെ പുതിയ സബ്‌സ്‌ക്രൈബർമാർ. വിഎൽആർ സബ്‌സ്‌ക്രൈബേഴ്‌സ്, വയർലെസ്, വയർലൈൻ, 5ജി എയർഫൈബർ തുടങ്ങിയ വിഭാഗങ്ങളെല്ലാം ഇതിൽ ഉൾപ്പെടും. പുതിയ വിഎൽആർ സബ്‌സ്‌ക്രൈബർമാരുടെ എണ്ണത്തിൽ 86 ശതമാനമാണ് ജിയോയുടെ വിപണി വിഹിതം. 5.03 മില്യൺ വരിക്കാരെയാണ് ഈ വിഭാഗത്തിൽ കൂട്ടിച്ചേർത്തത്. കണക്റ്റിവിറ്റി ഇൻഡസ്ട്രിയിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിഭാഗമായ 5ജി എഫ്ഡബ്ല്യുഎ മേഖലയിൽ ജിയോയ്ക്ക് 82 ശതമാനം വിപണി വിഹിതമുണ്ട്. 5.57 മില്യൺ സബ്‌സ്‌ക്രൈബർമാരാണ് 2025 മാർച്ചിലെ കണക്കനുസരിച്ച് ഈ മേഖലയിലുള്ളത്.

        Read More »
      • തിരുവനന്തപുരം എയർപോർട്ടിൽ മൊബൈൽ നെറ്റ്‌വർക്ക് മെച്ചപ്പെടുത്താൻ പുതിയ നിർദ്ദേശം മുന്നോട്ടുവച്ച് ജിയോയും എയർട്ടെലും വി ഐയും

        ഒരു മൂന്നാം കക്ഷി ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡറുടെ പങ്കാളിത്തമില്ലാതെ, തടസ്സമില്ലാത്തതും ഉയർന്ന നിലവാരമുള്ളതുമായ ടെലികോം കണക്റ്റിവിറ്റി നൽകുന്നതിന് വിമാനത്താവള ടെർമിനലിനുള്ളിൽ ഒരു പൊതുവായ ഇൻ-ബിൽഡിംഗ് സൊല്യൂഷൻ (ഐബിഎസ്) സ്ഥാപിക്കാൻ നിർദ്ദേശം മുന്നോട്ട് വെച്ച് ജിയോയും എയർട്ടെലും വി ഐയും.ഇതിനായി വിമാനത്താവള പരിസരം സംയുക്തമായി സർവേ ചെയ്യാനും, ഐബിഎസ് നെറ്റ്‌വർക്ക് സമയബന്ധിതമായി സ്ഥാപിക്കുന്നതിനും അനുമതി തേടി മൂന്ന് ഓപ്പറേറ്റർമാരും സംയുക്ത അപേക്ഷ സമർപ്പിച്ചു. യാത്രക്കാർക്കും വിമാനത്താവള പ്രവർത്തനങ്ങൾക്കും തടസ്സമില്ലാത്ത കൂടുതൽ മെച്ചപ്പെട്ട മൊബൈൽ കവറേജ് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. ടെലികോം ആക്റ്റ്, 2023 ലെ വ്യവസ്ഥകൾ അനുസരിച്ചും ടെലികോം റൈറ്റ് ഓഫ് വേ (RoW) നിയമങ്ങൾ അനുസരിച്ചും, വിമാനത്താവളങ്ങൾ, മെട്രോ സ്റ്റേഷനുകൾ, സമാനമായ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്ന എല്ലാ പൊതു അധികാരികളും ലൈസൻസുള്ള ടിഎസ്പിമാർക്ക് ടെലികോം ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിന് റോ നൽകാൻ ബാധ്യസ്ഥരാണ്. പൊതു സൗകര്യങ്ങളിലെ ഐബിഎസ് വിന്യാസങ്ങൾ ഉയർന്ന മൂലധല നിക്ഷേപം ഉൾക്കൊള്ളുന്നതിനാൽ ടിഎസ്പിമാർക്ക് കാര്യമായ വാണിജ്യപരമായ വരുമാനം നൽകുന്നില്ല…

        Read More »
      • റിലയൻസ്- ഷെൽ- ഒഎൻജിസി സംയുക്ത സംരഭം രാജ്യത്ത് ആദ്യ ഓഫ്‌ഷോർ ഓയിൽ ആൻഡ് ഗ്യാസ് പദ്ധതി ഡീകമ്മീഷൻ പൂർത്തീകരിച്ചു

        കൊച്ചി: ഇന്ത്യയുടെ ഊർജ്ജ മേഖലയിൽ പുതിയൊരു നാഴികക്കല്ല്. പന്ന- മുക്ത, തപ്തി (പിഎംടി) സംയുക്ത സംരംഭ പങ്കാളികളായ ഷെൽ, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ), ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ഒഎൻജിസി) എന്നിവർ ചേർന്ന് രാജ്യത്തെ ആദ്യത്തെ ഓഫ്ഷോർ ഫെസിലിറ്റീസ് ഡീകമ്മീഷൻ ചെയ്യൽ പദ്ധതി വിജയകരമായി പൂർത്തിയാക്കി. മധ്യ, തെക്കൻ തപ്തി ഫീൽഡ് ഫെസിലിറ്റികളാണ് സുരക്ഷിതമായി ഡീകമ്മീഷൻ ചെയ്തത്. തപ്തി ഫീൽഡ്‌സിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് പിഎംടി സംയുക്ത സംരംഭമാണ്. സർക്കാരുമായി പങ്കാളിത്തത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 2016 മാർച്ചിലാണ് താപ്തി പാടങ്ങളിൽ നിന്നുള്ള ഉത്പാദനം നിർത്തിവച്ചത്. ഉയർന്ന സുരക്ഷാ, പാരിസ്ഥിതിക മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഡികമ്മീഷൻ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഓയിൽ ആൻഡ് ഗ്യാസ് ഉൽപ്പാദനം നടത്തുന്ന പദ്ധതി ഡീകമ്മീഷൻ ചെയ്യുന്നത് രാജ്യത്ത് ആദ്യമാണ്.

        Read More »
      • കാണികള്‍ തിയേറ്റര്‍ വിടുന്നോ? ഒന്നിച്ചു കാണാനുള്ള ചെലവുകൂടി; അവധിക്കാലത്തും ആളിടിക്കുന്നില്ല; നാലുമാസത്തിനിടെ ഇറങ്ങിയത് 69 സിനിമകള്‍; അറുപതും പൊട്ടി! വരുമാനം പങ്കിടാന്‍ താരങ്ങള്‍ക്കും വിമുഖത; ഒടിടിക്കു പിന്നാലെ ജനം; സിനിമയില്‍ സമാനതകളില്ലാത്ത പ്രതിസന്ധി

        കൊച്ചി: സൂപ്പര്‍ താരങ്ങളുടെ പ്രതിഫലത്തെ തുടര്‍ന്നു ബജറ്റ് കുത്തനെ ഉയര്‍ന്നുതും ഒടിടി ‘ശീല’വും മലയാള സിനിമയുടെ നടുവൊടിക്കുന്നെന്നു റിപ്പോര്‍ട്ട്. ഈവര്‍ഷം എഴുപതിലേറെ സിനിമകളാണു റിലീസ് ചെയ്തതെങ്കിലും എംപുരാന്‍ പോലുള്ള അപൂര്‍വം ചിത്രങ്ങളാണു വിജയം കൊയ്തത്. അതും വമ്പിച്ച പ്രൊമോഷനും വിവാദങ്ങളും സഹായിച്ചതുകൊണ്ടുമാത്രം. ആദ്യ പത്തു ദിവസങ്ങളൊഴിച്ചാല്‍ എംപുരാനുപോലും തിയേറ്ററില്‍ കാര്യമായി ആളുണ്ടായില്ലെന്നാണു റിപ്പോര്‍ട്ട്. ആദ്യകാലത്ത് വന്‍ തുക കൊടുത്ത് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സിനിമകള്‍ വാങ്ങിയിരുന്നു. ഇതു മുന്നില്‍കണ്ട് നിരവധിപ്പേര്‍ സിനിമയെടുക്കാന്‍ മുന്നോട്ടുവന്നു. തിയേറ്ററില്‍ വിജയിച്ചില്ലെങ്കിലും ഒടിടി റൈറ്റുകൊണ്ടു കൈപൊള്ളാതെ നില്‍ക്കാം എന്നതായിരുന്നു ഗുണം. എന്നാല്‍, വരുമാനം പങ്കിടുന്ന നിലയിലേക്കു വന്നതോടെ നിര്‍മാതാക്കള്‍ക്കും നില്‍ക്കക്കള്ളിയില്ലാതായി. ഒടിടിയില്‍ വിജയിച്ചാല്‍ ഒരു പങ്കു നല്‍കും. ഇല്ലെങ്കില്‍ ഉള്ളതിന്റെ പാതി! മുമ്പ് 35 കോടിക്കുവരെ വമ്പന്‍ താരങ്ങളുടെ സിനിമകള്‍ വിറ്റുപോയിരുന്നെങ്കില്‍ ഹോട്ട് സ്റ്റാര്‍ പോലുള്ള കമ്പനികള്‍ സൂക്ഷിച്ചാണു സിനിമയെടുക്കുന്ന്. 170 കോടി ബജറ്റില്‍ പുറത്തിറങ്ങിയ എംപുരാനുപോലും ഒടിടിയില്‍നിന്നു ലഭിച്ചത് 30 കോടിയില്‍ താഴെ. ഒടിടി മോഡലിനോട് താത്പര്യമില്ല…

        Read More »
      • തൃശ്ശൂർ പൂരത്തിലെ സ്ത്രീ സാന്നിധ്യം ആഘോഷമാക്കി ഈസ്റ്റേണിന്റെ ‘പെൺ പൂരം’

        തൃശ്ശൂർ: ആനച്ചന്തവും വാദ്യമേളവും വർണ്ണപ്പകിട്ടാർന്ന കുടമാറ്റവുമായി കേരളത്തിന്റെ സാംസ്കാരികപ്പെരുമ വിളിച്ചോതുന്ന തൃശ്ശൂർ പൂരത്തിൽ ഇത്തവണ പെൺസാന്നിധ്യം കൊണ്ട് കൂടുതൽ ശ്രദ്ധേയമാകുകയാണ്. ഈ ആഘോഷത്തിന് മാറ്റുകൂട്ടുന്ന വനിതകളെ ആദരിക്കാനായി ഈസ്റ്റേൺ ഇക്കുറി ഒരുക്കുന്ന ‘ഈസ്റ്റേൺ പെൺ പൂരം’ വ്യത്യസ്തമായ ഒരു ശ്രമമാണ്. പൂരത്തിന്റെ ഓരോ ചുവടുകളിലും തങ്ങളുടെ കഴിവുകൾ തെളിയിക്കുന്ന സ്ത്രീകളെ ഈ സംരംഭത്തിലൂടെ ആദരിക്കുകയാണ് ഈസ്റ്റേൺ. ‘ഈസ്റ്റേൺ പെൺ പൂരം’ പരിപാടിയുടെ ഭാഗമായി സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും അവർക്ക് പിന്തുണ നൽകാനും ഈസ്റ്റേൺ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടവയാണ് ‘പെൺ പൂരം സെൽഫി സ്പോട്ട്’, അതുപോലെ സ്ത്രീകൾക്ക് വിശ്രമിക്കാനും പൂരത്തിന്റെ ആഘോഷങ്ങൾ സുരക്ഷിതമായി ആസ്വദിക്കാനും സാധിക്കുന്ന ‘പെൺ ഇടം’ എന്നിവ. ഇതിന്റെ ഭാഗമായി പൂരനഗരിയിലെ ഈസ്റ്റേൺ പെൺ പൂരം പ്രദർശന സ്റ്റാൾ ഈസ്റ്റേൺ എ വി പി സെയിൽസ് ലൗലി ബേബിയും പ്രസിദ്ധ കുറുങ്കുഴൽ വാദകയുമായ ഹൃദ്യ കെ. സുധീഷും ചേർന്ന് നിർവഹിച്ചു. ഈ വർഷത്തെ പൂരത്തിൽ കുറുങ്കുഴൽ വാദനത്തിൽ…

        Read More »
      • മാറ്റങ്ങള്‍ ഗുണം ചെയ്തു; ലാഭത്തില്‍ കുതിച്ച് ഫെഡല്‍ ബാങ്ക്; മൊത്തം ഇടപാടുകള്‍ അഞ്ചുലക്ഷം കോടിക്കു മുകളില്‍; മുന്‍വര്‍ഷം ഇതേ സമയം രണ്ടരലക്ഷം കോടി; 60 ശതമാനം ലാഭവിഹിതത്തിനും ശിപാര്‍ശ

        കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മികച്ച നേട്ടം കൊയ്തു ഫെഡറല്‍ ബാങ്ക്. മൊത്തം ഇടപാടുകള്‍ 5,18,483.86 കോടി രൂപയായി ഉയര്‍ന്നു. വാര്‍ഷിക അറ്റാദായം 4,052 കോടി രൂപയായി. നാലാംപാദത്തിലെ മാത്രം അറ്റാദായം 13.67 ശതമാനം വളര്‍ച്ചയോടെ 1,030.23 കോടി രൂപയിലെത്തി. സുസ്ഥിരമായതും, ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്ന മികച്ച വരുമാനം കൈവരിച്ചുള്ളതുമായ ലാഭകരമായ വളര്‍ച്ചയ്ക്കാണ് ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നതെന്ന് ബാങ്കിന്റെ എംഡിയും സി ഇ ഒയുമായ കെവിഎസ് മണിയന്‍ പറഞ്ഞു. മിഡ് യീല്‍ഡ് സെഗ്മെന്റുകളിലും കറന്റ് അക്കൗണ്ടിലും ശ്രദ്ധയൂന്നിക്കൊണ്ടുള്ള ഞങ്ങളുടെ സമീപനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കറന്റ് അക്കൗണ്ട് വാര്‍ഷികാടിസ്ഥാനത്തില്‍ 35 ശതമാനവും (പാദ അടിസ്ഥാനത്തില്‍ 27 ശതമാനം) മിഡ് യീല്‍ഡ് സെഗ്മെന്റ് 19 ശതമാനവും വളര്‍ച്ച കൈവരിച്ചു. തന്ത്രപരമായ ആസ്തി വിലനിര്‍ണയം, കാസയിലെ മികച്ച വളര്‍ച്ച, കഴിഞ്ഞ 10 വര്‍ഷത്തിനുള്ളിലെ മികച്ച ആസ്തി ഗുണമേന്മ എന്നിവയിലൂടെ, പലിശനിരക്ക് കുറഞ്ഞുവരുന്ന സാഹചര്യത്തിലും അറ്റ പലിശ മാര്‍ജിന്‍ സംബന്ധിച്ച സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ ഞങ്ങള്‍ക്ക്…

        Read More »
      • സ്മാർട്ട് ബസാറിന്റെ ഫുൾ പൈസ വസൂൽ സെയിൽ.. ഏപ്രിൽ 30 മുതൽ മേയ് നാല് വരെ…

        കൊച്ചി: സ്മാർട്ട് ബസാറിൻ്റെ ഫുൾ പൈസ വസൂൽ സെയിൽ ഏപ്രിൽ 30 മുതൽ മെയ് 4 വരെ രാജ്യത്തുടനീളമുള്ള സ്റ്റോറുകളിൽ ആരംഭിക്കും. മികച്ച ഓഫറുകളും ഡിസ്‌കൗണ്ടുകളും ഈ അഞ്ച് ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും. രാജ്യത്തുടനീളം 930-ൽ അധികം സ്മാർട്ട് ബസാർ സ്റ്റോറുകളുള്ള ഈ ഹൈപ്പർമാർക്കറ്റ് റീട്ടെയിൽ ശൃംഖലയിൽ പലചരക്ക് സാധനങ്ങൾ, ഫാഷൻ, ഹോംകെയർ, വീട്ടുപകരണങ്ങൾ എന്നിവ ലഭിക്കും. “സെയിൽ ഇവൻ്റുകൾ എല്ലാവർക്കും പ്രിയപ്പെട്ടതാണ്, സ്മാർട്ട് ബസാറിൻ്റെ ഫുൾ പൈസ വസൂൽ സെയിൽ എല്ലാവരുടെയും ഷോപ്പിംഗ് കലണ്ടറിലെ ഏറ്റവും വലിയ ഒന്നാണ്. ഈ വർഷം, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് വലിയ ഓഫറുകൾ ഈ അഞ്ച് ദിവസങ്ങളിൽ കണ്ടെത്താനാകും. ഞങ്ങളുടെ ലക്ഷ്യം ലളിതമാണ്, ഓരോ ഉപഭോക്താവും കൂടുതൽ മൂല്യവും വലിയ ലാഭവും പുഞ്ചിരിയോടും കൂടി തിരികെ പോകണം.”റിലയൻസ് റീട്ടെയിൽ – വാല്യൂ ഫോർമാറ്റ് സിഇഒ ദാമോദർ മാൾ പറഞ്ഞു,

        Read More »
      • പഹല്‍ഗാം ആക്രമണം പാകിസ്താനിലേക്കുള്ള വ്യാപാരത്തെ ബാധിക്കുമോ? ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ലേബല്‍ മാറ്റിയാല്‍ പ്രശ്‌നം കഴിഞ്ഞു! ഇടത്താവളങ്ങള്‍ വഴി എല്ലാവര്‍ഷവും ഇന്ത്യയില്‍നിന്ന് എത്തുന്നത് 10 ബില്യണ്‍ ഡോളറിന്റെ ചരക്ക്; നേരിട്ട് എത്തുന്നത് ഒരു ബില്യണ്‍ മാത്രം! പോംവഴി പറഞ്ഞ് രാജ്യാന്തര ഗവേഷക സ്ഥാപനം

        ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ നയതന്ത്ര ബന്ധങ്ങള്‍ ഇടിഞ്ഞ ഇന്ത്യക്കും പാകിസ്താനും ഇടയിലെ ചരക്കുനീക്കം വലിയ ആശങ്കയാണ് ഇന്ത്യന്‍ വ്യാപാരികള്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ദശലക്ഷക്കണക്കിനു കോടിയുടെ വ്യാപാരമാണ് ഇന്ത്യയില്‍നിന്ന് പാകിസ്താനിലേക്കു നടക്കുന്നത്. പാകിസ്താനിലൂടെയുള്ള വ്യോമയാന പാതകൂടി അടച്ചതോടെ വിമാനക്കമ്പനികള്‍ നിരക്കുകൂടുമെന്നു പ്രഖ്യാപിച്ചതും വലയ ആശങ്കയ്ക്ക് ഇടയാക്കി. എന്നാല്‍, എത്രയൊക്കെ പ്രശ്‌നങ്ങളുണ്ടായാലും ഇന്ത്യയില്‍നിന്ന് പ്രതിവര്‍ഷം പത്തു ബില്യണ്‍ ഡോളറിന്റെ ചരക്കുകള്‍ പാകിസ്താനിലെത്തുമെന്നു ഗ്ലോബല്‍ ട്രേഡ റിസര്‍ച്ച് ഇന്‍ഷ്യേറ്റീവ് (ജിടിആര്‍ഐ) കണക്കുകള്‍. ദുബായ്, സിംഗപ്പുര്‍, കൊളംബോ തുറമുഖങ്ങള്‍ വഴിയാണ് എല്ലാക്കാലത്തും ഇത്രയും തുകയുടെ ചരക്കുനീക്കം നടക്കുന്നത്. താത്കാലം പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യന്‍ വ്യാപാരികള്‍ക്ക് ഇത്തരമൊരു മാര്‍ഗം സ്വീകരിക്കാമെന്നും അവര്‍ സൂചന നല്‍കുന്നു. ഇന്ത്യന്‍ കമ്പനികള്‍ ഏതെങ്കിലുമൊരു തുറമുഖത്തേക്കു ചരക്ക് അയയ്ക്കണം. മറ്റൊരു കമ്പനി അവരുടെ വെയര്‍ഹൗസുകളിലേക്ക് ഇതു മാറ്റണം. നികുതിയോ മറ്റു നിരക്കുകളോ നല്‍കേണ്ടതില്ല. ഇവിടെനിന്ന് ലേബലുകളും മറ്റും മാറ്റി മറ്റൊരു കമ്പനിയുടെയും രാജ്യത്തിന്റെയും പേരു നല്‍കണം. ഉദാഹരണത്തിന് ഇന്ത്യന്‍ നിര്‍മിത സാധനത്തിന്റെ പേര് ‘മെയ്ഡ്…

        Read More »
      • മീന്‍ വില കുതിച്ചുയരുന്നു; പിന്നില്‍ തമിഴ്നാടിന്റെ ഈ തീരുമാനം

        കൊച്ചി: വേനല്‍ച്ചൂട് കൂടുന്നതനുസരിച്ച് സംസ്ഥാനത്ത് മീന്‍വിലയും കുതിച്ചുയരുന്നു. അയല, മത്തി, കേര, നെയ്മീന്‍ തുടങ്ങി എല്ലായിനത്തിനും പൊള്ളുന്ന വിലയാണ്. കഴിഞ്ഞ ദിവസം വരെ കിലോയ്ക്ക് 220 രൂപയുണ്ടായിരുന്ന അയല സൈസ് അനുസരിച്ച് 280 മുതല്‍ 320വരെയും 1000ന് താഴെയായിരുന്ന നെയ്മീന് 1250 മുതല്‍ 1550വരെയുമായിരുന്നു ഇന്നലെ മാര്‍ക്കറ്റ് വില. കേരള തീരത്ത് കഴിഞ്ഞ കുറേ നാളുകളായി ചെറിയ മത്തി (ചാള) മാത്രമാണ് വള്ളക്കാര്‍ക്ക് ലഭിക്കുന്നത്. 10 മുതല്‍ 12 വരെ സെന്റീമീറ്റര്‍ മാത്രം വലിപ്പമുള്ള മത്തിക്ക് പൊതുവേ ഡിമാന്‍ഡും കുറവാണ്. അയല, വലിയ മത്തി, നെയ്മീന്‍, കേര തുടങ്ങിയവ തമിഴ്നാട്ടിലെ കടലൂര്‍, നാഗപട്ടണം എന്നിവിടങ്ങളില്‍ നിന്നാണ് എത്തുന്നത്. കടലില്‍ 33 ഡിഗ്രി ചൂട് അന്തരീക്ഷോഷ്മാവ് വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് കേരളതീരത്ത് മത്സ്യലഭ്യത കുറഞ്ഞതും തമിഴ്നാട്ടില്‍ ട്രോളിംഗ് നിരോധനം നിലവില്‍ വന്നതുമാണ് പെട്ടന്നുള്ള വിലവര്‍ദ്ധനവിന് കാരണം. തീരക്കടലില്‍ 32 മുതല്‍ 33 ഡിഗ്രിവരെ ചൂടുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു.ഏപ്രില്‍ 15മുതല്‍ ജൂണ്‍ 15വരെ തമിഴ്നാട്ടില്‍ ട്രോളിംഗ് നിരോധനമാണ്.…

        Read More »
      Back to top button
      error: