Breaking NewsBusiness

ഒരുക്കിയിരിക്കുന്നത് മുന്നൂറോളം സ്റ്റാളുകൾ, കേരള ജ്വല്ലറി ഇൻറർനാഷണൽ ഫെയർ ആഭരണപ്രദർശനത്തിന് തിരി തെളിഞ്ഞു

കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരള ജ്വല്ലറി ഇൻറർനാഷണൽ ഫെയർ ആഭരണപ്രദർശനത്തിന് തിരി തെളിഞ്ഞു. 27, 28, 29 തീയതികളിലാണ് ആഭരണപ്രദർശനം ന‌ടക്കുക. 160 നിർമ്മാതാക്കളും മുന്നൂറോളം സ്റ്റാളുകളും ആണ് എക്സിബിഷനിൽ ഉള്ളത്.

ജം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ ചെയർമാൻ കിരീത്ത് ബെന്സാലി ഉദ്ഘാടനം ചെയ്തു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

Signature-ad

ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ, ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ വൈസ് ചെയർമാൻ അവിനാഷ് ഗുപ്ത, വേൾഡ് ഗോൾഡ് കൗൺസിൽ ജ്വല്ലറി ഹെഡ് അങ്കേഷ് ജയിൻ ജി ജെ ഇ പി സി ഡയറക്ടർ മൻസൂക്ക് കോത്താരി സ്വാർ ഗ്രൂപ്പ് ചെയർമാൻ രാജേന്ദ്ര ജയിൻ ജി ജെ സി ഡയറക്ടർ അശോക് കുമാർ ജയൻ തമിഴ്നാട് ജ്വല്ലറി മാനുഫാക്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ശബരിനാഥ്,
ജനറൽ സെക്രട്ടറി ശാന്തകുമാർ, കോയമ്പത്തൂർ മാനുഫാക്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് മുത്തു വെങ്കിടാചലം, ആന്ധ്ര- തെലങ്കാന അസോസിയേഷൻ ഓർഗനൈസർ ശാന്തിലാൽ ജയിൽ, ആന്ധ്ര ബുള്ളിയൻ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻറ് വിജയകുമാർ, യുണൈറ്റഡ് എക്സിബിഷൻസ് പ്രോജക്ട് ഡയറക്ടർ വി കെ. മനോജ് ട്രഷറർ സി. വി. കൃഷ്ണദാസ്, വർക്കിംഗ് പ്രസിഡൻറ് അയമൂ ഹാജി, സംസ്ഥാന വർക്കിംഗ് ജനറൽ സെക്രട്ടറിമാരായ ബി. പ്രേമാനന്ദ്, എ.കെ. വിനീത് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: