Business
-
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ പ്രവചനം 8.4 ശതമാനമായി ഉയര്‍ത്തി മൂഡീസ്
ബെംഗളൂരു: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ പ്രവചനം 8.4 ശതമാനമായി ഉയര്‍ത്തി മൂഡീസ്. കൊറോണയ്ക്ക് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കല്‍, ധനനയ പിന്തുണ, വളര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ള ബജറ്റ്, സാമ്പത്തിക നയം എന്നിവയുടെ പിന്‍ബലത്തിലാണ് നേരത്തെ കണക്കാക്കിയ 7.9 ശതമാനത്തില്‍നിന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് വ്യാഴാഴ്ച ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം 2022-23ല്‍ 8.4 ശതമാനമായി ഉയര്‍ത്തിയത്. എന്നിരുന്നാലും, ഉയര്‍ന്ന എണ്ണവിലയും വിതരണത്തിലെ അപാകതകളും വളര്‍ച്ചയെ പിന്നോട്ടടിക്കുന്നത് തുടരുമെന്ന് റേറ്റിംഗ് ഏജന്‍സി അതിന്റെ ഏറ്റവും പുതിയ ഗ്ലോബല്‍ മാക്രോ ഔട്ട്ലുക്ക് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്കി. വാസ്തവത്തില്‍, ഇത് 2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ വളര്‍ച്ചാ പ്രവചനങ്ങളേക്കാള്‍ ഉയര്‍ന്നതാണ് മൂഡീസിന്റെ റിപ്പോര്‍ട്ട്. ഞങ്ങള്‍ ഇന്ത്യയുടെ 2022 വര്‍ഷത്തെ വളര്‍ച്ചാ പ്രവചനങ്ങള്‍ 7 ശതമാനത്തില്‍ നിന്ന് 9.5 % ആയി ഉയര്‍ത്തി. 2023ല്‍ 5.5 ശതമാനം വളര്‍ച്ചയായി ഞങ്ങളുടെ പ്രവചനം നിലനിര്‍ത്തി. ഇത് യഥാക്രമം 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ 8.4 %, 6.5…
Read More » -
റഷ്യ-യുക്രൈന് യുദ്ധം: ഓഹരി സൂചികകള്‍ കൂപ്പുകുത്തുന്നു; എണ്ണയുടെ വില കുതിച്ചുയരുന്നു
മുംബൈ: റഷ്യ യുക്രൈനെതിരേ യുദ്ധം പ്രഖ്യാപിച്ചതോടെ ഓഹരി സൂചികകള്‍ കൂപ്പുകുത്തുന്നു. മുംബൈ സൂചികയായ സെന്‍സെക്സ് വ്യാപാരത്തുടക്കത്തില്‍ തന്നെ രണ്ടര ശതമാനത്തിലേറെ താഴ്ന്നു. നിഫ്റ്റിയും ഇടിവുണ്ടായി. ഒരു മണിക്കൂര്‍ കൊണ്ട് ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്കു നഷ്ടമായത് എട്ടു ലക്ഷം കോടിയിലേറെ രൂപ. സെന്‍സെക്സ് 1800 പോയിന്റോളവും നിഫ്റ്റി അഞ്ഞൂറിലേറെയും പോയിന്റാണ് ഇടിഞ്ഞത്. എല്ലാ മേഖലയിലുമുള്ള ഓഹരികള്‍ തകര്‍ച്ച നേരിട്ടു. എയര്‍ടെല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, എസ്ബിഐ എന്നിവയുടെ ഓഹരികളാണ് കൂടുതല്‍ താഴ്ന്നത്. ഈ ഓഹരികള്‍ ഒരു മണിക്കൂറിനകം എട്ടു ശതമാനത്തോളം ഇടിഞ്ഞു. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുതിച്ചു കയറി. ബ്രെന്‍ഡ് ക്രൂഡ് നൂറു ഡോളറിനു മുകളില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ബ്രെന്‍ഡ് ക്രൂഡ് ബാരലിന് നൂറു ഡോളര്‍ കടക്കുന്നത്.
Read More » -
ഓഹരി നിക്ഷേപകര്‍ക്ക് ചെറിയൊരു ആശ്വാസം; നാളെ മുതല്‍ ഓഹരി വിപണി ടി+1 സെറ്റില്‍മെന്റ് സംവിധാനത്തിലേക്ക്
മുബൈ: റഷ്യ – യുക്രൈന് സംഘര്‍ഷത്തില്‍ ആടി ഉലയുന്ന ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് ചെറിയൊരു ആശ്വാസമായി സെറ്റില്‍മെന്റ് സംവിധാനത്തില്‍ മാറ്റം വരുന്നു. ടി+2 സെറ്റില്‍മെന്റില്‍നിന്ന് ടി+1 സെറ്റില്‍മെന്റിലേക്ക് ഓഹരി വിപണികള്‍ മാറുന്നു. ഓഹരി വിപണിയിലെ ഇടപാടുകള്‍ സെറ്റില്‍മെന്റ് ചെയ്യുന്നതിനുള്ള സംവിധാനത്തിന്റെ പുതിയ മാറ്റം ഫെബ്രുവരി 25 മുതല്‍ നടപ്പാക്കും. നിലവില്‍ ഓഹരി ഇടപാടുകള്‍ പൂര്‍ണമാകുന്നതിന് ട്രേഡിംഗ് ചെയ്ത ദിവസം കൂടാതെ രണ്ട് ദിവസമാണ് ആവശ്യമായി വരുന്നത്. ടി+1 സംവിധാനം നടപ്പാക്കുന്നതോടെ ഇടപാട് കഴിഞ്ഞ് ഒരു ദിവസത്തിനകം സെറ്റില്‍മെന്റ് പൂര്‍ണമാകും. ആദ്യഘട്ടത്തില്‍ വിപണി മൂല്യത്തില്‍ താഴെയുള്ള 100 ഓഹരികളുടെ ഇടപാടിലാണ് ടി+1 സംവിധാനം നടപ്പാക്കുക. തുടര്‍ന്നുള്ള മാസങ്ങളില്‍ വിപണി മൂല്യത്തില്‍ താഴെയുള്ള 500 കമ്പനികളുടെ ഇടപാടുകള്‍ വീതം ഈ രീതിയിലേക്ക് മാറ്റും. ഇതുവഴി ടി+1 സെറ്റില്‍മെന്റ് സൈക്കിളിന് കീഴില്‍ വരുന്ന സ്റ്റോക്കുകളില്‍ ഇടപാട് നടത്തുന്നവര്‍ക്ക് അവരുടെ പണമോ ഓഹരികളോ 24 മണിക്കൂറിനുള്ളില്‍ ഡെലിവര്‍ ചെയ്യപ്പെടും. അടുത്ത ആറ് മാസത്തിനുള്ളില്‍ എന്‍എസ്ഇയുടെ 285 സ്റ്റോക്കുകളുമായി…
Read More » -
സ്വർണ വില കുതിക്കുന്നു, കാരണം റഷ്യയുടെ യുദ്ധപ്രഖ്യാപനം
യുക്രെയ്നിനു നേരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ ആഗോള സ്വർണവിലയും കുതിച്ചുയർന്നു. കേരളത്തിൽ പവന് 680 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 37,480 രൂപയായി. ഗ്രാമിന് 85 രൂപ കൂടി 4,685ൽ എത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. യുക്രെയിനിൽ റഷ്യ ആക്രമണം തുടങ്ങിയതോടെ ഓഹരി വിപണികളും കൂപ്പുകുത്തി. മൂലധന വിപണി തകർന്നതോടെ നിക്ഷേപകർ സുരക്ഷിതമാർഗം എന്ന നിലയിലാണ് സ്വർണത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്.
Read More » -
2022ല്‍ യുണീകോണ്‍ ക്ലബ്ബിലേക്ക് പത്താമത്തെ സ്റ്റാര്‍ട്ടപ്പും
ബെംഗളൂരു: 2022 തുടങ്ങി രണ്ട് മാസത്തിനുള്ളില്‍ യുണീകോണ്‍ ക്ലബ്ബിലേക്ക് പത്താമത്തെ സ്റ്റാര്‍ട്ടപ് കൂടിയെത്തി. ബെംഗളൂരുവും സാന്‍ഫ്രാന്‍സിസ്കോയും ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹസുരയാണ് രാജ്യത്തെ ഏറ്റവും പുതിയ യുണീകോണ്‍. 46 യുണീകോണുകളെ സൃഷ്ടിച്ച 2021ന്റെ റെക്കോര്‍ഡ് ഈ വര്‍ഷം ആദ്യ പകുതിയല്‍ തന്നെ മറികടക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ നല്കുന്ന സ്റ്റാര്‍ട്ടപ്പാണ് ഹസുര. ഏറ്റവും പുതിയ ഫണ്ടിംഗിലൂടെ 100 മില്യണ്‍ സമാഹരിച്ചതോടെ കമ്പനിയുടെ മൂല്യം 1 ബില്യണ്‍ ഡോളറിലെത്തി. മൂല്യം ഒരു ബില്യണ്‍ ഡോളറിലെത്തുന്ന സ്റ്റാര്‍ട്ടപ്പുകളെയാണ് യുണീകോണെന്ന് വിശേഷിപ്പിക്കുക. രജോഷി ഗോഷ്, തന്മയി ഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് 2017ല്‍ ആരംഭിച്ച കമ്പനിയാണ് ഹസുര. സ്ഥാപനങ്ങളുടെ വെബ് ആപ്ലിക്കേഷനുകള്‍ വേഗത്തിലാക്കുന്നതിനുള്ള സേവനങ്ങളാണ് ഹസുര നല്‍കുന്നത്. വാള്‍മാര്‍ട്ട്, എയര്‍ബസ്, സ്വിഗ്ഗി ഉള്‍പ്പടെയുള്ള കമ്പനികള്‍ ഹസുരയുടെ ഉപഭോക്താക്കളാണ്. ഇതുവരെ 400 മില്യണിലധികം ഡൗണ്‍ലോഡുകളാണ് ഹസുര അവതരിപ്പിച്ച സൊല്യൂഷന് നേടിയത്. 25,000ല്‍ അധികം ഗിറ്റ്ഹബ്ബ് സ്റ്റാറുകളും (ഉപഭോക്താക്കള്‍ റേറ്റ് ചെയ്യുന്ന രീതി) ഇവര്‍ നേടി. ഫണ്ടിംഗിലൂടെ…
Read More » -
വമ്പന്‍ ഓഫറുകളുമായി ഫ്ളിപ്കാര്‍ട്ട്; നാളെ മുതല്‍ ‘ഫ്ളിപ്കാര്‍ട്ട് ഇലക്ട്രോണിക്സ് ഡേ’
കൊച്ചി: രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ളിപ്കാര്‍ട്ടില്‍ സ്മാര്‍ട് ടിവികള്‍ക്ക് വന്‍ ഓഫറുകളൊരുക്കി തോംസണ്‍. സ്മാര്‍ട് ടിവികള്‍ക്ക് മാത്രമല്ല തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികള്‍ക്കും ഗാര്‍ഹിക ഉപകരണങ്ങള്‍ക്കും പുത്തന്‍ ഓഫറുകള്‍ ലഭ്യമാകും. ഫ്ളിപ്കാര്‍ട്ടില്‍ നാളെ മുതല്‍ 28 വരെയാണ് ‘ഫ്ളിപ്കാര്‍ട്ട് ഇലക്ട്രോണിക്സ് ഡേ’ നടക്കുന്നത്. തോംസണിന്റെ മിക്ക ഉല്പന്നങ്ങള്ക്കും വന്‍ ഇളവുകളാണ് നല്‍കുന്നത്. 40 ഇഞ്ച് എല്‍ഇഡി സ്മാര്‍ട് ടിവി 16,999 ന് ഫ്ലിപ്കാര്‍ട്ട് ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഫ്ളിപ്കാര്‍ട്ട് സെയിലില്‍ കേവലം 11,999 രൂപയ്ക്കാണ് ഏറ്റവും കുറഞ്ഞ വിലയുടെ സ്മാര്‍ട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റു ടിവി മോഡലുകളുടെ വില 8,499 രൂപയിലും തുടങ്ങുന്നു. തോംസണ്‍ 32ജഅഠഒ0011, 32 ഇഞ്ച് എച്ച്ഡി എല്‍ഇഡി സ്മാര്‍ട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത് 11,999 രൂപയ്ക്കാണ്. 40 ഇഞ്ച് മോഡലിനു 16,999 രൂപയും 75 ഇഞ്ച് അള്‍ട്രാ എച്ച്ഡി 4കെ സ്മാര്‍ട് ടിവിക്ക് 99,999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. 65 ഇഞ്ച് 4കെ ടിവിയുടെ വില 53,999…
Read More » -
സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു; പവന് 37,000 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 280 രൂപയാണ് കൂടിയത്. ഇന്നത്തെ പവന് വില 37,000 രൂപ. ഗ്രാമിന് 35 രൂപ കൂടി 4625ല്‍ എത്തി. ഏതാനും ദിവസമായി സ്വര്‍ണ വില ചാഞ്ചാട്ടം പ്രകടപ്പിക്കുകയാണ്. ഈ മാസം 12ന് കുതിച്ചുകയറിയ വില 16 മുതല്‍ താഴുകയായിരുന്നു. എന്നാല്‍ പതിനെട്ടിന് വില വീണ്ടും ഉയര്‍ന്നു. ഇതിനിടെ പതിനാറിനും പതിനെട്ടിനും സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ രണ്ടു നിലവാരത്തില്‍ കച്ചവടം നടക്കുകയും ചെയ്തു. യുക്രൈന് പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യാന്തര മൂലധന വിപണിയിലുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.
Read More » -
പേടിഎമ്മിന് വായ്പാ വിതരണത്തില്‍ റെക്കോഡ് നേട്ടം
ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്‍നിര ഡിജിറ്റല്‍ പേയ്മെന്റ് സാമ്പത്തിക സേവന കമ്പനിയായ പേടിഎം ജനുവരിയില്‍ വായ്പാ വിതരണത്തില്‍ റെക്കോഡ് നേട്ടം കൈവരിച്ചു. പേടിഎമ്മിന്റെ ഉടമകളായ വണ്‍ 97 കമ്യൂണിക്കേഷന്‍സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജനുവരിയില്‍ 1.9 ദശലക്ഷം വായ്പകളാണ് വിതരണം ചെയ്തത്. പ്രതിവര്‍ഷം 331 ശതമാനം വളര്‍ച്ച. മൊത്തം മൂല്യം 921 കോടി രൂപയായി ഉയര്‍ന്നു. മൂല്യത്തിന്റെ കാര്യത്തില്‍ വാര്‍ഷിക വളര്‍ച്ചാനിരക്ക് 334 ശതമാനമാണ്. ഓഫ്ലൈന് പേയ്മെന്റ് ശക്തിപ്പെടുത്തന്നതിന് 2.3 ദശലക്ഷം ഉപകരണങ്ങളാണ് വിന്യസിച്ചിരിക്കുന്നത്. ശരാശരി പ്രതിമാസ ഇടപാടുകളിലും വര്‍ധന ഉണ്ടായി. 68.9 ദശലക്ഷം. വാര്‍ഷിക വളര്‍ച്ച 40 ശതമാനം. പേടിഎം വാലറ്റ്, പേടിഎം പേയ്മെന്റ് ബാങ്ക് അക്കൗണ്ട്, മറ്റു ബാങ്കുകളുടെ നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, യു.പി.ഐ എന്നിവ പ്രോസസ് ചെയ്യുന്ന, വ്യാപാരി പേയ്മെന്റായ, ഗ്രോസ് മെര്‍ക്കന്‍ഡൈസ് മൂല്യം 83, 481 കോടി രൂപയായി ഉയര്‍ന്നു. വാര്‍ഷിക വളര്‍ച്ച 105 ശതമാനം. പേടിഎം പോസ്റ്റ്പെയ്ഡ്, മര്‍ച്ചന്റ് ലോണ്‍, വ്യക്തിഗത വായ്പകള്‍…
Read More »

