Business
-
സ്വര്‍ണ വിലയില്‍ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് 160 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,200 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 4775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ കുറഞ്ഞിരുന്നു. 200 രൂപയാണ് സ്വര്‍ണവിലയില്‍ തിങ്കളാഴ്ച ഉണ്ടായ ഇടിവ്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് സ്വര്‍ണവിപണിയില്‍ വലിയ ചാഞ്ചാട്ടം ദൃശ്യമായിരുന്നു. 20 ദിവസത്തിനിടെ 2400 രൂപയാണ് കുറഞ്ഞത്. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടം പ്രകടിപ്പിക്കാനാണ് സാധ്യത.
Read More » -
തമിഴ്നാട്ടില്‍ 3,500 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് എംഎ യൂസഫലി
കൊച്ചി: യുഎഇ ആസ്ഥാനമായുള്ള റീട്ടെയില്‍ പ്രമുഖരായ ലുലു ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എംഎ യൂസഫലി തമിഴ്നാട്ടില്‍ 3,500 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു. ഷോപ്പിങ് മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ഫുഡ്-ലോജിസ്റ്റിക് പാര്‍ക്ക് എന്നിവ സ്ഥാപിക്കുന്നതിനായാണ് നിക്ഷേപം. ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ തിങ്കളാഴ്ച തമിഴ്‌നാട് ഇന്‍ഡസ്ട്രിയല്‍ ഗൈഡന്‍സ് ആന്‍ഡ് എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ ബ്യൂറോ മാനേജിങ് ഡയറക്ടറും സിഇഒയുമായ പൂജ കുല്‍ക്കര്‍ണിയും ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എംഎ അഷ്‌റഫ് അലിയും ഒപ്പുവെച്ചതായി കമ്പനി വ്യക്തമാക്കി. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പുവച്ചത്. തമിഴനാട് വ്യവസായ മന്ത്രി തങ്കം തേനരസു, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി, അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് എച്ച്ഒയിലെ മറ്റ് ഉദ്യോഗസ്ഥരും വിശിഷ്ട വ്യക്തികളും പങ്കെടുത്തു. ധാരണാപത്രം അനുസരിച്ച്, ആദ്യ ഷോപ്പിങ് മാള്‍ 2024 ഓടെ ചെന്നൈയില്‍ പ്രവര്‍ത്തനം ആരംഭിക്കും. അതേസമയം ആദ്യ ഹൈപ്പര്‍മാര്‍ക്കറ്റ് ഈ വര്‍ഷാവസാനത്തോടെ കോയമ്പത്തൂരിലെ ലക്ഷ്മി മില്‍സ് കോമ്പൗണ്ടില്‍ തുറക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. മധ്യ…
Read More » -
മൂന്നു മാസത്തിനിടെ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് ലക്ഷം കോടിയിലേറെ രൂപ
മുംബൈ: മൂന്നു മാസത്തിനിടെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 1,14,855.97 കോടി രൂപയുടെ നിക്ഷേപം. പണപ്പെരുപ്പത്തെ സംബന്ധിച്ച ആശങ്കകളാണ് നിക്ഷേപകര്‍ പിന്നോട്ടടിക്കാന്‍ പ്രധാന കാരണം. മാര്‍ച്ചില്‍ ഇതു വരെ ഫോറിന്‍ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) 48261.65 കോടി രൂപയുടെ ആഭ്യന്തര ഓഹരികളാണ് വിറ്റത്. പണപ്പെരുപ്പത്തിനൊപ്പം റഷ്യ-യുക്രൈന്‍ യുദ്ധമടക്കമുള്ള ആഗോള പ്രശ്നങ്ങളും നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. തുടര്‍ച്ചയായ ആറാമത്തെ മാസമാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് വന്‍തുക പിന്‍വലിക്കുന്നത്. വന്‍ തോതില്‍ ക്രൂഡ് ഓയ്ല്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ച് ക്രൂഡ് ഓയ്ല്‍ വിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധന സാധന വിലകളിലും ഉടനെ പ്രതിഫലിക്കുന്നതോടെ തിരിച്ചടിയാകുമെന്ന ഭയമാണ് നിക്ഷേപകര്‍ക്കുള്ളത്. ക്രൂഡ് ഓയ്ലിന് 10 ശതമാനം വില വര്‍ധിക്കുമ്പോള്‍ കറന്റ് എക്കൗണ്ട് കമ്മി 30 ബേസിസ് പോയ്ന്റ് കൂടുന്നു. ഉപഭോക്തൃവില സൂചികയിലെ പെരുപ്പം 40 ബോസിക് പോയ്ന്റ് ആകുമെന്നും കണക്കാക്കുന്നു. ജനുവരിയില്‍ വിദേശ നിക്ഷേപകര്‍ 28526.30 കോടി രൂപയും ഫെബ്രുവരിയില്‍ 38,068.02 കോടി രൂപയും…
Read More » -
ചൈനീസ് ബന്ധമുള്ള എന്‍ബിഎഫ്സികളെ നിരോധിക്കണമെന്ന് ഇഡി
ന്യൂഡല്‍ഹി: ചൈനീസ് ബന്ധമുള്ള നോണ്‍-ബാങ്കിങ് ഫിനാന്‍സ് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോടാണ് ഇഡി ആവശ്യം ഉന്നയിച്ചത്. വിഷയത്തില്‍ 40 എന്‍ബിഎഫ്സികളുടെ പട്ടികയും ഇഡി തയ്യാറാക്കിയിട്ടുണ്ട്. വായ്പ നല്‍കല്‍, വീണ്ടെടുക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് എന്‍ബിഎഫ്സികളുടെ മേല്‍ യാതൊരു നിയന്ത്രണങ്ങളും ഇല്ലെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. എന്‍ബിഎഫ്സികളുമായി സഹകരിക്കുന്ന ഫിന്‍ടെക്കുകളാണ് വായ്പ വീണ്ടെടുക്കല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചൈനക്കാരോ, ഹോങ്കോംഗ് ആസ്ഥാനമായി ചൈനീസ് പൗരന്മാരോ ആണ് ഇത്തരം ഫിന്‍ടെക്കുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും ഇഡി പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആര്‍ബിഐ പുറത്തുവിട്ട കണക്കനുസരിച്ച് 2021 ജനുവരി-ഫെബ്രുവരി കാലയളവില്‍ 1,100 ലോണ്‍ ആപ്പുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഇതില്‍ 600 എണ്ണവും അനധികൃതമാണെന്ന് കണ്ടെത്തിയിരുന്നു. വായ്പ വിതരണത്തില്‍ ഉപരി ചൈനീസ് ഫിന്‍ടെക്കുകള്‍ക്ക് ഉപഭോക്താക്കളുടെ ഡാറ്റ ലഭ്യമാവുന്നതാണ് പ്രധാന ആശങ്ക. ചൈനയിലേക്ക് ഡാറ്റ ചോര്‍ത്തുന്നു എന്നാരോപിച്ച് പേടിഎം ഡിജിറ്റല്‍ ബാങ്കിനെതിരെ ആര്‍ബിഐ നടപടി എടുത്തിരുന്നു. നിലവില്‍ പുതിയ വരിക്കാരെ സ്വീകരിക്കുന്നതില്‍…
Read More » -
മര്‍ച്ചന്റ് ബാങ്കര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചു; ആക്‌സിസ് ബാങ്കിന് 5 ലക്ഷം രൂപ പിഴ
ന്യൂഡല്‍ഹി: മര്‍ച്ചന്റ് ബാങ്കര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് ആക്‌സിസ് ബാങ്കിന് 5 ലക്ഷം രൂപ പിഴ ചുമത്തി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മര്‍ച്ചന്റ് ബാങ്കറാണ് ആക്‌സിസ് ബാങ്ക്. 2016 ഓഗസ്റ്റ് മുതല്‍ 2019 ഓഗസ്റ്റ് വരെയുള്ള കാലയളവിലെ ആക്സിസ് ബാങ്കിന്റെ ഡെറ്റ് ക്യാപിറ്റല്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങള്‍ സെബി പരിശോധിച്ചു. ഈ കാലയളവില്‍ വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ നടത്തിയ 22 ഡെറ്റ് ഇഷ്യൂവുകളില്‍ ആക്‌സിസ് ബാങ്ക് മര്‍ച്ചന്റ് ബാങ്കറായി പ്രവര്‍ത്തിച്ചതായി കണ്ടെത്തി. അക്കാലത്ത് പ്രസ്തുത കമ്പനികള്‍ ഇഷ്യൂ ചെയ്ത 9 ഡെറ്റ് ഇഷ്യൂകളില്‍ നിന്ന് ആക്സിസ് ബാങ്ക് സെക്യൂരിറ്റികള്‍ വാങ്ങിയിരുന്നു. എന്നാല്‍, ഈ ഇടപാടുകളുടെ വിവരങ്ങള്‍, മര്‍ച്ചന്റ് ബാങ്കേഴ്സ് നിയന്ത്രണങ്ങളനുസരിച്ച്, സെബിയെ അറിയിക്കുന്നതില്‍ ആക്സിസ് ബാങ്ക് പരാജയപ്പെട്ടു. ഇതിനാലാണ്, മാര്‍ക്കറ്റ് റെ?ഗുലേറ്ററായ സെബി ഇപ്പോള്‍ ബാങ്കിന് പിഴ ചുമത്തിയിരിക്കുന്നത്. സെബിയുടെ നിയന്ത്രണങ്ങള്‍ അനുസരിച്ച്, മര്‍ച്ചന്റ് ബാങ്കര്‍മാര്‍ അവര്‍ നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റ് ഡെറ്റ് ഇഷ്യൂകളില്‍ നിന്ന് സെക്യൂരിറ്റികള്‍…
Read More » -
റിലയന്‍സ് പെട്രോള്‍ പമ്പുകളില്‍ ഇന്ധനം ലഭിക്കാനില്ല; 2008 ആവര്‍ത്തിക്കുമോ ?
മുംബൈ: രാജ്യത്ത് പല ഭാഗങ്ങളിലും റിലയന്‍സ് പെട്രോള്‍ പമ്പുകളില്‍ ഇന്ധനം ലഭിക്കാനില്ലെന്നു റിപ്പോര്‍ട്ട്. കോവിഡിനെത്തുടര്‍ന്നു മാസങ്ങള്‍ക്കു ശേഷം തുറന്ന പെട്രോള്‍ പമ്പുകളില്‍ പലതും അടച്ചിടേണ്ട അവസ്ഥയിലാണ് ഉടമകള്‍. 2008 ആവര്‍ത്തിക്കുമോയെന്ന ആശങ്കയിലാണ് റിലയന്‍സ് പമ്പുടമകളില്‍ ഏറെയും. 2008ലെ സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് രാജ്യാന്തര എണ്ണവില 150 ഡോളറിലെത്തിയതോടെ രാജ്യത്തെ റീട്ടെയില്‍ ഇന്ധന പമ്പുകള്‍ അടച്ചിടാന്‍ റിലയന്‍സ് തീരമാനിച്ചിരുന്നു. നിലവില്‍ മൂന്നു ദിവസത്തോളമായി തന്റെ പമ്പില്‍ പെട്രോളും, ഡീസലുമില്ലെന്ന് ഗുജറാത്തിലെ രാജ്‌കോട്ടിലുള്ള ഒരു പമ്പുടമ വ്യക്തമാക്കിയതായി ദ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. റിലയന്‍സിന്റെ പ്രാദേശിക മാനേജര്‍മാരെ വിവരം അറിയിച്ചിട്ടും മറുപടിയൊന്നും ലഭിക്കുന്നില്ലെന്നാണു പമ്പുടമകള്‍ വ്യക്തമാക്കുന്നത്. 2008ല്‍ രാജ്യാന്തര എണ്ണവില കുതിച്ചുയര്‍ന്നപ്പോള്‍ പ്രാദേശിക ഇന്ധനവില പിടിച്ചു നിര്‍ത്താനായി പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കു സര്‍ക്കാര്‍ സബ്‌സിഡി അനുവദിച്ചിരുന്നു. എന്നാല്‍ സബ്‌സിഡി നിരക്കില്‍ ഇന്ധനം വില്‍ക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന്, അന്ന് റിലയന്‍സ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ അടയ്ക്കുകയായിരുന്നു. റിലയന്‍സിന്റെ 1,400 ഓളം പമ്പുകളാണ് ഇങ്ങനെ അടഞ്ഞുകിടന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഇന്ധനവില…
Read More » -
ഹിസാഷി ടകൂച്ചിയെ മാരുതി സുസുകി ഇന്ത്യ സിഇഒയും എംഡിയുമായി നിയമിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഇന്ത്യ (എംഎസ്‌ഐ)യുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി ഹിസാഷി ടകൂച്ചിയെ നിയമിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ മുതല്‍ നിയമനം പ്രാബല്യത്തില്‍ വരുമെന്ന് കാര്‍ നിര്‍മാതാക്കള്‍ അറിയിച്ചു. നിലവിലെ എംഡിയും സിഇഒയുമായ കെനിച്ചി അയുകാവയുടെ കാലാവധി 2022 മാര്‍ച്ച് 31 നാണ് പൂര്‍ത്തിയാവുന്നത്. ഇതിന്റെ മുന്നോടിയായി വ്യാഴാഴ്ച ചേര്‍ന്ന കമ്പനിയുടെ ബോര്‍ഡ് മീറ്റിംഗിലാണ് ഹിസാഷി ടകൂച്ചിയെ നിയമിക്കാന്‍ തീരുമാനമായത്. അതേസമയം, കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് 2022 സെപ്റ്റംബര്‍ 30 വരെ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനായി അയുകാവ തുടരുമെന്നും കമ്പനി അറിയിച്ചു. നേരത്തെ, 2019 ല്‍ അയുകാവയുടെ കാലാവധി കഴിഞ്ഞപ്പോള്‍ മാരുതി സുസുകി മൂന്നുവര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുകയായിരുന്നു. ഷിന്‍സൊ നകനിഷിയുടെ പിന്‍ഗാമിയായി 2013 ഏപ്രിലിലാണ് കനിച്ചി അയുകാവ മാരുതി സുസുകിയുടെ എംഡിയും സിഇഒയുമായി ചുമതലയേറ്റത്. 1980 ലാണ് ഇദ്ദേഹം സുസുകി മോട്ടോര്‍ കോര്‍പറേഷനിന്റെ ഭാഗമായത്. 1986ല്‍ സുസുകി മോട്ടോര്‍ കോര്‍പ്പറേഷനില്‍ ചേര്‍ന്ന ടകൂച്ചി 2019 ജൂലൈ…
Read More » -
ഏപ്രില്‍ ഒന്ന് മുതല്‍ ക്രിപ്‌റ്റോ കറന്‍സി, എന്‍എഫ്ടി ആസ്തികള്‍ക്ക് നികുതി
ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി, എന്‍എഫ്ടി തുടങ്ങിയ ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള നേട്ടത്തിന് ഏപ്രില്‍ ഒന്ന് മുതല്‍ നികുതി ബാധകമാകും. ഇതിന്റെ ഭാഗമായി ബാങ്കുകള്‍, ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ എന്നിവയില്‍ നിന്ന് ഡിജിറ്റല്‍ ആസ്തികളുടെ ഇടപാട് വിവരങ്ങള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും. ഇതോടെ ഡിജിറ്റല്‍ ആസ്തികളുടെ ഇടപാടുകള്‍ ആദായ നികുതി വകുപ്പിന്റെ ആനുവല്‍ ഇന്‍ഫോര്‍മേഷന്‍ സ്റ്റേറ്റുമെന്റില്‍ (എഐഎസ്)പ്രതിഫലിക്കും. അതായത് ഒരോ സാമ്പത്തിക വര്‍ഷവും നടത്തുന്ന ഡിജിറ്റല്‍ കറന്‍സി ഇടപാടുകളുടെ വിവരങ്ങളും അതില്‍നിന്ന് ലഭിച്ച മൂലധനനേട്ടവും സ്റ്റേറ്റുമെന്റിലുണ്ടാകുമെന്ന് ചുരുക്കം. ഓഹരി നിക്ഷേപം, മ്യച്വല്‍ ഫണ്ട് ഇടപാട്, ലഭിച്ച ഡിവഡന്റ്, ബാങ്ക് പലിശ തുടങ്ങി 46 ധനകാര്യ ഇടപാടുകളുടെ വിവരങ്ങള്‍ നിലവില്‍ എഐഎസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദായ നികുതി റിട്ടേണുകളുമായി താരതമ്യംചെയ്ത് യഥാസമയം നികുതി അടച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഐടി വകുപ്പിന് ഇതോടെ കഴിയും. നികുതിയിനത്തിലെ വരുമാനച്ചോര്‍ച്ച പരമാവധി തടയുകയാണ് ലക്ഷ്യം. ഒരു ക്രിപ്‌റ്റോകറന്‍സി ഇടപാടില്‍നിന്നുള്ള നഷ്ടം മറ്റൊരു ക്രിപ്‌റ്റോയുമായി തട്ടിക്കിഴിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി…
Read More » -
ബുക്ക്‌മൈഷോ ഐ.പി.എല്‍. ടിക്കറ്റ് വിതരണാവകാശം സ്വന്തമാക്കി
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15-ാം പതിപ്പിന്റെ ടിക്കറ്റ് ബുക്കിംഗിനുള്ള അവകാശം സ്വന്തമാക്കി ബുക്ക്‌മൈഷോ. എക്‌സ്‌ക്ലൂസീവ് ടിക്കറ്റിംഗ് അവകാശങ്ങള്‍ക്കൊപ്പം, ഐപിഎല്ലിന്റെ 15-ാം എഡിഷന്റെ ഗേറ്റ് എന്‍ട്രി, സ്‌പെക്ടറ്റര്‍ മാനേജ്‌മെന്റ് സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്റ്റേഡിയങ്ങള്‍ക്കുമുള്ള വേദി സേവനങ്ങളും അവര്‍ നിയന്ത്രിക്കും. നിലവിലെ സീസണില്‍ മുംബൈ, നവി മുംബൈ, പൂനെ എന്നിവിടങ്ങളിലായി നാല് സ്റ്റേഡിയങ്ങളിലായി 70 മത്സരങ്ങളാണുള്ളത്. മുംബൈയിലെ വാങ്കഡെയിലും ബ്രാബോണ്‍ സ്റ്റേഡിയത്തിലും 20 മത്സരങ്ങള്‍ വീതവും നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ 15 മത്സരങ്ങളും പൂനെയിലെ എംസിഎ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ 15 മത്സരങ്ങളും നടക്കും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ ശനിയാഴ്ച വാങ്കഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, സണ്‍റൈസേഴ്‌സ്…
Read More » -
മതിയായ മൂലധനവും വരുമാനവും ഇല്ല; ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ
മുംബൈ: മതിയായ മൂലധനവും വരുമാന സാധ്യതയും ഇല്ലാത്തതിനാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കാണ്‍പൂര്‍ ആസ്ഥാനമായുള്ള പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്റെ ലൈസന്‍സ് റദ്ദാക്കി. ഉത്തര്‍പ്രദേശിലെ സഹകരണ രജിസ്ട്രാറോട് ബാങ്ക് പ്രവര്‍ത്തനം നിര്‍ത്തുന്നതിനും വായ്പ നല്‍കുന്നവര്‍ക്കായി ഒരു ലിക്വിഡേറ്ററെ നിയമിക്കുന്നതിനും ആര്‍ബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍, ഓരോ നിക്ഷേപകനും ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷനില്‍ (ഡിഐസിജിസി) നിന്ന് 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കാന്‍ അര്‍ഹതയുണ്ട്. ബാങ്ക് സമര്‍പ്പിച്ച ഡാറ്റ അനുസരിച്ച്, 99 ശതമാനത്തിലധികം നിക്ഷേപകര്‍ക്കും അവരുടെ നിക്ഷേപത്തിന്റെ മുഴുവന്‍ തുകയും ഡിഐസിജിസിയില്‍ നിന്ന് സ്വീകരിക്കാന്‍ അര്‍ഹതയുണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ബാങ്കിന് മതിയായ മൂലധനവും വരുമാന സാധ്യതയുമില്ലെന്നും 1949 ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ആര്‍ബിഐ ചൂണ്ടിക്കാട്ടി. ഇതോടെ നിക്ഷേപം സ്വീകരിക്കുന്നതിനും വായ്പ നല്‍കുന്നതിനും ബാങ്കിന് ഇനി സാധ്യമാകാതെ വരും. ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയില്‍ ബാങ്കിന്, അതിന്റെ…
Read More »