10/01/2026

      കമ്പനിയുടെ വാഗ്ദാനങ്ങള്‍ക്ക് ബ്രാന്‍ഡ് അംബാസഡര്‍ ഉത്തരവാദിയല്ല, മോഹന്‍ ലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; മറ്റു കേസുകളിലും നിര്‍ണായകമായേക്കും

      05/01/2026

      മഡുറോയുടെ അറസ്റ്റില്‍ ആടിയുലയുമോ വിപണി? 2200 കോടി ഡോളറിന്റെ സ്വര്‍ണം; ലോകത്തെ ഏറ്റവും വലിയ എണ്ണ ശേഖരം; സ്വര്‍ണം, വെള്ളി, എണ്ണ വിപണികളില്‍ പ്രതിഫലിക്കും; അമേരിക്കന്‍ എണ്ണക്കമ്പനികള്‍ വെനസ്വേലയില്‍ എത്തുമെന്ന് ട്രംപ്

      03/01/2026

      ‘ഇതൊക്കെ ഒരു കാറാണോ’ എന്ന പരിഹാസം എവിടെ? ഇലക്ട്രിക് കാര്‍ വില്‍പനയില്‍ മസ്‌കിന്റെ ടെസ്ലയെ മറികടന്ന് ചൈനീസ് കമ്പനിയായ ബിവൈഡി; മസ്‌കിനു തിരിച്ചടിയായത് ട്രംപിന്റെ നീക്കങ്ങള്‍; ഭാവി ചൈനീസ് കമ്പനികളുടെ കൈയിലെന്നും വിദഗ്ധര്‍

      23/12/2025

      ലക്ഷം ലക്ഷം പിന്നാലെ വേണം ഒരു പവന്‍ പൊന്നുവാങ്ങാന്‍; ഇതാണ് ഗോള്‍ഡന്‍ ഷോക്ക്; ഒരു പവന് ഒരു ലക്ഷം കടന്ന് സ്വര്‍ണവില

      22/12/2025

      എന്റെ പൊന്നേ എങ്ങോട്ടാണീ പോക്ക്; കച്ചവടം കുത്തനെ ഇടിഞ്ഞ് സ്വര്‍ണവ്യാപാരമേഖല; ജ്വല്ലറികളില്‍ കയറാന്‍ പറ്റാതെ സാധാരണക്കാര്‍; സ്വര്‍ണം വാങ്ങുന്നത് അതിസമ്പന്നര്‍ മാത്രം

      20/12/2025

      കടലിലെ മീനും ഇനി ഓര്‍മയാകുമോ; ആഴക്കടലില്‍ വരാന്‍ പോകുന്നത് വന്‍മീന്‍ കൊള്ള; കേന്ദ്രത്തിന്റെ ബ്ലൂ ഇക്കോണമി നയം കേരളത്തിന്റെ മത്സ്യസമ്പത്തിന് വന്‍ ഭീഷണിയാകുമെന്ന് ആശങ്ക

      18/12/2025

      മോദി സര്‍ക്കാരിന്റെ സെമികണ്ടക്ടര്‍ വ്യവസായ പ്രോത്സാഹനം: രണ്ടു കമ്പനികള്‍ അനുവദിച്ചത് ടാറ്റ ഗ്രൂപ്പിന്; തൊട്ടുപിന്നാലെ ബിജെപിക്ക് സംഭാവനയായി കിട്ടിയത് 758 കോടി! മൂന്നാം കമ്പനി അനുവദിച്ച മുരുഗപ്പ ഗ്രൂപ്പും നല്‍കി 125 കോടി; കോണ്‍ഗ്രസിന് 77.3 കോടി; പത്തു പാര്‍ട്ടികള്‍ക്ക് 10 കോടിവീതം വേറെയും; മൊത്തം സംഭാവനയുടെ 82% ബിജെപിക്ക്

      09/12/2025

      ഇന്ത്യയില്‍ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം ; ഇന്ത്യയില്‍ ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്റ്‌സ് ശേഷികള്‍ വികസിപ്പിക്കാന്‍ മൈക്രോസോഫ്റ്റിന്റെ വമ്പന്‍ പ്രഖ്യാപനം ; വാഗ്ദാനം മോദി – നദെല്ല കൂടിക്കാഴ്ചയ്ക്ക് പിന്നാലെ

      06/12/2025

      ഇന്‍ഡിഗോ വിമാനപ്രതിസന്ധി മറ്റു വിമാനക്കമ്പനികള്‍ മുതലാക്കുന്നു ; ആഭ്യന്തര സര്‍വീസില്‍ വരെ പത്തിരിട്ടി ടിക്കറ്റ് വര്‍ദ്ധന ; വടിയെടുത്ത് വ്യോമയാന മന്ത്രാലയം, മുന്‍ നിശ്ചയിച്ച നിരക്ക് പരിധികള്‍ ലംഘിച്ചാല്‍ നടപടിയെന്ന് മുന്നറിയിപ്പ്

      04/12/2025

      ന്യൂജന്‍ കമ്പനികളുടെ വരവില്‍ അടിതെറ്റി ബാറ്റ; ലാഭത്തിലും ഓഹരി വിലയിലും വന്‍ ഇടിവ്; മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലും തിരിച്ചടി; 174 കോടിയില്‍നിന്ന് 46 കോടിയിലേക്ക് ലാഭം കുത്തനെ ഇടിഞ്ഞു; ജീവനക്കാരെ ഒഴിവാക്കാന്‍ നീക്കം

      Business

      • ​സ്വർ​ണ​ വി​ല​ കു​തി​ക്കുന്നു, കാരണം റഷ്യയുടെ യുദ്ധപ്രഖ്യാപനം

        യു​ക്രെ​യ്നി​നു നേ​രെ റ​ഷ്യ യു​ദ്ധം പ്ര​ഖ്യാ​പി​ച്ച​തോ​ടെ ആ​ഗോ​ള സ്വ​ർ​ണ​വി​ല​യും കു​തി​ച്ചു​യ​ർ​ന്നു. കേ​ര​ള​ത്തി​ൽ പ​വ​ന് 680 രൂ​പ​യാ​ണ് ഇ​ന്ന് കൂ​ടി​യ​ത്. ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന്‍റെ വി​ല 37,480 രൂ​പ​യാ​യി. ഗ്രാ​മി​ന് 85 രൂ​പ കൂ​ടി 4,685ൽ ​എ​ത്തി. ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​ണി​ത്. യു​ക്രെ​യി​നി​ൽ റ​ഷ്യ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​തോ​ടെ ഓ​ഹ​രി വി​പ​ണി​ക​ളും കൂ​പ്പു​കു​ത്തി. മൂ​ല​ധ​ന വി​പ​ണി ത​ക​ർ​ന്ന​തോ​ടെ നി​ക്ഷേ​പ​ക​ർ സു​ര​ക്ഷി​ത​മാ​ർ​ഗം എ​ന്ന നി​ല​യി​ലാ​ണ് സ്വ​ർ​ണ​ത്തി​ലേ​ക്ക് തി​രി​ഞ്ഞി​രി​ക്കു​ന്ന​ത്.

        Read More »
      • 2022ല്‍ യുണീകോണ്‍ ക്ലബ്ബിലേക്ക് പത്താമത്തെ സ്റ്റാര്‍ട്ടപ്പും

        ബെംഗളൂരു: 2022 തുടങ്ങി രണ്ട് മാസത്തിനുള്ളില്‍ യുണീകോണ്‍ ക്ലബ്ബിലേക്ക് പത്താമത്തെ സ്റ്റാര്‍ട്ടപ് കൂടിയെത്തി. ബെംഗളൂരുവും സാന്‍ഫ്രാന്‍സിസ്‌കോയും ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹസുരയാണ് രാജ്യത്തെ ഏറ്റവും പുതിയ യുണീകോണ്‍. 46 യുണീകോണുകളെ സൃഷ്ടിച്ച 2021ന്റെ റെക്കോര്‍ഡ് ഈ വര്‍ഷം ആദ്യ പകുതിയല്‍ തന്നെ മറികടക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ നല്‍കുന്ന സ്റ്റാര്‍ട്ടപ്പാണ് ഹസുര. ഏറ്റവും പുതിയ ഫണ്ടിംഗിലൂടെ 100 മില്യണ്‍ സമാഹരിച്ചതോടെ കമ്പനിയുടെ മൂല്യം 1 ബില്യണ്‍ ഡോളറിലെത്തി. മൂല്യം ഒരു ബില്യണ്‍ ഡോളറിലെത്തുന്ന സ്റ്റാര്‍ട്ടപ്പുകളെയാണ് യുണീകോണെന്ന് വിശേഷിപ്പിക്കുക. രജോഷി ഗോഷ്, തന്‍മയി ഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് 2017ല്‍ ആരംഭിച്ച കമ്പനിയാണ് ഹസുര.   സ്ഥാപനങ്ങളുടെ വെബ് ആപ്ലിക്കേഷനുകള്‍ വേഗത്തിലാക്കുന്നതിനുള്ള സേവനങ്ങളാണ് ഹസുര നല്‍കുന്നത്. വാള്‍മാര്‍ട്ട്, എയര്‍ബസ്, സ്വിഗ്ഗി ഉള്‍പ്പടെയുള്ള കമ്പനികള്‍ ഹസുരയുടെ ഉപഭോക്താക്കളാണ്. ഇതുവരെ 400 മില്യണിലധികം ഡൗണ്‍ലോഡുകളാണ് ഹസുര അവതരിപ്പിച്ച സൊല്യൂഷന്‍ നേടിയത്. 25,000ല്‍ അധികം ഗിറ്റ്ഹബ്ബ് സ്റ്റാറുകളും (ഉപഭോക്താക്കള്‍ റേറ്റ് ചെയ്യുന്ന രീതി) ഇവര്‍ നേടി. ഫണ്ടിംഗിലൂടെ…

        Read More »
      • സംഘര്‍ഷം അവിടെ, ആശങ്ക ഇവിടെ; റഷ്യ – യുക്രെയിന്‍ സംഘര്‍ഷം നമ്മുടെ കുടിയന്മാരുടെ കുടിമുട്ടിക്കുമോ ?

        ബെംഗളൂരു: റഷ്യ – യുക്രെയിന്‍ സംഘര്‍ഷം ഓഹരി വിപണികളെ മാത്രമല്ല ഇന്ത്യയിലെ കുടിയന്മാരെയും സാരമായി ബാധിച്ചേക്കും. യുക്രെയിന്‍ പ്രതിസന്ധി ഇന്ത്യയിലെ ബിയര്‍ വ്യവസായത്തെ സാരമായി ബാധിച്ചുത്തുടങ്ങി. ബിയര്‍ നിര്‍മാണത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുവായ ബാര്‍ലിയുടെ പ്രധാന ഉത്പാദകരാണ് യുക്രെയിനും റഷ്യയും. ബാര്‍ലി ഉല്‍പാദനത്തില്‍ ലോകത്ത് മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് റഷ്യ. മാത്രമല്ല ഈ പട്ടികയില്‍ നാലാം സ്ഥാനമാണ് യുക്രെയിനിനുള്ളത്. ഇവര്‍ക്കിടയില്‍ നിലവിലുള്ള സമ്മര്‍ദ്ദം ഏതെങ്കിലും തരത്തില്‍ ശക്തി പ്രാപിച്ചാല്‍ ആഗോള തലത്തില്‍ ബാര്‍ലിയുടെ ലഭ്യതയെ അത് ബാധിക്കും. അങ്ങനെ വന്നാല്‍ അത് വില കൂടുന്നതിന് ഇടയാക്കും. വിതരണത്തിനും സംഭരണത്തിനുമായി വേണ്ടി വരുന്നചെലവില്‍ വര്‍ധനയുണ്ടാവാന്‍ ഇത് കാരണമാകുകയും ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ബിയര്‍ വില ഉയരുകയും ചെയ്‌തേക്കാം. ബിയര്‍ നിര്‍മ്മാണത്തിന് ആകെ വേണ്ടി വരുന്ന ചെലവിലെ 30 ശതമാനവും ബാര്‍ലിയുമായി ബന്ധപ്പെട്ടുള്ളതാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ (ഫെബ്രുവരി പകുതി വരെയുള്ള കണക്കുകള്‍ പ്രകാരം) മുന്‍ പാദത്തെ അപേക്ഷിച്ച് 5 ശതമാനം അധികം…

        Read More »
      • വമ്പന്‍ ഓഫറുകളുമായി ഫ്‌ളിപ്കാര്‍ട്ട്; നാളെ മുതല്‍ ‘ഫ്‌ളിപ്കാര്‍ട്ട് ഇലക്ട്രോണിക്‌സ് ഡേ’

        കൊച്ചി: രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടില്‍ സ്മാര്‍ട് ടിവികള്‍ക്ക് വന്‍ ഓഫറുകളൊരുക്കി തോംസണ്‍. സ്മാര്‍ട് ടിവികള്‍ക്ക് മാത്രമല്ല തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികള്‍ക്കും ഗാര്‍ഹിക ഉപകരണങ്ങള്‍ക്കും പുത്തന്‍ ഓഫറുകള്‍ ലഭ്യമാകും. ഫ്‌ളിപ്കാര്‍ട്ടില്‍ നാളെ മുതല്‍ 28 വരെയാണ് ‘ഫ്‌ളിപ്കാര്‍ട്ട് ഇലക്ട്രോണിക്‌സ് ഡേ’ നടക്കുന്നത്. തോംസണിന്റെ മിക്ക ഉല്‍പന്നങ്ങള്‍ക്കും വന്‍ ഇളവുകളാണ് നല്‍കുന്നത്. 40 ഇഞ്ച് എല്‍ഇഡി സ്മാര്‍ട് ടിവി 16,999 ന് ഫ്‌ലിപ്കാര്‍ട്ട് ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഫ്‌ളിപ്കാര്‍ട്ട് സെയിലില്‍ കേവലം 11,999 രൂപയ്ക്കാണ് ഏറ്റവും കുറഞ്ഞ വിലയുടെ സ്മാര്‍ട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റു ടിവി മോഡലുകളുടെ വില 8,499 രൂപയിലും തുടങ്ങുന്നു. തോംസണ്‍ 32ജഅഠഒ0011, 32 ഇഞ്ച് എച്ച്ഡി എല്‍ഇഡി സ്മാര്‍ട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത് 11,999 രൂപയ്ക്കാണ്. 40 ഇഞ്ച് മോഡലിനു 16,999 രൂപയും 75 ഇഞ്ച് അള്‍ട്രാ എച്ച്ഡി 4കെ സ്മാര്‍ട് ടിവിക്ക് 99,999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. 65 ഇഞ്ച് 4കെ ടിവിയുടെ വില 53,999…

        Read More »
      • സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു; പവന് 37,000 രൂപ

        കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 280 രൂപയാണ് കൂടിയത്. ഇന്നത്തെ പവന്‍ വില 37,000 രൂപ. ഗ്രാമിന് 35 രൂപ കൂടി 4625ല്‍ എത്തി. ഏതാനും ദിവസമായി സ്വര്‍ണ വില ചാഞ്ചാട്ടം പ്രകടപ്പിക്കുകയാണ്. ഈ മാസം 12ന് കുതിച്ചുകയറിയ വില 16 മുതല്‍ താഴുകയായിരുന്നു. എന്നാല്‍ പതിനെട്ടിന് വില വീണ്ടും ഉയര്‍ന്നു. ഇതിനിടെ പതിനാറിനും പതിനെട്ടിനും സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ രണ്ടു നിലവാരത്തില്‍ കച്ചവടം നടക്കുകയും ചെയ്തു. യുക്രൈന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യാന്തര മൂലധന വിപണിയിലുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.    

        Read More »
      • പേടിഎമ്മിന് വായ്പാ വിതരണത്തില്‍ റെക്കോഡ് നേട്ടം

        ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്‍നിര ഡിജിറ്റല്‍ പേയ്‌മെന്റ് സാമ്പത്തിക സേവന കമ്പനിയായ പേടിഎം ജനുവരിയില്‍ വായ്പാ വിതരണത്തില്‍ റെക്കോഡ് നേട്ടം കൈവരിച്ചു. പേടിഎമ്മിന്റെ ഉടമകളായ വണ്‍ 97 കമ്യൂണിക്കേഷന്‍സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജനുവരിയില്‍ 1.9 ദശലക്ഷം വായ്പകളാണ് വിതരണം ചെയ്തത്. പ്രതിവര്‍ഷം 331 ശതമാനം വളര്‍ച്ച. മൊത്തം മൂല്യം 921 കോടി രൂപയായി ഉയര്‍ന്നു. മൂല്യത്തിന്റെ കാര്യത്തില്‍ വാര്‍ഷിക വളര്‍ച്ചാനിരക്ക് 334 ശതമാനമാണ്. ഓഫ്‌ലൈന്‍ പേയ്‌മെന്റ് ശക്തിപ്പെടുത്തന്നതിന് 2.3 ദശലക്ഷം ഉപകരണങ്ങളാണ് വിന്യസിച്ചിരിക്കുന്നത്. ശരാശരി പ്രതിമാസ ഇടപാടുകളിലും വര്‍ധന ഉണ്ടായി. 68.9 ദശലക്ഷം. വാര്‍ഷിക വളര്‍ച്ച 40 ശതമാനം. പേടിഎം വാലറ്റ്, പേടിഎം പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട്, മറ്റു ബാങ്കുകളുടെ നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, യു.പി.ഐ എന്നിവ പ്രോസസ് ചെയ്യുന്ന, വ്യാപാരി പേയ്‌മെന്റായ, ഗ്രോസ് മെര്‍ക്കന്‍ഡൈസ് മൂല്യം 83, 481 കോടി രൂപയായി ഉയര്‍ന്നു. വാര്‍ഷിക വളര്‍ച്ച 105 ശതമാനം. പേടിഎം പോസ്റ്റ്‌പെയ്ഡ്, മര്‍ച്ചന്റ് ലോണ്‍, വ്യക്തിഗത വായ്പകള്‍…

        Read More »
      • കോവിഡിൽ ജോലി നഷ്ടമായവർക്കായി സ്‌കൗട്ട് പോർട്ടൽ

        തിരുവനന്തപുരം: കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരുൾപ്പെടെയുള്ള അഭ്യസ്തവിദ്യരും പരിചയ സമ്പന്നരുമായ ഉദ്യോഗാർഥികൾക്ക് തൊഴിലവസരമൊരുക്കുന്ന പോർട്ടലുമായി സ്‌കൗട്ട് സ്റ്റാർട്ടപ്. ഉദ്യോഗാർഥികൾക്ക് പുതിയ തൊഴിൽ തേടുന്നതിനും നൈപുണ്യ വികസനത്തിനും സ്‌കൗട്ട് പോർട്ടലിന്റെ സഹായം തേടാം. കമ്പനികൾക്ക് നിയമന പ്രക്രിയ ലളിതമാക്കാനും ഇതുവഴി സാധിക്കും. വർധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാനും നൈപുണ്യ ശേഷി വികസനവും ലക്ഷ്യമിട്ടാണ് സ്റ്റാർട്ടപ് ആരംഭിച്ചതെന്ന് സ്‌കൗട്ട് ചെയർമാൻ ഡോ.എം.അയ്യപ്പൻ (എച്ച്.എൽ.എൽ. മുൻ സി.എം.ഡി) പറഞ്ഞു. ഉദ്യോഗാർഥികൾക്ക് യോഗ്യത ഉണ്ടെങ്കിലും തൊഴിൽ വൈദഗ്ധ്യമില്ലെന്നത് ഈ രംഗത്തെ വലിയ പ്രതിസന്ധിയാണെന്നും വിദ്യാഭ്യാസ മേഖലയിലെ കാലോചിതമായ പരിഷ്‌കാരങ്ങളിലൂടെ മാത്രമേ ഒരു പരിധി വരെ ഇത് പരിഹരിക്കപ്പെടുകയുള്ളൂവെന്നും കമ്പനി ഡയറക്ടർ ഡോ.കുഞ്ചറിയ പി. ഐസക് (കെ.ടി.യു മുൻ വൈസ് ചാൻസലർ) ചൂണ്ടിക്കാട്ടി. യുവ എൻജിനീയർമാരായ മാത്യു പി. കുരുവിള, മാത്യൂ ജോർജ്, രാഹുൽ ചെറിയാൻ എന്നിവരാണ് സ്‌കൗട്ട് സ്റ്റാർട്ടപ്പിനു പിന്നിൽ. എല്ലാ മേഖലകളിലെയും തൊഴിലന്വേഷകർക്കായി സ്‌കൗട്ട് നിലവിൽ രജിസ്‌ട്രേഷനായി തുറന്നിട്ടുണ്ടെന്ന് സ്‌കൗട്ട് സി.ഇ.ഒ മാത്യു കുരുവിള പറഞ്ഞു. ഉദ്യോഗാർഥികൾക്ക്…

        Read More »
      • ഫെഡറല്‍ ബാങ്കിന്റെ ഉപസ്ഥാപനം ഫെഡ്ഫിന ഐപിഒ വിപണിയിലേക്ക്

        കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കിന്റെ ഉപസ്ഥാപനം ഫെഡ്ഫിന (ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസ്) പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. ഐപിഒയ്ക്കായുള്ള രേഖകള്‍ ഫെഡ്ഫിന സെബിക്ക് സമര്‍പ്പിച്ചു. ബാങ്കിങ് ഇതര സാമ്പത്തിക സ്ഥാപനമായ ഫെഡ്ഫിനയുടെ 74 ശതമാനം ഓഹരികളാണ് നിലവില്‍ ഫെഡറല്‍ ബാങ്കിന് ഉള്ളത്. 900 കോടി രൂപയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ 45,714,286 ഓഹരികളുമാണ് വില്‍ക്കുന്നത്. ഇതില്‍ 16,497,973 ഓഹരികള്‍ ഫെഡറല്‍ ബാങ്കിന്റേയും 29,216,313 ഓഹരികള്‍ ട്രൂ നോര്‍ത്ത് ഫണ്ട് വിഐ എല്‍എല്‍പിയുടേതുമാണ്. 2018ലാണ് ഫെഡ്ഫിനയുടെ 26 ശതമാനം ഓഹരികള്‍ 400 കോടി രൂപയ്ക്ക് ട്രൂ നോര്‍ത്ത് സ്വന്തമാക്കിയത്. ഐപിഒയ്ക്ക് ശേഷം ഫെഡ്ഫിനയില്‍ ഫെഡറല്‍ ബാങ്കിന്റെ ഓഹരി വിഹിതം 51 ശതമാനമായി കുറയും. ഫെഡറല്‍ ബാങ്കിന്റെ ഉപസ്ഥാപനമായി ഐപിഒയ്ക്ക് ശേഷവും ഫെഡ്ഫിന തുടരും. പുതിയ ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുക ടയര്‍-1 നഗരങ്ങളിലെ മൂലധന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. 2010ല്‍ എന്‍ഫിഎഫ്‌സി ലൈസന്‍സ് ലഭിച്ച ഫെഡ്ഫിനയ്ക്ക് 520ല്‍…

        Read More »
      • രാജ്യത്തെ വ്യാവസായിക പ്രവര്‍ത്തനങ്ങളുടെ വേഗത വരും മാസങ്ങളില്‍ വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

        ന്യൂഡല്‍ഹി: രാജ്യത്തെ വ്യാവസായിക പ്രവര്‍ത്തനങ്ങളുടെ വേഗത വരും മാസങ്ങളില്‍ വര്‍ധിച്ചേക്കുമെന്ന് ക്രിസില്‍ റിപ്പോര്‍ട്ട്. ഉപഭോഗത്തിലും നിക്ഷേപ ആവശ്യകതയിലും ക്രമാനുഗതമായ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ഡിസംബറിലെ വ്യാവസായിക ഉല്‍പാദന സൂചിക (ഐഐപി) പ്രകാരം 0.4 ശതമാനം വളര്‍ച്ചയാണ് വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ കൈവരിച്ചത്. എന്നാല്‍ നവംബറില്‍ ഇത് 1.3 ശതമാനമായിരുന്നു. ഒമിക്രോണ്‍ വ്യാപനം മൂലം ഈ വര്‍ഷം ജനുവരിയില്‍ രാജ്യത്തെ വ്യാവസായിക വളര്‍ച്ചയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. രാജ്യത്തെ ചരക്ക് ഗതാഗത സംവിധാനത്തില്‍ ഉള്‍പ്പടെ ഇത് ചെറിയ തോതില്‍ തടസ്സം സൃഷ്ടിച്ചിരുന്നു. എന്നാല്‍ അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം കുറയുന്നതിനാല്‍ വരും മാസങ്ങളില്‍ നിക്ഷേപ ആവശ്യങ്ങള്‍ ഉള്‍പ്പടെ വര്‍ധിക്കുന്നതിനുള്ള സാധ്യതയാണ് മുന്നിലുള്ളതെന്നും ക്രിസില്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വ്യാവസായിക രംഗത്ത് വേഗത കൈവരിക്കുന്നത് കൊണ്ട് അസംസ്‌കൃത വസ്തുക്കളുടെ വിതരണത്തില്‍ നേരിട്ടിരുന്ന തടസ്സങ്ങള്‍ ഉള്‍പ്പടെ ലഘൂകരിക്കുവാന്‍ സാധിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ നിക്ഷേപ ആവശ്യകതയും ഉപഭോഗവും നേരത്തെ മന്ദഗതിയിലായത് ഉല്‍പാദന മേഖലയെ ഉള്‍പ്പടെ പിന്നോട്ടടിച്ചിരുന്നു. മേഖലകള്‍…

        Read More »
      • റിലയന്‍സും ആമസോണുമായുള്ള കൊമ്പുകോര്‍ക്കല്‍ കായികമായി

        മുംബൈ: ഇന്ത്യയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും ആമസോണുമായുള്ള കൊമ്പുകോര്‍ക്കല്‍ കായികമായി. ക്രിക്കറ്റ് മൈതാനത്തേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. രാജ്യത്തെ കായിക മാമാങ്കമായ ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കാന്‍ ഇരു കമ്പനികളും ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഏറ്റവും അധികം ആരാധകരുള്ള ലോകത്തെ വലിയ രണ്ടാമത്തെ കായിക വിനോദമാണ് ക്രിക്കറ്റ്. പങ്കാളികളായ വിയാകോം18നുമായി ചേര്‍ന്ന് സംപ്രേക്ഷണാവകാശം നേടാന്‍ നിക്ഷേപകരെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് റിലയന്‍സ്. 1.6 ബില്യണോളം ഡോളര്‍ സമാഹരിക്കുകയാണ് ലക്ഷ്യം. ഐപിഎല്‍ സംപ്രേക്ഷണാവകാശം റിലയന്‍സ് ജിയോ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ വളര്‍ച്ചയ്ക്കും നിര്‍ണായകമാണ്. എന്നാല്‍ സ്വന്തമായി ചാനല്‍ ഇല്ലാത്ത ആമസോണ്‍, പുതിയ ടെലിവിഷന്‍ പങ്കാളികളെ കണ്ടെത്തുമോ എന്ന് വ്യക്തമല്ല. നിലവില്‍ പ്രൈമിലൂടെയാണ് ആമസോണിന്റെ ക്രിക്കറ്റ് സംപ്രേക്ഷണം. അതിനാല്‍ ഡിജിറ്റല്‍ അവകാശം മാത്രം സ്വന്തമാക്കാനും ആമസോണ്‍ ശ്രമിച്ചേക്കാം. ഇന്ത്യയില്‍, പ്രൈമിന്റെ വളര്‍ച്ചയ്ക്ക് ഐപിഎല്‍ ഉപയോഗിക്കുകയാണ് ആമസോണിന്റെയും ലക്ഷ്യം. 2021ല്‍ സീസണിന്റെ ആദ്യ പകുതിയില്‍ മാത്രം 350 മില്യണ്‍ കാഴ്ചക്കാരാണ് ഐപിഎല്ലിന് ഉണ്ടായിരുന്നത്. വരുന്ന സീസണ്‍ മുതല്‍ രണ്ട് ടീമുകള്‍ കൂടി…

        Read More »
      Back to top button
      error: