BusinessTRENDING

കെ എസ് ഇ ബിയുടെ 65 ആം വാർഷികം; 65 വൈദ്യുത വാഹനങ്ങൾ നിരത്തിലിറക്കുന്നു

 

കേരളത്തിന്റെ വികസനക്കുതിപ്പിന് ഊര്‍ജ്ജം പകരുന്ന കെ എസ് ഇ ബി രൂപീകൃതമായിട്ട് 65 വർഷങ്ങള്‍‍ പൂർത്തിയാവുകയാണ്. ഭാവിയിലേക്കുള്ള നിര്‍‍ണ്ണായക ചുവടുവയ്പുകള്‍‍ക്ക് തുടക്കം കുറിച്ചുകൊണ്ട് 65 ഇ-വാഹനങ്ങളുടെ ഫ്ലാഗ്ഓഫ് വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടി, ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു എന്നിവർ നിർവ്വഹിക്കും. പരിസ്ഥിതി സൌഹൃദ ഹരിതോർ‍ജ്ജ സ്രോതസ്സുകളിലേയ്ക്കുള്ള മാറ്റത്തിന്റെ ഗതിവേഗം വര്‍ദ്ധിപ്പിക്കാനുള്ള സംസ്ഥാന സര്‍‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗം കൂടിയായാണ് കെ എസ് ഇ ബി ഈ വൈദ്യുത വാഹനങ്ങൾ നിരത്തിലിറക്കുന്നത്.

വൈവിധ്യമാർന്ന പരിപാടികളാണ് കെഎസ്ഇബി@65 ആഘോഷങ്ങളുടെ ഭാഗമായി മാർച്ച് 7 മുതല് 31 വരെ ഒരുക്കിയിരിക്കുന്നത്. കെ എസ് ഇ ബി സംബന്ധമായി 2021 ൽ പ്രസിദ്ധീകരിച്ച മികച്ച മാധ്യമ റിപ്പോർട്ട്, മികച്ച വാർത്താ ചിത്രം, മികച്ച എഡിറ്റ് പേജ് ലേഖനം, മികച്ച ടെലിവിഷൻ റിപ്പോർട്ട് എന്നിവയ്ക്ക് അവാർഡുകൾ നൽകും. കേരള കാർട്ടൂൺ അക്കാദമിയുമായി സഹകരിച്ച് ഒരു കാർട്ടൂൺ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. കേരള മീഡിയ അക്കാദമിയുമായി ചേർന്ന് മാധ്യമ പ്രവർത്തകർക്കും മാധ്യമ വിദ്യാർഥികൾക്കുമായി ഒരു ഊർജ്ജ സെമിനാർ നടത്തും. കൂടാതെ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സം ഘടിപ്പിക്കും

കെ എസ് ഇ ബി സ്ഥാപകദിനമായ മാർച്ച് 7 ന് കനകക്കുന്ന് കൊട്ടാരത്തിന്റെ പ്രവേശന കവാടത്തിൽ നടക്കുന്ന എർത്ത് ഡ്രൈവ് : കെഎസ്ഇബി@65 ചടങ്ങിനോടനുബന്ധിച്ചായിരിക്കും വൈദ്യുതി വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്.ഫ്ലാഗ് ഓഫിനെത്തുടർന്ന് വൈദ്യുതി വാഹനങ്ങൾ നഗരത്തിലെ പ്രധാന നിരത്തുകളിലൂടെ സഞ്ചരിച്ച് 2 മണിയോടെ സെൻട്രൽ സ്റ്റേഡിയത്തിലെത്തും. തുടർന്ന് വൈദ്യുത വാഹനങ്ങളുടെ ഡിസ്പ്ലേ സ്റ്റേഡിയത്തിൽ നടക്കും.

 

Back to top button
error: