Business

റഷ്യ- യുക്രൈന്‍ യുദ്ധം, എണ്ണവിലയിലെ വര്‍ധന….. വിപണി കരടിവലയത്തില്‍

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

മുംബൈ: റഷ്യ- യുക്രൈന്‍ യുദ്ധം തുടരുന്നതും രാജ്യാന്തര വിപണികളിലെ തളര്‍ച്ചയും ഇന്ത്യന്‍ ഓഹരി സൂചികകളെയും ബാധിക്കുന്ന സൂചനകളാണ് വ്യാപാരഴ്ച്ചയുടെ ആദ്യദിനം പ്രടകമാകുന്നത്. നിഫ്റ്റി 15,900ന് താഴെയെത്തി. സെന്‍സെക്സ് 1,400 പോയന്റ് തകര്‍ന്ന് 52,938ലും നിഫ്റ്റി 385 പോയന്റ് നഷ്ടത്തില്‍ 15,856ലുമാണ് വ്യാപാരം ആരംഭിച്ചത്. പ്രധാന സൂചികകളോടൊപ്പം ബിഎസ്ഇ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നഷ്ടംനേരിട്ടു. ഇരു സൂചികകളും 2.3ശതമാനം വീതമാണ് താഴ്ന്നത്.

ആഗോള വിപണിയില്‍ എണ്ണ പ്രതിസന്ധി രൂക്ഷമാകുകയാണ്. അസംസ്‌കൃത എണ്ണവില ബാരലിന് 130 ഡോളര്‍ പിന്നിട്ടതോടെ കനത്ത തകര്‍ച്ചയാണ് സൂചികകള്‍ക്ക്. റഷ്യയ്ക്കുമേലുള്ള ഉപരോധങ്ങളും, റഷ്യയുടെ എണ്ണ ഭീഷണിയും കാര്യങ്ങള്‍ വഷളാക്കുകയാണ്. പണപ്പെരുപ്പം കുതിച്ചുയരുന്നതും, തെരഞ്ഞെടുപ്പു ഫലങ്ങള്‍ വരാനിരിക്കുന്നതും യു.എസ്, ചൈന ഇക്കണോമിക് ഡേറ്റകള്‍ പുറത്തുവരാനിരിക്കുന്നതും വെല്ലുവിളികളാണ്.

വിദേശ നിക്ഷേപകരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നതും വെല്ലുവിളി തന്നെ. കഴിഞ്ഞയാഴ്ച മാത്രം സെന്‍സെക്സ് 1,525 പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റി 413 പോയിന്റും നഷ്ടം വരിച്ചു. യുദ്ധം തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നാണു വിലയിരുത്തല്‍. ഫെബ്രുവരി മാസത്തെ വാഹന വില്‍പ്പനയും 2022 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദ ജി.ഡി.പി ഡേറ്റയും അവസാനിച്ച ആഴ്ചയിലെ വികാരത്തെ തളര്‍ത്തി. ഈ വാരവും സൂചികകള്‍ കരടിയുടെ പിടിയിലാകുമെന്നാണു വിദഗ്ധരുടെ നിഗമനം. തെരഞ്ഞെടുപ്പു ഫലങ്ങളും, മക്രോ ഇക്കണോണിക് ഡേ്റ്റകളുമാകും ഈ വാരത്തെ പ്രാദേശിക വികാരം.

ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, ഐഷര്‍ മോട്ടോഴ്സ്, ബ്രിട്ടാനിയ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. അതേസമയം, എനര്‍ജി, മെറ്റല്‍ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു. കോള്‍ ഇന്ത്യ, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ 2.5ശതമാനത്തോളം നേട്ടത്തിലാണ്. ബാങ്ക്, ഓട്ടോ, റിയാല്‍റ്റി സൂചികകളാണ് നഷ്ടത്തില്‍ മുന്നില്‍. നാലുശതമാനം താഴ്ന്നു. ഐടി, മെറ്റല്‍ സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

Back to top button
error: