Breaking NewsBusiness

ഫോക്‌സ്‌വാഗണിന്റെ പുതിയ ഇടത്തരം സെഡാന്‍ വിര്‍ട്ടസ് ലോഞ്ചിങ് മെയ്യില്‍

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

മുംബൈ: ഇടത്തരം സെഡാന്‍ വിഭാഗത്തില്‍ പുതിയ അവതാരവുമായി ഫോക്‌സ്‌വാഗണ്‍. മെയ് മാസം ‘വിര്‍ട്ടസ്’ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് വാഹന നിര്‍മാതാക്കള്‍ വ്യക്തമാക്കി. ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെര്‍ണ, മാരുതി സുസുക്കി സിയാസ്, സ്‌കോഡ സ്ലാവിയ എന്നിവയോട് മത്സരിക്കുന്ന പുതിയ മോഡലിന്റെ പ്രീ-ബുക്കിംഗും കമ്പനി ആരംഭിച്ചു.

ചലനാത്മകവും വൈകാരികവുമായ ഡിസൈന്‍, വിശാലമായ ഇന്റീരിയറുകള്‍, പ്രവര്‍ത്തനക്ഷമത, ടിഎസ്‌ഐ സാങ്കേതികവിദ്യ എന്നിവയുള്ള വിര്‍ട്ടസ് ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കുമെന്ന് ഫോക്‌സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത മോഡല്‍ അനാച്ഛാദനം ചെയ്തുകൊണ്ട് പറഞ്ഞു. MQB A0 IN പ്ലാറ്റ്‌ഫോമില്‍ വരുന്ന വിര്‍ട്ടസ് ഫോക്‌സ്വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴിലുള്ള രണ്ടാമത്തെ ഉല്‍പ്പന്നമാണ്. ആഭ്യന്തര വിപണിക്ക് പുറമെ ലോകമെമ്പാടുമുള്ള 25-ലധികം വിപണികളിലേക്ക് പുതിയ മോഡല്‍ കയറ്റുമതി ചെയ്യാനാണ് ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്.

മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ക്കൊപ്പം 1 ലിറ്റര്‍, 1.5 ലിറ്റര്‍ ഠടക പെട്രോള്‍ പവര്‍ട്രെയ്നുകളുമായാണ് വിര്‍ട്ടസ് വരുന്നത്. ഒരു ലിറ്റര്‍ പെട്രോള്‍ ട്രിമ്മുകള്‍ 115 പിഎസ് പവര്‍ നല്‍കും. 1.5 ലിറ്റര്‍ വേരിയന്റുകള്‍ 150 പിഎസ് പവര്‍ ഉല്‍പ്പാദിപ്പിക്കും. ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് മൊബൈല്‍ ചാര്‍ജിംഗ്, ഫ്രണ്ട് വെന്റിലേറ്റഡ് ലെതര്‍ സീറ്റുകള്‍, 6 എയര്‍ബാഗുകള്‍ എന്നിങ്ങനെ വിവിധ സവിശേഷതകളും ഈ മോഡലിലുണ്ട്.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

Back to top button
error: