Business

നാട്ടുകാരേ ഓടി വരണേ… പൊന്നിന് പൊന്‍വില! പവന് ഇന്ന്‌ 800 രൂപകൂടി

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

കൊച്ചി: ആഗോള വിപണിയിലെ വിലവര്‍ധനവും രൂപയുടെ മൂല്യമിടിവും മൂലം സ്വര്‍ണ വില കുതിച്ചുയര്‍ന്നു. സംസ്ഥാനത്ത് പവന് ഒറ്റയടിക്ക് 800 രൂപയാണ് കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് 39,520 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4940 രൂപയും. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില ഉയര്‍ന്നു. ട്രോയ് ഔണ്‍സിന് 1,987.91 ഡോളറിലാണ് വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 38,720 രൂപയായിരുന്നു വില. രണ്ട് ദിവസമായി ഒരേ നിലയില്‍ തുടര്‍ന്ന ശേഷമാണ് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നത്.

Signature-ad

മാര്‍ച്ച് ഒന്നിന് പവന് 37,360 രൂപയായിരുന്നു സ്വര്‍ണ വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. രാജ്യാന്തര വിപണിയില്‍ വില കുതിച്ചുയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും വില ഉയര്‍ത്തിയത്.റഷ്യ – യുക്രൈന്‍ ആശങ്കകള്‍ വീണ്ടും ഉയര്‍ന്നതോടെയാണ് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ വില പെട്ടന്ന് വര്‍ദ്ധിച്ചത്. യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 3.02 ശതമാനത്തോളം വര്‍ദ്ധിച്ചിരുന്നു. സംസ്ഥാനത്ത് വെള്ളി വിലയിലും വര്‍ധന. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 75.20 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 601.60 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 752 രൂപയും ഒരു കിലോഗ്രാമിന് 75,200 രൂപയുമാണ് വില. ഇന്നലെ ഒരു കിലോഗ്രാമിന് 73,400 രൂപയായിരുന്നു വില.

പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ സ്വര്‍ണ വില ഉയരാനുള്ള സാധ്യതകള്‍ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ മാസം ഇതുവരെ പവന് 2,160 രൂപ വര്‍ധിച്ചു.
ഫെബ്രുവരി ഒന്ന്, രണ്ട് തിയതികളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 35,920 രൂപയായിരുന്നു വില. ഇതായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഫെബ്രുവരി 24-ാം തിയതി സ്വര്‍ണ വില പവന് 37,800 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒറ്റ മാസം കൊണ്ട് സ്വര്‍ണ വിലയില്‍ പവന് 1,680 രൂപയുടെ വര്‍ധനയാണുണ്ടായത്. ബയുദ്ധ ഭീതിയുടെ തുടക്കത്തില്‍ വില ഉയര്‍ന്നെങ്കിലും പിന്നീട് ഔണ്‍സിന് 1,854.05 ഡോളറിന് താഴേക്ക് വില ഇടിഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും വില കുതിക്കുന്നുണ്ട്. 2022 ജനുവരി ആദ്യം മുതല്‍ തന്നെ കൂടിയും കുറഞ്ഞും അസ്ഥിരമായിരുന്നു സ്വര്‍ണവില. ജനുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 36,360 രൂപയായിരുന്നു വില. പിന്നീട് വില ഇടിഞ്ഞ് ജനുവരി 10-ാം തിയതി പവന് 35,600 രൂപയായി മാറിയിരുന്നു. ജനുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. അതേ സമയം ജനുവരി 26-ാം തിയതി പവന് 36,720 രൂപയായി വില ഉയര്‍ന്നിരുന്നു. പിന്നീട് വില ഇടിഞ്ഞു.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

Back to top button
error: