Business
-
കൊച്ചി ലുലു മാളിന് ഒന്‍പത് വയസ്സ്
കേരളത്തിന്റെ ഷോപ്പിംഗ് സംസ്‌കാരത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരിയും കൊച്ചി നഗരത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റുകയും ചെയ്ത ലുലു മാളിന് ഇന്ന് ഒന്‍പത് വയസ്സ്. ഈ വിജയയാത്രയില്‍ രാജ്യത്തെ മറ്റേത് മാളിനേക്കാള്‍ ഏറ്റവുമധികം സന്ദര്‍ശകരെത്തിയതും, വ്യാപാരം നടന്നതും അടക്കം നിരവധി നാഴികക്കല്ലുകള്‍ ലുലു മാള്‍ പിന്നിട്ടു. ഒൻപത് വർഷത്തിനിടെ 16 കോടി ഉപഭോക്താക്കളാണ് മാള്‍ സന്ദര്‍ശിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 10 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളും അൻപതിനായിരം വിദേശ വിനോദ സഞ്ചാരികളും മാളിലെത്തി. കഴിഞ്ഞ രണ്ട് വര്‍ഷം മാത്രം അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ അടക്കം 50 സ്റ്റോറുകള്‍ മാളില്‍ തുറന്നു. ഇതില്‍ മാംഗോ, നൈക്ക ലക്‌സ്, അര്‍മാനി എക്‌സ്‌ചേഞ്ച്, കളക്ടീവ്, ലിവൈസ് റെഡ്‌ലൂപ്, റിതുകുമാര്‍, എം.എ.സി, ബോംബെ സ്‌റ്റോര്‍, ഫണ്‍ട്യൂറ, സ്റ്റാര്‍ ബക്‌സ് ഉള്‍പ്പെടെ 20 ബ്രാന്‍ഡുകള്‍ കേരളത്തില്‍ ആദ്യമായാണെത്തുന്നത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ ദീർഘവീക്ഷണത്തിൽ ഉയർന്നുപൊങ്ങിയ മാളിൽ പതിനായിരക്കണക്കിന് പേർക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരം ലഭിച്ചു. …
Read More » -
ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് സ്വന്തമായി താമസ യൂണിറ്റുകൾ വാങ്ങാൻ അനുവാദം
ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് സ്വന്തമായി താമസ യൂണിറ്റുകൾ വാങ്ങാൻ മന്ത്രാലയം അനുവാദം നൽകി. താമസ യൂണിറ്റുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഇതിനായി റിയൽ എസ്റ്റേറ്റ് രജിസ്ട്രീ സെക്രട്ടേറിയറ്റിൽ നിന്നും ആവശ്യമായ രേഖകൾ നൽകി സർട്ടിഫിക്കറ്റുകൾ വാങ്ങേണ്ടി വരും. അപേക്ഷകർക്ക് രണ്ടുതരം കാർഡുകളാണ് ലഭിക്കുക. ഇതിൽ ഫസ്റ്റ് റസിഡൻസ് കാർഡിന് അപേക്ഷിക്കുന്നവർ അഞ്ചുലക്ഷം റിയാലിനോ അതിനുമുകളിലോ വിലവരുന്ന ഒന്നോ അതിൽ കൂടുതലോ ഹൗസിങ് യൂണിറ്റുകൾ വാങ്ങുന്നതിനുള്ള രേഖകൾ സമർപ്പിക്കണം. രണ്ടര ലക്ഷം റിയാലോ അതിൽ കൂടുതലോ വിലവരുന്ന സ്വത്ത് വാങ്ങുന്നവർക്ക് സെക്കൻഡ് ക്ലാസ് റസിഡൻറ് കാർഡാണ് ലഭിക്കുക. വിദേശികൾക്ക് സ്ഥലം കൈവശപ്പെടുത്താൻ ലൈസൻസുള്ള മേഖലകളിൽ മാത്രമാണ് ഇത്തരം താമസ യൂണിറ്റുകൾക്ക് അനുവാദം ലഭിക്കുക . ദ്വീപുകൾ, രാജകൊട്ടാരത്തിന് സമീപമുള്ള സ്ഥലങ്ങൾ, സുരക്ഷ, സൈനിക മേഖലകൾക്ക് സമീപമുള്ള സ്ഥലങ്ങൾ, പുരാവസ്തു സാംസ്കാരിക പൈതൃകങ്ങൾ നിലനിൽക്കുന്ന സ്ഥലങ്ങൾ എന്നിവ വിദേശികൾക്ക് വാങ്ങാൻ കഴിയില്ല.
Read More » -
കൊടിയ പ്രതിസന്ധികളെ കേരളം അതിജീവിക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ
കൊടിയ പ്രതിസന്ധികളെ കേരളം അതിജീവിക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.ബജറ്റവതരിപ്പിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോക സമാധാന സമ്മേളനം സംഘടിപ്പിക്കും. ആഗോള സമാധാന സെമിനാറിന് 2 കോടി അനുവദിച്ചു. സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാൻ കേന്ദ്രം ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ ധനമന്ത്രി സംസ്ഥാനത്തെ ഇടപെടാൻ കേന്ദ്രം അനുവദിക്കുന്നുമില്ല, വിലക്കുകയാണെന്നും പറഞ്ഞു. കോവിഡ് മഹാമാരി സമ്പദ് ഘടനയിൽ ദീർഘകാലം നിലനിൽക്കുമെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് തൊഴിൽ നഷ്ടവും വരുമാന നഷ്ടവും ഉണ്ടായി. കേന്ദ്ര ബജറ്റ് നിരാശാജനകമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യ – യുക്രൈൻ യുദ്ധം വലിയ വിലക്കയറ്റത്തിലേയ്ക്ക് നയിക്കുകയാണ്.ദുരന്ത സമാനമായ പ്രശ്നമാണ് വിലക്കയറ്റമെന്നും ധനമന്ത്രി പറഞ്ഞു. യുദ്ധം, അതില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളെ മാത്രമല്ല ലോകം മുഴുവനെയും ഒരു തരത്തിൽ അല്ലങ്കിൽ മറ്റൊരു തരത്തിൽ പ്രതികൂലമായി ബാധിക്കുന്നു. വിലക്കയറ്റം നേരിടാൻ കൃത്യമായി സർക്കാർ ഇടപെടുന്നുണ്ട്. ഇതിനായി 2000 കോടി ബജറ്റിൽ നീക്കി വച്ചതായും മന്ത്രി പറഞ്ഞു.
Read More » -
യോനോ ആപ്പില്‍ വമ്പന്‍ മാറ്റങ്ങളുമായി എസ്.ബി.ഐ.
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ന്യൂഡല്‍ഹി: യോനോ ആപ്പില്‍ വമ്പന്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങി എസ്ബിഐ. പ്രത്യേക ഡിജിറ്റല്‍ ബാങ്കായി യോനോയെ മാറ്റുകയാണ് എസ്ബിഐയുടെ ലക്ഷ്യം. ഒണ്‍ലി യോനോ എന്ന പേരിലാവും പുതിയ ഡിജിറ്റല്‍ ബാങ്ക് ആരംഭിക്കുക. ഉപഭോക്താക്കളുടെ ഇടയിലുള്ള സ്വീകാര്യത പരിഗണിച്ച് എല്ലാ തരത്തിലുമുള്ള സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന സൂപ്പര്‍ ആപ്പായി യോനോയെ മാറ്റുമെന്ന് നേരത്തെ എസ്ബിഐ അറിയിച്ചിരുന്നു. ശാഖകളില്ലാതെ പൂര്‍ണമായും ഓണ്‍ലൈനിലൂടെ പ്രവര്‍ത്തിക്കുന്നവയാണ് ഡിജിറ്റല്‍ ബാങ്കുകള്‍. എന്‍ബിഎഫ്‌സി, നിയോ ബാങ്ക് തുടങ്ങിയവയ്ക്ക് ഉള്ള പോലെ ഡിജിറ്റല്‍ ബാങ്കുകള്‍ക്ക് ഇടപാടുകളില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല. ഒരു സാധാരണ ബാങ്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നുവോ, അതുപോലെ തന്നെയായിരിക്കും ഡിജിറ്റല്‍ ബാങ്കുകളും. പരമ്പരാഗത ബാങ്കുകളെ അപേക്ഷിച്ച് ചിലവ് 70 ശതമാനത്തോളം കുറവായിരിക്കും എന്നതും പ്രത്യേകതയാണ്. 2-18 മാസത്തിനുള്ളില്‍ ഒണ്‍ലി യോനോ പ്രവര്‍ത്തനം ആരംഭിക്കും. നിയോ ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കിക്കുന്ന യോനോ ഉപഭോക്താക്കള്‍ ഈ ഡിജിറ്റല്‍ ബാങ്കിന്റെ ഭാഗമാവും. ഉപഭോക്താക്കളുടെ എണ്ണത്തില്‍…
Read More » -
ഡെലിവെറൂ ഇന്ത്യയിലേയ്ക്കും
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ഹൈദരാബാദ്: ആഗോള ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ ഡെലിവെറൂ പുതിയ ടീമിനൊപ്പം അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ വികസിപ്പിക്കാനൊരുങ്ങുന്നു. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡെലിവറൂ ഹൈദരാബാദില്‍ ഇന്ത്യാ എഞ്ചിനീയറിംഗ് സെന്റര്‍ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഹൈദരാബാദില്‍ ആരംഭിച്ച പുതിയ എഞ്ചിനീയറിംഗ് സെന്റര്‍ മള്‍ട്ടി-ഇയര്‍ പ്രോജക്ടിന്റെ ഭാഗമായി 2022 അവസാനത്തോടെ 150 എഞ്ചിനീയര്‍മാര്‍ക്ക് ജോലി നല്‍കാനാകുമെന്ന് കമ്പനി അറിയിച്ചു. റൈഡര്‍മാരുടെ നെറ്റ് വര്‍ക്കിലും ഇന്‍-ആപ്പ് ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഡെലിവറൂവിന്റെ പുതിയ ഗ്രോസറി സേവനത്തിനായുള്ള ഉല്‍പ്പന്നങ്ങളിലും ഈ എഞ്ചിനീയര്‍മാര്‍ പ്രവര്‍ത്തിക്കും. ഡെലിവറൂ ഉപഭോക്താക്കള്‍, റസ്റ്റോറ്, ഗ്രോസറി പങ്കാളികള്‍, ഡെലിവറി റൈഡര്‍മാര്‍ എന്നിവര്‍ക്ക് മികച്ച അനുഭവമായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഉയര്‍ന്ന തോതിലുള്ളതും വിശ്വസനീയവും നൂതനവുമായ അടുത്ത തലമുറ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. ഒരു പുതിയ ടീമിനൊപ്പം ലോകോത്തര എഞ്ചിനീയറിംഗ് കഴിവുകള്‍ വികസിപ്പിക്കുക എന്നതാണ് മള്‍ട്ടി-ഇയര്‍ പ്ലാനിലൂടെ ഡെലിവറോ ലക്ഷ്യമിടുന്നത്.…
Read More » -
5ജി സ്‌പെക്ട്രം ലേലം: 60 ശതമാനം സ്‌പെക്ട്രവും വിറ്റുപോയില്ല; റിസര്‍വ് വില കുറയ്ക്കുന്നു
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ന്യൂഡല്‍ഹി: 5ജി സ്‌പെക്ട്രം ലേലത്തിന് മുന്നോടിയായി റിസര്‍വ് വില കുറയ്ക്കാനൊരുങ്ങി ടെലികോം റെഗുറേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ ലേലത്തില്‍ 60 ശതമാനം സ്‌പെക്ട്രവും വിറ്റുപോയിരുന്നില്ല. ഇതേ തുടര്‍ന്നാണ് നടപടി. 2018ല്‍ തീരുമാനിച്ച റിസര്‍വ് വിലയില്‍ നിന്ന് 30-50 ശതമാനം വരെ കുറവാണ് പ്രതീക്ഷിക്കുന്നത്. പുതിയ വില സംബന്ധിച്ച കാര്യത്തില്‍ ഈ മാസം ട്രായി വ്യക്തത വരുത്തും. വില കുറച്ചാല്‍ 49,200 കോടി രൂപ വില നിശ്ചയിച്ചിരുന്ന 100 മെഗാഹെര്‍ട്‌സ് പാന്‍ഇന്ത്യ സ്‌പെക്ട്രം 24,600-34,440 കോടിക്ക് നല്‍കേണ്ടി വരും. 2018ല്‍ തന്നെ 3300-3600 മെഗാഹെര്‍ട്‌സിലുള്ള 5ജി ബാന്‍ഡ് സ്‌പെക്ട്രത്തിന്റെ റിസര്‍വ് വിസ ട്രായി കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. സ്‌പെക്ട്രം വില പുതുക്കി നിശ്ചയിക്കുന്നത് ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് വലിയ നേട്ടമുണ്ടാക്കും. മുന്‍കാലങ്ങളില്‍ 20 വര്‍ഷത്തേക്ക് നല്‍കിയിരുന്ന സ്‌പെക്ട്രം ഇത്തവണ 30 വര്‍ഷത്തേക്കാണ് അനുവദിക്കുന്നത്. അതേ സമയം 90 ശതമാനം…
Read More » -
ഫെബ്രുവരിയില്‍ 19,705 കോടി രൂപ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് നിക്ഷേപം
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ന്യൂഡല്‍ഹി: അസ്ഥിരമായ സ്റ്റോക്ക് മാര്‍ക്കറ്റും നിരന്തരമായ എഫ്പിഐ വില്‍പ്പനയും ഉണ്ടായിരുന്നിട്ടും, ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ഫെബ്രുവരിയില്‍ പ്രതിമാസ നിക്ഷേപം 19,705 കോടി രൂപ രേഖപ്പെടുത്തി. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ജനുവരിയില്‍ 14,888 കോടി രൂപയും ഡിസംബറില്‍ 25,077 കോടി രൂപയുമാണ് നിക്ഷേപം. 2021 മാര്‍ച്ച് മുതല്‍ ഇക്വിറ്റി സ്‌കീമുകളില്‍ നിക്ഷേപം വര്‍ദ്ധിക്കുന്നു. ഈ കാലയളവില്‍ ഒരു ലക്ഷം കോടിയിലധികം രൂപയുടെ അറ്റ നിക്ഷേപമുണ്ടായിരുന്നു. ഇത് നിക്ഷേപകരുടെ മ്യൂച്വല്‍ ഫണ്ടുകളിലുള്ള വിശ്വാസത്തെ സൂചിപ്പിക്കുന്നു. മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിലെ ജനുവരിയിലുള്ള അറ്റ നിക്ഷേപമായ 35,252 രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫെബ്രുവരി മാസത്തില്‍ അറ്റ നിക്ഷേപം 31,533 രൂപയായിരുന്നു. വ്യവസായത്തിന്റെ ആസ്തികള്‍ (എയുഎം) ജനുവരി അവസാനത്തിലെ 38.01 ലക്ഷം കോടി രൂപയില്‍ നിന്ന് ഫെബ്രുവരി അവസാനത്തോടെ 37.56 ലക്ഷം കോടി രൂപയായി കുറഞ്ഞു.…
Read More » -
റഷ്യ, ബെലാറസ് ഉപഭോക്താക്കളോടും മൂന്നാം കക്ഷി വില്‍പ്പനക്കാരോടും ആമസോണിന് ‘അയ്ത്തം’
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group മോസ്‌കോ: റഷ്യയിലെയും ബെലാറസിലെയും ഉപഭോക്താക്കള്‍ക്കുള്ള റീട്ടെയില്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ആമസോണ്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കൂടാതെ റഷ്യയിലെ പ്രൈം വീഡിയോ സ്ട്രീമിംഗ് സേവനത്തിനും ഉപഭോക്താക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. റഷ്യ, ബെലാറസ് ആസ്ഥാനമായുള്ള ഉപഭോക്താക്കളെയും മൂന്നാം കക്ഷി വില്‍പ്പനക്കാരെയും ആമസോണ്‍ ഇനി സ്വീകരിക്കില്ലെന്ന് കമ്പനി അറിയിച്ചു. റഷ്യ ആസ്ഥാനമായ ഉപഭോക്താക്കള്‍ക്കുള്ള പ്രൈം വീഡിയോയിലേക്കുള്ള പ്രവേശനം ഞങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണ്. റഷ്യയില്‍ നേരിട്ട് വില്‍ക്കുന്ന ഒരേയൊരു വീഡിയോ ഗെയിമായ ന്യൂ വേള്‍ഡിനായി ഇനി ഓര്‍ഡറുകള്‍ എടുക്കില്ലെന്നും വാണിജ്യ ഭീമന്‍ പ്രസ്താവനയില്‍ പറഞ്ഞു. റഷ്യയില്‍ വില്‍ക്കുന്ന ഒരേയൊരു ഗെയിമായ ഓപ്പണ്‍ വേള്‍ഡ് എംഎംഒ ന്യൂ വേള്‍ഡിന്റെ ഏതെങ്കിലും പുതിയ ഓര്‍ഡറുകള്‍ എടുക്കുന്നത് ആമസോണ്‍ നിര്‍ത്തി. ഇഎ ഗെയിംസ്, സിഡി പ്രൊജക്റ്റ് റെഡ്, ടേക്ക്-ടു, യുബിസോഫ്റ്റ്, ആക്ടിവിഷന്‍ ബ്ലിസാര്‍ഡ്, എപിക് ഗെയിംസ് തുടങ്ങിയ നിരവധി ഗെയിമിംഗ് ഭീമന്മാരും റഷ്യയിലെ വില്‍പ്പന നിര്‍ത്തിവച്ചു. മറ്റ് ചില യുഎസ് സാങ്കേതിക…
Read More » -
അവസരം മുതലെടുക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രി; യൂറോപ്യന്‍ എണ്ണ വിപണിയില്‍ നോട്ടം
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group മുംബൈ: റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഇന്ധന വില കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തില്‍ യൂറോപ്യന്‍ ഡീസല്‍ വിപണി ലക്ഷ്യമിട്ട് ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രി. യൂറോപ്പില്‍ വില ഉയരുന്നത് പരിഗണിച്ച് ജാംനഗറിലെ റിലയന്‍സ് പ്ലാന്റിലെ അറ്റകൂറ്റപ്പണികള്‍ കമ്പനി നീട്ടിവെച്ചു. രണ്ട് റിഫൈനറികളില്‍ നിന്നായി ദിവസം 1.36 മില്യണ്‍ ബാരല്‍ ക്രൂഡ് ആണ് ജാംനഗറില്‍ റിലയന്‍സിന് പ്ലാന്റിന്റെ ശേഷി. പ്രതിദിനം 704,000 ബാരല്‍ കയറ്റുമതി ശേഷിയുള്ള പ്ലാന്റ് കൊവിഡിന് ശേഷം പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ജാംനഗറിലെ ഒരു ക്രൂഡ് പ്രൊസസിംഗ് യൂണീറ്റ് അടച്ചുപൂട്ടാന്‍ റിലയന്‍സ് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഈ യൂണീറ്റ് സെപ്റ്റംബര്‍ വരെ പ്രവര്‍ത്തിപ്പിക്കും. റഷ്യയുടെ റോസ്നെഫ്റ്റ് ഓയില്‍ കമ്പനിക്ക് 49% ഓഹരികളുള്ള നയാര എനര്‍ജി ലിമിറ്റഡിന് ജാംനഗറില്‍ റിഫൈനറിയുണ്ട്. അതേ സമയം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഉള്‍പ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ആഭ്യന്തര വിപണിയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.…
Read More » -
മൊബിക്വിക്കിന് മൂന്നാം പാദത്തില്‍ 7 കോടിയുടെ ലാഭം
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ന്യൂഡല്‍ഹി: ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ഏഴ് കോടി രൂപയുടെ ലാഭം നേടിയെന്നറിയിച്ച് ഫിന്‍ടെക്ക് കമ്പനിയായ മൊബിക്വിക്ക്. മാര്‍ച്ച് 31ന് മുന്‍പ് ആകെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി സിഇഒ ഉപാസനാ ടാക്കു അറിയിച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ട് പാദങ്ങളിലും കമ്പനി നഷ്ടം നേരിട്ടിരുന്നു. മാര്‍ച്ചില്‍ അവസാനിക്കുന്ന നാലാം പാദത്തിലും വരുന്ന സാമ്പത്തിക വര്‍ഷവും കമ്പനിയ്ക്ക് നേട്ടം കൊയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയും ഉപാസനാ ടാക്കു പങ്കുവെച്ചു. 2021 ഡിസംബര്‍ വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ 400 കോടിയുടെ ആകെ വരുമാനം നേടാന്‍ കമ്പനിയ്ക്ക് സാധിച്ചുവെന്നും മുന്‍ കാലത്തെ അപേക്ഷിച്ച് 86 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്നും ഉപാസന വ്യക്തമാക്കി. മാര്‍ച്ച് 31 ആകുമ്പോള്‍ കമ്പനിയുടെ ആകെ വരുമാനം 600 കോടിയാകുമെന്നാണ് പ്രതീക്ഷ. ആകെ വരുമാനം 400 കോടിയാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടെ 78 കോടിയുടെ നഷ്ടം നേരിട്ടിരുന്നുവെന്നും ഉപാസന കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ…
Read More »