23/03/2026

      ‘പശ്ചിമേഷ്യൻ സംഘർഷം ആശങ്ക വർദ്ധിപ്പിക്കുന്നു; ഇന്ത്യയ്ക്കും അപ്രതീക്ഷിത വെല്ലുവിളികൾ ഉയരുന്നു; നേരത്തെ 27 രാജ്യങ്ങളിൽ നിന്നാണ് ഊർജ ഇറക്കുമതി ചെയ്തിരുന്നതെങ്കിൽ ഇപ്പോളത് 41 രാജ്യങ്ങളിൽ നിന്നാക്കിയാണ് ഉയർത്തിയിരിക്കുന്നത്‘ പ്രധാനമന്ത്രി നരേന്ദ്ര മോദി

      23/03/2026

      ‘ഇതൊരു വല്ലാത്ത കടമ്പ തന്നെ‘! ; ഹൊർമൂസ് കടക്കുന്ന കപ്പലുകളിൽ നിന്നും ടോൾ ഈടാക്കാനുള്ള തീരുമാനത്തിൽ ഇറാൻ; ‘ചില കപ്പലുകളിൽ നിന്ന് 2 മില്യൻ ഡോളർ വാങ്ങും‘

      23/03/2026

      പശ്ചിമേഷ്യൻ യുദ്ധം: ‘1970-കളിലെ എണ്ണ പ്രതിസന്ധിയെക്കാൾ മോശമായ ഊർജ്ജ ദൗർലഭ്യത ലോകമെങ്ങും അഭിമുഖീകരിക്കേണ്ടി വരു, ഒരൊറ്റ പരിഹാരമേയുള്ളൂ, ഹോർമൂസ് തുറക്കുക‘ – ഐഇഎ എക്സിക്യൂട്ടീവ് ഡയറക്ടർ

      23/03/2026

      ‘ഞങ്ങളുടെ വൈദ്യുത നിലയങ്ങൾ അമേരിക്ക തകർത്താൽ ഇരുട്ടിലാകാൻ നിങ്ങളും ഒരുങ്ങിയിരുന്നോളൂ‘ ; ഗൾഫ് രാഷ്ട്രങ്ങൾക്കുനേരെ ഇറാൻ സായുധ വിപ്ലവ സേനയുടെ ഭീഷണി

      22/03/2026

      ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായ നികുതി ചട്ടം ;വസ്തു വില്പന, വാഹനം മേടിക്കൽ എന്നിവയ്ക്കടക്കം നിരവധി ഇളവുകൾ

      22/03/2026

      റഷ്യൻ എണ്ണയുമായെത്തിയ ‘അക്വാ ടൈറ്റനും’ അമേരിക്കയിൽ നിന്നും എൽപിജിയുമായെത്തിയ ‘പിക്സിസ് പയനിയറും’ മം​ഗലാപുരത്ത്

      21/03/2026

      ഹാവൂ ആശ്വാസം! ഇന്ന് 2,200 രൂപ കുറഞ്ഞ് 1,07,040 രൂപയായി; ഈ വർഷം ഫെബ്രുവരി 2ന് ശേഷം കുറിക്കുന്ന ഏറ്റവും താഴ്ന്ന വില

      21/03/2026

      ചെറിയ ആശ്വാസം! ഇറാനിയൻ എണ്ണയ്ക്ക് മേലുള്ള ഉപരോധം നീക്കി; കുടുങ്ങിക്കിടന്ന ടാങ്കറുകളിലെ എണ്ണ വിപണിയിലെത്തിക്കാം

      20/03/2026

      പ്രീമിയം പെട്രോൾ വില വർദ്ധിച്ചു; 2.09 രൂപ മുതൽ 2.35 രൂപവരെയാണ് കൂട്ടിയത്

      20/03/2026

      ‘ഖത്തറിനെതിരെയുള്ള ആക്രമണം നിർത്തിക്കോ; അതിന് തയ്യാറല്ലയെങ്കിൽ സൗത്ത് പാർസ് പ്രകൃതിവാതകപ്പാടം മുഴുവനും കത്തിക്കും‘: ഇറാനോട് ട്രംപ്

      Business

      • ഇലോണ്‍ മസ്‌കിനെതിരെ പോയ്സണ്‍ പില്‍ പ്രതിരോധവുമായി ട്വിറ്റര്‍

        സ്ഥാപനത്തിന്റെ ഏറ്റവും വലിയ ഓഹരി ഉടമ ഇലോണ്‍ മസ്‌കിനെതിരെ ‘പോയ്സണ്‍ പില്‍ പ്രതിരോധം’ അഥവാ ഷെയര്‍ ഹോള്‍ഡേഴ്സ് റൈറ്റ്സ് പ്ലാന്‍ സ്വീകരിച്ച് ട്വിറ്റര്‍ ഡയറക്ടര്‍ ബോര്‍ഡ്. മസ്‌ക് ട്വിറ്ററിന്റെ ഓഹരികള്‍ പൂര്‍ണമായും സ്വന്തമാക്കാതിരിക്കാനാണ്, മുന്‍കരുതല്‍ എന്ന നിലയില്‍ ബോര്‍ഡിന്റെ നീക്കം. വെള്ളിയാഴ്ചയാണ് ട്വിറ്റര്‍ ബോര്‍ഡ് പുതിയ നയം വ്യക്തമാക്കിയത്. പോയ്സണ്‍ പില്‍ പദ്ധതി പ്രകാരം ട്വിറ്ററിന്റെ 15 ശതമാനമോ അതില്‍ കൂടുതലോ ഓഹരികള്‍ ബോര്‍ഡിന്റെ അനുമതി ഇല്ലാതെ ആരെങ്കിലും വാങ്ങിയാല്‍, ആ ഇടപാടിന് ഒരു വര്‍ഷം മാത്രമേ കാലവധി ഉണ്ടാവു. കൂടാതെ ഇത്തരത്തില്‍ ഏതെങ്കിലും സ്ഥാപനം ഓഹരികള്‍ സ്വന്തമാക്കിയാല്‍ , നിലവിലെ മറ്റ് ഓഹരി ഉടമകള്‍ക്ക് വിലക്കിഴിവില്‍ കൂടുതല്‍ ഓഹരികള്‍ നല്‍കുകയും ചെയ്യും. വലിയ തോതില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി ഒരു സ്ഥാപനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് പോയ്സണ്‍ പില്‍. 1980കളില്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡബ്ല്യുഎല്‍ആര്‍കെ എന്ന സ്ഥാപനമാണ് ഈ തന്ത്രം വികസിപ്പിച്ചത്. ഏതെങ്കിലും…

        Read More »
      • ഫ്യൂച്ചര്‍ റീട്ടെയിലിനെതിരെ പാപ്പരത്വ നടപടികള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ഓഫ് ഇന്ത്യ

        ന്യൂഡല്‍ഹി: ഫ്യൂച്ചര്‍ റീട്ടെയിലിനെതിരെ (എഫ്ആര്‍എല്‍) പാപ്പരത്വ നടപടികള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ഓഫ് ഇന്ത്യ (ബിഒഐ) നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ (എന്‍സിഎല്‍ടി) സമീപിച്ചു. എഫ്ആര്‍എല്ലിന്റെ ആസ്തികള്‍ക്ക് മേല്‍ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ബാങ്ക് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്യൂച്ചര്‍ റീട്ടെയിലിന് (എഫ്ആര്‍എല്‍) പണം കടം നല്‍കിയ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിലെ ലീഡ് ബാങ്കറാണ് ബാങ്ക് ഓഫ് ഇന്ത്യ. വിജയ് കുമാര്‍ വി അയ്യരെ കമ്പനിയുടെ ഇടക്കാല റെസല്യൂഷന്‍ പ്രൊഫഷണലായി നിയമിക്കണമെന്നും ബാങ്ക് ഓഫ് ഇന്ത്യ ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടു. ബാങ്ക് ഓഫ് ഇന്ത്യ സമര്‍പ്പിച്ച നിവേദനത്തിന്റെ ഒരു പകര്‍പ്പ് ലഭിച്ചിട്ടുണ്ടെന്നും, കമ്പനി നിയമോപദേശം സ്വീകരിക്കുന്ന പ്രക്രിയയിലാണെന്നും ഫ്യൂച്ചര്‍ റീട്ടെയില്‍ അധികൃതര്‍ വ്യക്തമാക്കി. ഫ്യൂച്ചര്‍ ഗ്രൂപ്പ് പണമടയ്ക്കല്‍ ബാധ്യതകളുണ്ടെന്ന് സമ്മതിക്കുന്ന വിശദീകരണം ഇതിനകം നല്‍കിയിട്ടുണ്ടെന്ന് ബാങ്ക് ഓഫ് ഇന്ത്യ എന്‍സിഎല്‍ടിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ച അപേക്ഷയിലുണ്ട്.

        Read More »
      • ടെക്സ്റ്റൈല്‍സ് പിഎല്‍ഐ പദ്ധതി: 19,000 കോടി രൂപയുടെ നിക്ഷേപ അപേക്ഷകള്‍ അംഗീകരിച്ച് സര്‍ക്കാര്‍

        ന്യൂഡല്‍ഹി: ടെക്സ്റ്റൈല്‍സ് മേഖലയ്ക്കായുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിക്ക് കീഴില്‍ 19,000 കോടി രൂപയുടെ നിക്ഷേപ സാധ്യതയുമായി 61 കമ്പനികള്‍ സമര്‍പ്പിച്ച അപേക്ഷകള്‍ അംഗീകരിച്ചതായി സര്‍ക്കാര്‍. ജിന്നി ഫിലമെന്റ്‌സ്, കിംബര്‍ലി ക്ലാര്‍ക്ക് ഇന്ത്യ, അരവിന്ദ് ലിമിറ്റഡ് എന്നിവയുള്‍പ്പെടെ 61 കമ്പനികളുടെ അപേക്ഷകള്‍ അംഗീകരിച്ചതായാണ് സര്‍ക്കാര്‍ അറിയിച്ചത്. ടെക്സ്‌റ്റൈല്‍ മേഖലയിലെ പിഎല്‍ഐ പദ്ധതിയുടെ കീഴില്‍ 67 അപേക്ഷകളാണ് ലഭിച്ചതെന്ന് ടെക്സ്‌റ്റൈല്‍ സെക്രട്ടറി യു പി സിംഗ് പറഞ്ഞു. അംഗീകാരം ലഭിച്ച 61 അപേക്ഷകളില്‍ 19,077 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. 1,84,917 കോടി രൂപയുടെ വിറ്റുവരവും, 2,40,134 പേര്‍ക്ക് തൊഴിലും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എംഎംഎഫ് അപ്പാരല്‍, എംഎംഎഫ് ഫാബ്രിക്സ് തുടങ്ങിയവയുടെ ടെക്സ്‌റ്റൈല്‍ ഉത്പന്നങ്ങള്‍, ടെക്നിക്കല്‍ ടെക്സ്‌റ്റൈല്‍സിന്റെ ഉത്പന്നങ്ങള്‍ എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കുക, കയറ്റുമതി വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ അഞ്ചു വര്‍ഷകാലയളവില്‍ 10,683 കോടി രൂപയുടെ അംഗീകൃത സാമ്പത്തിക പരിധിയില്‍ പൂര്‍ത്തിയാക്കുന്നതിനാണ് പിഎല്‍ഐ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. അറുപത്തിയേഴ് അപേക്ഷകളില്‍…

        Read More »
      • വാഹന വില വര്‍ധിപ്പിച്ച് മഹീന്ദ്ര; 63,000 രൂപ വരെ വില ഉയരും

        വാഹനങ്ങളുടെ വിലയില്‍ 2.5 ശതമാനം വരെ വര്‍ധനവുമായി ഇന്ത്യന്‍ ഓട്ടോമോട്ടീവ് കമ്പനിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ്. വില വര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വാഹന നിര്‍മാതാക്കള്‍ അറിയിച്ചു. കമ്പനിയുടെ ഈ വില വര്‍ധന തങ്ങളുടെ ശ്രേണികളിലുടനീളം 10,000 – 63,000 രൂപ വരെ വില ഉയരാന്‍ കാരണമാകും. സ്റ്റീല്‍, അലുമിനിയം, പലേഡിയം തുടങ്ങിയ പ്രധാന ഉല്‍പ്പന്നങ്ങളുടെ വില തുടര്‍ച്ചയായി ഉയര്‍ന്നതാണ് വില വര്‍ധനവിന് കാരണം. കമ്മോഡിറ്റി വിലയിലെ അഭൂതപൂര്‍വമായ വര്‍ധനവ് ഭാഗികമായി നികത്താന്‍ കമ്പനി ആവശ്യമായ നടപടികള്‍ എടുത്തിട്ടുണ്ട്. വില പരിഷ്‌കരണത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ചെലവ് വര്‍ധനയുടെ ഏറ്റവും കുറഞ്ഞ ശതമാനം കൈമാറുന്നുവെന്ന് കമ്പനി പറഞ്ഞു.

        Read More »
      • ട്വിറ്ററിന് വിലയിട്ട് ഇലോണ്‍ മസ്‌ക്; 4100 കോടി ഡോളറിന് ഏറ്റെടുക്കാമെന്ന് വാഗ്ദാനം

        വാഷിങ്ടണ്‍: സാമൂഹിക മാധ്യമമായ ട്വിറ്ററിന് വില പറഞ്ഞ് പ്രമുഖ വ്യവസായിയും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്‌ക്. 4100 കോടി ഡോളറിന് ട്വിറ്റര്‍ വാങ്ങാമെന്ന ഓഫറാണ് ഇലോണ്‍ മസ്‌ക് മുന്നോട്ടുവച്ചിരിക്കുന്നത്. ട്വിറ്റര്‍ ചെയര്‍മാന് ഇലോണ്‍ മസ്‌ക് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. വ്യാഴാഴ്ച നടന്ന റെഗുലേറ്ററി ഫയലിങ്ങിലൂടെ ഇലോണ്‍ മസ്‌കിന്റെ ഓഫര്‍ പ്രൈസ് പുറത്തുവന്നു. ഒരു ഓഹരിക്ക് 54.20 ഡോളറാണ് മസ്‌ക് വിലയിട്ടിരിക്കുന്നത്. ഏപ്രില്‍ ഒന്നിന് ഓഹരി വിപണി അവസാനിച്ചപ്പോള്‍ ഉള്ള വിലയുടെ 38 ശതമാനം അധികമാണിത്. നിലവില്‍ ട്വിറ്ററില്‍ ടെസ്ലയ്ക്ക് ഓഹരിപങ്കാളിത്തമുണ്ട്. ‘മെച്ചപ്പെട്ട ഓഫറാണ് ഞാന്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഇത് അംഗീകരിച്ചില്ലെങ്കില്‍ ട്വിറ്ററിന്റെ ഓഹരിയുടമ എന്ന നിലയിലുള്ള പദവിയെ കുറിച്ച് പുനഃപരിശോധന നടത്തേണ്ടി വരുമെന്ന് ഇലോണ്‍ മസ്‌ക് പറയുന്നു. ഈയാഴ്ചയുടെ തുടക്കത്തില്‍ ട്വിറ്ററിന്റെ ബോര്‍ഡ് അംഗമാവാനുള്ള തീരുമാനം വേണ്ടെന്ന് വച്ചതായി മസ്‌ക് അറിയിച്ചിരുന്നു. ബോര്‍ഡ് അംഗമായാല്‍ കമ്പനിയെ ഏറ്റെടുക്കാനുള്ള തന്റെ പദ്ധതിക്ക് തടസ്സം നേരിടുമെന്നാണ് ഇതിന് വിശദീകരണമായി മസ്‌ക് പറഞ്ഞത്.

        Read More »
      • ഇന്ത്യ-ചൈന വ്യാപാര ഇടപാടില്‍ 15.3 ശതമാനം വര്‍ധനയെന്ന് റിപ്പോര്‍ട്ട്

        ബെയ്ജിങ്: ഇന്ത്യ-ചൈന വ്യാപാര ഇടപാടില്‍ 15.3 ശതമാനം വര്‍ധനയെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യ മൂന്നുമാസം കൊണ്ട് 3196 കോടി ഡോളറിന്റെ ഇടപാടാണ് ഇരുരാജ്യങ്ങളും നടത്തിയതെന്ന് ചൈനീസ് കസ്റ്റംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാലയളവില്‍ ഇന്ത്യയിലേക്കുള്ള ചൈനയുടെ കയറ്റുമതി മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 28.3 ശതമാനം കൂടി 2710 കോടി ഡോളറിന്റേതായി. അതേസമയം ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി 26.1 ശതമാനം ഇടിഞ്ഞ് 487 കോടി ഡോളറായി. കഴിഞ്ഞ വര്‍ഷം ഇന്ത്യ-ചൈന വ്യാപാര ഇടപാട് റെക്കോര്‍ഡ് നിലയായ 12500 കോടി ഡോളറിന് മുകളില്‍ എത്തിയിരുന്നു. ചൈനയുടെ കയറ്റുമതി 46.2 ശതമാനം വര്‍ധിച്ച് 9752 കോടി ഡോളറായിരുന്നു. ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി 34.2 ശതമാനം വര്‍ധിച്ച് 2814 കോടി ഡോളറായി. മൊബൈല്‍ ഫോണ്‍, മരുന്നുനിര്‍മാണത്തിനുള്ള ഘടകങ്ങള്‍ എന്നിവ പ്രധാനമായും ഇന്ത്യ ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ചൈന ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് മുഖ്യമായും ഇരുമ്പ് അയിരാണ്.

        Read More »
      • നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 4 തവണ പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് വിലയിരുത്തല്‍

        രാജ്യത്തെ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 7 ശതമാനത്തിനടുത്തെത്തിയതോടെ നടപ്പ് സാമ്പത്തിക വര്‍ഷം 4 തവണയെങ്കിലും പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് വിലയിരുത്തല്‍. ജൂണിലെ പണവായ്പ അവലോകന യോഗത്തില്‍ ആദ്യനിരക്ക് വര്‍ധന പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. വിലക്കയറ്റ നിരക്ക് ഇതേ രീതിയില്‍ തുടര്‍ന്നാല്‍ 0.50 ശതമാനം മുതല്‍ 2 ശതമാനം വരെ നിരക്കില്‍ വര്‍ധനയുണ്ടായേക്കാം. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ശാരശരി പണപ്പെരുപ്പം 6.2 ശതമാനമാകുമെന്നാണ് വിവിധ ഏജന്‍സികളുടെ വിലയിരുത്തല്‍. അതേസമയം, 5.7 ശതമാനമായിരിക്കുമെന്നാണ് ആര്‍ബിഐയുടെ അനുമാനം. എട്ട് എംപിസി യോഗങ്ങളിലായി കാല്‍ ശതമാനം വീതം നിരക്ക് ഉയര്‍ത്തിയേക്കുമെന്നാണ് നോമുറയുടെ വിലയിരുത്തല്‍. 4 തവണയായി നിരക്കില്‍ ഒരു ശതമാനമെങ്കിലും വര്‍ധന വരുത്തിയേക്കുമെന്ന് ബാര്‍ക്ലെയ്സ് പറയുന്നു. എംകെ ഗ്ലോബലും സമാനമായ വിലയിരുത്തലാണ് നടത്തിയിട്ടുള്ളത്. അതേസമയം, എസ്ബിഐ പ്രതീക്ഷിക്കുന്നത് മുക്കാല്‍ ശതമാനത്തിന്റെ വര്‍ധനവാണ്. ഐസിഐസിഐ സെക്യൂരിറ്റീസ്, ബാങ്ക് ഓഫ് ബറോഡ എന്നിവ അരശതമാനം വര്‍ധന നടപ്പ് സാമ്പത്തിക വര്‍ഷത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ വളര്‍ച്ചയെ ബാധിക്കുമെന്നതിനാലാണ് ഇത്തവണ കൂടി നിരക്ക്…

        Read More »
      • ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഫസ്റ്റ്ക്രൈ

        ഇ-കൊമേഴ്സ് സ്റ്റാര്‍ട്ടപ്പായ ഫസ്റ്റ്ക്രൈ.കോം ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. ഇതിന് മുന്നോടിയായി രേഖകള്‍ ഈ മാസം മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് മുമ്പാകെ സമര്‍പ്പിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ ഏകദേശം 700 മില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് ഫസ്റ്റ്ക്രൈ ലക്ഷ്യമിടുന്നത്. ബേബി ഉല്‍പ്പന്നങ്ങളുടെ ഇ-കൊമേഴ്സ് സ്റ്റാര്‍ട്ട്അപ്പായ ഫസ്റ്റ്ക്രൈ ഐപിഒയിലൂടെ കുറഞ്ഞത് 6 ബില്യണ്‍ ഡോളറിന്റെ മൂല്യനിര്‍ണ്ണയമാണ് പ്രതീക്ഷിക്കുന്നത്. പ്രാഥമിക ഓഹരി വില്‍പ്പനയില്‍ പുതിയതും നിലവിലുള്ളതുമായ ഓഹരികള്‍ ഉള്‍പ്പെടുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം തന്നെ ഐപിഒ നടത്തി വിപണിയില്‍ ലിസ്റ്റ് ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ടിപിജിയുടെ പിന്തുണയോടെ സ്ഥാപകന്‍ സുപം മഹേശ്വരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി 2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്സ് കമ്പനി 2010ലാണ് ആരംഭിച്ചത്. തുടക്കത്തില്‍ ബേബി ഉല്‍പ്പന്നങ്ങളുടെ റീട്ടെയിലിംഗിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

        Read More »
      • സ്വര്‍ണ നിക്ഷേപങ്ങളുടെ അപകട സാധ്യത: പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സെബി

        ന്യൂഡല്‍ഹി: മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അനുമതിയുള്ള റിസ്‌ക്-ഓ-മീറ്ററില്‍ സ്വര്‍ണവും, സ്വര്‍ണവുമായി ബന്ധപ്പെട്ട എല്ലാ ചരക്കുകളുടെയും നിക്ഷേപത്തിനുള്ള വിപണിയിലെ അപകട സാധ്യത വിലയിരുത്തുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അവതരിപ്പിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ വഴി ഇത്തരം ചരക്കുകളില്‍ നിക്ഷേപം നടത്തുമ്പോള്‍  ചരക്കുകളുടെ വാര്‍ഷിക വിലയില്‍ വരുന്ന മാറ്റത്തിനനുസരിച്ച് ഒരു റിസ്‌ക് സ്‌കോര്‍ നല്‍കുമെന്ന് തീരുമാനിച്ചതായി സെബി പ്രസ്താവനയില്‍ പറഞ്ഞു. ചരക്കിന്റെ കഴിഞ്ഞ 15 വര്‍ഷത്തെ ബെഞ്ച്മാര്‍ക്ക് സൂചികയുടെ വിലയെ അടിസ്ഥാനമാക്കി ഒരു വര്‍ഷത്തെ വിലയുടെ വ്യത്യാസങ്ങള്‍ മൂന്നുമാസം കൂടുമ്പോള്‍ കണക്കാക്കുകയും ഒപ്പം ഇത്തരം ചരക്കുകളുടെ റിസ്‌ക് സ്‌കോര്‍ താഴ്ന്ന നിലയില്‍ മുതല്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ വരെയായി നാല് തലങ്ങളായി തരംതിരിക്കുമെന്നും സെബി അറിയിച്ചു.  അതായത് 10 ശതമാനത്തില്‍ താഴെ, 10-15 ശതമാനം, 15-20 ശതമാനം, 20 ശതമാനത്തില്‍ കൂടുതല്‍ എന്നിങ്ങനെ റിസ്‌ക് സ്‌കോറുകള്‍ ഉണ്ടായിരിക്കും മ്യുച്ചല്‍ ഫണ്ട്‌സില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വിപണിയിലെ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവര്‍ക്കും…

        Read More »
      • പേറ്റന്റിനു വേണ്ടിയുള്ള അപേക്ഷകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

        ന്യൂഡല്‍ഹി: പേറ്റന്റിനു വേണ്ടിയുള്ള അപേക്ഷകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഫയലിംഗുകള്‍ 2014-15 വര്‍ഷത്തെ 42,763 എണ്ണത്തില്‍ നിന്നും 2021-22 വര്‍ഷത്തില്‍ 66,440 എണ്ണമായി ഉയര്‍ന്നു. ബൗദ്ധിക സ്വത്തവകാശ നിയമം (ഐപിആര്‍) സര്‍ക്കാര്‍ ശക്തിപ്പെടുത്തിയതാണ് ഈ വര്‍ധനവിന് കാരണമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു. 2014-15 ലെ 5,978 പേറ്റന്റുകള്‍ക്ക് അനുമതി നല്‍കിയിടത്തു നിന്നും 2021-22 ല്‍ 30,074 പേറ്റന്റുകള്‍ക്കാണ് കേന്ദ്രം അനുമതി നല്‍കിയത്. പേറ്റന്റ് പരിശോധനയ്ക്ക് 72 മാസം വേണ്ടിയിരുന്നത് ഇപ്പോള്‍ അഞ്ചു മുതല്‍ 23 മാസം വരെയായി കുറച്ചിട്ടുണ്ട്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ ആദ്യമായി ആഭ്യന്തര പേറ്റന്റ് ഫയലിംഗിന്റെ എണ്ണം 2022 ജനുവരി-മാര്‍ച്ച് പാദത്തില്‍  അന്താരാഷ്ട്ര പേറ്റന്റ് ഫയലിംഗിന്റെ എണ്ണത്തെ മറികടന്നുവെന്നും മന്ത്രാലയം പറഞ്ഞു. ആകെ സമര്‍പ്പിച്ച 19,796 പേറ്റന്റ് അപേക്ഷകളില്‍ 10,706 എണ്ണം ഇന്ത്യന്‍ അപേക്ഷകളും 9,090 എണ്ണം ഇന്ത്യന്‍ ഇതര അപേക്ഷകളുമാണ്. വ്യവസായം, ആഭ്യന്തര വ്യാപാരം എന്നിവയുടെ പ്രോത്സാഹനത്തിനായി വകുപ്പും (ഡിപിഐഐടി), ഐപി ഓഫീസും നടത്തുന്ന ഏകോപിത…

        Read More »
      Back to top button
      error: