24/03/2026

      യുഎസ്-ഇറാൻ ചർച്ചകൾക്ക് ഇസ്‍ലാമാബാദ് വേദിയൊരുക്കും; നിരന്ത നയതന്ത്ര ഇടപെടലുകളുമായ് പാകിസ്താൻ, തുർക്കി, ഈജിപ്ത്

      24/03/2026

      മതിയായി,യുദ്ധം അവസാനിപ്പിക്കാൻ ധാരണ? ചർച്ചകളെ സംബന്ധിച്ച് യുഎസിൽനിന്ന് ചില സന്ദേശങ്ങൾ ലഭിച്ചതായും അവ അവലോകനം ചെയ്തുവരികയാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം

      23/03/2026

      ‘പശ്ചിമേഷ്യൻ സംഘർഷം ആശങ്ക വർദ്ധിപ്പിക്കുന്നു; ഇന്ത്യയ്ക്കും അപ്രതീക്ഷിത വെല്ലുവിളികൾ ഉയരുന്നു; നേരത്തെ 27 രാജ്യങ്ങളിൽ നിന്നാണ് ഊർജ ഇറക്കുമതി ചെയ്തിരുന്നതെങ്കിൽ ഇപ്പോളത് 41 രാജ്യങ്ങളിൽ നിന്നാക്കിയാണ് ഉയർത്തിയിരിക്കുന്നത്‘ പ്രധാനമന്ത്രി നരേന്ദ്ര മോദി

      23/03/2026

      ‘ഇതൊരു വല്ലാത്ത കടമ്പ തന്നെ‘! ; ഹൊർമൂസ് കടക്കുന്ന കപ്പലുകളിൽ നിന്നും ടോൾ ഈടാക്കാനുള്ള തീരുമാനത്തിൽ ഇറാൻ; ‘ചില കപ്പലുകളിൽ നിന്ന് 2 മില്യൻ ഡോളർ വാങ്ങും‘

      23/03/2026

      പശ്ചിമേഷ്യൻ യുദ്ധം: ‘1970-കളിലെ എണ്ണ പ്രതിസന്ധിയെക്കാൾ മോശമായ ഊർജ്ജ ദൗർലഭ്യത ലോകമെങ്ങും അഭിമുഖീകരിക്കേണ്ടി വരു, ഒരൊറ്റ പരിഹാരമേയുള്ളൂ, ഹോർമൂസ് തുറക്കുക‘ – ഐഇഎ എക്സിക്യൂട്ടീവ് ഡയറക്ടർ

      23/03/2026

      ‘ഞങ്ങളുടെ വൈദ്യുത നിലയങ്ങൾ അമേരിക്ക തകർത്താൽ ഇരുട്ടിലാകാൻ നിങ്ങളും ഒരുങ്ങിയിരുന്നോളൂ‘ ; ഗൾഫ് രാഷ്ട്രങ്ങൾക്കുനേരെ ഇറാൻ സായുധ വിപ്ലവ സേനയുടെ ഭീഷണി

      22/03/2026

      ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായ നികുതി ചട്ടം ;വസ്തു വില്പന, വാഹനം മേടിക്കൽ എന്നിവയ്ക്കടക്കം നിരവധി ഇളവുകൾ

      22/03/2026

      റഷ്യൻ എണ്ണയുമായെത്തിയ ‘അക്വാ ടൈറ്റനും’ അമേരിക്കയിൽ നിന്നും എൽപിജിയുമായെത്തിയ ‘പിക്സിസ് പയനിയറും’ മം​ഗലാപുരത്ത്

      21/03/2026

      ഹാവൂ ആശ്വാസം! ഇന്ന് 2,200 രൂപ കുറഞ്ഞ് 1,07,040 രൂപയായി; ഈ വർഷം ഫെബ്രുവരി 2ന് ശേഷം കുറിക്കുന്ന ഏറ്റവും താഴ്ന്ന വില

      21/03/2026

      ചെറിയ ആശ്വാസം! ഇറാനിയൻ എണ്ണയ്ക്ക് മേലുള്ള ഉപരോധം നീക്കി; കുടുങ്ങിക്കിടന്ന ടാങ്കറുകളിലെ എണ്ണ വിപണിയിലെത്തിക്കാം

      Business

      • വില വര്‍ധനവില്‍ വലഞ്ഞ് ജനങ്ങള്‍; 143 ഉല്‍പന്നങ്ങളുടെ ജിഎസ്ടി നിരക്ക് വര്‍ധിപ്പിക്കുന്നു

        ന്യൂഡല്‍ഹി: രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നതിനിടെ 143 ഉല്‍പന്നങ്ങളുടെ ജിഎസ്ടി വര്‍ധിപ്പിക്കാന്‍ കൗണ്‍സില്‍ ശിപാര്‍ശ നല്‍കി. വരുമാനം ഉയര്‍ത്തുന്നതിനാണ് നികുതി വര്‍ധന. ഇക്കാര്യത്തില്‍ ജിഎസ്ടി കൗണ്‍സില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയെന്നാണ് റിപ്പോര്‍ട്ട്. ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് കൗണ്‍സിലിന്റെ നടപടി. പപ്പടം, ശര്‍ക്കര, പവര്‍ബാങ്ക്, വാച്ചുകള്‍, സ്യൂട്ട്‌കേസ്, ഹാന്‍ഡ്ബാഗ്, പെര്‍ഫ്യും/ഡിയോഡര്‍ഡെന്റ്, കളര്‍ ടിവി, ചോക്ലേറ്റ്, ച്യൂയിഗം, വാള്‍നട്ട്, കടുകുപൊടി, നോണ്‍ ആല്‍ക്കഹോളിക് ബീവറേജ്, സെറാമിക് സിങ്ക്, വാഷ്‌ബേസിന്‍, കണ്ണടയുടെ ഫ്രെയിം, ക്ലോത്തിങ് ആക്‌സസറീസ് എന്നിവയുടെ നികുതിയാണ് ഉയര്‍ത്തുക. 143 ഉല്‍പന്നങ്ങളില്‍ 92 ശതമാനവും 18 ശതമാനത്തില്‍ നിന്നും 28 ശതമാനമാക്കിയാവും നികുതി വര്‍ധിപ്പിക്കുക. പെര്‍ഫ്യും, ലെതര്‍ അപ്പാരല്‍, ആക്‌സസറീസ്, ചോക്ലേറ്റ്, കൊക്കോ പൗഡര്‍, പ്ലാസ്റ്റിക്കിലുള്ള ഫ്‌ലോര്‍ കവറിങ്‌സ്, ലാമ്പ്, സൗണ്ട് റെക്കോര്‍ഡിങ് തുടങ്ങിയ ഉല്‍പന്നങ്ങളുടെ നികുതി 2017 നവംബറിലെ യോഗത്തില്‍ കുറച്ചിരുന്നു. കളര്‍ ടിവി, ഡിജിറ്റല്‍-വിഡിയോ റെക്കോര്‍ഡര്‍, പവര്‍ ബാങ്ക് എന്നിവയുടെ നികുതി 2018 ഡിസംബറിലും കുറച്ചിരുന്നു.

        Read More »
      • ഫ്യൂച്ചര്‍ ഗ്രൂപ്പുമായി നടത്താനിരുന്ന ഇടപാടുകളില്‍ നിന്ന് പിന്മാറി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

        ന്യൂഡല്‍ഹി: ഫ്യൂച്ചര്‍ ഗ്രൂപ്പുമായി നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഇടപാടുകളില്‍ നിന്ന് പിന്മാറി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 24,713 കോടി രൂപയുടെ ഇടപാടിനെതിരായ ഫ്യൂച്ചര്‍ റീട്ടെയ്ലിന്റെ വായ്പാ ദാതാക്കളുടെ ശക്തമായ നിലപാടിനെ തുടര്‍ന്നാണ് ഈ തീരുമാനം. ഫ്യൂച്ചര്‍ റീട്ടെയ്ല്‍ ഉള്‍പ്പെടുന്ന ഫ്യൂച്ചര്‍ ഗ്രൂപ്പ് കമ്പനികളും, പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റ് ലിസ്റ്റ് ചെയ്ത കമ്പനികളും, അവരുടെ ഓഹരി ഉടമകളും, കടക്കാരും ചേര്‍ന്ന് നടന്ന വോട്ടിംഗിലാണ് ഈ അന്തിമ തീരുമാനമെടുത്തത്. 2020ലാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയ്ല്‍, മൊത്തവ്യാപാര, ലോജിസ്റ്റിക്സ്, വെയര്‍ഹൗസിംഗ് വിഭാഗങ്ങള്‍ റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വറിലേക്കും റിലയന്‍സ് റീട്ടെയില്‍ ആന്‍ഡ് ഫാഷന്‍ ലൈഫ്‌സ്റ്റൈലേക്കും ഉള്‍പ്പെടുത്താന്‍ തീരുമാനമായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന് കീഴിലുള്ള എല്ലാ റീട്ടെയില്‍ കമ്പനികളുടെയും ഹോള്‍ഡിംഗ് കമ്പനിയാണ് ആര്‍ആര്‍വിഎല്‍. നേരത്തെ ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയിരുന്ന ആമസോണ്‍ ഈ ഇടപാടിനെ ശക്തമായി എതിര്‍ക്കുകയും സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

        Read More »
      • ചെലവ് വര്‍ധിച്ചു; പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ച് ടാറ്റ മോട്ടോഴ്സ്

        ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതോടെ പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. അടിയന്തരമായി പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ ശരാശരി 1.1 ശതമാനം വര്‍ധനവാണ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ നടപ്പാക്കുന്നത്. ഇന്‍പുട്ട് ചെലവിലെ വര്‍ധനവ് ഭാഗികമായി നികത്താന്‍ തങ്ങളുടെ പാസഞ്ചര്‍ വാഹനങ്ങളിലുടനീളം വില വര്‍ധിപ്പിച്ചതായി ടാറ്റ മോട്ടോഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. ഇന്നു മുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വരും. വേരിയന്റിനെയും മോഡലിനെയും ആശ്രയിച്ചായിരിക്കും വില വര്‍ധനവെന്നും കമ്പനി വ്യക്തമാക്കി. നേരത്തെ, മാര്‍ച്ച് 22 ന്, ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ വാണിജ്യ വാഹന ശ്രേണിയുടെ മോഡലും വേരിയന്റും അനുസരിച്ച് 2-2.5 ശതമാനം വരെ വില വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഏപ്രില്‍ 18 ന് അതിന്റെ എല്ലാ മോഡലുകളുടെയും വില ശരാശരി 1.3 ശതമാനം വര്‍ധിപ്പിച്ചിരുന്നു.

        Read More »
      • യുപിഐ സേവനം ഇനി യുഎഇയിലും; 20 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ക്ക് പ്രയോജനം ലഭിക്കും

        അബുദാബി: ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുള്ള വ്യക്തികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലെ കടകളിലും റീട്ടെയില്‍ സ്റ്റോറുകളിലും വ്യാപാര സ്ഥാപനങ്ങളിലും മൊബൈല്‍ ഫോണുകളിലെ യുപിഐ (യൂണിഫൈയ്ഡ് പേമെന്റ് ഇന്റര്‍ഫെയ്സ്) ഭീം ആപ്പ് ഉപയോഗിച്ച് ഇനി പണമടയ്ക്കാനാവും. പണമിടപാടുകള്‍ നടത്തുന്നതിനായി ഉപയോക്താക്കള്‍ക്ക് ഇന്ത്യയില്‍ യുപിഐ അധിഷ്ഠിത ബാങ്ക് അക്കൗണ്ട്, ഭീം മൊബൈല്‍ ആപ്പ് എന്നിവ ഉണ്ടായിരിക്കണം. ഓരോ വര്‍ഷവും ബിസിനസ്, വിനോദസഞ്ചാരം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി യുഎഇ സന്ദര്‍ശിക്കുന്ന 20 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാര്‍ക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. അതേസമയം യുഎഇയില്‍ എല്ലായിടത്തും യുപിഐ സേവനം ലഭ്യമാകില്ല. നിയോപേ ടെര്‍മിനലുകളുള്ള വ്യാപാരികളും സ്ഥാപനങ്ങളും മാത്രമാണ് പേയ്മെന്റുകള്‍ സ്വീകരിക്കുക. ഇന്ത്യക്കാര്‍ക്ക് ഇടപാടുകള്‍ ലഭ്യമാക്കുന്നതിനായി എന്‍പിസിഐയുടെ അന്താരാഷ്ട്ര വിഭാഗമായ എന്‍ഐപിഎല്‍ നിരവധി രാജ്യാന്തര സാമ്പത്തിക സേവനദാതാക്കളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഭൂട്ടാനിലും നേപ്പാളിലും യുപിഐ സംവിധാനം ഇതിനകം അംഗീകരിച്ചിട്ടുണ്ട്. ഈ വര്‍ഷാവസാനം സിംഗപ്പൂരിലും സംവിധാനം ഉപയോഗിച്ച് പണം ഇടപാടുകള്‍ നടത്താനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

        Read More »
      • ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയിലെന്ന് ഒയോ സ്ഥാപകന്‍ റിതേഷ് അഗര്‍വാള്‍

        മുംബൈ: കൊവിഡില്‍ നിന്നും മുക്തമാകുകയാണ് ടൂറിസം മേഖല. ഇതിന്റെ പ്രതിഫലനങ്ങള്‍ ഹോട്ടല്‍ ബുക്കിംഗുകളില്‍ പ്രകടമായി തുടങ്ങിയതായി ഒയോ റൂംസ് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ റിതേഷ് അഗര്‍വാള്‍ അഭിപ്രായപ്പെട്ടു. കോവിഡിന് മുമ്പ് രാജ്യത്തെ ആഭ്യന്തര സഞ്ചാരികള്‍ 100 കോടിയിലധികമായിരുന്നു. ഇപ്പോള്‍ ഇത് വര്‍ധിച്ച് വരികയാണ്. ചൂരുങ്ങിയ കാലയളവിനുള്ളില്‍ മികച്ച രീതിയിലുള്ള തിരിച്ചുവരവ് സാധ്യമാകുമെന്നാണ് കണക്കാക്കുന്നത്. വരുന്ന ഏതാനും മാസങ്ങള്‍ വളരെ തിരക്കുപിടിച്ചതായിരിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. ഗ്രാമീണ മേഖലയിലെ വിനോദസഞ്ചാര സാധ്യതകളും, ഹോം സ്റ്റേകളും ഏറെക്കാലം നിലനില്‍ക്കുന്നതാണ്. ഇന്ത്യ സംരഭകരുടെ രാജ്യമാണ്. ബിസിനസ് കെട്ടിപ്പടുക്കുന്നതിന് രണ്ട് സാധ്യതകളുണ്ട്. ഒന്നുകില്‍ ചെറുകിട ബിസിനസുകളുമായി പ്രവര്‍ത്തിച്ച് അവരെ വിജയിപ്പിക്കുകയോ അല്ലെങ്കില്‍ അവരുമായി മത്സരിക്കാന്‍ ശ്രമിക്കുകയോ ചെയ്യണം. ചെറുകിട ബിസിനസുകള്‍ നമ്മുടെ രാജ്യത്തിന് ആവശ്യമുള്ളതാണ്. എന്റെ കാഴ്ചപ്പാടില്‍ ഒയോ ഇന്ത്യയിലെ ചെറുകിട ബിസിനസുകളുടെ ശക്തിയുമായി വളരെ ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

        Read More »
      • ഇന്ത്യന്‍ വാഹന നിര്‍മാണ രംഗത്ത് നാഴികക്കല്ല് പിന്നിട്ട് ടാറ്റ മോട്ടോഴ്സ്; ടിയാഗോ ഉല്‍പ്പാദനം 4 ലക്ഷം കടന്നു

        ഇന്ത്യന്‍ വാഹന നിര്‍മാണ രംഗത്ത് നാഴികക്കല്ല് പിന്നിട്ട് ടാറ്റ മോട്ടോഴ്സ്. ടിയാഗോയുടെ ഉല്‍പ്പാദനം നാല് ലക്ഷം കടന്നു. ഗുജറാത്തിലെ സാനന്ദ്ശാലയില്‍ നിന്നാണ് 400,000-ാമത്തെ ടിയാഗോ യൂണിറ്റ് പുറത്തിറക്കിയത്. വാഹനം വിപണിയില്‍ അവതരിപ്പിച്ച് ആറുവര്‍ഷം കൊണ്ടാണ് ഈ നേട്ടം ടാറ്റ മോട്ടോഴ്സ് നേടിയത്. ഇന്‍ഡികയുടെ പിന്‍ഗാമിയായി 2016 ലാണ് ടിയാഗോ ലോഞ്ച് ചെയ്തത്. അതിനുശേഷം, ടിയാഗോയ്ക്ക് 2020-ല്‍ ഒരു ഫെയ്സ്ലിഫ്റ്റ് അവതരിപ്പിച്ചു. ഫേസ്ലിഫ്റ്റ് ചെയ്ത പതിപ്പിനെ അടിസ്ഥാനമാക്കി അപ്‌ഡേറ്റ് ചെയ്ത ടിയാഗോ എന്‍ആര്‍ജി 2021 ലാണ് ലോഞ്ച് ചെയ്തത്. മൂന്ന് മാസം മുമ്പ് ടാറ്റ മോട്ടോഴ്‌സ് ടിയാഗോ ഐസിഎന്‍ജിയും പുറത്തിറക്കിയിരുന്നു. 2022 മാര്‍ച്ചില്‍, ടാറ്റ മോട്ടോഴ്‌സ് അതിന്റെ സാനന്ദ് പ്ലാന്റ് വഴി പ്രതിവര്‍ഷം അഞ്ച് ലക്ഷം കാറുകള്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവില്‍ വാഹന നിര്‍മാതാക്കള്‍ക്ക് അതിന്റെ ഒന്നിലധികം പ്ലാന്റുകളിലായി 4,80,000 യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ കര്‍വ് മിഡ്‌സൈസ് ഇലക്ട്രിക് എസ്യുവി കണ്‍സെപ്റ്റ് അനാച്ഛാദനം ചെയ്തിരുന്നു. ഉടന്‍ തന്നെ നെക്സോണ്‍…

        Read More »
      • ഓഷ്യന്‍ സ്പാര്‍ക്കിള്‍ ലിമിറ്റഡിനെ ഏറ്റെടുക്കാന്‍ അദാനി പോര്‍ട്സ്; ഇടപാട് 1,530 കോടി രൂപയുടേത്

        പ്രമുഖ തേര്‍ഡ്-പാര്‍ട്ടി മറൈന്‍ സേവനദാതാക്കളായ ഓഷ്യന്‍ സ്പാര്‍ക്കിള്‍ ലിമിറ്റഡിനെ ഏറ്റെടുക്കാന്‍ അദാനി ഹാര്‍ബര്‍ സര്‍വീസസ് കരാറില്‍ ഏര്‍പ്പെട്ടതായി അദാനി പോര്‍ട്സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ തേര്‍ഡ് പാര്‍ട്ടി മറൈന്‍ സര്‍വീസ് പ്രൊവൈഡറായ ഓഷ്യന്‍ സ്പാര്‍ക്കിള്‍ ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കുന്നതിന് അദാനി ഹാര്‍ബര്‍ സര്‍വീസസ് ലിമിറ്റഡ് 1,530 കോടി രൂപയുടെ കരാറിലാണ് ഏര്‍പ്പെട്ടത്. ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള കമ്പനി ഓഷ്യന്‍ സ്പാര്‍ക്കിള്‍ ലിമിറ്റഡിന്റെ 75.69 ശതമാനം ഓഹരികള്‍ നേരിട്ട് ഏറ്റെടുക്കുന്നതിന് 1,135.30 കോടി രൂപയും 24.31 ശതമാനം ഓഹരികള്‍ പരോക്ഷമായി ഏറ്റെടുക്കുന്നതിന് 394.87 കോടി രൂപയും നല്‍കുമെന്ന് കമ്പനി വെള്ളിയാഴ്ച സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയിച്ചു. ഏറ്റെടുക്കല്‍ നടപടി ഒരു മാസത്തിനകം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒഎസ്എല്‍, അദാനി ഹാര്‍ബര്‍ സര്‍വീസസ് ലിമിറ്റഡ് എന്നിവ സംയോജിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ മെച്ചപ്പെട്ട മാര്‍ജിനുകളോടെ ഏകീകൃത ബിസിനസ് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകുമെന്നും അതുവഴി അദാനി പോര്‍ട്ടലിന്റെ മൂല്യം…

        Read More »
      • ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് മുകളിലുള്ള ബാങ്ക് കൊള്ള അവസാനിക്കുന്നു; പുതിയ നിര്‍ദേശങ്ങളുമായി ആര്‍ബിഐ

        ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വിതരണവും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് പുതിയ നിര്‍ദേശങ്ങള്‍ കൊണ്ടുവന്ന് റിസര്‍വ് ബാങ്ക്. ക്രെഡിറ്റ് കാര്‍ഡുകള്‍ക്കു മുകളില്‍ ബാങ്കുകള്‍ നടത്തുന്ന കൊള്ള തടയാന്‍ ആര്‍ബിഐയുടെ ഈ പുതിയ നിര്‍ദേശങ്ങള്‍ക്ക് കഴിയും. ഉപയോക്താവിന് ആവശ്യമില്ലാതെ ക്രെഡിറ്റ് കാര്‍ഡുകള്‍ അടിച്ചേല്‍പിക്കാനോ ചാര്‍ജുകള്‍ ഈടാക്കാനോ ബാങ്കുകള്‍ക്ക് സാധിക്കില്ല. കുടിശിക അടച്ചു തീര്‍ത്തിട്ടും കാര്‍ഡ് ക്ലോസ് ചെയ്യാതെ ചാര്‍ജ് ഈടാക്കുന്ന രീതിയും ഇനി ഉണ്ടാവില്ല. ക്രെഡിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ രാജ്യത്തെ എല്ലാ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കും സംസ്ഥാന സഹകരണ ബാങ്കുകള്‍ക്കും ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകള്‍ക്കും എല്ലാ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ക്കും ബാധകമാകും. നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് കാലതാമസം ഉണ്ടായാല്‍ ബാങ്ക് കാര്‍ഡ് ഉടമയ്ക്ക് പിഴ നല്‍കേണ്ടതായും വരും. ആര്‍ബിഐയുടെ പുതിയ നിര്‍ദേശങ്ങള്‍ ഇങ്ങനെ: 1) കാര്‍ഡ് ഉടമ എല്ലാ കുടിശ്ശികയും അടച്ചശേഷം ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യുന്നതിനായി അഭ്യര്‍ത്ഥിച്ചു കഴിഞ്ഞാല്‍ ഏഴ് പ്രവൃത്തി ദിവസത്തിനുള്ളില്‍ ഈ…

        Read More »
      • 2050ഓടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 30 ട്രില്യണ്‍ ഡോളറായി ഉയരുമെന്ന് അദാനി

        2050ഓടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 28-30 ട്രില്യണ്‍ ഡോളറായി ഉയരുമെന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി. മുംബൈയില്‍ ഒരു പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമായും ഇന്ത്യയിലെ മധ്യവര്‍ഗത്തിന്റെ വളര്‍ച്ചയും ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ ഉയരുന്നതും മികച്ച സുസ്ഥിര കേന്ദ്രീകൃത സമ്പദ്വ്യവസ്ഥയുമാണ് ഇതിന് പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. 10 വര്‍ഷത്തിനുള്ളില്‍ ഊര്‍ജ ഉല്‍പ്പാദനം, കോംപണന്റ് നിര്‍മാണം തുടങ്ങിയവയില്‍ 20 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്ന അദാനി, പുനരുപയോഗ ഊര്‍ജരംഗത്തെ ആവശ്യകത ഇന്ത്യയെ മാറ്റുമെന്നാണ് വിശ്വസിക്കുന്നത്. ഇന്ന് ആഗോളതലത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഊര്‍ജ സ്രോതസ്സാണ് സൗരോര്‍ജ്ജം. കഴിഞ്ഞ ദശകത്തില്‍ സോളാര്‍ പാനലുകളുടെ വില 90 ശതമാനം കുറഞ്ഞു. അടുത്ത ദശകത്തില്‍ അതേ അളവിലുള്ള വിലയിടിവ് കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദാനി ഗ്രൂപ്പ് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ അതിന്റെ പുനരുപയോഗ വൈദ്യുതി ഉല്‍പ്പാദന ശേഷി മൂന്നിരട്ടിയാക്കി മൊത്തം പോര്‍ട്ട്‌ഫോളിയോയുടെ 21 ശതമാനത്തില്‍ നിന്ന് 63 ശതമാനമായി ഉയര്‍ത്താന്‍ പദ്ധതിയിടുന്നുണ്ട്. 2030-ഓടെ, എല്ലാ…

        Read More »
      • എല്‍ഐസി ഐപിഒ: സമാഹരണ ലക്ഷ്യം 63000 കോടി രൂപയില്‍ നിന്ന് 21,000 കോടിയായി വെട്ടിക്കുറച്ചേക്കും

        എല്‍ഐസി ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന തുക കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചേക്കും. 63000 കോടി സമാഹരിക്കാന്‍ ലക്ഷ്യമിട്ട സ്ഥാനത്ത്, ഐപിഒയുടെ വലുപ്പം 21,000 കോടിയായി കുറയ്ക്കുമെന്നാണ് വിവരം. ഗ്രീന്‍ഷൂ ഓപ്ഷനിലൂടെ 9,000 കോടി രൂപ കൂടി ഐപിഒയിലൂടെ സമാഹരിച്ചേക്കും. അങ്ങനെയെങ്കില്‍ ഐപിഒയിലൂടെ ലക്ഷ്യമിടുന്ന ആകെ തുക 30,000 കോടി രൂപയായി ഉയരും. നേരത്തെ നിശ്ചയിച്ചതിലും കൂടുതല്‍ ഓഹരികള്‍ ഐപിഒയിലൂടെ വില്‍ക്കാന്‍ അനുവദിക്കുന്നതാണ് ഗ്രീന്‍ഷൂ ഓപ്ഷന്‍. ഐപിഒയിലൂടെ എല്‍ഐസിയുടെ 5 ശതമാനം ഓഹരികള്‍ വില്‍ക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഗ്രീന്‍ഷൂ ഓപ്ഷന്‍ കൂടി പരിഗണിക്കുമ്പോള്‍ വില്‍ക്കുന്ന ഓഹരികളുടെ എണ്ണം വര്‍ധിക്കാം. വിപണി സാഹചര്യവും ഡിമാന്‍ഡും അനുസരിച്ച് കൂടുതല്‍ ഓഹരികള്‍ വില്‍ക്കാന്‍ ഗ്രീന്‍ഷൂ ഓപ്ഷന്‍ സഹായിക്കും. എല്‍ഐസിയുടെ (ഘകഇ) വിപണി മൂല്യം 12 ലക്ഷം കോടിയില്‍ നിന്ന് 6 ലക്ഷം കോടിയായി കുറച്ചാവും ഐപിഒയുടെ പ്രൈസ് ബാന്‍ഡ് തീരുമാനിക്കുക. അമിതവിലയില്‍ വന്ന പല കമ്പനികളുടെയും ദുരനുഭവം ഉണ്ടാകാതിരിക്കാനാണു വില താഴ്ത്തി നിശ്ചയിക്കുന്നത് എന്നാണു വ്യാഖ്യാനം. ഇന്‍ഷ്വറന്‍സ് ഭീമന്റെ…

        Read More »
      Back to top button
      error: