24/03/2026

      യുഎസ്-ഇറാൻ ചർച്ചകൾക്ക് ഇസ്‍ലാമാബാദ് വേദിയൊരുക്കും; നിരന്ത നയതന്ത്ര ഇടപെടലുകളുമായ് പാകിസ്താൻ, തുർക്കി, ഈജിപ്ത്

      24/03/2026

      മതിയായി,യുദ്ധം അവസാനിപ്പിക്കാൻ ധാരണ? ചർച്ചകളെ സംബന്ധിച്ച് യുഎസിൽനിന്ന് ചില സന്ദേശങ്ങൾ ലഭിച്ചതായും അവ അവലോകനം ചെയ്തുവരികയാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം

      23/03/2026

      ‘പശ്ചിമേഷ്യൻ സംഘർഷം ആശങ്ക വർദ്ധിപ്പിക്കുന്നു; ഇന്ത്യയ്ക്കും അപ്രതീക്ഷിത വെല്ലുവിളികൾ ഉയരുന്നു; നേരത്തെ 27 രാജ്യങ്ങളിൽ നിന്നാണ് ഊർജ ഇറക്കുമതി ചെയ്തിരുന്നതെങ്കിൽ ഇപ്പോളത് 41 രാജ്യങ്ങളിൽ നിന്നാക്കിയാണ് ഉയർത്തിയിരിക്കുന്നത്‘ പ്രധാനമന്ത്രി നരേന്ദ്ര മോദി

      23/03/2026

      ‘ഇതൊരു വല്ലാത്ത കടമ്പ തന്നെ‘! ; ഹൊർമൂസ് കടക്കുന്ന കപ്പലുകളിൽ നിന്നും ടോൾ ഈടാക്കാനുള്ള തീരുമാനത്തിൽ ഇറാൻ; ‘ചില കപ്പലുകളിൽ നിന്ന് 2 മില്യൻ ഡോളർ വാങ്ങും‘

      23/03/2026

      പശ്ചിമേഷ്യൻ യുദ്ധം: ‘1970-കളിലെ എണ്ണ പ്രതിസന്ധിയെക്കാൾ മോശമായ ഊർജ്ജ ദൗർലഭ്യത ലോകമെങ്ങും അഭിമുഖീകരിക്കേണ്ടി വരു, ഒരൊറ്റ പരിഹാരമേയുള്ളൂ, ഹോർമൂസ് തുറക്കുക‘ – ഐഇഎ എക്സിക്യൂട്ടീവ് ഡയറക്ടർ

      23/03/2026

      ‘ഞങ്ങളുടെ വൈദ്യുത നിലയങ്ങൾ അമേരിക്ക തകർത്താൽ ഇരുട്ടിലാകാൻ നിങ്ങളും ഒരുങ്ങിയിരുന്നോളൂ‘ ; ഗൾഫ് രാഷ്ട്രങ്ങൾക്കുനേരെ ഇറാൻ സായുധ വിപ്ലവ സേനയുടെ ഭീഷണി

      22/03/2026

      ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായ നികുതി ചട്ടം ;വസ്തു വില്പന, വാഹനം മേടിക്കൽ എന്നിവയ്ക്കടക്കം നിരവധി ഇളവുകൾ

      22/03/2026

      റഷ്യൻ എണ്ണയുമായെത്തിയ ‘അക്വാ ടൈറ്റനും’ അമേരിക്കയിൽ നിന്നും എൽപിജിയുമായെത്തിയ ‘പിക്സിസ് പയനിയറും’ മം​ഗലാപുരത്ത്

      21/03/2026

      ഹാവൂ ആശ്വാസം! ഇന്ന് 2,200 രൂപ കുറഞ്ഞ് 1,07,040 രൂപയായി; ഈ വർഷം ഫെബ്രുവരി 2ന് ശേഷം കുറിക്കുന്ന ഏറ്റവും താഴ്ന്ന വില

      21/03/2026

      ചെറിയ ആശ്വാസം! ഇറാനിയൻ എണ്ണയ്ക്ക് മേലുള്ള ഉപരോധം നീക്കി; കുടുങ്ങിക്കിടന്ന ടാങ്കറുകളിലെ എണ്ണ വിപണിയിലെത്തിക്കാം

      Business

      • ഐപിഒയ്ക്ക് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 418 കോടി രൂപ നേടി കാമ്പസ് ആക്ടീവ് വെയര്‍

        ന്യൂഡല്‍ഹി: പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 418 കോടി രൂപ നേടി കാമ്പസ് ആക്ടീവ് വെയര്‍. സ്പോര്‍ട്സ് ഫൂട് വെയര്‍ കമ്പനിയാണ് കാമ്പസ് ആക്ടീവ് വെയര്‍. ഓഹരി ഒന്നിന് 292 രൂപ വീതം മൊത്തം 14,325,000 ഓഹരികള്‍ ആങ്കര്‍ നിക്ഷേപകര്‍ക്ക്  നല്‍കി. ഇതിലൂടെ 418.29 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞു. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ഫിഡിലിറ്റി ഫണ്ടുകള്‍, നോമുറ, സൊസൈറ്റി ജനറല്‍, ബിഎന്‍പി പാരിബാസ് ആര്‍ബിട്രേജ്, ഗോള്‍ഡ്മാന്‍ സാച്ച്‌സ് (സിംഗപ്പൂര്‍) പിടിഇ എന്നിവര്‍ കമ്പനിയുടെ ആങ്കര്‍ നിക്ഷേപകരില്‍ ഉള്‍പ്പെടുന്നു. കൂടാതെ, എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് (എംഎഫ്), ആദിത്യ ബിര്‍ള സണ്‍ ലൈഫ് എംഎഫ്, മോത്തിലാല്‍ ഓസ്വാള്‍ എംഎഫ്, ഡിഎസ്പി എംഎഫ്, നിപ്പണ്‍ ഇന്ത്യ എംഎഫ്, ഇന്‍വെസ്‌കോ എംഎഫ് എന്നിവയും ആങ്കര്‍ റൗണ്ടില്‍ പങ്കെടുത്തു. പ്രമോട്ടര്‍മാരുടേയും നിലവിലുള്ള ഓഹരി ഉടമകളുടേയും പക്കലുള്ള 4,79,50,000…

        Read More »
      • എല്‍ഐസി ഐപിഒ തീയതി പ്രഖ്യാപിച്ചു; മേയ് 4 മുതല്‍ 9 വരെ

        ന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ (എല്‍ഐസി) പ്രഥമ ഓഹരി വില്‍പന (ഐപിഒ) മേയ് നാലു മുതല്‍ ഒമ്പതു വരെ നടക്കും. 21,000 കോടി സമാഹരിക്കാന്‍ ലക്ഷ്യമിട്ട് മൂന്നര ശതമാനം ഓഹരികളാണ് വിറ്റഴിക്കുന്നത്. ഐപിഒ കഴിയുന്നതോടെ എല്‍ഐസി ആറുലക്ഷം കോടി മൂല്യമുള്ള സ്ഥാപനമായി മാറും. നേരത്തെ അഞ്ച് ശതമാനം (31.6 കോടി) ഓഹരി വിറ്റഴിക്കാനായിരുന്നു തീരുമാനം. എന്നാല്‍, റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് വിപണിയിലുണ്ടായ മാന്ദ്യം കണക്കിലെടുത്താണ് ഐപിഒ വിഹിതം മൂന്നര ശതമാനമാക്കി കുറച്ചത്. പൊതുമേഖല ഓഹരി വില്‍പനയിലൂടെ നടപ്പു സാമ്പത്തിക വര്‍ഷം 65,000 കോടി സമാഹരിക്കാന്‍ ബജറ്റില്‍ ലക്ഷ്യമിടുന്നുണ്ട്. അതില്‍ വലിയ ഭാഗം എല്‍ഐസി ഐപിഒയില്‍ നിന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 13,531 കോടിയാണ് വിവിധ ഓഹരി വില്‍പനയിലൂടെ കേന്ദ്രം സമാഹരിച്ചത്.

        Read More »
      • ലോക ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ വാറന്‍ ബഫറ്റിനെ പിന്തള്ളി ഗൗതം അദാനി അഞ്ചാം സ്ഥാനത്ത്

        ന്യൂയോര്‍ക്ക്: ലോകത്തെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ വാറന്‍ ബഫറ്റിനെ പിന്തള്ളി അഞ്ചാം സ്ഥാനത്തേക്കുയര്‍ന്ന് ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ ഗൗതം അദാനി. 59കാരനായ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ ആസ്തി 123.7 ബില്യണ്‍ യുസ് ഡോളറായി ഉയര്‍ന്നപ്പോള്‍ വാറന്‍ ബഫറ്റിന്റെ ആസ്തി 121.7 ബില്യണ്‍ യുസ് ഡോളറാണ്. ഫോബ്‌സ് മാസികയുടെ കണക്കുകള്‍ പ്രകാരം നിലവില്‍ ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തി ഗൗതം അദാനിയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയെക്കാള്‍ 19 ബില്യണ്‍ ഡോളര്‍ അധിക സമ്പത്തുണ്ട് അദാനിക്ക്. സ്‌പേസ് എക്‌സ്-ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് (269.8 ബില്യണ്‍ ഡോളര്‍), ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് (170.2 ബില്യണ്‍ ഡോളര്‍), ഫ്രഞ്ച് കോടീശ്വരന്‍ ബെര്‍ണാഡ് അര്‍നോള്‍ട്ട് (167.9 ബില്യണ്‍ ഡോളര്‍), മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് (130.2 ബില്യണ്‍ ഡോളര്‍) എന്നിവരാണ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാര്‍. 104.2 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി മുകേഷ് അംബാനി പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.

        Read More »
      • സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

        തുടര്‍ച്ചയായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. പവന് 432 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 54 രൂപ കുറഞ്ഞ് പവന് 38,760 രൂപയില്‍ എത്തി. കഴിഞ്ഞ ബുധനാഴ്ചത്തെ വലിയ ഇടിവിന് ശേഷം വ്യാഴാഴ്ച പവന് 120 രൂപ ഉയര്‍ന്ന് 39,440 രൂപയിലെത്തിയിരുന്നു. 4,5,6 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ 38,240 രൂപയായിരുന്നു പവന് വില. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി 103.5 ഡോളറാണ് ബാരലിന് വില. ഇന്ന് ഡോളര്‍ വില 76.59 രൂപയാണ്.

        Read More »
      • ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ടിസിഎസ് എസ്ബിഐ കാര്‍ഡുമായി കരാര്‍ ഒപ്പിട്ടു

        മുംബൈ: ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ടിസിഎസ് എസ്ബിഐ കാര്‍ഡുമായി കരാര്‍ ഒപ്പിട്ടു. ഉപഭോക്താക്കളുടെ ഓണ്‍ലൈന്‍ ഓണ്‍ബോര്‍ഡിംഗ് പ്രക്രിയകള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ സഹായിക്കുകയും ഇ-കാര്‍ഡ് ഇഷ്യു വിപുലീകരിക്കാന്‍ കൂടുതല്‍ പ്രാപ്തരാക്കുകയും ചെയ്യുന്നതാണ് ഈ കരാറെന്ന് ടിസിഎസ് പറഞ്ഞു. എന്നാല്‍, ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. ടിസിഎസ് ഒരു ദശാബ്ദമായി പ്യുവര്‍ പ്ലേ ക്രെഡിറ്റ് കാര്‍ഡ്  സേവനം നല്‍കുന്നു. പുതിയ കരാര്‍ ഇടപാടുകളുടെ വിപുലീകരണമാണെന്ന കമ്പനി പറഞ്ഞു. എസ്ബിഐ കാര്‍ഡിനായി ഉപഭോക്താക്കളുടെ ഓണ്‍ലൈന്‍ ഓണ്‍ബോര്‍ഡിംഗ് പ്രക്രിയകള്‍ ഡിജിറ്റലൈസ് ചെയ്യാനും അതിലേക്ക് പരിവര്‍ത്തനം ചെയ്യാനും ഈ കരാര്‍ സഹായിക്കും. ഇ-കാര്‍ഡ് ഇഷ്യു വിപുലീകരിക്കാന്‍ ക്ലയന്റിനെ കൂടുതല്‍ പ്രാപ്തമാക്കുമെന്നും കമ്പനി പറയുന്നു. എസ്ബിഐ കാര്‍ഡിന്റെ ഡിജിറ്റല്‍ യാത്രയില്‍ ടിസിഎസ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പ്രത്യേകിച്ചും കോവിഡ് കാലത്ത് ഞങ്ങളുടെ പ്രധാന കാര്‍ഡുകളുടെ സോഴ്‌സിംഗ് പ്ലാറ്റ്‌ഫോം ഡിജിറ്റൈസ് ചെയ്യുന്നതില്‍,  വീഡിയോ കെവൈസി, ഇ സിഗ്നേച്ചര്‍ ഫീച്ചറുകള്‍ നടപ്പിലാക്കുന്നതിലും ടിസിഎസിന് പ്രധാന പങ്കുണ്ടായിരുന്നുവെന്ന്  എസ്ബിഐ കാര്‍ഡ മാനേജിംഗ് ഡയറക്ടറും ചീഫ്…

        Read More »
      • ഭക്ഷ്യോല്‍പ്പാദനത്തിന് ചെലവേറുന്നു; പ്രകൃതിയോട് ഇണങ്ങിയ കൃഷി രീതിയിലേക്ക് മടങ്ങിപ്പോകണമെന്ന് നീതി ആയോഗ് സിഇഒ

        ന്യൂഡല്‍ഹി: ഭക്ഷ്യോല്‍പ്പാദനത്തിന് ചെലവ് വര്‍ധിച്ച പശ്ചാത്തലത്തില്‍ പ്രകൃതിയോട് ഇണങ്ങിയ കൃഷി രീതിയിലേക്ക് മടങ്ങിപ്പോകണമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. പ്രകൃതി കൃഷി കാലത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. പ്രകൃതി കൃഷിയില്‍ നിന്ന് കര്‍ഷകര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നവിധം ശാസ്ത്രീയ വഴികള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ഇതിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നീതി ആയോഗ് സംഘടിപ്പിച്ച നൂതന കൃഷിരീതിയുമായി ബന്ധപ്പെട്ട ശില്‍പ്പശാലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിതാഭ് കാന്ത്. പച്ചക്കറികളുടെയും ഭക്ഷ്യധാന്യങ്ങളുടെയും ഉല്‍പ്പാദനത്തിന് ചെലവ് വര്‍ധിച്ചിരിക്കുകയാണ്. രാസവളങ്ങള്‍ ഉപയോഗിക്കുന്നത് കൊണ്ടാണ് ചെലവ് ഉയരുന്നത്. അതിനാല്‍ പ്രകൃതിയോട് ഇണങ്ങിയ കൃഷിരീതിയിലേക്ക് മടങ്ങേണ്ടതുണ്ട്. കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ പ്രകൃതി കൃഷി ചെയ്യുന്നതിന് ശാസ്ത്രീയ വഴികള്‍ കണ്ടെത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വിതരണ രംഗത്തെ പാളിച്ചകള്‍, വിപണി രംഗത്തെ പോരായ്മകള്‍ എന്നിവ കാരണം രാജ്യത്തെ കാര്‍ഷികരംഗത്ത് ഉല്‍പ്പാദനം കുറവാണ്. പ്രകൃതി കൃഷി രാസവള മുക്തമാണ്. വിവിധ കൃഷിരീതികളെ സമന്വയിപ്പിച്ച് കൊണ്ടുള്ളതാണ് ഈ രീതി. വിള ഉല്‍പ്പാദനം, മരങ്ങള്‍,…

        Read More »
      • പലിശ നിരക്ക് ഉയര്‍ത്തുന്നതിനെ കുറിച്ച് ഇന്ത്യ ചിന്തിക്കണമെന്ന് രഘുറാം രാജന്‍

        ആഗോള സമ്പദ് വ്യവസ്ഥകളുടെ ചുവടു പിടിച്ച് ഇന്ത്യയും പലിശ നിരക്ക് ഉയര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് മുന്‍ ആര്‍ബിഐ തലവന്‍ രഘുറാം രാജന്‍. പണപ്പെരുപ്പത്തിനെതിരെയുള്ള യുദ്ധം ഇനിയും അവസാനിച്ചിട്ടില്ല. പണപ്പെരുപ്പം ഇന്ത്യയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങള്‍ ചെയ്യുന്നതു പോലെ പലിശ നിരക്ക് വര്‍ധിപ്പിക്കണമെന്ന് രാജന്‍ അഭിപ്രായപ്പെട്ടു. ഉയരുന്ന പണപ്പെരുപ്പ നിരക്കിനുള്ള നടപടി എന്ന നിലയില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വും പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി നിരക്ക് ഉയര്‍ത്തിയിട്ടില്ല. നിലവില്‍ രാജ്യത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്ക് ഉയരുകയാണ്. 6.9 ശതമാനമാണ് ഇപ്പോള്‍ നിരക്ക്. മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 14.5 ലേക്കും ഉയര്‍ന്നിട്ടുണ്ട്. ചില രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ പ്രമുഖരും കരുതുന്നതുപോലെ പോളിസി നിരക്ക് ഉയര്‍ത്തുന്നത് വിദേശ നിക്ഷേപകര്‍ക്ക് അവസരമൊരുക്കുന്ന ദേശ വിരുദ്ധ പ്രവര്‍ത്തനമല്ല. മറിച്ച് അത് സാമ്പത്തിക സ്ഥിരതയ്ക്കുള്ള നിക്ഷേപമാണ്. അതിന്റെ ഗുണഭോക്താക്കള്‍ ഇന്ത്യന്‍ പൗരന്‍മാരാണ്-രാജന്‍ വ്യക്തമാക്കി. കോവിഡിന്…

        Read More »
      • ഓഹരിയുടമകളുടെ സമ്മർദ്ദം: മസ്കിന്റെ ഓഫർ ചർച്ചയ്ക്കെടുത്ത് ട്വിറ്റർ

        സാൻഫ്രാൻസിസ്കോ: ഓഹരിയുടമകളുടെ സമ്മർദ്ദം മൂലം ഇലോൺ മസ്ക് മുന്നോട്ടുവച്ച 43 ബില്യൺ യുഎസ് ഡോളറിന്റെ ഏറ്റെടുക്കൽ ഇടപാട് ചർച്ച ചെയ്ത് ട്വിറ്റർ. ഞായറാഴ്ചയാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ട്വിറ്ററിന് വിലയിട്ടതിന്റെ വിശദാംശങ്ങൾ മസ്ക് ഓഹരിയുടമകളെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കമ്പനി ചർച്ചചെയ്യാൻ തീരുമാനിച്ചത്. ചർച്ച ചെയ്യുന്നു എന്നതുകൊണ്ട് ഒരു ഓഹരിക്ക് 54.20 യുഎസ് ഡോളർ വിലയുള്ള മസ്കിന്റെ വാഗ്ദാനം സ്വീകരിക്കുന്നുവെന്നല്ല അർഥമെന്ന് കമ്പനി അധികൃതർ അറിയിച്ചു. തന്റെ നീക്കത്തിന് പിന്തുണ തേടി കഴിഞ്ഞ കുറച്ചുദിവസങ്ങളായി മസ്ക് ട്വിറ്ററിന്റെ ഓഹരിയുടമകളുമായി ചർച്ച നടത്തുകയായിരുന്നു. വാഗ്ദാനം എന്താണെന്നത് വ്യക്തമായി മസ്ക് ഓഹരിയുടമകളെ അറിയിച്ചുവെന്നാണ് വിവരം. ഈ ഇടപാട് നഷ്ടപ്പെടുന്നതിലൂടെ വലിയൊരു അവസരം ഇല്ലാതാക്കരുതെന്നും മസ്ക് നിലപാടെടുത്തു. മസ്കിന്റെ കയ്യിൽ അകപ്പെടാതിരിക്കാനായി ഷെയർഹോൾഡർ റൈറ്റ്സ് പ്ലാൻ അഥവാ ‘പോയിസൺ പിൽ’ (വിഷഗുളിക) എന്ന കോർപറേറ്റ് തന്ത്രം ട്വിറ്റർ നടപ്പാക്കിയിരുന്നു. നിലവിൽ കമ്പനിയിൽ 9.1 ശതമാനം ഓഹരിയുള്ള ഇലോൺ മസ്ക്കിന്റെ ഓഹരിവിഹിതം ക്രമേണ കുറയ്ക്കുകയും ഏറ്റെടുക്കൽ ചെലവേറിയതാക്കുകയുമാണ് ലക്ഷ്യം.

        Read More »
      • ഐസിഐസിഐ ബാങ്കിന്റെ നാലാംപാദ അറ്റാദായം 58 ശതമാനം ഉയര്‍ന്ന് 7,719 കോടി രൂപയായി

        മുംബൈ: ഐസിഐസിഐ ബാങ്കിന്റെ നാലാംപാദ അറ്റാദായം 58 ശതമാനം ഉയര്‍ന്ന് 7,719 കോടി രൂപയായി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 44 ശതമാനം ഉയര്‍ന്ന് 23,339 കോടി രൂപയായി. ബാങ്കിന്റെ മൊത്ത വരുമാനം നാലാം പാദത്തില്‍ 23,953 കോടി രൂപയില്‍ നിന്ന് 27,412 കോടി രൂപയായി ഉയര്‍ന്നതായും ബാങ്ക് വ്യക്തമാക്കി. മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 2022 മാര്‍ച്ച് 31 വരെ, മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 4.96 ശതമാനത്തില്‍ നിന്ന്, 3.60 ശതമാനമായി മെച്ചപ്പെട്ടു. പതിനേഴ് ശതമാനത്തിലേറെയുള്ള വായ്പാ വളര്‍ച്ചയുടെയും, അറ്റ പലിശ മാര്‍ജിന്‍ നാല് ശതമാനമായി വര്‍ധിച്ചതിന്റെയും പശ്ചാത്തലത്തില്‍ ഈ പാദത്തില്‍ ബാങ്കിന്റെ പ്രധാന അറ്റ പലിശ വരുമാനം 21 ശതമാനം വര്‍ധിച്ച് 12,605 കോടി രൂപയായി. ട്രഷറി വരുമാനം ഒഴികെയുള്ള പലിശേതര വരുമാനം 11 ശതമാനം വര്‍ധിച്ച് 4,608 കോടി രൂപയായി. ട്രഷറി ഓപ്പറേഷന്‍സ് 129 കോടി രൂപയുടെ നേട്ടം രേഖപ്പെടുത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 25 കോടി…

        Read More »
      • യുഎസ് ഫെഡ് പലിശ നിരക്ക് ഉയര്‍ത്തുമെന്ന് ആശങ്ക; ഇന്ത്യന്‍ വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ ഏപ്രിലില്‍ പിന്‍വലിച്ചത് 12,300 കോടി രൂപ

        ന്യൂഡല്‍ഹി: ഏപ്രിലില്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും പിന്‍വലിച്ചത് 12,300 കോടി രൂപ. യുഎസ് ഫെഡ് പലിശ നിരക്ക് ഉയര്‍ത്തുമെന്ന ഭയം നിക്ഷേപകരുടെ താല്‍പ്പര്യത്തിന് പ്രഹരമേല്‍പ്പിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണിത്. യുഎസ് ഫെഡ് നിരക്ക് വര്‍ദ്ധന, റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങള്‍, അസ്ഥിരമായ ക്രൂഡ് വില, ഉയരുന്ന പണപ്പെരുപ്പം, നാലാം പാദത്തിലെ മോശം ഫലങ്ങള്‍ എന്നിവ മൂലം ഇന്ത്യയിലെ ഓഹരികളിലുള്ള വിദേശ നിക്ഷേപം സമ്മര്‍ദ്ദത്തിലാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഫോറിന്‍ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ മാര്‍ച്ച് വരെയുള്ള ആറ് മാസങ്ങളില്‍ 1.48 ലക്ഷം കോടി രൂപയുടെ അറ്റ വില്‍പ്പനക്കാരായി തുടരുകയായിരുന്നു. ഇതിനുള്ള പ്രധാന കാരണം യുഎസ് ഫെഡ് പലിശ നിരക്ക് ഉയര്‍ത്തുമെന്നുള്ള ഭയവും, റഷ്യ-യുക്രെയ്ന്‍ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധികളുമാണ്. ആറ് മാസത്തെ വില്‍പ്പനയ്ക്കുശേഷം എഫ്പിഐകള്‍ ഏപ്രില്‍ ആദ്യ ആഴ്ച്ചയില്‍ 7,707 കോടി രൂപ ഓഹരികളില്‍ നിക്ഷേപിച്ചു. എന്നാല്‍, ഏപ്രില്‍ 11 മുതല്‍ 13 വരെയുള്ള അവധി ദിവസങ്ങളില്‍ വീണ്ടും എഫ്പിഐകള്‍ അറ്റ…

        Read More »
      Back to top button
      error: