Breaking NewsKeralaLead NewsLocalNEWSNewsthen Specialpolitics
എം.കെ.വര്‍ഗീസിന്റെ കളികള്‍ തൃശൂര്‍ക്കാര്‍ കാണാനിരിക്കുന്നതേയുള്ളു; ഇനിയും ഒരുപാട് അങ്കം വെട്ടലുകള്‍ക്ക് ബാല്യമുണ്ടെന്ന് സൂചന നല്‍കി തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്; ഇനി കൗണ്‍സിലര്‍ ആയിട്ടല്ലഎം.കെ.വര്‍ഗീസ് എംഎല്‍എ ആയിട്ടാകും വരവ്; ആര്‍ക്കൊപ്പം നില്‍ക്കും എന്നതിലേ ഉള്ളൂ കണ്‍ഫ്യൂഷന്‍

തൃശൂർ : എൽഡിഎഫ് കാൽക്കൽ വച്ചുകൊടുത്ത തൃശൂർ കോർപ്പറേഷൻ മേയർ പദവി പറഞ്ഞതിലും രണ്ടര കൊല്ലം കൂടി കൂടുതൽ ഭരിച്ച ശേഷമാണ് മേയർ എം കെ വർഗീസ് മേയർ കസേരയിൽ നിന്നും മാറുന്നത്.
ഒരാൾ ഒപ്പം ഉണ്ടെങ്കിൽ മാത്രം കോർപ്പറേഷൻ ഭരിക്കാമെന്ന അവസ്ഥയിൽ എൽഡിഎഫും യുഡിഎഫും മുഖാമുഖം വന്നപ്പോൾ സ്വതന്ത്രനായി നിന്ന് മത്സരിച്ച, അല്ലെങ്കിൽ കോൺഗ്രസ് വിമതനായി നിന്നും മത്സരിച്ച എം കെ വർഗീസിനെ എൽഡിഎഫ് കൂടെ നിർത്തുകയായിരുന്നു.
പിന്നീട് കണ്ടത് എം കെ വർഗീസ് എൽഡിഎഫിനെ കൂടെ നിർത്തുന്നതാണ്.
ഒരിക്കലും വിട്ടു പോകാനോ എതിർക്കാനോ കഴിയാത്ത വിധം എൽഡിഎഫിന് പ്രത്യേകിച്ച് സിപിഎമ്മിന് എംകെ വർഗീസിനോട് ബാധ്യതപ്പെട്ടു പോകേണ്ടി വന്നു.
അങ്ങനെ എന്തായാലും എം കെ വർഗീസ് അഞ്ചുകൊല്ലം തികച്ച ഭരിച്ചു മേയർ പദവിയിൽ.
ഈ കോർപ്പറേഷൻ കൗൺസിലിന്റെ കാലാവധി കഴിയുമ്പോൾ തികഞ്ഞ സന്തോഷത്തോടെയാണ് പടിയിറങ്ങുന്നതെന്ന് എം കെ വർഗീസ് പറയുന്നു.
ഇനി വീണ്ടും ഒരു അങ്കത്തിന് ഇറങ്ങും എന്ന സൂചനയും നൽകിക്കൊണ്ടാണ് മേയറുടെ കച്ച അദ്ദേഹം അഴിച്ചു വയ്ക്കുന്നത്.
പക്ഷേ ഇനി വരാൻ പോകുന്നത് കൗൺസിലർ ആയിട്ടോ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയിട്ടോ ഒന്നുമല്ല, സാക്ഷാൽ എം.കെ.വർഗീസ് എംഎൽഎ ആയിട്ട്.
അതിന്റെ സൂചനയും അദ്ദേഹം കൃത്യമായി തരുന്നുണ്ട്.

ഉടമ്പടി പ്രകാരം എൽഡിഎഫുമായുള്ള ബന്ധം അവസാനിച്ചെന്ന് തൃശ്ശൂർ മേയർ എം.കെ വർഗീസ് പറയുമ്പോൾ ഓർക്കേണ്ടത് ആ ഉടമ്പടി പ്രകാരം ഏറ്റവും നല്ല ഭരണം കാഴ്ചവച്ച് എൽഡിഎഫിന് വരുന്ന തെരഞ്ഞെടുപ്പിൽ ധൈര്യത്തോടെ വോട്ട് ചോദിക്കാനുള്ള സാഹചര്യം അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട് എന്നുതന്നെയാണ്
ഇടതുപക്ഷത്തിന്റെ പിന്തുണയോടെ മേയർ പദവിയിൽ അഞ്ചുവർഷം തികച്ചെങ്കിലും തന്റെ കുടുംബം കോൺഗ്രസ് കുടുംബം ആണെന്ന് പറയാൻ എം.കെവർഗീസ് മടിക്കുന്നില്ല. ധൈര്യമായ നാട്യങ്ങൾ ഇല്ലാത്ത ഈ തുറന്നുപറച്ചിൽ തന്നെയാണ് എം കെ വർഗീസ് എന്ന പഴയ പട്ടാളക്കാരന്റെ ചങ്കുറപ്പ്.
സ്വന്തം ഡിവിഷനിൽ ആര് ജയിക്കണമെന്ന ചോദ്യത്തിന് തന്റെ കുടുംബം കോൺഗ്രസ് കുടുംബമാണ് എന്ന് വർഗീസ് മറുപടി പറയുമ്പോൾ അതിൽ ഉത്തരങ്ങൾ എല്ലാം ഉണ്ട്.
നിയമസഭയിലേക്കാണ് മത്സരിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ എം കെ വർഗീസിനെ ആര് കൂടെ നിർത്തും എന്ന ചോദ്യവും പ്രസക്തമാണ്.
കോർപ്പറേഷനിൽ ഭരണം പിടിക്കാൻ യുഡിഎഫിന് ഒപ്പം നിൽക്കാത്ത, കോൺഗ്രസ് വിമതനായി നിന്ന് മത്സരിച്ച് ജയിച്ച വർഗീസിനെ ഇനി യുഡിഎഫഫോ
കോൺഗ്രസോ കൂടെ നടത്തുമെന്ന് പറയുക വയ്യ.
ഭരണം അഞ്ചുവർഷം തികയ്ക്കാൻ വേണ്ടി മാത്രം പിന്തുണ നൽകിയ എൽഡിഎഫും മേയർ നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ ഒപ്പം നിൽക്കുമോ എന്ന് പ്രവചിക്കുക അസാധ്യം.
തിരുമുന്നണികൾക്കും നിയമസഭയിലേക്ക് സ്ഥാനാർത്ഥി കുപ്പായം തുന്നി വെച്ച ഒരുപാട് സ്ഥാനാർത്ഥി മോഹികൾ ഉണ്ടെന്നിരിക്കെ എം കെ വർഗീസിനെ പരിഗണിക്കുന്ന കാര്യം എളുപ്പമല്ല.
പിന്നെയുള്ളത് ബിജെപി ടിക്കറ്റ് ആണ്. കേന്ദ്ര മന്ത്രിയും തൃശൂർ എംപിയും ആയ സുരേഷ് ഗോപിയെ സ്ഥാനത്തും അസ്ഥാനത്തും പുകഴ്ത്തിഎം കെ വർഗീസ് സുരേഷ് ഗോപിക്കും ബിജെപിക്കും പ്രിയപ്പെട്ട ആളായി മാറിയിട്ടുണ്ട് . ഏതു മുന്നണിക്കൊപ്പം നിൽക്കുമെന്ന് കാര്യത്തിൽ വർഗീസ് മനസ്സ് തുറന്നിട്ടില്ല.
തൃശൂർ എന്ന മഹാനഗരത്തിന്റെ മേയർ ആകാനുള്ള സാഹചര്യം അഞ്ചുവർഷം മുൻപ് അവിചാരിതമായി കൈവരികയായിരുന്നുവെന്ന് വർഗീസ് ഓർക്കുന്നു.
അപ്പറത്തും ഇപ്പുറത്തും 24 പേർ ആയപ്പോൾ താൻ നിർണയിക്കും ആര് മേയർ ആകുമെന്ന്. അങ്ങനെ സാഹചര്യം വന്നുപോയതാണെന്ന് എംകെ വർഗീസ് പറഞ്ഞു. താൻ കോൺഗ്രസുകാരനാണെങ്കിലും നാടിന് എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ചിന്തിച്ചിരുന്നത്. ഭരണം ഇടതുപക്ഷത്തിന്റെ കൂടെയാണ്. അപ്പോൾ ഇടതുപക്ഷത്തിന്റെ കൂടെ നിന്നാൽ മാത്രമേ താൻ ആഗ്രഹിക്കുന്ന പോലെ വികസനം എത്തിക്കാൻ കഴിയുകയുള്ളൂ. അങ്ങനെയാണ് ഇടതുപക്ഷത്തിനൊപ്പം ചേർന്നതെന്ന് എംകെ വർഗീസ് പറഞ്ഞു.
സ്വതന്ത്രമായി പ്രവർത്തിക്കാനും സ്വതന്ത്രമായി ചിന്തിക്കാനും അംഗീകരം തരുന്ന ജയിക്കുമെന്ന് ഉറപ്പുള്ള ഏതിനോട് ചേരാൻ താൻ തയാറാണെന്നും എംകെ വർഗീസ് വ്യക്തമാക്കി. കോൺഗ്രസ് തന്നോട് ചോദിക്കട്ടെ. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ ഒരു വരവ് കൂടി വരുമെന്ന് എം കെ വർഗീസ് പറയുന്നു.
ചുരുക്കി പറഞ്ഞാൽ പഴശ്ശിയുടെ കളി കമ്പനി കാണാനിരിക്കുന്നതേയുള്ളൂ എന്ന് പറയും പോലെ എം കെ വർഗീസിന്റെ കളി തൃശൂർക്കാർ കാണാനിരിക്കുന്നതേയുള്ളൂ.
ജസ്റ്റ് വെയിറ്റ് ആൻഡ് സീ…






