politics

  • ഓണ്‍ലൈന്‍ ടാക്‌സികളെ സംരക്ഷിക്കാന്‍ മന്ത്രി ഗണേഷ്‌കുമാര്‍ രംഗത്ത് ; ഓണ്‍ലൈന്‍ ടാക്‌സികള്‍ തടഞ്ഞാല്‍ നടപടിയെന്ന് മന്ത്രി ; പരമ്പരാഗത ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്നത് ഗുണ്ടായിസമെന്ന് ഗതാഗതമന്ത്രി ; ഓണ്‍ലൈന്‍ ടാക്്‌സിക്കാരെ തടഞ്ഞാലോ ആക്രമിച്ചാലോ ലൈസന്‍സ് റദ്ദാക്കുമെന്നും താക്കീത്

      തിരുവനന്തപുരം: സംസ്ഥാനത്തെ ഓണ്‍ലൈന്‍ ടാക്‌സികളെ ആക്രമണങ്ങൡ നിന്ന് രക്ഷിക്കാന്‍ മന്ത്രി ഗണേഷ്‌കുമാര്‍ രംഗത്ത് ഓണ്‍ലൈന്‍ ടാക്‌സികള്‍ തടഞ്ഞാല്‍ നടപടിയെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ ടാക്്‌സിക്കാരെ തടഞ്ഞ് പരമ്പരാഗത ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന യാത്ര തടയലും കയ്യാങ്കളിയും തനി ഗുണ്ടായിസമെന്ന് ഗതാഗതമന്ത്രി തുറന്നടിച്ചുു. ഓണ്‍ലൈന്‍ ടാക്്‌സിക്കാരെ തടഞ്ഞാലോ ആക്രമിച്ചാലോ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രിയുടെ കര്‍ശന താക്കീത് . സംസ്ഥാനത്ത് ഈയിടെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകള്‍ക്കു നേരെ സാധാരണ ടാക്‌സി ഡ്രൈവര്‍മാരുടെ പ്രതിഷേധവും യാത്ര തടയലും പതിവായതോടെ ഓണ്‍ലൈന്‍ ടാക്‌സിക്കാര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഓണ്‍ലൈന്‍ ടാക്‌സിക്കാര്‍ക്കു നേരെ അക്രമം നടത്തുന്നവരുടെ ദൃശ്യങ്ങള്‍ ലഭിച്ചാല്‍ മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം നടപടി സ്വീകരിച്ച് വണ്ടി തടഞ്ഞവരുടെ ലൈസന്‍സ് ഉടന്‍ സസ്‌പെന്‍ഡ് ചെയ്യും. കുറ്റകൃത്യത്തിനനുസരിച്ച് നടപടിയെടുക്കുമെന്നും മന്ത്രി താക്കീത് നല്‍കി.

    Read More »
  • പോപ്പുലര്‍ ഫ്രണ്ടിന് സഹായങ്ങള്‍ നല്‍കുന്നത് എസ്ഡിപിഐ ; ഇവരുടെ 67 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി. ; മലപ്പുറത്തെ ഗ്രീന്‍വാലി അക്കാദമി അടക്കമുള്ള എട്ട് സ്വത്തുക്കളും ഇതില്‍ ഉള്‍പ്പെടുന്നു

    തിരുവനന്തപുരം: കള്ളപ്പണ പ്രതിരോധ നിയമപ്രകാരം കേരളം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും 67 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ട് ഇഡിയും എന്‍ഐഎയും രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടപടി. രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചെന്നും രാജ്യത്ത് ഹവാല പണമിടപാട് നടത്തിയെന്നും വിദേശ ഫണ്ട് ഉള്‍പ്പടെ എത്തിച്ച് അവ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നുമായിരുന്നു പോപ്പുലര്‍ ഫ്രണ്ടിനെതിരായ കേന്ദ്ര സര്‍ക്കാര്‍ ആരോപണം. പോപ്പുലര്‍ ഫ്രണ്ടിന് സഹായങ്ങള്‍ നല്‍കുന്നത് എസ്ഡിപിഐ ആണെന്നും ഇതുസംബന്ധിച്ച രേഖകള്‍ കിട്ടിയിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി. മലപ്പുറത്തെ ഗ്രീന്‍വാലി അക്കാദമി അടക്കമുള്ള എട്ട് സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഗ്രീന്‍വാലി ഫൗണ്ടേഷന്റെ ഭാഗമായുള്ള കെട്ടിടവും ഭൂമിയും, ആലപ്പുഴ സോഷ്യല്‍ കള്‍ച്ചര്‍ ആന്‍ഡ് എജ്യൂക്കേഷന്‍ ട്രസ്റ്റ്, പത്തനംതിട്ടയിലെ പന്തളം എജ്യൂക്കേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ ട്രസ്റ്റ്, ഇസ്ലാമിക് സെന്റര്‍ വയനാട്, ഹരിതം ഫൗണ്ടേഷന്‍ മലപ്പുറം, ആലുവ പെരിയാര്‍വാലി ചാരിറ്റബിള്‍ ട്രസ്റ്റ്, പാലക്കാട് വള്ളുവനാടന്‍ ട്രസ്റ്റ്, എസ്ഡിപിഐയുടെ തിരുവനന്തപുരത്തെ ഭൂമി എന്നിവയാണ്…

    Read More »
  • വേടന് അവാര്‍ഡ് നല്‍കിയത് മോദിയെ വിമര്‍ശിച്ചതിനോ? വേടന്റെ പാട്ടില്‍ ഇല്ലാത്ത ‘മോദി’ വാക്ക് കൂട്ടിച്ചേര്‍ത്ത് ഫേസ്ബുക്കില്‍ കുറിപ്പിട്ട് ആര്‍. ശ്രീലേഖ ; കേരള സര്‍ക്കാരിനെയും വേടനെയും കുറ്റപ്പെടുത്താന്‍ ഇല്ലാത്തത് തിരുകിക്കയറ്റിയെന്ന് വിമര്‍ശനം

    തിരുവനന്തപുരം: ഏറ്റവും മികച്ച പാട്ടെഴുത്തുകാരനുള്ള സംസ്ഥാന പുരസ്‌ക്കാരം കിട്ടിയതിന് റാപ്പര്‍ വേടന്‍ ബിജെപിക്കാരില്‍ നിന്നും രൂക്ഷ വിമര്‍ശനത്തിന് ഇരയാകുന്നുണ്ട്. വേടന് പ്രതികൂലമായും അനുകൂലമായും വികാരങ്ങള്‍ ഉയരുന്നതിനിടയില്‍ വേടനെതിരെ ഇല്ലാത്ത വാക്ക് കൂട്ടിച്ചേര്‍ത്ത് മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍ ശ്രീലേഖ. വേടന്റെ പാട്ടില്‍ ഇല്ലാത്ത ‘മോദി’ വാക്ക് കൂട്ടിച്ചേര്‍ത്ത് ശ്രീലേഖ ഇട്ട കുറിപ്പും വിമര്‍ശനം നേരിടുകയാണ്. പ്രധാനമന്ത്രിക്കെതിരെ പാട്ടെഴുതിയതിനാണ് സര്‍ക്കാര്‍ വേടന് അവാര്‍ഡ് നല്‍കിയതെന്നാണ് കുറിപ്പില്‍ സൂചിപ്പിക്കുന്നത്. വേടന്റെ ‘വോയ്സ് ഓഫ് വോയ്സ്’ എന്ന പാട്ടിലെ വരികളിലാണ് ‘മോദി’ യഥാര്‍ത്ഥ പാട്ടില്‍ ഇല്ലാത്ത വരി വിമര്‍ശിക്കാന്‍ ശ്രീലേഖ കൂട്ടിച്ചേര്‍ത്തത്. ”മോദി കപട ദേശവാദി, നാട്ടില്‍ മത ജാതി വ്യാധി ഈ തലവനില്ല ആധി നാട് ചുറ്റാന്‍ നിന്റെ നികുതി വാളെടുത്തവന്റെ കയ്യില്‍ നാട് പാതി വാക്കെടുത്തവന്‍ ദേശദ്രോഹി, തീവ്രവാദി.” എന്ന് വേടന്റെ പാട്ടില്‍ ഉണ്ടെന്നാണ് ശ്രീലേഖയുടെ പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ വേടന്റെ പാട്ടില്‍ മോദിയെന്ന വാക്കില്ല. സര്‍ക്കാരിനെയും വേടനെയും വിമര്‍ശിക്കാന്‍ ഇല്ലാത്തത്…

    Read More »
  • തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പോലും ഇറങ്ങിയില്ല അതിനുമുമ്പേ കോണ്‍ഗ്രസില്‍ അടി ; ചിലര്‍ സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി, മറ്റുള്ളവര്‍ എതിര്‍ത്തു ; കോഴിക്കോട് ഡിസിസി ഓഫീസില്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

    കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ വിവിധ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചയില്‍ തിരക്കിട്ട് നീങ്ങുമ്പോള്‍ കോഴിക്കോട്ടെ കോണ്‍ഗ്രസില്‍ കൂട്ടയടി. സീറ്റ് വിഭജന തര്‍ക്കത്തിനിടയില്‍ കോഴിക്കോട്ടെ ഡിസിസി ഓഫീസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ കാര്യത്തില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സീറ്റ് വിഭജന കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് ഡിസിസി പ്രവര്‍ത്തകര്‍ ഓഫീസില്‍ യോഗം ചേര്‍ന്നിരുന്നു. കൂടിയാലോചനകള്‍ക്ക് മുമ്പായി തന്നെ കഴിഞ്ഞതവണ സീറ്റ് കിട്ടാത്ത ഒരു കൂട്ടം ആള്‍ക്കാര്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലേക്ക് മാറുകയും ഇരുകൂട്ടരും ചേരിതിരിഞ്ഞ് ആക്രമിക്കുകയുമായിരുന്നു. യോഗ നിരീക്ഷകനായി എത്തിയിരുന്നത് മുന്‍ ജില്ലാപഞ്ചായത്തംഗം ഹരിദാസനായിരുന്നു. സ്ഥാനാര്‍ത്ഥിത്വത്തില്‍ മത- സാമുദായിക ബാലന്‍സ് പരിഗണിച്ചില്ലെന്നും ഏകപക്ഷീയമായാണ് തീരുമാനങ്ങളെടുക്കുന്നതെന്നായിരുന്നു പരാതി. നടക്കാവ് വാര്‍ഡിനെ ചൊല്ലിയായിരുന്നു തര്‍ക്കം. തെരഞ്ഞെടുപ്പ് വിജ്ഞാപനം പോലും ഇറങ്ങുന്നതിന് മുമ്പാണ് സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി കോണ്‍ഗ്രസില്‍ അടിപൊട്ടിയിരിക്കുന്നത്. ഉന്തും തള്ളും വരെ ഉണ്ടായതായിട്ടാണ് വിവരം. അതേസമയം സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരേ…

    Read More »
  • റെയില്‍വേയെ പോലും ആര്‍എസ്എസ് വെറുതേ വിടുന്നില്ല, ഇത് ഭരണഘടനാലംഘനം ; രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ പോലും തങ്ങളുടെ വര്‍ഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം: വന്ദേഭാരതില്‍ ഗണഗീതം പാടിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. റെയില്‍വേയെ പോലും സംഘപരിവാര്‍ വിടുന്നില്ലെന്നും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ പോലും തങ്ങളുടെ വര്‍ഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുകയാണെന്നും ഇത് ഭരണഘടനാലംഘനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വന്ദേഭാരതിലെ ഗണഗീതം തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തലാണെന്നും ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. അപരമത വിദ്വേഷവും വര്‍ഗ്ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആര്‍എസ്എസിന്റെ ഗാനം സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ദശഭക്തി ഗാനമെന്ന കുറിപ്പോടെ ഈ ഗണഗീതം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ദക്ഷിണ റെയില്‍വേ സ്വയം പരിഹാസ്യരാവുന്നതിനൊപ്പം ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ അപഹസിക്കുക കൂടിയാണ് ചെയ്തത്. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയുടെ ആണിക്കല്ലായിവര്‍ത്തിച്ച റെയില്‍വേയാണ് ഇന്നിപ്പോള്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റിയ ആര്‍എസ്എസിന്റെ വര്‍ഗ്ഗീയ അജണ്ടയ്ക്കു കുടപിടിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ…

    Read More »
  • മുഖ്യമന്ത്രി ഗള്‍ഫില്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലെത്തി: മന്ത്രി സജി ചെറിയാനും ചീഫ് സെക്രട്ടറിയും ഒപ്പം : ഞായറാഴ്ച വൈകിട്ട് അബുദാബി സിറ്റി ഗോള്‍ഫ് ക്ലബില്‍ മലയാളോത്സവത്തില്‍ പ്രവാസികളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും: സൗദി പര്യടനത്തിന് കേന്ദ്രാനുമതി ലഭിച്ചില്ല

      ദുബായ് : ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദാബിയിലെത്തി. സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍, ചീഫ് സെക്രട്ടറി എ.ജയതിലക് തുടങ്ങിയവര്‍ മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്. ഇന്ന് മുഖ്യമന്ത്രി യുഎഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനെ സന്ദര്‍ശിക്കും. ഇന്ന് പുലര്‍ച്ചെയാണ് പിണറായി വിജയന്‍ അബുദാബിയിലെത്തിയത്. ബതീന്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇന്ത്യന്‍ സ്ഥാനപതി ദീപക് മിത്തല്‍, വ്യവസായ പ്രമുഖന്‍ എംഎ യൂസുഫലി, ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍, പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. ഞായറാഴ്ച വൈകിട്ട് അബുദാബി സിറ്റി ഗോള്‍ഫ് ക്ലബില്‍ നടക്കുന്ന മലയാളോത്സവത്തില്‍ മുഖ്യമന്ത്രി പ്രവാസികളെ അഭിസംബോധന ചെയ്യും. അബുദാബിയിലെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിച്ചുപോകും. ദുബായിയില്‍ ഡിസംബര്‍ ഒന്നിനാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി. അന്ന് വൈകിട്ട് ദുബായിയിലെ ഓര്‍മ കേരളോത്സവ വേദിയില്‍ പൗരാവലിയെ അഭിസംബോധന ചെയ്യും. യുഎഇ സന്ദര്‍ശനത്തോടെ മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനം…

    Read More »
  • ഒറ്റവോട്ട് മാത്രമേ ചെയ്തിട്ടുള്ളെന്ന് 75 കാരി ചരണ്‍ജിത് കൗര്‍ ; 223 തവണ വോട്ട് ചെയ്‌തെന്ന ആരോപണത്തില്‍ പ്രതികരണം ; 10 വര്‍ഷമായി ഫോട്ടോകള്‍ ഇത്തരത്തിലാണ് വോട്ടര്‍ പട്ടികയില്‍ ഉള്ളത്

    ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ടുമോഷണ ആരോപണത്തില്‍ പ്രതികരണവുമായി 75കാരി ചരണ്‍ജിത് കൗര്‍. തന്റെ വോട്ട് മാത്രമാണ് ചെയ്തതെന്നും ഒരു തവണയേ ചെയ്തുള്ളുവെന്നും പറഞ്ഞു. ചിത്രം 223 തവണ ഉപയോഗിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ഗാന്ധി ആരോപണം ഉയര്‍ത്തിയതിന് പിന്നാലെയാണ് പ്രതികരണവുമാിയ കൗര്‍ എത്തിയതും. വോട്ടര്‍മാരുടെ ചിത്രത്തിന്റെ സ്ഥാനത്ത് 100 ലധികം തവണ ചരണ്‍ജിത് കൗറിന്റെ ചിത്രം വന്നതായി രാഹുല്‍ ആരോപിച്ചിരുന്നു. ഇവര്‍ എത്ര തവണ വോട്ട് ചെയ്‌തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് താന്‍ ഒരു തവണ മാത്രമാണ് വോട്ട് ചെയ്തതെന്ന് ചരണ്‍ജിത് വ്യക്തമാക്കിയത്. 10 വര്‍ഷമായി ഫോട്ടോകള്‍ ഇത്തരത്തിലാണ് വോട്ടര്‍ പട്ടികയില്‍ ഉള്ളതെന്നും മാറ്റാന്‍ പലതവണ ശ്രമിച്ചിട്ടും മാറ്റം ഉണ്ടായില്ല എന്നും അവരുടെ കുടുംബം പറഞ്ഞു. കൗറിന്റെ ചിത്രം നല്‍കിയിരിക്കുന്നത് യഥാര്‍ത്ഥ വോട്ടര്‍മാരുടെ പേരിന് നേര്‍ക്കാണെന്നും വോട്ടര്‍ ഐഡി കാണിച്ച് ഇവരില്‍ പലരും വോട്ട് ചെയ്‌തെന്നും രാഹുല്‍ ആരോപിച്ചിരുന്നു. വോട്ട് ക്രമക്കേടിനായി തന്റെ ചിത്രം…

    Read More »
  • ഇന്റര്‍നെറ്റില്‍ ഇന്ത്യാക്കാരുടെ വലിയ ശല്യം….ലാറിസ സാമൂഹ്യമാധ്യത്തിലെ എല്ലാ ചിത്രങ്ങളും നീക്കാനൊരുങ്ങുന്നു; വോട്ടുവിവാദത്തില്‍ ബ്രസീലിയന്‍ വനിത രാഹുല്‍ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കുമോ?

    ന്യൂഡല്‍ഹി : വോട്ടുചോരി ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിവിട്ട വിവാദത്തില്‍ ഇന്റര്‍നെറ്റിലെ തന്റെ ചിത്രങ്ങള്‍ നീക്കം ചെയ്യാനൊരുങ്ങുന്ന ബ്രസീലിയന്‍ വനിത. രാഹുല്‍ നടത്തിയ പത്രസമ്മേളനത്തിനിടെ പ്രദര്‍ശിപ്പിച്ച ബ്രസീലിയന്‍ സ്ത്രീയുടെ ചിത്രം വൈറലായതിനെത്തുടര്‍ന്ന് ഉണ്ടായ കോലാഹലത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. യുവതിയുമായി ബന്ധപ്പെട്ട ബ്രസീലിയന്‍ പത്രപ്രവര്‍ത്തകന്‍ ലൂയിസ് ഫെര്‍ണാണ്ടോ നാസിമെന്റോയെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത് ടൈംസ് നൗ ആണ്. സ്ത്രീയുടെ യഥാര്‍ത്ഥ വ്യക്തിത്വത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ബ്രസീലിയന്‍ പത്രപ്രവര്‍ത്തക പങ്കുവെച്ചു. ലാരിസ ആരാണെന്ന് ചോദിച്ചപ്പോള്‍, ലാരിസ ഒരു ഹെയര്‍ഡ്രെസ്സറാണ് എന്നായിരുന്നു ലൂയിസ് ഫെര്‍ണാണ്ടോയുടെ മറുപടി. അവള്‍ ബെലോ ഹൊറിസോണ്ടെയിലെ ഒരു ബ്യൂട്ടി സലൂണില്‍ ജോലി ചെയ്യുന്നു. മിനാസ് ഗെറൈസിന്റെ തലസ്ഥാനമാണിത്. ”ഇന്നലെ, ഞാന്‍ ചില റിവേഴ്‌സ് ഇമേജ് സെര്‍ച്ച് നടത്തി. ഫേസ്ബുക്കില്‍ ഫോട്ടോയുടെ രചയിതാവിനെ വിശകലനം ചെയ്തുകൊണ്ട് ഞാന്‍ അവളെ ട്രാക്ക് ചെയ്തു. അതിനാല്‍ ഞാന്‍ ഇന്‍സ്റ്റാഗ്രാമില്‍ അവരെ ബന്ധപ്പെട്ടു. സലൂണില്‍ അവരെ ബന്ധപ്പെട്ടാണ് ഞാന്‍ അവരെ സമീപിച്ചത്.” രാഹുല്‍ ഗാന്ധി…

    Read More »
  • തദ്ദേശ തെരഞ്ഞെടുപ്പ്: പണി തുടങ്ങുംമുമ്പേ യുഡിഎഫില്‍ പൊട്ടിത്തെറി; തിരുവനന്തപുരത്ത് 32 വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കും; കോണ്‍ഗ്രസിന്റെ ഏകപക്ഷീയ നീക്കമെന്ന് മോന്‍സ് ജോസഫ്; തൃശൂരില്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ ബിജെപിയില്‍ ചേരുമെന്ന് ഭീഷണി; സ്ഥാനാര്‍ഥി മോഹികളുടെ തള്ളിക്കയറ്റത്തില്‍ ചര്‍ച്ച പൊളിഞ്ഞു

    തിരുവനന്തപുരം/തൃശൂര്‍: സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച പ്രചാരണം തുടങ്ങിയ തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫില്‍ കല്ലുകടിയായി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം. സീറ്റ് വിഭജനം ധാരണയാകാത്തതിനെത്തുടര്‍ന്ന് 32 വാര്‍ഡുകളില്‍ മത്സരിക്കാന്‍ കേരളാ കോണ്‍ഗ്രസ് തീരുമാനിച്ചു. യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ ഭാഗത്ത് പാളിച്ചയുണ്ടായെന്നും സംസ്ഥാന നേതൃത്വത്തെ പരാതി അറിയിക്കുമെന്നും കേരളാ കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് പറഞ്ഞു. തലസ്ഥാന കോര്‍പ്പറേഷനിലെ 101 സീറ്റില്‍ 86 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. അവശേഷിക്കുന്ന 15 എണ്ണം ഘടകക്ഷികള്‍ക്ക്. പൂന്തുറ ഉള്‍പ്പെടെ ഏഴ് സീറ്റ് വേണമെന്ന കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി കോണ്‍ഗ്രസ് മുന്നോട്ടുപോയതോടെയാണ് മത്സരരംഗത്തിറങ്ങാന്‍ യുഡിഎഫിലെ പ്രധാന ഘടകകക്ഷി തീരുമാനിച്ചത്. മേയര്‍ സ്ഥാനാര്‍ഥിയായ കെ.എസ്. ശബരിനാഥന്‍ മത്സരിക്കുന്ന കവടിയാര്‍ ഉള്‍പ്പെടെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. ഇത് കാര്യമാക്കാതെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുപോകുന്നതില്‍ കേരളാ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് അമര്‍ഷമുണ്ട്. ദിവസങ്ങളായി കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസിന്റെ പിന്നാലെ നടക്കുകയാണെന്നും ഉഭയകക്ഷി ചര്‍ച്ചയ്ക്ക് തയാറാകണമെന്നും മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. പൂന്തുറയെ…

    Read More »
  • ഫിഫയുടെ പേരില്‍ ഇനി സമാധാന പുരസ്‌കാരവും നല്‍കും; പ്രഥമ പുരസ്‌കാര ജേതാവ് ട്രംപ് ആണെന്ന അഭ്യൂഹം ശക്തം : പുരസ്‌കാര സമര്‍പണം 2026 ലോകകപ്പ് ഡ്രോ ചടങ്ങില്‍: ട്രംപിന് സമാധാന നോബല്‍ പുരസ്‌കാരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഫിഫയുടെ ഈ നീക്കമെന്ന് ആരോപണം: ഫുട്‌ബോളും സമാധാനത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ഫിഫ പ്രസിഡന്റ്

    മയാമി : അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ പേരില്‍ ഇനി സമാധാന പുരസ്‌കാരം. ഡിസംബര്‍ അഞ്ചിന് അമേരിക്കയില്‍ വെച്ച് നടക്കുന്ന 2026 ലോകകപ്പ് ഡ്രോ ചടങ്ങില്‍ വെച്ച് പ്രഥമ ഫിഫ സമാധാന പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ അറിയിച്ചു. കഴിഞ്ഞദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫുട്‌ബോള്‍ ഇതിഹാസ താരം ലയണല്‍ മെസ്സി എന്നിവരുടെ കൂടെ മയാമിയില്‍ ഒരു ചടങ്ങില്‍ പങ്കിട്ടപ്പോഴായിരിന്നു ജിയാനി ഇന്‍ഫന്റിനോ സമാധാന പുരസ്‌കാരത്തെക്കുറിച്ച് അറിയിച്ചത്. പ്രഥമ ഫിഫ സമാധാന പുരസ്‌കാരം ട്രംപിന് ലഭിക്കുമെന്നും സമാധാന നോബല്‍ പുരസ്‌കാരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഫിഫയുടെ ഈ നീക്കമെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്. സമാധാനത്തിനായുള്ള അസാധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതാണ് ഈ പുരസ്‌കാരമെന്ന് ഭരണസമിതി വ്യക്തമാക്കി. അസ്വസ്ഥകളും മറ്റു പ്രശ്‌നങ്ങളും വര്‍ദ്ധിച്ചുവരുന്ന ലോകത്ത് സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് ജനങ്ങളെ സമാധാനത്തില്‍ ഒരുമിപ്പിച്ച് പ്രവര്‍ത്തിക്കുന്നവരുടെ കഠിനാധ്വാനം തിരിച്ചറിയേണ്ടതാണ്. ഫുട്‌ബോളും സമാധാനത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു. ഇന്‍ഫാന്റിനോ ഈ വര്‍ഷം സമ്മാനിക്കുന്ന…

    Read More »
Back to top button
error: