Breaking NewsKeralaLead Newspolitics

ഇടുക്കിയില്‍ മൊത്തത്തില്‍ വിമതശല്യം ; കോണ്‍ഗ്രസിന് വിമതര്‍ മത്സരിക്കാനിരുന്നത് പത്തു ഡിവിഷനുകളില്‍ ; ആറുപേരെ നേതൃത്വം ഇടപെട്ട് പത്രിക പിന്‍വലിപ്പിച്ചു ; എന്നിട്ടും നാലു ഡിവിഷനുകളില്‍ വിമതര്‍

ഇടുക്കി: കട്ടപ്പന നഗരസഭയില്‍ കോണ്‍ഗ്രസിന് നാല് വിമതര്‍. പത്തു ഡിവിഷനുകളില്‍ മത്സരിക്കാന്‍ തീരുമാനം എടുത്തിട്ട്് ആറുപേരെ നേതൃത്വം ഇടപെട്ട് പത്രിക പിന്‍വലിപ്പിച്ചു. ഇപ്പോള്‍ 6, 23,31, 33, ഡിവിഷനുകളിലാണ് വിമതര്‍ മത്സരിക്കുന്നത്.

കട്ടപ്പന ടൗണ്‍ വാര്‍ഡില്‍ തന്നെ യുഡിഎഫിന് രണ്ട് സ്ഥാനാര്‍ത്ഥികളുണ്ട്. ആറാം വാര്‍ഡില്‍ മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി ചെറിയാനെതിരെ വിമതനായി മണ്ഡലം ജനറല്‍ സെക്രട്ടറി റിന്റോ സെബാസ്റ്റ്യനും, വാര്‍ഡ് 24ല്‍ മുന്‍ വൈസ് ചെയര്‍മാന്‍ കെജെ ബെന്നിക്കെതിരെ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മായ ബിജു മത്സരിക്കും. 33 -ാം വാര്‍ഡില്‍ മുന്‍ വൈസ് ചെയര്‍മാന്‍ ജോയ് ആനിത്തോട്ടത്തിലിനെതിരെ മുന്‍ ബ്ലോക്ക് സെക്രട്ടറി ജോബി സ്റ്റീഫനും വാര്‍ഡ് 31 ല്‍ കേരള കോണ്‍ഗ്രസിലെ മേഴ്‌സികുട്ടി ജോഫിനെതിരെ മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ജോബിയും മത്സരിക്കും.

Signature-ad

കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനുമാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍. നെടുംകണ്ടം പഞ്ചായത്തിലെ 16-ാം വാര്‍ഡിലും രാജാക്കാട് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലും മുസ്ലീംലീഗ് അംഗങ്ങള്‍ സ്വതന്ത്രരായി മത്സരിക്കും. കുമളി പഞ്ചായത്തിലെ നൂലാംപാറ വാര്‍ഡില്‍ സിപിഐ മുന്‍ ലോക്കല്‍ സെക്രട്ടറി സജി വെമ്പള്ളിയും വിമതനായി രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: