politics

  • താടിയുള്ള അച്ഛനെ പേടിയുണ്ട്! അപൂര്‍വ മൂലകങ്ങളുടെ കയറ്റുമതി നിരോധിച്ചതോടെ ചൈനയ്ക്കുള്ള അധിക തീരുവ മൂന്നു മാസത്തേക്കു കൂടി മരവിപ്പിച്ച് ട്രംപ്; ഇന്ത്യയുമായി അടുക്കുന്നതും തടയാന്‍ നീക്കം

    ന്യൂയോര്‍ക്ക്: ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 145 ശതമാനം അധികത്തീരുവ ഏര്‍പ്പെടുത്താനുള്ള തീരുമാനം മൂന്നുമാസത്തേക്ക് കൂടി മരവിപ്പിച്ച് യുഎസ് പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപ്. ഇത് സംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചതായി വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു. മുന്‍പ്രഖ്യാപനം അനുസരിച്ച് ഇന്ന് മുതലായിരുന്നു തീരുവ നിലവില്‍ വരേണ്ടിയിരുന്നത്. ചൈനയുമായി വ്യാപാരക്കരാറില്‍ ഉടനെത്തുമെന്നും ട്രംപ് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. സ്റ്റോക്‌ഹോമില്‍ വച്ച് ജൂലൈ അവസാനം നടന്ന യുഎസ്- ചൈന ഉന്നതരുടെ കൂടിക്കാഴ്ചയിലാണ് ഇളവിനുള്ള തീരുമാനമായതെന്നാണ് കരുതുന്നത്. അതേസമയം, ചൈനയെ പ്രകോപിപ്പിക്കാതിരിക്കാനുള്ള നടപടിയാണിതെന്നും ഇതുവഴി ഇന്ത്യയെ വീണ്ടും ഒറ്റപ്പെടുത്താനുള്ള നീക്കമാണെന്ന് വിലയിരുത്തുന്നവരും കുറവല്ല. ട്രംപിന്റെ അന്യായത്തീരുവയ്‌ക്കെതിരെ ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്ക് ലഭിച്ചേക്കുമെന്ന സാഹചര്യം നിലവിലെ ഇളവിലൂടെ ഒഴിവാക്കാമെന്നാണ് യുഎസ് കരുതുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ഇളവ് രാജ്യാന്തര വിപണിയില്‍ ആശ്വാസം സൃഷ്ടിക്കുന്നവാര്‍ത്തയാണ്. 145 ശതമാനം അധികത്തീരുവ പ്രഖ്യാപിച്ചുള്ള യുഎസ് നടപടിക്കെതിരെ ബെയ്ജിങും കടുത്ത നടപടിയെടുത്തിരുന്നു. അമേരിക്കന്‍ ഉത്പാദകര്‍ക്കുള്ള റെയര്‍ എര്‍ത് കയറ്റുമതിയിലാണ് ചൈന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.…

    Read More »
  • വോട്ടര്‍ പട്ടിക: തട്ടിപ്പു നടപ്പാക്കാന്‍ കേരളത്തില്‍ ബിജെപി തെരഞ്ഞെടുത്തത് തൃശൂര്‍; മുഴുവന്‍ ക്രമക്കേടും പുറത്തെത്തിക്കും; നടപടിയെടുത്തില്ലെങ്കില്‍ അപ്പോക്കാണാം: വി.ഡി. സതീശന്‍

    തൃശൂര്‍: അറസ്റ്റും ഭീഷണിയുംകൊണ്ടു രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തെ മോദി ഭരണകൂടത്തിനു തടയാനാകില്ലെന്നും തൃശൂരിലെ വോട്ടര്‍ പട്ടികയിലുള്ള മുഴുവന്‍ ക്രമക്കേടുകളും പുറത്തുകൊണ്ടുവരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വ്യാജ വോട്ടില്ലെന്ന് ഉറപ്പാക്കാന്‍ വോട്ടര്‍ പട്ടിക പരിശോധനാവാരം സംഘടിപ്പിക്കും. പല രാജ്യങ്ങളിലും ഏകാധിപത്യ, ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്കെതിരേ ജനാധിപത്യ ചേരികളുടെ പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. ലോകചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ പോകുന്ന വലിയ സമരമായി വോട്ടര്‍പട്ടിക ക്രമക്കേടിനെതിരായ പോരാട്ടം മാറും. തൃശൂരില്‍ വ്യാപകമായി വ്യാജ വോട്ടുകള്‍ ചേര്‍ത്തു. ഒറ്റമുറി വീട്ടില്‍ 60 വോട്ടുകള്‍ ചേര്‍ത്തതിനു സമാന സംഭവങ്ങളുണ്ടായി. മഹാരാഷ്ട്രയിലും കര്‍ണാടകയിലും ആസൂത്രണം ചെയ്ത വോട്ടര്‍ പട്ടിക ക്രമക്കേട് കേരളത്തില്‍ തൃശൂരിലാണു നടപ്പാക്കിയത്. ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജാഗരൂകരാകണം. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ക്രമക്കേടില്ലെന്ന് ഉറപ്പാക്കും. പട്ടിക പുറത്തുവന്നാല്‍ പരിശോധയ്ക്ക് ഒരാഴ്ച നീക്കിവയ്ക്കും. ക്രമക്കേടു കണ്ടെത്തിയാല്‍ റിപ്പോര്‍ട്ട് ചെയ്യും. നടപടിയുണ്ടായില്ലെങ്കില്‍ അപ്പോള്‍ കാണാമെന്നും സതീശന്‍ പറഞ്ഞു. ഡോ. ഹാരിസിനുമേല്‍ ഒരുനുള്ള മണ്ണുവാരിയിടാന്‍ പ്രതിപക്ഷം അനുവദിക്കില്ല. മന്ത്രിയുടെ ഓഫീസില്‍ നിന്നും ആരോഗ്യമന്ത്രിയുടെ…

    Read More »
  • ഭരണപരമായ ചുമതലകള്‍ വഹിക്കുന്ന ഡോക്ടര്‍മാര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വേണ്ട; സര്‍ക്കാരിന്റെ ഭാഗമായി നിന്ന് സംഘടയിലെ കാര്യങ്ങള്‍ അറിയേണ്ട; പുറത്താക്കി കെജിഎംസിടിഎ; വൈകാരിക കുറിപ്പുമായി ഡോ. ഹാരിസ്

    തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ഭരണപരമായ ചുമതലകള്‍ വഹിക്കുന്ന ഡോക്ടര്‍മാരെ ഒഴിവാക്കി. ഡിഎംഇ, പ്രിന്‍സിപ്പല്‍മാര്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ തുടങ്ങിയവരെയാണ് ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയത്. സര്‍ക്കാരിന്റെ ഭാഗമായി നിന്നുകൊണ്ട് സംഘടനയ്ക്കുള്ളിലെ കാര്യങ്ങള്‍ അറിയേണ്ടതില്ലെന്നാണ് കെജിഎംസിടിഎയുടെ തീരുമാനം. അതേസമയം കെജിഎംസിടിഎയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഡോ. ഹാരിസ് വൈകാരിക കുറിപ്പ് പങ്കുവെച്ചിരുന്നു. മെഡിക്കല്‍ കോളേജ് അധികൃതര്‍ നടത്തിയ വാര്‍ത്ത സമ്മേളനം ഡോ. ഹാരിസ് ചിറയ്ക്കലിനെ കുരുക്കാനാണെന്ന് വ്യാപക ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വൈകാരിക സന്ദേശം. താന്‍ സംസാരിച്ചത് സാധാരണക്കാര്‍ക്ക് വേണ്ടിയാണെന്നും അത് മനസിലാക്കി തനിക്കൊപ്പം കേരളം മുഴുവന്‍ നിന്നെന്നും ഹാരിസ് പറയുന്നു. എന്നാല്‍ ചില ഡോക്ടര്‍മാര്‍ അവരെടുത്ത പ്രതിജ്ഞയ്ക്ക് വിപരീതമായി പ്രവര്‍ത്തിച്ചെന്നാണ് ഡോ. ഹാരിസിന്റെ ആരോപണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപകരണങ്ങള്‍ കാണാതായതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉടന്‍ തന്നെ അവസാനിച്ചേക്കുമെന്ന് സൂചനയുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് ഡോ. ഹാരിസിനെതിരെ നടപടിയെടുക്കില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍…

    Read More »
  • ഓഗസ്റ്റ് 14 വിഭജന ഭീകരതാദിനമായി ആചരിക്കണം: വിചിത്ര ഉത്തരവുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍; ‘യൂണിവേഴ്‌സിറ്റികള്‍ സെമിനാറുകളും നാടകങ്ങളും സംഘടിപ്പിക്കണം; വിസിമാര്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കണം’

    തിരുവനന്തപുരം: ഓഗസ്റ്റ് 14 ന് വിഭജന ഭീകരതാ ദിനമായി ആചരിക്കണമെന്ന വിചിത്ര ഉത്തരവുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സര്‍വകലാശാലകള്‍ക്ക് ഔദ്യോഗികമായി രാജ്ഭവന്‍ നിര്‍ദേശം നല്‍കി. സെമിനാറുകളും നാടകങ്ങളും സംഘടിപ്പിക്കണമെന്നും പരിപാടികള്‍ സംഘടിപ്പിക്കാന്‍ വിസിമാര്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇന്ത്യാ വിഭജനം എത്രത്തോളം ഭീകരമായിരുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് പരിപാടിയെന്ന് രാജ്ഭവന്‍ വിചിത്ര ഉത്തരവില്‍ വ്യക്തമാക്കുന്നു. ഭാരതാംബ വിവാദത്തിലും വിസിമാരുടെ നിയമനത്തിലും സംസ്ഥാന സര്‍ക്കാരുമായി പോരടിക്കുന്ന ഗവര്‍ണറുടെ പുതിയ നീക്കം വന്‍ വിവാദങ്ങള്‍ക്കും വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്കും വഴിവയ്ക്കുമെന്നതു വ്യക്തമാണ്. തനിക്ക് പഠനത്തേക്കാള്‍ കൂടുതല്‍ താത്പര്യം ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കാനായിരുന്നു എന്ന് ജന്‍മഭൂമി പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു. ഈ അഭിമുഖം ആരാണ് ആര്‍ലേക്കര്‍ എന്ന ചിത്രം വരച്ചു കാട്ടും. ‘ജയിലില്‍ ഞാന്‍ അച്ഛനെ കണ്ടു’ എന്ന തലക്കെട്ടിലായിരുന്നു ലേഖനം. അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കഴിയേണ്ടി വന്ന രാജേന്ദ്ര അര്‍ലേക്കറുടെയും പിതാവ് വിശ്വനാഥ് അര്‍ലേക്കറുടെയും അനുഭവങ്ങള്‍ വിവരിക്കുന്നതാണ് ലേഖനം. രാജ്ഭവനിലെ…

    Read More »
  • വോട്ടു ചെയ്തു, മടങ്ങി! സുരേഷ് ഗോപി ജയിച്ച തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ വോട്ടു ചേര്‍ത്തു; ഒരേ ഫ്‌ളാറ്റ് നമ്പര്‍ ഉപയോഗിച്ച് നിരവധിപ്പേര്‍ പട്ടികയില്‍; ഒറ്റയാള്‍പോലും ഇപ്പോള്‍ താമസിക്കുന്നില്ല; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

    തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിവിധ മലയാളം വാര്‍ത്താ മാധ്യമങ്ങള്‍ നടത്തിയ വ്യത്യസ്ത അന്വേഷണങ്ങളിലാണു തൃശൂര്‍ കോര്‍പ്പറേഷനിലെ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ച് വോട്ടര്‍ പട്ടികിയില്‍ നടന്നതു വന്‍ ക്രമക്കേടുകളെന്നു കണ്ടെത്തിയത്. തൃശൂര്‍ കോര്‍പ്പറേഷനും പാര്‍ലമെന്റ് മണ്ഡലത്തിനും പുറത്ത് നിന്നള്ളവര്‍ക്ക് വ്യാജ മേല്‍വിലാസം ഉണ്ടാക്കി വോട്ട് ചേര്‍ത്തു. തൃശൂര്‍ അയ്യന്തോളിലെ വാട്ടര്‍ ലില്ലി അപ്പാര്‍ട്ട്‌മെന്റ്, പൂങ്കുന്നം ഇന്‍ലാന്റ് ഉദയനഗര്‍ അപ്പാര്‍ട്ട്‌മെന്റ് എന്നിവ കേന്ദ്രീകരിച്ചു വന്‍ തോതില്‍ വോട്ടു ചേര്‍ത്തെന്നും ഇതില്‍ പലരും ഇവിടെയിപ്പോള്‍ താമസക്കാരല്ലെന്നും നേരിട്ടു നടത്തിയ അന്വേഷണങ്ങളില്‍ വ്യക്തമായി. അടഞ്ഞ് കിടക്കുന്നതും വോട്ടര്‍ പട്ടികയിലെ പേരുകാര്‍ താമസമില്ലാത്തതുമായ വാട്ടര്‍ലില്ലി ഫ്‌ലാറ്റില്‍ നിന്നുമാത്രം 30 പേരാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചത്. കോര്‍പറേഷനും ലോക്‌സഭാ മണ്ഡലത്തിനും പുറത്ത് നിന്നുള്ള ഇവരാരും ഇപ്പോള്‍ ഈ ഫ്‌ലാറ്റില്‍ താമസക്കാരല്ല. എന്നാല്‍, പൂങ്കുന്നത്തെ ഇന്‍ ലാന്റ് ഉദയ നഗര്‍ അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയില്‍ ഓരേ…

    Read More »
  • വോട്ടര്‍ പട്ടികയിലെ ക്രമക്കേട്: ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഇന്ന് വന്‍ പ്രതിഷേധം; രാഹുല്‍ ഗാന്ധിയുടെ നേതൃത്വല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും

    ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് ഇന്ന് വന്‍ പ്രതിഷേധം സംഘടിപ്പിക്കും. വോട്ടര്‍ പട്ടികയിലെ ക്രമക്കേടില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 11.30ന് പാര്‍ലമെന്റില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ചിന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കും. മാര്‍ച്ചിന് ശേഷം നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച നടത്തും. വിഷയം മുന്‍നിര്‍ത്തി വിവിധ ഭാഷകളില്‍ തയ്യാറാക്കിയ പ്ലക്കാര്‍ഡുകളും നേതാക്കള്‍ ഉയര്‍ത്തും. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലുകളെ ഏറ്റെടുത്തിരിക്കയാണ് ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍. അതിനിടെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ജനപിന്തുണ തേടി രാഹുല്‍ ഗാന്ധി ക്യാമ്പെയ്ന് തുടക്കമിട്ടിട്ടുണ്ട്. ഇതിനായി ‘വോട്ട്ചോരി ഡോട്ട് ഇന്‍’ എന്ന പേരില്‍ വെബ്സൈറ്റിനും തുടക്കമിട്ടു. വെബ്സൈറ്റില്‍ ‘വോട്ട് ചോരി പ്രൂഫ്, ഡിമാന്‍ഡ് ഇസി (ഇലക്ഷന്‍ കമ്മീഷന്‍) അക്കൗണ്ടബിലിറ്റി, റിപ്പോര്‍ട്ട് വോട്ട് ചോരി’ എന്നിങ്ങനെ മൂന്ന് ഒപ്ഷനുകളുണ്ട്. ഇതില്‍ വോട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അനുഭവമുണ്ടെങ്കില്‍ അതേപ്പറ്റി ജനങ്ങള്‍ക്ക് തുറന്നെഴുതാവുന്നതാണ്. കോണ്‍ഗ്രസാണ് ക്യാമ്പെയ്ന് തുടക്കമിട്ടിരിക്കുന്നത്. ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള…

    Read More »
  • വീണ്ടും പരസ്യമായ ആണവ ഭീഷണി മുഴക്കി അസിം മുനീര്‍; ‘ഇന്ത്യ അണക്കെട്ടു പണിഞ്ഞാല്‍ 10 മിസൈലുകള്‍ ഉപയോഗിച്ചു തകര്‍ക്കും; ഞങ്ങള്‍ പരാജയപ്പെടുമെന്ന് ഉറപ്പായാല്‍ പകുതി ലോകവും തകര്‍ക്കും; അള്ളാഹു അതിനുള്ള ഊര്‍ജം നല്‍കും’

    ടാംപ: ഇന്ത്യയുമായുള്ള യുദ്ധത്തില്‍ തോല്‍ക്കുകയാണെന്ന് തോന്നിയാല്‍, ലോകത്തിന്റെ പകുതിയും തകര്‍ക്കുമെന്ന് പാകിസ്ഥാന്‍ ആര്‍മി ചീഫ് അസിം മുനീര്‍ . ഫ്‌ലോറിഡയിലെ ടാമ്പയില്‍ വ്യവസായി അദ്നാന്‍ അസദ് സംഘടിപ്പിച്ച പരിപാടിയിലാണ് അസിം മുനീര്‍ ഭീഷണി മുഴക്കിയത്. ‘ഞങ്ങള്‍ ഒരു ആണവ രാഷ്ട്രമാണ്, ഞങ്ങള്‍ തോല്‍ക്കുകയാണെന്ന് തോന്നിയാല്‍, പകുതി ലോകവും ഞങ്ങള്‍ തകര്‍ക്കും. ഇന്ത്യ സിന്ധു നദീജല കരാര്‍ നിര്‍ത്തിവച്ചതിനാല്‍ 2.5 കോടി ആളുകള്‍ പട്ടിണി കിടന്ന് മരിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യ ഒരു അണക്കെട്ട് നിര്‍മ്മിച്ചാല്‍ പത്ത് മിസൈലുകള്‍ ഉപയോഗിച്ച് ഞങ്ങള്‍ അത് നശിപ്പിക്കും. സിന്ധു നദിയില്‍ ഇന്ത്യക്ക് വ്യക്തിപരമായ ഉടമസ്ഥാവകാശമില്ല. പാകിസ്ഥാന് മിസൈലുകള്‍ക്ക് ക്ഷാമമില്ലെന്ന് ആരും മറക്കരുത്’ അസിം മുനീര്‍ പറഞ്ഞു. ഇന്ത്യയ്ക്ക് വിലപ്പെട്ട സ്വത്തുക്കളുള്ള കിഴക്കന്‍ ഇന്ത്യയില്‍ പാകിസ്ഥാന്‍ ആക്രമണം അഴിച്ചുവിടും, പിന്നീട് പടിഞ്ഞാറോട്ട് നീങ്ങും. ഇസ്ലാമിക കല്‍മയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെട്ട ഒരേയൊരു രാജ്യമാണ് പാകിസ്ഥാന്‍. അതിനാല്‍ അല്ലാഹു ഊര്‍ജവും പ്രകൃതി വിഭവങ്ങളും നല്‍കി അനുഗ്രഹിക്കും . പ്രവാചകന്‍ മുഹമ്മദ് ഇസ്ലാമിക…

    Read More »
  • ജ​ഗദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായത് മോദിയുടേയും അമിത് ഷായുടേയും മാനസപുത്രനെന്ന നിലയിൽ!! പിന്നെ എങ്ങനെ പൊടുന്നനെ പുകഞ്ഞ കൊള്ളിയായി?, ധൻകർ എവിടെ?, പ്രതിപക്ഷം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുന്നു… പക്ഷെ ഉത്തരം അപൂർണം

    മുൻ ഉപരാഷ്ട്രപതി ജ​ഗദീപ് ധൻകർ എവിടെയാണ്. കഴിഞ്ഞ ജൂലൈ 22 മുതൽ ഉയരുന്ന ചോദ്യമാണിത്. മുൻകോൺ​ഗ്രസ് നേതാവും രാജ്യസഭാം​ഗവുമായ കപിൽ സിബൽ കഴിഞ്ഞ ദിവസം വാർത്താസമ്മേളനം വിളിച്ച് ഇക്കാര്യം ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്. തനിക്ക് വ്യക്തിപരമായി ബന്ധമുള്ള വ്യക്തിയാണ് ധൻകറെന്നും പല തവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും വിവരമില്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യത്തിൽ ഇടപെടണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു. ​ധൻകർ എവിടെയെന്ന് ചോദിച്ച സിബൽ അമിത് ഷാ വിഷയത്തിൽ പരസ്യപ്രസ്താവന നടത്തണമെന്നും രാജ്യചരിത്രത്തിൽ ഇത്തരം സംഭവം മുൻപ് ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ലാപ്ത ലേഡീസ്, അതായത് കാണാതായ പെൺകുട്ടികൾ എന്ന് കേട്ടിട്ടുണ്ട്. ഇതാദ്യമായാണ് ലാപ്ത വെസ് പ്രസിഡ‍ന്റ് എന്ന് കേൾക്കുന്നത് എന്നും സിബൽ പരിഹസരിക്കുന്നുണ്ട്. ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയാണ് ജ​ഗദീപ് ധൻകർ. 2022 ഓ​ഗസ്റ്റ് 11 നാണ് അദ്ദേ​ഹം ചുമതലയേറ്റത്. 2027 ഓ​ഗസ്റ്റ് വരെ കാലാവധി ഉണ്ടെന്നിരിക്കെ ഏവരേയും ഞെട്ടിച്ച് ജൂലൈ 21 ന് വൈകിട്ടാണ് അദ്ദേഹം ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചത്.…

    Read More »
  • വോട്ടര്‍ പട്ടിക ക്രമക്കേട്: രാഹുല്‍ ഗാന്ധി ഉപയോഗിച്ച രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റേതല്ല; നോട്ടീസ് അയച്ച് കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മിഷന്‍

    ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലും കര്‍ണാടക, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമേക്കേടുകള്‍ നടന്നതായുള്ള ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളില്‍ നോട്ടീസ് അയച്ച് കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മിഷന്‍. രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉപയോഗിച്ച രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റേതല്ലെന്നാണ് നോട്ടീസില്‍ കമ്മിഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം രാഹുല്‍ ഗാന്ധി കാണിച്ച രേഖകള്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖകളില്‍ നിന്നുള്ളതാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. പോളിങ് ഓഫീസര്‍ നല്‍കിയ രേഖകള്‍ പ്രകാരം ശകുന്‍ റാണി എന്ന സ്ത്രീ രണ്ട് തവണ വോട്ട് ചെയ്തിട്ടുണ്ടെന്നും രാഹുല്‍ പറയുകയുണ്ടായി. അന്വേഷണത്തില്‍ ഒരു തവണ മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ എന്ന് ശകുന്‍ റാണി വ്യക്തമാക്കിയത്. രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ കാണിച്ച ടിക്ക് അടയാളപ്പെടുത്തിയ രേഖ പോളിങ് ഓഫീസര്‍ നല്‍കിയ രേഖയല്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. അതിനാല്‍ ശകുന്‍ റാണിയോ മറ്റാരെങ്കിലുമോ രണ്ട് തവണ വോട്ട് ചെയ്തു എന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം…

    Read More »
  • അഞ്ചുലക്ഷം നല്‍കുമെന്ന് വാഗ്ദാനം; ചെക്കുവന്നപ്പോള്‍ അയ്യായിരം! ഉത്തരകാശിയിലെ മലവെള്ളപ്പാച്ചിലില്‍ എല്ലാം നഷ്ടപ്പെട്ടവരെ വഞ്ചിച്ച് ബിജെപി സര്‍ക്കാര്‍; മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്കെതിരേ പ്രതിഷേധവുമായി ജനം; ചെക്ക് കൈപ്പറ്റില്ല

    ഉത്തരകാശി: മലവെള്ളപ്പാച്ചിലില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കു പ്രാഥമിക സഹായമായി അഞ്ചുലക്ഷം വാഗ്ദാനം ചെയ്ത ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് അയ്യായിരത്തിന്റെ ചെക്ക്. വാഗ്ദാനം ചെയ്തു പറ്റിച്ചെന്നു ചൂണ്ടിക്കാട്ടി ധാരാലി, ഹര്‍ഷില്‍ എന്നിവിടങ്ങളില്‍ ജനങ്ങളുടെ വന്‍ പ്രതിഷേധം. അയ്യായിരത്തിന്റെ ചെക്ക് കൈപ്പറ്റില്ലെന്നും ജനങ്ങള്‍ വ്യക്തമാക്കി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ദുരന്തമുണ്ടായതിനുപിന്നാലെ ജനങ്ങളെ സന്ദര്‍ശിച്ചശേഷമാണ് അഞ്ചുലക്ഷം നല്‍കുമെന്നു വാഗ്ദാനം ചെയ്തത്. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഇതു വന്‍ പ്രതീക്ഷയാണു നല്‍കിയത്. ജനങ്ങള്‍ക്കൊപ്പം ഫോട്ടോ ഷൂട്ട് നടത്തി മടങ്ങിയ മുഖ്യമന്ത്രി അനുവദിച്ചത് 5000 രൂപയും. പെട്ടെന്ന് അനുവദിച്ച തുകയാണ് ഇതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണമെങ്കിലും തങ്ങള്‍ക്കുണ്ടായ നഷ്ടം വിലകുറച്ചു കാണുന്ന നടപടിയാണുണ്ടായതെന്നു ജനങ്ങള്‍ പറഞ്ഞു. ഇടക്കാല ആശ്വാസമാണ് അയ്യായിരമെന്നും വിശദമായ കണക്കെടുപ്പിനുശേഷം കൃത്യമായ നഷ്ടപരിഹാരം നല്‍കുമെന്നുമാണ് ഉത്തരകാശി കളക്ടര്‍ വിശദീകരിച്ചത്. പ്രളയത്തില്‍ വീടു നശിച്ചവര്‍ക്കും മരണമുണ്ടായ കുടുംബങ്ങള്‍ക്കും ആദ്യഘട്ടത്തില്‍ അഞ്ചുലക്ഷം നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി ധാമി പറഞ്ഞത്. റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റി നഷ്ടം…

    Read More »
Back to top button
error: