politics

  • ബിഷപ് പാംപ്ലാനിയെ കാത്തിരിക്കുന്നത് നിയോ മുള്ളറുടെ അവസ്ഥ; കന്യാസ്ത്രീകള്‍ക്കു ജാമ്യം ലഭിച്ചതില്‍ കേന്ദ്രസര്‍ക്കാരിന് നന്ദിയറിയിച്ച ബിഷപ്പിനെ പരിഹസിച്ച് ഡിവൈഎഫ്‌ഐ

    കണ്ണൂര്‍: തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ ഡിവൈഎഫ്‌ഐ. ഹിറ്റ്‌ലറുടെ കടുത്ത അനുയായി ആയിരുന്ന നിയോ മുള്ളറുടെ അവസ്ഥയാണ് ബിഷപ്പിനെ കാത്തിരിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് വിമര്‍ശിച്ചു. ചില പിതാക്കന്മാര്‍ ആര്‍എസ്എസിന് കുഴലൂത്ത് നടത്തുകയാണെന്നും പരസ്പരം പരവതാനി വിരിക്കുകയാണിവരെന്നും വി.കെ. സനോജ് കുറ്റപ്പെടുത്തി. കേക്കുമായി ആര്‍എസ്എസ് ശാഖയിലേക്ക് ചിലര്‍ പോകുന്നു. ആര്‍എസ്എസ് ശാഖയില്‍ നിന്നും തിരിച്ച് കേക്കുമായി അരമനകളിലേക്കും എത്തുന്നുവെന്നും വിമര്‍ശനം. ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെ കേന്ദ്ര സര്‍ക്കാരിന് നന്ദിയറിച്ചും ബിഷപ്പ് ജോസഫ് പാംപ്ലാനി രംഗത്തെത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെയും അമിത് ഷായുടെയും ഇടപെടലിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചതെന്നും വൈകിയാണെങ്കിലും നീതി ലഭിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാംപ്ലാനിക്കെതിരേ ഇരിങ്ങാലക്കുട ബിഷപ്് മാര്‍ പോളി കണ്ണൂക്കാടനടക്കം വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സഭയുടെ ഔദ്യോഗിക അഭിപ്രായം സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറയുമെന്നുമായിരുന്നു മാധ്യമങ്ങളോടു പ്രതികരിച്ചത്. ജൂണ്‍ 25-നായിരുന്നു ബംജ്റംഗ്ദള്‍…

    Read More »
  • ട്രംപിന്റെ വയര്‍ തുളയ്ക്കുമെന്ന് വെറുതേ പറഞ്ഞതല്ല! അമേരിക്കയില്‍ ഇറാന്റെ ചാരന്‍മാര്‍ വിലസുന്നു; കണ്ടെത്താന്‍ ബുദ്ധിമുട്ടെന്നു വിദേശ മാധ്യമം; കൂടുതല്‍ പേര്‍ക്കും വെനസ്വേലന്‍ പാസ്‌പോര്‍ട്ട്

    ന്യൂയോര്‍ക്ക്: വെയില്‍കാഞ്ഞു കിടക്കുമ്പോള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വയറ്റില്‍ ഡ്രോണ്‍ തുളച്ചുകയറുമെന്ന ഭീഷണി മുഴക്കിയത് ഇറാനാണ്. ട്രംപാവട്ടെ, താന്‍ വെയില്‍ കാഞ്ഞ് കിടക്കുന്നയാളല്ലെന്ന് തിരിച്ച് പരിഹസിക്കുകയും ചെയ്തു. വെറുതേ വാദിച്ച് ജയിക്കാന്‍ ഇറാന്‍ ഭീഷണി മുഴക്കിയതല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇറാന്‍, സിറിയ, ലബനന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പതിനായിരത്തിലേറെ ആളുകള്‍ യുഎസിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇവര്‍ക്കെല്ലാം വെനസ്വേലന്‍ പാസ്‌പോര്‍ട്ടാണുള്ളതെന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ‘പ്രൊജക്ടിന്റെ’ ഭാഗമമായ വലിയൊരു സംഘം വര്‍ഷങ്ങള്‍ക്ക് മുന്‍പേ യുഎസില്‍ എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സംശയം പ്രകടിപ്പിക്കുന്നു. ആളുകളുടെ പേര്, പാസ്‌പോര്‍ട് നമ്പര്‍, ജനനതീയതി എന്നിങ്ങനെ വിശദമായ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. 2010 മുതല്‍ 2019വരെയുള്ള സമയത്താണ് വെനസ്വേല ഇവരെ സ്വന്തം പൗരന്‍മാരായി പ്രഖ്യാപിച്ചത്. റിപ്പോര്‍ട്ട് അമേരിക്കയുടെ കൈവശവും എത്തിയിട്ടുണ്ടെന്നും മാധ്യമങ്ങള്‍ അവകാശപ്പെടുന്നു. അതേസമയം ഇത്തരത്തിലൊരു റിപ്പോര്‍ട്ട് ലഭിച്ചോയെന്നതില്‍ അമേരിക്കന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം പ്രതികരണത്തിന് തയാറായിട്ടില്ല. കടുത്ത ഇറാന്‍ പക്ഷക്കാരനായ നിക്കൊളാസ് മദൂറോയുടെ കാലത്താണ്…

    Read More »
  • ഇന്ത്യയെ വിലക്കിയപ്പോള്‍ കീശ കീറി; വ്യോമപാത അടച്ചതിലൂടെ പാകിസ്താന് രണ്ടുമാസം നഷ്ടം 127 കോടി; വ്യോമഗതാഗതത്തില്‍ 20 ശതമാനം ഇടിവ്

    ന്യൂഡല്‍ഹി: പഹല്‍ഗാമിലെ പാക് ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് വ്യോമപാത അടച്ച നടപടിയില്‍ പാക്കിസ്താന്റെ കീശ കീറിയെന്നു റിപ്പോര്‍ട്ട്. രണ്ടുമാസം ഇന്ത്യയ്ക്കുള്ള വ്യോമപാത അടച്ചിട്ടതിലൂടെ മാത്രം 127 കോടി രൂപയോളമാണ് നഷ്ടം സംഭവിച്ചതെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഏപ്രില്‍ 24 മുതല്‍ ജൂണ്‍ 30 വരെയാണ് പാക് ആകാശപാത ഇന്ത്യയ്ക്ക് വിലക്കിയത്. പാക് പ്രതിരോധമന്ത്രാലയമാണ് ഈ കണക്കുകള്‍ പാക്കിസ്താന്‍ നാഷനല്‍ അസംബ്ലിയില്‍ അറിയിച്ചത്. സാമ്പത്തിക നഷ്ടങ്ങള്‍ക്ക് പുറമെ വരുമാനത്തില്‍ ഗണ്യമായ ഇടിവാണ് ഉണ്ടായതെന്നും പാക് പ്രതിരോധ മന്ത്രാലയം വിലയിരുത്തുന്നു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കേണ്ട സമയങ്ങളില്‍ സാമ്പത്തിക നഷ്ടം കണക്കിലെടുത്ത് പിന്നോട്ട് പോകാനില്ലെന്ന ന്യായീകരണമാണ് മന്ത്രാലയം നിരത്തുന്നതും. അതിര്‍ത്തി കടന്നുള്ള പാക് ഭീകരവാദത്തില്‍ 26 പേര്‍ക്ക് ജീവന്‍ നഷ്ടമായതിനെ തുടര്‍ന്നാണ് 1960 ലെ സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയത്. ഇതിന് പിന്നാലെ എല്ലാ ഇന്ത്യന്‍ വിമാനങ്ങള്‍ക്കും പാക്കിസ്താന്‍ തങ്ങളുടെ ആകാശപാത വിലക്കി. സിന്ധു നദിയിലെ ജലത്തെ…

    Read More »
  • ഹാരിസിനെ ശരിവച്ച് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്; ഹാരിസ് പറഞ്ഞതു ശരി; കുടുക്കാന്‍ ശ്രമിച്ചെന്നും കണ്ടെത്തല്‍; ഹാരിസിനെ ഇരുട്ടില്‍ നിര്‍ത്താന്‍ വിദഗ്ധസമിതി റിപ്പോര്‍ട്ട് കരുവാക്കിയതില്‍ സമിതിയിലെ ഡോക്ടര്‍മാര്‍ക്കും അതൃപ്തി

    തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സിസ്റ്റം തകരാര്‍ തുറന്നു പറഞ്ഞ ഡോ. ഹാരിസിനെ ശരിവച്ച് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. ആശുപത്രി വികസന സമിതിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാണ്  ഡിഎംഇ ഡോ. കെ.വി വിശ്വനാഥന്‍ നല്‍കിയ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. ഉപകരണങ്ങടക്കം വാങ്ങുന്നതില്‍ കമ്പനികളുമായി തുടര്‍ച്ചയായ കരാര്‍ വേണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. സമയബന്ധിതമായി ഉപകരണങ്ങള്‍ ലഭിക്കാന്‍ ഇതാവശ്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ ഒാരോ ഉപകരണത്തിനും പ്രത്യേകം കരാ‍ര്‍ ക്ഷണിക്കുന്ന രീതിയുണ്ട്. ഇതു മൂലം ഉപകരണങ്ങള്‍  കിട്ടാന്‍ കാലതാമസമുണ്ടെന്നും റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നു. സൂപ്രണ്ടിന് കൂടുതല്‍ സാമ്പത്തിക അധികാരം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ഡോ ഹാരിസിന്‍റെ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം ഡിഎംഇ നടത്തിയ ‍വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിലാണ് സിസ്റ്റത്തിന്‍റെ തകരാറുകള്‍ വീണ്ടും ചൂണ്ടിക്കാട്ടുന്നത്. ആദ്യം അന്വേഷണം നടത്തിയ വിദഗ്ധ സമിതി പോരായ്മകള്‍ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും ഡോക്ടര്‍ ഹാരിസിനെ കുടുക്കാനായിരുന്നു ആരോഗ്യമന്ത്രിയുടെ നീക്കം. അന്വേഷണ റിപ്പോർട്ടുമായി ബന്ധപ്പെട്ട്  ഉയർന്ന വിവാദങ്ങളിൽ വിദഗ്ധസമിതിയിലെ ഡോക്ടർമാർക്ക്  അതൃപ്തിയുണ്ട്. ഡോക്ടര്‍ ഹാരിസിനെ ഇരുട്ടത്ത് നിർത്താൻ…

    Read More »
  • ‘പാലായില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി നടന്നത് വികസനമുരടിപ്പ്’: താന്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് തന്നെ ജനവിധി തേടുമെന്ന സൂചന നല്‍കി ജോസ് കെ. മാണി

    കോട്ടയം: വരുാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന സൂചന നല്‍കി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി. പാലായില്‍ വികസനമുരടിപ്പാണ് കഴിഞ്ഞ ഏഴു വര്‍ഷമായി ഉള്ളതെന്നും അതില്‍ നിന്ന് മാറി വികസന വഴി തിരിച്ചു പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ഫ്രണ്ട് എമ്മിന്റെ നേതൃത്വത്തില്‍ നടന്ന യുവജന റാലിയ്ക്ക് ശേഷം പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി. രണ്ടായിരത്തോളം യുവാക്കള്‍ പ്രകടനത്തില്‍ പങ്കെടുത്തു. നേരത്തെ കടുത്തുരുത്തി മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എമ്മും ജോസ് കെ മാണിയും പ്രവര്‍ത്തനം സജീവമാക്കിയിരുന്നു. ജോസ് കെ മാണി പാലാ വിട്ട് കടുത്തുരുത്തിയിലേക്ക് മാറുമെന്ന് അഭ്യൂഹങ്ങളും ഇതോടൊപ്പം ഉണ്ടായി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ പരാജയപ്പെട്ടെങ്കിലും മോന്‍സ് ജോസഫിന്റെ ഭൂരിപക്ഷം 5000 ത്തിന് താഴേയ്ക്ക് എത്തിക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മിന് സാധിച്ചിരുന്നു.

    Read More »
  • പാകിസ്താന്റെ ഫൈറ്റര്‍ ജെറ്റുകള്‍ ഇന്ത്യ വീഴ്ത്തിയോ? യുദ്ധ വിമാനങ്ങളില്‍ പൈലറ്റുമാര്‍ രക്ഷപ്പെടാന്‍ ഉപയോഗിക്കുന്ന മാര്‍ട്ടിന്‍-ബേക്കര്‍ ഇജക്ഷന്‍ സീറ്റിന്റെ കണക്കില്‍ ആ രഹസ്യം ഒളിഞ്ഞു കിടപ്പുണ്ട്; മൂടിവച്ചാലും തെളിയുന്ന സത്യം

    ന്യൂഡല്‍ഹി: പാകിസ്ഥാന്റെ അഞ്ചു യുദ്ധ വിമാനങ്ങളുള്‍പ്പെടെ ആറു വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മേധാവി എ.പി. സിംഗിന്റെ വെളിപ്പെടുത്തലിനു പിന്നാലെ രാജ്യാന്തര രംഗത്ത് വീണ്ടും ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയാകുകയാണ്. വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന ആരോപണം തള്ളി പാക് പ്രതിരോധ മന്ത്ര ഖ്വാജ ആസിഫും രംഗത്തെത്തി. ഇന്ത്യയും പാകിസ്താനും എന്തൊക്കെ നഷ്ടമായെന്ന് അറിയാന്‍ സ്വതന്ത്രപരിശോധനയ്ക്ക് തയാറുണ്ടോയെന്ന് ഒരു പടി കടന്ന് ആസിഫ് ചോദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, എത്രയൊക്കെ മൂടിവച്ചാലും ചില കണക്കുകള്‍ പുറത്തുവരും. അതിലൊന്നാണ് അപകടങ്ങളില്‍ പെടുന്ന യുദ്ധ വിമാനങ്ങളടക്കമുള്ളവയില്‍നിന്ന് പൈലറ്റുമാര്‍ പുറത്തുകടക്കുന്ന ഇജക്ഷന്‍ സീറ്റ്. ലോകത്തെമ്പാടുമുള്ള മുന്‍നിര വിമാനങ്ങളില്‍ ഉപയോഗിക്കുന്നത് ബ്രീട്ടീഷ് കമ്പനിയായ മാര്‍ട്ടിന്‍-ബേക്കര്‍ നിര്‍മിക്കുന്ന ഇജക്ഷന്‍ സീറ്റുകളാണ്. ഈ സീറ്റുകള്‍ ഉപയോഗിക്കുന്ന വിമാനങ്ങള്‍ അപകടത്തില്‍പെടുമ്പോഴെല്ലാം ഇവര്‍ എക്‌സില്‍ കണക്കുകള്‍ പുറത്തുവിടാറുണ്ട്. അത്തരമൊരു കണക്കു പരിശോധിച്ച പ്രതിരോധ വിദഗ്ധരാണ് പാകിസ്താന്റെ അവകാശവാദത്തിനു നേരെ സംശയത്തോടെ നോക്കുന്നത്. മേയ് ഏഴിനാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ 88 മണിക്കൂര്‍ നീണ്ട യുദ്ധം ആരംഭിച്ചത്. ഇതിനുമുമ്പ് മാര്‍ട്ടിന്‍-ബേക്കര്‍…

    Read More »
  • ഒറ്റ വിമാനം പോലും ഇന്ത്യ വീഴ്ത്തിയിട്ടില്ല; ആരോപണം തള്ളി പാക് പ്രതിരോധ മന്ത്രി; ‘ആയുധപ്പുരകളില്‍ സ്വതന്ത്ര ഏജന്‍സിയുടെ പരിശോധനയ്ക്ക് ഇന്ത്യ തയാറാണോ? എങ്കില്‍ പാകിസ്താനും തയാറാകും; അപ്പോള്‍ സത്യം പുറത്തുവരും’

    ഇസ്ലാമാബാദ്: ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താന്റെ അഞ്ച് ഫൈറ്റര്‍ വിമാനങ്ങളുള്‍പ്പെടെ ആറു വിമാനങ്ങള്‍ തകര്‍ത്തെന്ന ഇന്ത്യന്‍ വ്യോമസേനാ മേധാവിയുടെ അവകാശവാദം തള്ളി പാകിസ്താന്‍. ഒറ്റ വിമാനം പോലും ഇന്ത്യയുടെ ആക്രമണത്തില്‍ വീണിട്ടില്ലെന്നു പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്നുമാസമായി ഇങ്ങനെയൊരു വാദഗതി ആരും ഉയര്‍ത്തിയിട്ടില്ല. ഇന്ത്യ തയാറാകുമെങ്കില്‍ പാകിസ്താനും തങ്ങളുടെ ആയുധപ്പുരകളില്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ടു കണക്കെടുപ്പിക്കാന്‍ തയാറാണ്. അപ്പോള്‍ സത്യം പുറത്തുവരും. പാകിസ്താന്റെ പരമാധികാരത്തിനുമേല്‍ ഉണ്ടാകുന്ന എന്തു നീക്കത്തിനെതിരേയും നടപടിയുണ്ടാകുമെന്നും ആസിഫ് പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താന്റെ അഞ്ചു ഫൈറ്റര്‍ ജെറ്റുകള്‍ വെടിവച്ചിട്ടെന്നും സര്‍ഫസ് ടു എയര്‍ മിസൈല്‍ ഉപയോഗിച്ച് ഒരു നിരീക്ഷണ വിമാനവും വീഴ്ത്തിയെന്നുമാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മേധാവി എ.പി. സിംഗ് വെളിപ്പെടുത്തിയത്. ഇതു ദേശീയ- രാജ്യാന്തര മാധ്യമങ്ങളിലും വന്‍ വാര്‍ത്തയായി. ബംഗളുരുവില്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ജാക്കോബാബാദ് എയര്‍ബേസിലുണ്ടായിരുന്ന ഏതാനും അമേരിക്കന്‍ നിര്‍മിത എഫ് 16 ജെറ്റുകളും നശിപ്പിച്ചു.…

    Read More »
  • മുഹൂര്‍ത്തമോ സമയമോ ഒന്നും എം.വി. ഗോവിന്ദന്‍ ചോദിച്ചിട്ടില്ല; വന്നത് അസുഖ വിവരം അറിഞ്ഞ് കുടുംബ സമേതം; ഗോവിന്ദനുമായി വര്‍ഷങ്ങളുടെ ബന്ധം; ജാതകം നോക്കാന്‍ അമിത് ഷായും വന്നു; ജ്യോത്സ്യന്‍ മാധവ പൊതുവാള്‍

    കണ്ണൂർ: എംവി ഗോവിന്ദൻ തന്നെ വന്നു കണ്ടിരുന്നുവെന്ന് സ്ഥിരീകരിച്ച് ജ്യോത്സ്യൻ മാധവ പൊതുവാൾ. എംവി ഗോവിന്ദനും കുടുംബവും വീട്ടിലെത്തി തന്നെ സന്ദർശിച്ചിരുന്നുവെന്ന് മാധവ പൊതുവാൾ  പറഞ്ഞു. എംവി ഗോവിന്ദനുമായി വർഷങ്ങളായുള്ള ബന്ധമാണെന്നും അസുഖ വിവരം അറിഞ്ഞാണ് കുടുംബസമേതം എത്തിയതെന്നും മാധവ പൊതുവാൾ വ്യക്തമാക്കി. എംവി ഗോവിന്ദൻ ജ്യോത്സ്യനെ കണ്ടുവെന്ന വിവാദങ്ങൾക്കിടെയാണ് ജ്യോത്സ്യൻ്റെ പ്രതികരണം. മുഹൂർത്തമോ സമയമോ ഒന്നും എംവി ഗോവിന്ദൻ ചോദിച്ചിട്ടില്ല. സ്നേഹബന്ധങ്ങളിൽ ജ്യോതിഷം കൂട്ടിക്കലർത്തേണ്ട ആവശ്യമില്ല. എംവി ഗോവിന്ദൻ വന്ന് ജാതകം നോക്കി എന്ന പ്രചാരണം സഹിക്കാൻ പറ്റില്ല. അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കളും തന്നെ വന്ന് കാണാറുണ്ട്. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ കൊണ്ടാകാം ഇപ്പോൾ വിവാദമുണ്ടാകാൻ കാരണമെന്നും മാധവ പൊതുവാൾ പറഞ്ഞു. അമിത് ഷായും അദാനിയും വന്നു കണ്ടിരുന്നു. അമിഷാ എത്തിയത് ജാതകം നോക്കാനായിരുന്നുവെന്നും മാധവ പൊതുവാൾ പറയുന്നു. ചില നേതാക്കൾ ജ്യോത്സ്യനെ കാണുന്നുവെന്ന് സിപിഎം സംസ്ഥാന സമിതിയിലാണ് വിമർശനമുയർന്നത്. ഇതിന് പിന്നാലെ വാർത്തയോട് പ്രതികരിച്ച് പി ജയരാജൻ രം​ഗത്തെത്തി.…

    Read More »
  • ഭൂതല മിസൈല്‍ ഉപയോഗിച്ച് ഇന്ത്യ പാകിസ്താന്റെ അഞ്ചു യുദ്ധ വിമാനങ്ങളും ഒരു നിരീക്ഷണ വിമാനവും വീഴ്ത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി എയര്‍ഫോഴ്‌സ് മേധാവി; പാക് എയര്‍ബേസിലെ അമേരിക്കയുടെ എഫ് 16 വിമാനങ്ങളും നശിപ്പിച്ചെന്ന് എ.പി. സിംഗ്

    ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താന്റെ അഞ്ചു ഫൈറ്റര്‍ ജെറ്റുകള്‍ വെടിവച്ചിട്ടെന്നും സര്‍ഫസ് ടു എയര്‍ മിസൈല്‍ ഉപയോഗിച്ച് ഒരു നിരീക്ഷണ വിമാനവും വീഴ്ത്തിയെന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മേധാവി എ.പി. സിംഗ്. ബംഗളുരുവില്‍ പ്രസംഗിക്കുന്നതിനിടെയാണു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ജാക്കോബാബാദ് എയര്‍ബേസിലുണ്ടായിരുന്ന ഏതാനും അമേരിക്കന്‍ നിര്‍മിത എഫ് 16 ജെറ്റുകളും നശിപ്പിച്ചു. മേയ് 10ന് പാക് മിലിട്ടറി സൈറ്റുകള്‍ ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തിലായിരുന്നു ഇത്. ഇതില്‍ മിക്ക എയര്‍ബേസുകളും ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ആക്രമണം കൂടുതല്‍ സൂഷ്മതയോടെ നടപ്പാക്കിയതിനെ തുടര്‍ന്നാണ് വെടിനിര്‍ത്തലിനു പാകിസ്താന്‍ രംഗത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. വെടിവച്ചിട്ട നിരീക്ഷണ വിമാനഗ ഒന്നുകില്‍ എലിന്റ് (ഇലക്‌ട്രോണിക് ഇന്റലിജന്‍സ്) വിമാനമോ എഇഡബ്ല്യു ആന്‍ഡ് സി എന്നിവയില്‍ ഏതെങ്കിലുമോ ആകാന്‍ സാധ്യതയുണ്ട്. 300 കിലോമീറ്റര്‍ അകലെവച്ചാണ് നിരീക്ഷണ വിമാനം തകര്‍ത്തത്. ഭൂതല മിസൈല്‍ ഉപയോഗിച്ചുള്ള ഏറ്റവും മികച്ച ആക്രമണമാണിതെന്നും സിംഗ് അവകാശപ്പെട്ടു. ഇന്ത്യ- പാക് യുദ്ധത്തിനിടെ അഞ്ചു വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന ആരോപണം നേരത്തേ യുഎസ്…

    Read More »
  • ലീഗിന്റെ ശ്രമം മുസ്ലിം രാജ്യം സൃഷ്ടിക്കല്‍: കേരളത്തിലെ കോണ്‍ഗ്രസിന് മുസ്ലിം ലീഗ് എന്ന ഊന്നുവടിയില്ലാതെ മുന്നോട്ടു പോകാനാവില്ല: വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

    ആലപ്പുഴ: കേരളത്തിലെ കോണ്‍ഗ്രസിന് മുസ്ലിം ലീഗ് എന്ന ഊന്നുവടിയില്ലാതെ മുന്നോട്ടു പോകാനാവില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്ലിം ലീഗ് ഈ നാട്ടില്‍ മുസ്ലിം രാജ്യം സൃഷ്ടിക്കാനും ശരിയത്ത് നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. എടത്വാ സെയ്ന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന എസ്എന്‍ഡിപി യോഗം ശാഖ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോമ്പ് സമയത്ത് മലപ്പുറത്ത് ഒരു ചായക്കടപോലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. വോട്ട് ബാങ്ക് കാട്ടി ഭരിക്കുന്ന സര്‍ക്കാരുകളെ ഭീഷണിപ്പെടുത്തുന്ന നടപടിയാണ് മുസ്ലിം വിഭാഗം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാലാകാലങ്ങളായി കുട്ടനാട്ടുകാരുടെ വോട്ട് വാങ്ങിക്കുന്നവര്‍ക്ക് കുട്ടനാട്ടുകാരെ ആവശ്യമില്ലെന്നും സംഘടിതമായി ഒത്തുചേര്‍ന്നാല്‍ മാത്രമേ സമുദായത്തിന് അര്‍ഹമായത് വാങ്ങിയെടുക്കാന്‍ പറ്റൂ എന്നും വെള്ളാപ്പള്ളി പറഞ്ഞു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സംഘടനാകാര്യങ്ങള്‍ വിശദീകരിച്ചു. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നല്‍കി.

    Read More »
Back to top button
error: