politics

  • ഗുരുതര കുറ്റകൃത്യം: ആലത്തൂരിലെ ആര്‍എസ്എസ് നേതാവിനും ഭാര്യക്കും തൃശൂരില്‍ പ്രത്യേക വോട്ടര്‍ ഐഡി

    തൃശൂര്‍: ആലത്തൂര്‍ മണ്ഡലത്തിലെ ആര്‍എസ്എസ് നേതാവിനും ഭാര്യക്കും തൃശൂരില്‍ വേറെ തിരിച്ചറിയല്‍ കാര്‍ഡ്. ഭാരതീയ വിചാരകേന്ദ്രം മുന്‍ ഭാരവാഹി കെ.ആര്‍ ഷാജിക്കാണ് രണ്ട് തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളതായി കണ്ടെത്തിയത്. രണ്ട് നമ്പറുകളില്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആര്‍എസ്എസ് നേതാവിന് രണ്ട് ഐഡി കാര്‍ഡ് കണ്ടെത്തിയത്. ആലത്തൂരിലെ ഷാജിയുടെ ഐഡി നമ്പര്‍ GVQ1037092; തൃശൂരിലെ കാര്‍ഡ് എപ്പിക് നമ്പര്‍ IDZ2317303 എന്നിങ്ങനെയാണ് രണ്ട് കാര്‍ഡുകള്‍.

    Read More »
  • കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലും തൃശൂരിലെ വ്യാജ വോട്ട് വിവാദത്തിലും മറുപടി പറയുമോ ? വിവാദങ്ങള്‍ക്കിടെ സുരേഷ് ഗോപി തൃശൂരിലേക്ക്

    തൃശൂര്‍: തൃശൂര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വ്യാജവോട്ട് ആരോപണം കൊഴുക്കുന്നതിനിടെ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി ഇന്ന് തൃശൂരില്‍ എത്തും. സുരേഷ് ഗോപിക്ക് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. ഇന്നലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ പരിക്കേറ്റവരെയും മന്ത്രി സന്ദര്‍ശിക്കും. കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലും തൃശൂരിലെ വ്യാജ വോട്ട് ആരോപണത്തിലും മന്ത്രിയുടെ പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ രാത്രി രണ്ടേമുക്കാലോടെ ഡല്‍ഹിയില്‍ നിന്നും സുരേഷ് ഗോപി തിരുവനന്തപുരത്ത് എത്തിയിരുന്നു. രാവിലെ 5:15 ന് വന്ദേഭാരത് എക്സ്പ്രസില്‍ യാത്ര തിരിച്ച മന്ത്രി ഒന്‍പതരയോടെ തൃശൂരില്‍ എത്തും. വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്ന സുരേഷ് ഗോപി റെയില്‍വേ സ്റ്റേഷനില്‍ പ്രധാന എന്‍ട്രന്‍സ് ഒഴിവാക്കിയാണ് അകത്ത് കയറിയത്. രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് ആരോപണത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് ഇന്ന് കത്തയയ്ക്കല്‍ സമരം നടത്തും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുന്ന പ്രതീകാത്മക സമരം സംസ്ഥാന വ്യാപകമായി നടത്താനാണ് തീരുമാനം. അതേസമയം പ്രതിരോധ നടപടികള്‍ക്കായി ബിജെപിയും…

    Read More »
  • രണ്ടു വോട്ട് മാത്രമല്ല, രണ്ട് തിരിച്ചറിയല്‍ കാര്‍ഡും! ആര്‍എസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിലും ആലത്തൂരിലും വോട്ട്; തെരഞ്ഞെടുപ്പ് കമ്മീഷനോടു ചോദിക്കൂ എന്ന് കെ.ആര്‍. ഷാജി; തൃശൂര്‍ എടുക്കാന്‍ ബിജെപി നടത്തിയ വന്‍ തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്തേക്ക്

    തൃശൂര്‍: ആലത്തൂര്‍ മണ്ഡലത്തിലെ ആര്‍എസ്എസ് നേതാവിനും ഭാര്യക്കും തൃശൂരില്‍ വേറെ തിരിച്ചറിയല്‍ കാര്‍ഡ്. ഭാരതീയ വിചാരകേന്ദ്രം മുന്‍ ഭാരവാഹി കെ.ആര്‍ ഷാജിക്കാണ് രണ്ട് തിരിച്ചറിയല്‍ കാര്‍ഡ്. എന്നാല്‍ രണ്ട് ഐഡി കാര്‍ഡ് ലഭിച്ചത് രണ്ട് സ്ഥലത്ത് വോട്ടുള്ളതിനാലാണെന്ന് കെ.ആര്‍ ഷാജി സ്വകാര്യ ചാനലിനോടു പറഞ്ഞു. തൃശൂരില്‍ വോട്ട് ചേര്‍ത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാന്‍ വേണ്ടിയായിരുന്നെന്നും എന്നാല്‍ വോട്ട് ചെയ്യാനായില്ലെന്നും ഷാജി പറഞ്ഞു. രണ്ട് നമ്പറുകളില്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആര്‍എസ്എസ് നേതാവിന് രണ്ട് ഐഡി കാര്‍ഡ് കണ്ടെത്തിയത്. തനിക്ക് എങ്ങനെ രണ്ട് കാര്‍ഡ് ലഭിച്ചു എന്നുള്ളത് എലെക്ഷന്‍ കമീഷനോട് ചോദിക്കണമെന്നും ഷാജി പറഞ്ഞു. ആലത്തൂരിലെ ഷാജിയുടെ ഐഡി നമ്പര്‍ ‘ജിവിക്യു 1037092’; തൃശൂരിലെ കാര്‍ഡ് എപ്പിക് നമ്പര്‍ ‘ഐഡിസെഡ് 2317303’ എന്നിങ്ങനെയാണ് രണ്ട് കാര്‍ഡുകള്‍. എങ്ങനെയും തൃശൂര്‍ പിടിക്കാനുറച്ച് രംഗത്തിറങ്ങിയ ബിജെപി നടത്തിയ വന്‍ ക്രമക്കേടുകളുടെ വിവരങ്ങളാണു മൂന്നാം ദിവസവും പുറത്തുവരുന്നത്. സുരേഷ് ഗോപിയുടെ…

    Read More »
  • വോട്ടു കൊള്ളയില്‍ പ്രതിഷേധം കനക്കുന്നു; സുരേഷ് ഗോപി ഇന്നു തൃശൂരില്‍; സ്ഥിര താമസക്കാര്‍ക്ക് വോട്ടെന്ന ചട്ടം സുരേഷ് ഗോപി ലംഘിച്ചെന്നും തെളിവുകള്‍

    തിരുവനന്തപുരം: വോട്ട് കൊള്ള ആരോപണത്തെ തുടർന്ന് സംസ്ഥാന രാഷ്ട്രീയം കലുഷിതമാകുന്നു. തൃശൂരില്‍ കള്ളവോട്ട് നടന്നുവെന്ന ആരോപണം ഉയര്‍ത്തി സിപിഎമ്മും കോണ്‍ഗ്രസും വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. രാഹുൽ ഗാന്ധി ഉയർത്തിയ വോട്ടു ആരോപണത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ഇന്ന് കത്തയയ്ക്കൽ സമരം നടത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുന്ന പ്രതീകാത്മക സമരം സംസ്ഥാന വ്യാപകമായി നടത്താനാണ് തീരുമാനം. അതേസമയം, പ്രതിരോധ നടപടികള്‍ക്കായി ബിജെപിയും രംഗത്തുണ്ട്. തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫിസിന് നേരെ നടന്ന ആക്രമണത്തിനെതിരെ ഇന്ന് ബിജെപി സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും മാർച്ച് നടത്താനാണ് തീരുമാനം. ഇന്നലെ വൈകിട്ട് നടന്ന പ്രതിഷേധത്തിനിടെ സിപിഎം പ്രവർത്തകരാണ് സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫിസിൽ ബോർഡിൽ കരിയോയിൽ ഒഴിച്ചത്. ഇതില്‍ പ്രതിഷേധിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമാകുകയും ഇരുപക്ഷത്തെയും അഞ്ചുപേര്‍ക്ക് വീതം പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ALSO READ  രണ്ടു വോട്ട് മാത്രമല്ല, രണ്ട് തിരിച്ചറിയല്‍…

    Read More »
  • കന്യാസ്ത്രീ സംഭവത്തോടെ പൊതു സമൂഹത്തിനു വെളിവായത് ബിജെപിയുടെ ഇരട്ടമുഖം!! കോൺ​ഗ്രസിൽ നിന്ന് മുഖം തിരിച്ചവർ ഒടുവിൽ ആ സത്യം തിരിച്ചറിഞ്ഞു

    അടുത്തിടെയായി കേരളത്തിലെ സിപിഎം, ബിജെപി ക്യാമ്പുകൾ അസ്വസ്ഥരാണ്. ആ അസ്വസ്ഥതയ്ക്ക് പിന്നിലെ കാരണം കോൺഗ്രസ് ആണ്. കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പുകൾ ആയി നുണപ്രചരണത്തിലൂടെയും അസത്യങ്ങളിലൂടെയും ഇരുമുന്നണികളും ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങളെ കോൺഗ്രസിൽ നിന്നും അകറ്റാൻ ശ്രമിച്ചിരുന്നു. ഇരുമുന്നണികളുടെയും അസത്യപ്രചരണങ്ങൾ ചെറുതല്ലാത്ത ഒരു വിഭാഗം ജനങ്ങൾ വിശ്വസിച്ചു തുടങ്ങിയതും ആയിരുന്നു. എന്നാൽ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അകാരണമായി ജയിലിൽ അടച്ചത് മുതൽ ഇങ്ങോട്ട് സത്യമേതാണ് കള്ളം ഏതാണ്, ആരാണ് ശരി, ആരാണ് തെറ്റ് എന്ന് ഇന്നാട്ടിലെ ക്രൈസ്തവ വിഭാഗത്തിന് കൃത്യമായി മനസിലായിരിക്കുന്നു. പഴയതുപോലെ കോൺഗ്രസിനു പിന്നിൽ ക്രൈസ്തവ വിശ്വാസികൾ ഒരു മനസ്സോടെ അണിചേർന്നാൽ തങ്ങൾ ഇതുവരെ സ്വപ്നം കണ്ട അധികാരക്കസേരകൾ എല്ലാം തങ്ങളിൽ നിന്ന് അകന്നുപോകും എന്ന യാഥാർത്ഥ്യം കേരളത്തിൽ സിപിഎം – ബിജെപി കക്ഷികളെ ഒരുപോലെ തന്നെ നിലവിൽ അലട്ടുന്നുണ്ട്. ബിജെപിയുടെ യഥാർത്ഥ മുഖം എന്താണെന്ന് കേരളത്തിന് കൃത്യമായി തന്നെ മനസിലായിരിക്കുന്നു. തങ്ങൾക്കൊപ്പം നിന്ന ബിജെപിയുടെ ഇരട്ട മുഖം ക്രിസ്ത്യൻ സമൂഹം ഇതിനോടകം…

    Read More »
  • ബിഹാറില്‍ പോരു കടുപ്പിച്ച് പ്രശാന്ത് കിഷോറും ബിജെപിയും; പുറത്തുവിട്ടത് നേതാക്കളുടെ അഴിമതി കഥകളുടെ പരമ്പര; 499 ആംബുലന്‍സ് വാങ്ങിയതിലും മെഡിക്കല്‍ കോളജിന്റെ പേരിലും കോടികളുടെ വെട്ടിപ്പ്; ഉപമുഖ്യമന്ത്രിയുടെ യഥാര്‍ഥ പേര് രാകേഷ് കുമാര്‍; പത്തുവര്‍ഷത്തിനിടെ 38 വയസ് കൂടിയത് അത്ഭുതകരമെന്നും പ്രശാന്ത്

    ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക ക്രമക്കേടിനൊപ്പം ബിജെപിക്കു തലവേദനയായി പ്രശാന്ത് കിഷോര്‍. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി ബിജെപിക്കെതിരേ അഴിമതിയാരോപണങ്ങളുടെ നിരതന്നെയാണ് ഉയര്‍ത്തിവിടുന്നത്. എന്നാല്‍, ബിജെപിയെ കരിവാരിത്തേയ്ക്കാന്‍ ശ്രമിക്കുന്നു എന്ന ദുര്‍ബലമായ ആരോപണങ്ങളൊഴിച്ചാല്‍ കാര്യമായ പ്രതിരോധങ്ങളില്ല എന്നതും ശ്രദ്ധേയമാണ്. 2020ലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു ഡാറ്റ മോഷണം നടത്തിയെന്നു ചൂണ്ടിക്കാട്ടി പരാതിയും നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പു വിദഗ്ധനെന്ന നിലയില്‍ കണക്കുകള്‍ നിരത്തിയാണ് പ്രശാന്ത് കിഷോറിന്റെ ആക്രമണങ്ങള്‍. ബിഹാറില്‍ ലാലു പ്രസാദ് യാദവ് നടത്തിയതിനേക്കാള്‍ കടുത്ത അഴിമതിയാണ് ബിജെപി നേതാക്കള്‍ നടത്തിയതെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ജെയ്‌സ്വാളിനെതിരേയായിരുന്നു പ്രശാന്തിന്റെ ആദ്യ ആരോപണം. ഒരു മെഡിക്കല്‍ കോളജ് തട്ടിപ്പിലൂടെ നേടിയെടുത്തെന്നായിരുന്നു ചൂണ്ടിക്കാട്ടിയത്. തൊട്ടുപിന്നാലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കെതിരേ വിദ്യാഭ്യാസ രേഖകളില്‍ കൃത്രിമത്വം കാട്ടിയെന്നും ആരോപിച്ചു. ഏറ്റവുമൊടുവില്‍ ആരോഗ്യമന്ത്രി മംഗല്‍ പാണ്ഡെയ്‌ക്കെതിരേ ആംബുലന്‍സ് വാങ്ങിയതില്‍ വന്‍ ക്രമക്കേടു നടത്തിയെന്നാണ് ആരോപിക്കുന്നത്. പാണ്ഡെയുടെ നിര്‍ദേശപ്രകാരം ആരോഗ്യമന്ത്രാലയത്തിനുവേണ്ടി 466 ആംബുലന്‍സുകള്‍ ഉയര്‍ന്ന വിലയ്ക്കു വാങ്ങിയെന്നാണ്…

    Read More »
  • ‘സംവരണ വിഭാഗങ്ങള്‍ക്കുള്ളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ പ്രത്യേകം പരിഗണിക്കണം, അവര്‍ക്കും ചിറകു വിടര്‍ത്തണം’; പൊതുതാത്പര്യ ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി; ‘നിലവിലെ സംവരണത്തെ ചോദ്യം ചെയ്യുന്നില്ല, ഒരേ ജാതിയില്‍ രണ്ടാംകിടക്കാരന്‍ ആകുന്നു’

    ന്യൂഡല്‍ഹി: സംവരണ വിഭാഗങ്ങള്‍ക്കുള്ളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു പ്രത്യേകം സംവരണം നല്‍കണമെന്ന ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി. നിലവിലെ സംവരണ ക്വാട്ടയില്‍തന്നെ ഉള്‍പ്പെടുത്തി തൊഴില്‍, വിദ്യാഭ്യാസം എന്നിവയില്‍ പ്രത്യേകം സംവരണം നല്‍കണമെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണു നടപടി. ജസ്റ്റിസ് സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്. അടുത്ത തീയതിയില്‍ വാദത്തിനു തയാറെടുക്കാനും മറുഭാഗത്തുനിന്നു ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടാകുമെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകനോടു കോടതി നിര്‍ദേശിച്ചു. നിലവിലെ സംവരണ നിരക്കുകളെ ചോദ്യം ചെയ്യുകയല്ലെന്നും സംവരണം ലഭിക്കുന്ന വിഭാഗങ്ങള്‍ക്കിടയില്‍ സാമ്പത്തികമായി പിന്നാക്കം നല്‍കുന്നവരെ പ്രത്യേകം പരിഗണിക്കണമെന്നുമാണ് ആവശ്യമെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. ‘സംവരണമെന്നത് ജാതി അടിസ്ഥാനത്തിലായിരിക്കരുത് എന്നു നിങ്ങള്‍ പറയുന്നില്ല. സാമ്പത്തികാടിസ്ഥാനത്തില്‍ മാത്രം ആകണമെന്നും പറയുന്നില്ല. നിലവിലെ ഭരണഘടന അനുസരിച്ചു സംവരണ ക്വാട്ട നല്‍കുമ്പോള്‍ ചില ആളുകള്‍ അതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുകയും സാമ്പത്തികമായി മുന്നിലെത്തുകയും ചെയ്യുന്നു. അവരുടെ സാമൂഹിക- സാമ്പത്തികാവസ്ഥകള്‍ മെച്ചപ്പെടുന്നു. ഇവര്‍ക്കു വീണ്ടും സംവരണം നല്‍കുന്നതിനു പകരം അതേ വിഭാഗത്തില്‍ സംവരണത്തിന്റെ…

    Read More »
  • അസിം മുനീര്‍ കോട്ടിട്ട ഒസാമ ബിന്‍ ലാദന്‍; അമേരിക്കന്‍ മണ്ണില്‍വച്ച് പാകിസ്താന്റെ ഭീഷണികള്‍ അസ്വീകാര്യം; അമേരിക്ക മൂലകങ്ങള്‍ വാങ്ങുന്നത് റഷ്യയില്‍നിന്ന്; ട്രംപിന്റെ ലക്ഷ്യം നൊബേല്‍ സമ്മാനം; രൂക്ഷ വിമര്‍ശനം ഉയര്‍ത്തി മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍

    വാഷിങ്ടണ്‍: പാകിസ്താന്‍ സൈനിക മേധാവി അസിം മുനീറിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റൂബിന്‍. ഇന്ത്യക്കെതിരെയുയര്‍ത്തിയ ആണവ ഭീഷണിയടക്കമുള്ള പാക് സൈനിക മേധാവിയുടെ വാക്കുകള്‍ 9/11 ന് പിന്നിലെ ഭീകരന്‍ ഒസാമ ബിന്‍ലാദനില്‍ നിന്ന് കേട്ടതിനെ ഓര്‍പ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ മണ്ണില്‍ പാകിസ്താന്റെ ഭീഷണികള്‍ പൂര്‍ണമായും അസ്വീകാര്യമാണെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ റൂബിന്‍ പറഞ്ഞു. റഷ്യയില്‍നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യക്കു പരമാധികാരമുണ്ട്. ആര്‍ക്കും അത്രപെട്ടെന്നു ചവിട്ടിപ്പുറത്താക്കാന്‍ കഴിയില്ല. ഇപ്പോഴത്തെ നാടകങ്ങള്‍ അവസാനിച്ചു കഴിഞ്ഞാല്‍ ഇന്ത്യ- അമേരിക്ക ബന്ധം വീണ്ടും മെച്ചപ്പെടും. ബിസിനസുകാരനെന്ന നിലയില്‍ ട്രംപ് കുതിരക്കച്ചവടമാണു നടത്തുന്നത്. മോശം സമാധാന കരാര്‍ വീണ്ടും യുദ്ധത്തിലേക്കു നയിക്കുമെന്ന് അദ്ദേഹത്തിന് അറിയില്ല. ട്രംപിന്റെ ആഗ്രഹം നോബല്‍ സമ്മാനം നേടുകയെന്നതാണ്. യുറേനിയം ഹെക്‌സാഫ്‌ളൂറൈഡ് പോലുള്ള മൂലകങ്ങള്‍ യുഎസ് വാങ്ങുന്നത് റഷ്യയില്‍നിന്നാണ്. അസര്‍ബൈജാനില്‍നിന്ന് ഗ്യാസ് വാങ്ങുമെന്നാണ് അമേരിക്ക പറയുന്നത്. അസര്‍ബൈജാനില്‍ എങ്ങനെയാണു ഗ്യാസ് എത്തുന്നതെന്നു പരിശോധിക്കണം. അത് ഇറാനില്‍നിന്നും…

    Read More »
  • സുരേഷ് ഗോപിയുടെ ഡ്രൈവര്‍ക്കും തൃശൂരില്‍ വോട്ട്; ഫ്‌ളാറ്റിന്റെ ഉടമപോലും അറിഞ്ഞില്ല താമസിക്കുന്ന വിവരം! തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് തിരുവനന്തപുരത്ത്; വോട്ടര്‍ ഐഡി കേന്ദ്രീകരിച്ച് അന്വേഷണം; ഇടപെടാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

    തൃശൂര്‍: എങ്ങനെയും തൃശൂര്‍ പിടിക്കാനുറച്ച് രംഗത്തിറങ്ങിയ ബിജെപി നടത്തിയ വന്‍ ക്രമക്കേടുകളുടെ വിവരങ്ങള്‍ രണ്ടാം ദിവസവും ഒന്നൊന്നായി പുറത്തുവരുന്നു. സുരേഷ് ഗോപിയുടെ ഡ്രൈവറുടെ വോട്ടുവരെ ചേര്‍ത്തെന്ന ആരോപണം കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നെങ്കില്‍, ഇപ്പോള്‍ അതിന്റെ തെളിവടക്കമാണ് പുറത്തുവരുന്നത്. പൂങ്കുന്നത്തെ ക്യാപിറ്റല്‍ ഇ4ല്‍ താമസിക്കാതെ വോട്ട് ചേര്‍ത്ത തിരുവനന്തപുരം സ്വദേശിയായ എസ്.അജയകുമാര്‍ സുരേഷ് ഗോപിയുടെ ഡ്രൈവര്‍ ആണെന്ന് അയല്‍വാസി പറഞ്ഞു. നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ഇയാളുടെ വോട്ട് തിരുവനന്തപുരത്താണ് എന്നതിനും തെളിവുകള്‍ ലഭിച്ചു. വോട്ടര്‍ ഐഡി നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കള്ളക്കളി വ്യക്തമായത്. ക്യാപിറ്റല്‍ വില്ലേജ് സി4 ഫ്ലാറ്റ് ഉടമക്ക് അറിയുക പോലും ചെയ്യാത്ത താമസക്കാരനാണ് അജയകുമാര്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്. അജയകുമാറിന്റെ പോളിംഗ് ബൂത്ത് ശാസ്തമംഗലത്തെ എന്‍എസ്എസ്എച്ച്എസ്എസിലായിരുന്നു. തൃശൂരിലെ അജയകുമാര്‍ തന്നെയാണ് തിരുവനന്തപുരത്തെയും അജയകുമാര്‍ എന്നത് അയല്‍വാസി സ്ഥിരീകരിച്ചു. നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടികയില്‍ ശാസ്തമംഗലത്തെ ആറ്റിങ്കര പറമ്പില്‍ വീടും, പോളിംഗ് സ്റ്റേഷന്‍ ശാസ്തമംഗലം…

    Read More »
  • കലിപ്പു തീരുന്നില്ല! ഓപ്പറേഷന്‍ സിന്ദൂറിലെ പരാജയത്തിന്റെ ചൊരുക്ക് തീര്‍ക്കാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് വെള്ളവും ഗ്യാസും പത്രവും നിഷേധിച്ച് പാകിസ്താന്‍; ഗ്യാസ് വാങ്ങുന്നത് ഉയര്‍ന്ന വിലനല്‍കി; വീടുകളില്‍ കര്‍ശന നിരീക്ഷണം

    ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലേറ്റ കനത്ത തിരിച്ചടിയില്‍ ഇന്ത്യയോട് കലി തീരാതെ പാക്കിസ്താന്‍. പാക്കിസ്താാനിലുള്ള ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളോടാണ് മനുഷ്യത്വരഹിതവും നിലവാരം കുറഞ്ഞതുമായ പെരുമാറ്റമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാചകവാതകവും ശുദ്ധജല വിതരണവും പത്രങ്ങളും വരെ മുടക്കുന്നതായാണ് റിപ്പോര്‍ട്ട്. കുടിവെള്ളവും പാചകവാതകവും മുന്‍പ് എത്തിച്ചിരുന്ന കടയുടമകള്‍ നിലവില്‍ എത്തിക്കുന്നില്ലെന്നും വിതരണം ചെയ്യരുതെന്ന് ഉന്നത നിര്‍ദേശമുണ്ടെന്നും അറിയിച്ചു. സുയി നോര്‍ത്തേണ്‍ ഗ്യാസ് പൈപ്‌ലൈനാണ് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് പാചകവാതകം എത്തിച്ചിരുന്നത്. ഇത് മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ചുവെന്നും നിലവില്‍ പൊതുവിപണിയില്‍ നിന്നും ഉയര്‍ന്ന തുക നല്‍കിയാണ് പാചകവാതകം വാങ്ങുന്നതെന്നും ‘ആജ് തക്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുടെ വീടുകളിലും ഓഫിസിലും കര്‍ശന നിരീക്ഷണവുമേര്‍പ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ മുതലാണ് ഇസ്‌ലമാബാദിലുള്ള ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുടെ വസതികളിലും ഹൈകമ്മിഷനിലും പത്രവിതരണം നിര്‍ത്തിയത്. പ്രാദേശിക വിവരങ്ങള്‍ പത്രങ്ങളിലൂടെ ഇന്ത്യയ്ക്ക് ലഭിക്കുന്നുവെന്നും ജനജീവിതത്തെയും വികസന പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ പാക്കിസ്ഥാനെ ആക്രമിക്കാന്‍ ഉപയോഗിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതിന് തിരിച്ചടിയായി ഡല്‍ഹിയിലുള്ള…

    Read More »
Back to top button
error: