അഞ്ചുലക്ഷം നല്‍കുമെന്ന് വാഗ്ദാനം; ചെക്കുവന്നപ്പോള്‍ അയ്യായിരം! ഉത്തരകാശിയിലെ മലവെള്ളപ്പാച്ചിലില്‍ എല്ലാം നഷ്ടപ്പെട്ടവരെ വഞ്ചിച്ച് ബിജെപി സര്‍ക്കാര്‍; മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്കെതിരേ പ്രതിഷേധവുമായി ജനം; ചെക്ക് കൈപ്പറ്റില്ല

ഉത്തരകാശി: മലവെള്ളപ്പാച്ചിലില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കു പ്രാഥമിക സഹായമായി അഞ്ചുലക്ഷം വാഗ്ദാനം ചെയ്ത ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് അയ്യായിരത്തിന്റെ ചെക്ക്. വാഗ്ദാനം ചെയ്തു പറ്റിച്ചെന്നു ചൂണ്ടിക്കാട്ടി ധാരാലി, ഹര്‍ഷില്‍ എന്നിവിടങ്ങളില്‍ ജനങ്ങളുടെ വന്‍ പ്രതിഷേധം. അയ്യായിരത്തിന്റെ ചെക്ക് കൈപ്പറ്റില്ലെന്നും ജനങ്ങള്‍ വ്യക്തമാക്കി.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ദുരന്തമുണ്ടായതിനുപിന്നാലെ ജനങ്ങളെ സന്ദര്‍ശിച്ചശേഷമാണ് അഞ്ചുലക്ഷം നല്‍കുമെന്നു വാഗ്ദാനം ചെയ്തത്. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഇതു വന്‍ പ്രതീക്ഷയാണു നല്‍കിയത്. ജനങ്ങള്‍ക്കൊപ്പം ഫോട്ടോ ഷൂട്ട് നടത്തി മടങ്ങിയ മുഖ്യമന്ത്രി അനുവദിച്ചത് 5000 രൂപയും.
പെട്ടെന്ന് അനുവദിച്ച തുകയാണ് ഇതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണമെങ്കിലും തങ്ങള്‍ക്കുണ്ടായ നഷ്ടം വിലകുറച്ചു കാണുന്ന നടപടിയാണുണ്ടായതെന്നു ജനങ്ങള്‍ പറഞ്ഞു. ഇടക്കാല ആശ്വാസമാണ് അയ്യായിരമെന്നും വിശദമായ കണക്കെടുപ്പിനുശേഷം കൃത്യമായ നഷ്ടപരിഹാരം നല്‍കുമെന്നുമാണ് ഉത്തരകാശി കളക്ടര്‍ വിശദീകരിച്ചത്.
പ്രളയത്തില്‍ വീടു നശിച്ചവര്‍ക്കും മരണമുണ്ടായ കുടുംബങ്ങള്‍ക്കും ആദ്യഘട്ടത്തില്‍ അഞ്ചുലക്ഷം നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി ധാമി പറഞ്ഞത്. റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റി നഷ്ടം പരിശോധിച്ചശേഷം തുക അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രളയത്തിന്റെ ഭാഗമായ രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. കുടുങ്ങിക്കിടക്കുന്നവരെ ഹെലിക്കോപ്റ്ററിലാണ് പുറത്തെത്തിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഭക്ഷ്യവസ്തുകള്‍ ആകാശത്തുനിന്നു വിതരണം ചെയ്യുന്നുമുണ്ട്. സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ്, ഡോഗ് സ്‌ക്വാഡ്, തെര്‍മല്‍ ഇമേജിംഗ് ഉപകരണം എന്നിവയടക്കം ഉപയോഗിച്ചാണു തെരച്ചില്‍.
സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് അഞ്ചുപേര്‍ മരിച്ചു. രണ്ടു ശരീരങ്ങള്‍ കണ്ടെത്തി. 49 പേരെ കാണാനില്ല. ആയിരത്തിലേറെപ്പേരെ അപകട സ്ഥലത്തുനിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ധാരാലിയി ദുരന്തത്തിനു പിന്നാലെ ഒറ്റപ്പെട്ടു.
Assured Rs 5 lakh, got Rs 5,000: Uttarkashi families protest over ‘relief’ cheques Protests erupted in Dharali and Harshil after families affected by the Uttarkashi flood were handed Rs 5,000 ‘relief’ cheques, with residents accusing the Pushkar Singh Dhami-led Uttarakhand government of trivialising their losses.






