politics
-
രാഷ്ട്രീയപരിപാടിയല്ലെന്ന് തെളിയിക്കണം, സമവായത്തിന് എല്ലാ ആയുധങ്ങളുമെടുത്ത് നെട്ടോട്ടം ; ആഗോള അയ്യപ്പ സംഗമത്തിലേക്ക് കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയെ വീട്ടിലെത്തി ക്ഷണിച്ച് സംഘാടകര്‍
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തെ കോണ്‍ഗ്രസും ബിജെപിയും രൂക്ഷവിമര്‍ശനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഹിന്ദുഐക്യവേദി സമാന്തര വിശ്വാസസംഗമം പന്തളത്ത് നടത്താനും നോക്കുമ്പോള്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയെ പരിപാടിയിലേക്ക് ഔപചാരികമായി ക്ഷണിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. സുരേഷ് ഗോപിയുടെ വീട്ടിലെത്തിയാണ് പരിപാടിക്ക് ക്ഷണിച്ചത്. പരിപാടിയില്‍ സുരേഷ് ഗോപി പങ്കെടുക്കുമെന്ന് കരുതുന്നതായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ പ്രതികരിച്ചു. പരമാവധി സമവായമുണ്ടാക്കി പരിപാടി നല്ല നിലയില്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാന ത്തിന്റെ ഭാഗമായാണ് ക്ഷണം. നേരത്തേ പരിപാടിക്കെതിരേ വിമര്‍ശനം ഉന്നയിച്ച് ബിജെപി രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനുള്ള രാഷ്ട്രീയനാടകമെന്നാണ് വിമര്‍ശിച്ചത്. കോണ്‍ഗ്രസും പരിപാടിയെ വിമര്‍ശിച്ചു രംഗത്ത് വന്നിരുന്നു. ശബരിമലയിലെ യുവതീപ്രവേ ശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂ ലവും ഇതേ വിഷയത്തില്‍ എടുത്തിട്ടുള്ള കേസുകളും സര്‍ക്കാര്‍ പിന്‍വലി ക്കുമോ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ചോദ്യം. പത്തുവര്‍ഷക്കാല ത്തിനിടയില്‍ അവസാന വര്‍ഷം എന്തിനാണ് സര്‍ക്കാര്‍ ഇത്തരമൊരു പരിപാടിയുമായി…
Read More » -
യൂത്ത്‌കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച സംഭവം അങ്ങിനെ വിടാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ല ; പോലീസുകാരെ പിരിച്ചുവിടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവ് കത്തു നല്‍കി
തിരുവനന്തപുരം: വി എസ് സുജിത്തിനെ സ്റ്റേഷനില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവം വന്‍ വിവാദമാക്കി കോണ്‍ഗ്രസ്. പോലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണം എന്നാവശ്യപ്പെട്ടു വീടുകളിലേക്ക് നടത്തിയ മാര്‍ച്ചിനും പ്രതിഷേധത്തിനും പിന്നാലെ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. എസ്‌ഐ ഉള്‍പ്പെടെ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും വി ഡി സതീശന്‍ നേരത്തേ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കത്ത് നല്‍കിയത്. തീവ്രവാദികള്‍പ്പോലും ഇതുപോലത്തെ ക്രൂരത ചെയ്യില്ലെന്നും മര്‍ദ്ദിച്ച അഞ്ച് ഉദ്യോഗസ്ഥര്‍ പ്രതിപ്പട്ടികയില്‍പ്പോലുമില്ലെന്നും വി ഡി സതീശന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. സുജിത്ത് സ്റ്റേഷനില്‍ നേരിട്ടത് ക്രൂരമായ മര്‍ദ്ദനമാണെന്നും ക്രിമിനലുകള്‍ പോലും ചെയ്യാത്ത കാര്യമാണ് പൊലീസുകാര്‍ ചെയ്തതെന്നും സതീശന്‍ ആരോപിച്ചിരുന്നു. നിലവിലെ ഡിഐജി പ്രതികള്‍ക്കൊപ്പമാണെന്ന് വി ഡി സതീശന്‍ ആരോപിച്ചു. മര്‍ദ്ദിച്ചിട്ടും മര്‍ദ്ദിച്ചിട്ടും മതിവരാത്ത രീതിയില്‍ സുജിത്തിനെ പൊലീസുകാര്‍ മര്‍ദ്ദിച്ച് അവശനാക്കി. അതുംപോരാതെയാണ് കള്ളക്കേസില്‍ കുടുക്കിയത്. സുജിത്തിനെ മര്‍ദ്ദിച്ച കേസിലെ പ്രതിയായ പോലീസുകാരന്‍ സജീവന്റെയും…
Read More » -
യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച പോലീസുകാര്‍ കാക്കിയിട്ട് ശമ്പളം വാങ്ങേണ്ടവരല്ല, പിരിച്ചുവിട്ട് അഴിയെണ്ണേണ്ടവര്‍ ; എല്ലാക്കാലത്തേക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരിക്കില്ലെന്ന് ഓര്‍ക്കണം
പാലക്കാട്: എല്ലാ കാലത്തേക്കും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരിക്കില്ലെന്നു ഷാഫി പറമ്പില്‍ എംപി. കാക്കിയണിഞ്ഞ ക്രൂരതയുടെ വക്താക്കളെ, ഇനി ഒരു രൂപ പോലും സര്‍ക്കാര്‍ ശമ്പളം വാങ്ങാന്‍ അനുവദിക്കരുതെന്നും ഷാഫി പറമ്പില്‍. ഫേസ്ബുക്ക് കുറിപ്പിലാണ് ഷാഫിയുടെ ശക്തമായ വിമര്‍ശനം വന്നത്. കാക്കിയിട്ട് ശമ്പളം വാങ്ങേണ്ടവരല്ല, പിരിച്ചുവിട്ട് അഴിയെണ്ണേണ്ടവരാണ് മര്‍ദ്ദിച്ച പോലീസുകാരനെന്നും ആഭ്യന്തരവകുപ്പിന് ഒരു തലവന്‍ ഉണ്ടെങ്കില്‍, ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ഈ നിമിഷം ഈ ക്രൂരന്മാരെ പിരിച്ചുവിടണം. അവര്‍ക്കെതിരെയുള്ള നടപടികള്‍ മുന്‍കാലപ്രാബല്യത്തോടെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പറഞ്ഞു. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനോട് കാരണമില്ലാതെ കാണിച്ച ഈ ക്രൂരത നടത്തിയവരെ സംരക്ഷിക്കാന്‍ കൊടി സുനി മാര്‍ക്ക് പോലും സംരക്ഷണം ഒരുക്കുന്ന അതേ നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ ചെയ്തവരോട് പറയുന്നു എല്ലാ കാലത്തേക്കും പിണറായി വിജയന്‍ ആയിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും ഷാഫി മുന്നറിയിപ്പ് നല്‍കി. ഷാഫി പറമ്പില്‍ ഫേസ്ബുക്ക് കുറിപ്പ് കാക്കിയിട്ട് ശമ്പളം വാങ്ങേണ്ടവരല്ല, പിരിച്ചുവിട്ട് അഴിയെണ്ണേണ്ടവരാണ്. ആഭ്യന്തരവകുപ്പിന് ഒരു തലവന്‍ ഉണ്ടെങ്കില്‍,…
Read More » -
‘ഇവന്‍ നാടിന് അപമാനം’ എന്നെഴുതിയ പോസ്റ്റര്‍ പതിച്ചു ; സുജിത്തിനെ മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഐ സജീവന്റെ വീട്ടിലേക്കും യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം; എസ്‌ഐ നുഹ്‌മാന്റെ വീട്ടിലേക്കും മാര്‍ച്ച് നടത്തി
തൃശൂര്‍ : കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്‌റ് സുജിത്തിനെ പൊലീസുകാര്‍ മര്‍ദിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. സുജിത്തിനെ മര്‍ദിച്ച സിപിഒ സജീവന്റെ തൃശൂര്‍ മാടക്കാത്തറയിലെ വീട്ടിലേക്കും മാര്‍ച്ച് നടത്തി. ഇവന്‍ നാടിന് അപമാനം എന്നെഴുതിയ പോസ്റ്ററില്‍ സുജിത്തിന്റെ ചിത്രമടക്കം പതിപ്പിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടിന് സമീപമുള്ള പ്രധാന കവലയില്‍ പൊലീസ് ക്രിമിനലുകള്‍ നാടിന് അപമാനം എന്ന പോസ്റ്റര്‍ പതിച്ചു. മണ്ണൂത്തി സ്റ്റേഷനില്‍ നിന്ന് പൊലീസുകാര്‍ എത്തി സിപിഒ സജീവന്റെ വീട്ടില്‍ വലിയ സുരക്ഷ ഏര്‍പ്പെടുത്തി. നേരത്തേ യൂത്ത്‌കോണ്‍ഗ്രസ് മലപ്പുറത്ത് സംഭവത്തിലെ വിവാദ സബ് ഇന്‍സ്പക്ടര്‍ നുഹ്‌മാന്റെ വീട്ടിലേക്കും യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് തടയാന്‍ ശ്രമിച്ച പോലീസുമായി ഏറ്റുമുട്ടുകയും ലാത്തിച്ചാര്‍ജ്ജ് ഉണ്ടാകുകയും ചെയ്തിരുന്നു. സജീവനെ സര്‍വീസില്‍ നിന്ന് പുറത്താക്കും വരെ ശക്തമായ സമരം നടത്തുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. കേസില്‍ പുതിയ വെളിപ്പെടുത്തല്‍ സുജിത്തില്‍ നിന്നും ഉണ്ടായിരിക്കുകയാണ്. കേസില്‍ നിന്നും പിന്‍മാറാന്‍ പോലീസ് തനിക്ക്…
Read More » -
ശ്രീനാരായണഗുരുവിന്റെ ആശയങ്ങള്‍ പകര്‍ത്തിയ ആള്‍ ; വെള്ളാപ്പള്ളി നടേശന്റേത് മാതൃകാപരമായ പ്രവര്‍ത്തി ; സംഘടനയെ സാമ്പത്തീകമായി മെച്ചത്തിലേക്ക് നയിച്ച നേതാവ് ; എസ്എന്‍ഡിപി നേതാവിനെ പുകഴ്ത്തി പിണറായി
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന് വലിയ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ പകര്‍ത്തിയ ആളാണ് വെളളാപ്പളളി നടേശനെന്നും എസ്എന്‍ഡിപിയെ സാമ്പത്തീക ഉന്നതിയിലേക്ക് നയിച്ച നേതാവാണെന്നും പിണറായി വിജയന്‍. വെള്ളാപ്പള്ളിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രായോഗികമായി നടപ്പാക്കുന്നതിന് എസ്എന്‍ഡിപി യോഗം വഹിച്ച പങ്ക് നിര്‍ണായകമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാലത്ത് അറിവാണ് യഥാര്‍ത്ഥ ശക്തിയെന്നും അതിനുള്ള ഏക മാര്‍ഗം വിദ്യാഭ്യാസമാണെന്ന് പഠിപ്പിച്ചതും ഗുരുവാണ്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ നിര്‍ണായക സ്ഥാനം എസ്എന്‍ഡിപിക്ക് ഉണ്ടെന്നും അത് സമൂഹത്തിലുണ്ടാക്കിയ മാറ്റം ചെറുതായിരുന്നില്ലെന്നും പറഞ്ഞു. തദ്ദേശ തെരഞ്ഞെടപ്പും നിയമസഭാ തെരഞ്ഞെടുപ്പും തൊട്ടടുത്ത് നില്‍ക്കുമ്പോള്‍ പിണറായിയുടെ പ്രസ്തവനയ്ക്ക് ഗൗരവം ഏറെയാണ്. നേരത്തേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്താനിരിക്കുന്ന അയ്യപ്പസംഗമത്തിന് പിന്തുണയുമായി എന്‍എസ്എസും എസ്എന്‍ഡിപിയും രംഗത്ത് വന്നിരുന്നു. ബിജെപിയും സംഘപരിവാര്‍ സംഘടനകളും ശക്തമായി എതിര്‍പ്പ് പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് കേരളത്തിലെ പ്രബല സമുദായങ്ങള്‍ പിന്തുണച്ച്…
Read More » -
സാമൂഹ്യമാധ്യമങ്ങളില്‍ നന്മമരങ്ങള്‍ സ്‌റ്റേഷനില്‍ നീചര്‍ ; കുന്നംകുളത്ത് സുജിത്തിനെ മര്‍ദ്ദിച്ച കേരളാപോലീസ് കാണിച്ചത് തന്തയില്ലായ്മയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍വര്‍ക്കി ; നാലു പോലീസുകാരെയും പുറത്താക്കണം
തൃശൂര്‍: കേരളാ പൊലീസ് തന്തയില്ലായ്മയാണ് കാണിക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ മര്‍ദിച്ച നാലു പൊലീസുകാരെയും സേനയില്‍ നിന്ന് പുറത്താക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. റീല്‍സ് എടുത്ത് സമൂഹമാധ്യമങ്ങളില്‍ നന്മമരങ്ങളായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷനുളളില്‍ നീചന്മാരായി പെരുമാറുകയാണെന്നും തോന്ന്യാസത്തിന്റെ അങ്ങേയറ്റമാണ് കാണിച്ചതെന്നും പറഞ്ഞു. കുന്നംകുളത്തെ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ഭയാനകമാണെന്നും കേരളം ഇതുവരെ കാണാത്ത ദൃശ്യങ്ങളാണെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. സുജിത്തിന് ഭാഗികമായ നീതി മാത്രമാണ് കിട്ടിയിട്ടുളളതെന്നും മണ്ഡലം തലം മുതല്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അബിന്‍ വര്‍ക്കി കൂട്ടിച്ചേര്‍ത്തു. കുന്നംകുളം പൊലീസ് സ്റ്റേഷനിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത് ക്രൂരമര്‍ദനത്തിന് ഇരയായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഈ സംഭവത്തിലായിരുന്നു അബിന്‍വര്‍ക്കിയുടെ പ്രതികരണം വന്നത്. നേരത്തേ കോണ്‍ഗ്രസ് നേതാക്കളും നടപടി ആവശ്യപ്പെട്ടിരുന്നു. . ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെയാണ് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍വെച്ച് പൊലീസുകാര്‍…
Read More » -
പ്രധാനമന്ത്രിയെ വധിച്ചതിനു തിരിച്ചടിച്ച് ഹൂതികള്‍; ഇസ്രയേലിന്റെ രണ്ടു കപ്പലുകള്‍ ചെങ്കടലില്‍ ആക്രമിച്ചെന്ന് അവകാശവാദം; കടലിനു മുകളില്‍ വട്ടമിട്ട് ഡ്രോണുകള്‍; സൗദിയുടെ തീരത്ത് നടന്നത് അത്യപൂര്‍വ നീക്കം; വിവരം നല്‍കുന്നത് റഷ്യയെന്നും റിപ്പോര്‍ട്ട്
കെയ്‌റോ: യെമനിലെ ഹൂതികളുടെ പ്രധാനമന്ത്രിയടക്കം 12 ഉന്നതരെ വധിച്ചതിന്റെ പ്രതികാരമെന്നോണം വടക്കന്‍ ചെങ്കടലില്‍ ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകള്‍ തകര്‍ത്തു. രണ്ടു ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും ഹൂതികള്‍ അവകാശപ്പെട്ടു. എപ്പോഴാണ് ആക്രമണം നടത്തിയതെന്ന വിവരം ഇപ്പോഴും പുറത്തുവിട്ടിട്ടില്ലെന്ന് റോയിട്ടേഴസ് റിപ്പോര്‍ട്ട് ചെയ്തു. കടല്‍ ചരക്കുനീക്കവുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്നും ആക്രമണത്തിനു സ്ഥിരീകരണമില്ല. അധിനിവേശ പലസ്തീനിലേക്കു കപ്പലുകള്‍ പ്രവേശിപ്പിക്കരുതെന്ന മുന്നറിയിപ്പു മറികടന്ന കപ്പലുകളാണു തകര്‍ത്തതെന്നാണു ഹൂതികളുടെ അവകാശവാദം. ഞായറാഴ്ച ഇസ്രയേലി ഉടമസ്ഥതയിലുള്ള സ്‌കാര്‍ലറ്റ് റേ എന്ന എണ്ണ ടാങ്കറും ഹൂതികള്‍ തകര്‍ത്തിരുന്നു. സാധാരണ ആക്രമണങ്ങള്‍ നടക്കാത്ത സൗദി തീരത്തിനു സമീപത്തായിരുന്നു ആക്രമണം. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കു മറുപടിയെന്നോണമാണ് ഹൂതികള്‍ ചെങ്കടലില്‍ കപ്പലുകളെ ലക്ഷ്യമിട്ട് 2023 മുതല്‍ ആക്രമണം തുടങ്ങിയത്. അതേസമയം, ചെങ്കടലില്‍ ചരക്കു നീക്കം നടത്തുന്ന കപ്പലുകളെക്കുറിച്ചുള്ള വിവരം നല്‍കുന്നത് റഷ്യയാണെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് ആവശ്യമായ ഉപഗ്രഹ ചിത്രങ്ങളാണ് ഇറാന്‍ മുഖേന റഷ്യ നല്‍കിയതെന്നും ഈ വഴിയുള്ള ചരക്കുനീക്കത്തെ…
Read More » -
സൈനിക മേധാവിയുടെ നിര്‍ദേശം വീണ്ടും തള്ളി; ഗാസയില്‍ ആക്രമണം കടുപ്പിക്കാന്‍ റിസര്‍വ് സൈന്യത്തെ വിളിച്ചുവരുത്തി ഇസ്രയേല്‍; 40,000 പേര്‍ ക്യാമ്പിലേക്ക്; പലര്‍ക്കും അതൃപ്തി; മന്ത്രിസഭയില്‍ രൂക്ഷമായ വാക്കേറ്റമെന്നും റിപ്പോര്‍ട്ട്
ജെറുസലേം/കെയ്‌റോ: ഗാസ സിറ്റിയില്‍ രൂക്ഷമായ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ഇസ്രയേലി സൈന്യത്തിലേക്ക് റിസര്‍വ്ഡ് സൈനികര്‍ തിരിച്ചെത്തി തുടങ്ങി. ഗാസ പദ്ധതിയുമായി ബന്ധപ്പെട്ട് സൈനിക മേധാവികളും നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുമായി അഭിപ്രായ വ്യത്യാസം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് റിസര്‍വ്ഡ് സൈനികരെ തിരിച്ചുവിളിച്ചത്. നടപടികള്‍ക്കു വേഗം കൂട്ടുകയെന്നതാണ് നെതന്യാഹുവിന്റെ നീക്കത്തിനു പിന്നില്‍. പലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവുമൊടുവിലെ കണക്കുകള്‍ അനുസരിച്ച് ചൊവ്വാഴ്ച മാത്രം നൂറുപേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 35 പേര്‍ ഗാസ സിറ്റിയിലുള്ളവരാണ്. ഇസ്രയേലി റേഡിയോയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 40,000 റിസര്‍വ് സൈനികര്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നാണു പറയുന്നത്. രണ്ടുവര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നെതന്യാഹു ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കം തുടങ്ങിയത്. നിലവില്‍ ഗാസയുടെ 75 ശതമാനം നിയന്ത്രണവും ഇസ്രയേലിന്റെ കൈകളിലാണ്. ഞായറാഴ്ച ചേര്‍ന്ന കാബിനറ്റ് മീറ്റിംഗില്‍ ഹമാസുമായി വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യമുന്നയിച്ച ആര്‍മി ചീഫ് ഇയാല്‍ സമീറിന്റെ വാക്കുകള്‍ മന്ത്രിസഭയില്‍ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മന്ത്രിമാരും നെതന്യാഹുവും തമ്മില്‍ ചൂടേറിയ വാക്കേറ്റവുമുണ്ടായി. നാലു…
Read More » -
ഇലക്ട്രിക് വാഹനമെന്ന സ്വപ്‌നത്തിനു തുരങ്കം വയ്ക്കുന്ന ജി.എസ്.ടി. പരിഷ്‌കാരം; നികുതി കുത്തനെ ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ചര്‍ച്ചകള്‍; ആഡംബര കാറുകള്‍ക്ക് 40 ശതമാനം നികുതി വര്‍ധന ഉറപ്പ്; വിദേശ കമ്പനികള്‍ക്ക് തിരിച്ചടിയാകും
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധിച്ചതിനു പിന്നാലെ ഇലക്ട്രിക് കാറുകളിലേക്കു നീങ്ങിത്തുടങ്ങിയ വിപണിക്ക് ജി.എസ്.ടി. പരിഷ്‌കാരം തിരിച്ചടിയാകാന്‍ സാധ്യത. നിലവില്‍ ആഡംബര ഇലക്ട്രിക് കാറുകള്‍ക്കും ഹൈബ്രിഡ് കാറുകള്‍ക്കും നികുതി വര്‍ധിപ്പിക്കാനുള്ള നീക്കമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ഇന്ത്യയില്‍ ആഡംബരക്കാറുകളില്‍ ഏറെയും വിദേശ ബ്രാന്‍ഡുകളുടെയാണ്. ടെസ്്ല, മെഴ്‌സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, ബിവൈഡി എന്നിവയാണ് ഇന്ത്യയില്‍ നിലവില ആഡംബര ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കുന്നത്. നിലവില്‍ 40 ലക്ഷത്തിനു മുകളില്‍ വിലയുള്ള കാറുകളുടെ നികുതി വര്‍ധനയാണു ലക്ഷ്യമിടുന്നത്. നിലവില്‍ 20 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയില്‍ വിലയുള്ള ഇലക്ട്രിക് കാറുകള്‍ക്ക് അഞ്ചു ശതമാനം നികുതിയാണ് ഈടാക്കുന്നത്. ഇതു 18 ശതമാനത്തിലേക്ക് എത്തിക്കും. 40 ലക്ഷത്തിനു മുകളില്‍ വിലയുള്ളവയ്ക്ക് 28 ശതമാനവും ജി.എസ്.ടി. ലക്ഷ്യമിടുന്നു. ഇവ സമൂഹത്തില്‍ ഉയര്‍ന്ന സാമ്പത്തിക വരുമാനമുള്ളവരാണ് ഉപയോഗിക്കുന്നത് എന്നതും ഇറക്കുമതി ചെയ്യുന്നവയാണ് ഇവയിലേറെയെന്നതുമാണ് ജി.എസ്.ടി. കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നത്. 28 ശതമാനം ജി.എസ്.ടി. മോദി സര്‍ക്കാര്‍ ഒഴിവാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇവികളുടെ നികുതി 18 ശതമാനത്തില്‍ എത്തിക്കുന്നതിനൊപ്പം ഇലക്ട്രിക്…
Read More » -
ആഗോള അയ്യപ്പസംഗമത്തിന് സുരേഷ്‌ഗോപിയെയും പന്തളം കൊട്ടാരത്തെയും നേരിട്ട് ക്ഷണിക്കും ; എതിര്‍ക്കുന്നവരെയും ഒപ്പം നിര്‍ത്താന്‍ ദേവസ്വംബോര്‍ഡ് ; വി.ഡി. സതീശന്‍ കൂടിക്കാഴ്ചയ്ക്ക് പോലും തയ്യാറായില്ല
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയെയും പന്തളം കൊട്ടാരവുമായി ബന്ധപ്പെട്ടവരുടേയും സാന്നിദ്ധ്യം ഉറപ്പാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. ബിജെപി ശക്തമായി പരിപാടിയെ എതിര്‍ക്കുന്ന സാഹചര്യത്തില്‍ എതിര്‍ത്ത് നില്‍ക്കുന്നവരുടെ പിന്തുണ കൂടി ഉറപ്പാക്കാന്‍ നെട്ടോട്ടമോടുകയാണ് ദേവസ്വം പ്രസിഡന്റും മറ്റംഗങ്ങളും. സുരേഷ്‌ഗോപിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും. എല്ലാവരുടേയും പിന്തുണ ഉറപ്പാക്കുന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് ഈ നീക്കം. എതിര്‍ത്ത് നില്‍ക്കുന്നവരെ അടക്കമുള്ളവരെ നേരിട്ട് ക്ഷണിക്കാനാണ് ഉദ്ദേശം. പന്തളം കൊട്ടാരവുമായി ഓണത്തിന്റെ പിറ്റേന്ന് തന്നെ ചര്‍ച്ച നടത്താനും സുരേഷ്‌ഗോപിയെ ഉത്രാടത്തിന്റെ അന്നും നേരിട്ട് ക്ഷണിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ. സക്സേന ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കും. അതേസമയം പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ എതിര്‍പ്പ് പരസ്യമാക്കി. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാന്‍ എത്തിയ സംഘാടകരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല. കന്റോണ്‍മെന്റ് ഹൗസില്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അടക്കമുള്ളവര്‍ എത്തിയെങ്കിലും ഇവരെ കാണാന്‍ പ്രതിപക്ഷ നേതാവ് കൂട്ടാക്കിയില്ല. സംഘാടക സമിതിയുടെ ഉപരക്ഷാധികാരി പ്രതിപക്ഷ നേതാവാണ്. എന്നാല്‍ ഈ തീരുമാനത്തിലും വി.ഡി. സതീശന് എതിര്‍പ്പുണ്ട്.…
Read More »