politics
-
ഒരാള്‍ മാത്രം സിനിമാപ്പേരല്ല ഉമ്മന്‍ചാണ്ടിയുടെ നിലപാടാണ് ചാണ്ടി ഉമ്മന്റെ തീരുമാനമാണ്; കുടുംബത്തില്‍ നിന്നും ഒരാള്‍ മാത്രമെന്ന് ചാണ്ടി ഉമ്മന്‍; അച്ചുവിനും മറിയത്തിനും താത്പര്യമല്ല
കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ മൂന്നുമക്കളും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യഹം പരക്കാന്‍ തുടങ്ങിയിട്ട് കുറച്ചായെങ്കിലും മകന്‍ ചാണ്ടി ഉമ്മന്‍ അക്കാര്യത്തിലൊരു വ്യക്തത ഉണ്ടാക്കിയിരിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മക്കളായ അച്ചു ഉമ്മനും മറിയ ഉമ്മനും ചചാണ്ടി ഉമ്മനും മത്സരിക്കുമെന്നായിരുന്നു നാടാകെ പരന്ന കഥ. എന്നാല്‍ തങ്ങളുടെ കുടുംബത്തില്‍ നിന്ന് മൂന്നുപേര്‍ മത്സരിക്കില്ലെന്ന നിലപാടാണ് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിരിക്കുന്നത്. അത് താന്‍ തീരുമാനിച്ചതല്ല മറിച്ച് പിതാവ് ഉമ്മന്‍ചാണ്ടി തന്നെ നിര്‍ദ്ദേശിച്ചിട്ടുള്ളതാണെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു. അച്ചു ഉമ്മനും മറിയ ഉമ്മനും തെരഞ്ഞെടുപ്പില്‍ കളത്തിലിറങ്ങുമെന്ന അഭ്യൂഹം വെറും അഭ്യൂഹം മാത്രമാണെന്നും താല്‍പര്യമില്ല എന്നാണ് ഇവര്‍ രണ്ടുപേരും പറഞ്ഞിട്ടുള്ളതെന്നും, വീട്ടില്‍ നിന്ന് ഞാന്‍ മാത്രം മതിയെന്നാണ് പിതാവും പറഞ്ഞിട്ടുള്ളതെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. പാര്‍ട്ടിക്ക് തീരുമാനിക്കാമെന്നും പക്ഷേ ഒരാളെ കാണുകയുള്ളൂവെന്നും ചാണ്ടി ഉമ്മന്‍ ആവര്‍ത്തിച്ചോര്‍മ്മപ്പെടുത്തുന്നുണ്ട്. ഇതൊരു വാര്‍ത്ത മാധ്യമസൃഷ്ടിയാണ്. മാധ്യമങ്ങളിലേ ഇക്കാര്യം കണ്ടിട്ടുള്ളൂ. രണ്ടാമത്തെ സഹോദരിയുടെ പേരും കേള്‍ക്കുന്നുണ്ട്. താല്‍പര്യമില്ല…
Read More » -
ആടുജീവിതം അല്ല സ്ഥാനാര്‍ത്ഥി ജീവിതം; സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് വ്യക്തമാക്കി ബെന്യാമിന്‍: സാഹിത്യ രചനകളിലാണ് തന്റെ ആഹ്ലാദമെന്നും അതില്‍ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും തുറന്നുപറച്ചില്‍
തിരുവനന്തപുരം : ആടുജീവിതം എഴുതിയ ബെന്യാമിന് രാഷ്ട്രീയ ജീവിതം എങ്ങനെയുണ്ടാകും എന്ന് സംശയിച്ചവര്‍ക്കും ബെന്യാമിന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത എന്ന പ്രവചിച്ചവര്‍ക്കും വ്യക്തമായ മറുപടിയുമായി ബെന്യാമിന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബെന്യാമിന്‍ തന്റെ സാഹിത്യ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തനിക്ക് രാഷ്ട്രീയവും രാഷ്ട്രീയ നിലപാടുകളും ഉണ്ടെങ്കിലും അതൊന്നും ഒരു സ്ഥാനമാനത്തിനും വേണ്ടിയുള്ളതല്ല എന്ന് വ്യക്തമാക്കുന്ന ബെന്യാമിന്‍ സാഹിത്യ രചനകളിലാണ് എന്റെ ആഹ്ലാദമെന്നും. അതില്‍ ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും തറപ്പിച്ചു പറയുന്നു. ആഅതുകൊണ്ട് ഇത്തരം വാര്‍ത്തകളും കൊണ്ട് ഇനിയും ഈ വഴി വരല്ലേ മാധ്യമങ്ങളേ.. എന്ന് അപേക്ഷിച്ചുകൊണ്ടാണ് ബെന്യാമിന്‍ ആ ബെന്യാമിന്‍ ഞാനല്ല എന്ന തലക്കെട്ടിലുള്ള എഫ്ബി കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. ബെന്യാമിന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയതിന്റെ പൂര്‍ണ്ണരൂപം. ആ ബെന്യാമിന്‍ ഞാനല്ല മലയാള മനോരമ ദിനപ്പത്രത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ബെന്യാമിന്‍ എന്ന പേരും കണ്ടു. എന്നാല്‍ അങ്ങനെയൊരു സാധ്യതയില്ലെന്ന് വിനയപൂര്‍വ്വം അറിയിക്കട്ടെ. ഓണ്‍ലൈന്‍ – യൂടൂബ് ചാനലുകള്‍ ഇതിനുമുന്‍പും ഇത്തരം…
Read More » -
വെട്ടി നിരത്തിയാലും വിട്ടുകൊടുക്കില്ല: സംസ്ഥാനത്തെ അർഹരായ മുഴുവന്‍ ആളുകളെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടിയുമായി സര്‍ക്കാര്‍: രേഖകള്‍ക്ക് ഫീസ് ഈടാക്കില്ല
തിരുവനന്തപുരം: ആരൊക്കെ വെട്ടി നിരത്തിയാലും വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച സംസ്ഥാന സർക്കാർ വോട്ടർ പട്ടികയുമായി മുന്നോട്ട്.അര്‍ഹരായ മുഴുവന്‍ ആളുകളെയും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ അടിയന്തര നടപടികള്‍ക്ക് സര്‍ക്കാര്‍ തീരുമാനമെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചപ്പോൾ അത് . സംസ്ഥാന സർക്കാരിന്റെ ഏറ്റവും ധീരമായ പ്രഖ്യാപനമായി. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും വോട്ടവകാശം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. എസ്‌ഐആര്‍ പ്രക്രിയ അര്‍ഹതയുള്ള എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാകണം എന്ന് സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടത് അതുകൊണ്ടാണ്. എന്നാല്‍ അതിന് അനുകൂലമായ തീരുമാനങ്ങളല്ല ഉണ്ടായത്. അര്‍ഹരായ എല്ലാവര്‍ക്കും സമ്മതിദാന അവകാശം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ വില്ലേജ് തലത്തില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ ആരംഭിച്ചത് ഈ പശ്ചാത്തലത്തിലാണ്. വോട്ടര്‍ പട്ടികയില്‍ നിന്ന് വിട്ടുപോയ മുഴുവന്‍ ആളുകളും ഈ സൗകര്യം ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മതിയായ രേഖകള്‍ കൈവശമില്ലാത്തവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രേഖകള്‍ കിട്ടാന്‍…
Read More » -
രാജ്യവും അധികാരവുമില്ലെങ്കിലും അയാള്‍ രാജാവിനെ പോലെ; ഞാന്‍ വെനസ്വേലയുടെ പ്രസിഡന്റാണെന്ന് മഡൂറോ; കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും താന്‍ മാന്യനാണെന്നും കോടതിയില്‍ തടവകാരന്റെ വേഷത്തില്‍ നില്‍ക്കുമ്പോഴും മഡൂറോയുടെ വാക്കുക
ള്‍ മാന്‍ഹാട്ടന്‍: രാജ്യവും അധികാരവുമൊക്കെ നഷ്ടപ്പെട്ട് തടവുകാരന്റെ വേഷത്തില്‍ നില്‍ക്കുമ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോ തന്റെ പ്രൗഢി കൈവിട്ടില്ല. അമേരിക്കന്‍ കോടതി മുറിയില്‍ പരിഭാഷകന്റെ ശബ്ദത്തില്‍ മഡൂറോയുടെ വാക്കുകള്‍ മുഴങ്ങി – ഞാന്‍ വെനസ്വേലയുടെ പ്രസിഡന്റാണ്. ഞാന്‍ മാന്യനാണ്, കുറ്റമൊന്നും ചെയ്തിട്ടില്ല… സൈനിക നടപടിയിലൂടെ അമേരിക്ക തടവിലാക്കിയ വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്കയിലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മഡൂറോ അധികാരപ്രൗഢിയൊട്ടും കുറയ്ക്കാതെ സംസാരിച്ചത്. നിക്കോളാസ് മഡൂറോയേയും ഭാര്യ സീലിയ ഫ്‌ലോറെസിനേയും ന്യൂയോര്‍ക്കിലെ കോടതിയിലാണ് ഹാജരാക്കിയത്. താനിപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് ആണെന്നാണ് മഡൂറോ കോടതിയോട് വിശദമാക്കിയത്. ലഹരിമരുന്ന് സംബന്ധിയായ കുറ്റങ്ങളാണ് മഡൂറോയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് മഡൂറോ കോടതിയെ അറിയിച്ചു. മഡൂറോയും ഭാര്യയും ന്യൂയോര്‍ക്കിലെ കോടതിയില്‍ ആദ്യമായാണ് ഹാജരാവുന്നത്. 63കാരനായ നിക്കോളാസ് മഡൂറോ കോടതിയില്‍ പരിഭാഷകന്‍ മുഖേനയാണ് തനിക്ക് പറയാനും കോടതിയെ ബോധിപ്പിക്കാനുമുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയത്. മാന്‍ഹാട്ടനിലെ ഫെഡറല്‍ കോടതിയിലാണ് ഇരുവരേയും ഹാജരാക്കിയത്. മാര്‍ച്ച് 17നാണ് ഇരുവരേയും വീണ്ടും…
Read More » -
‘ഞാനത്ര സന്തോഷവാനല്ലെന്ന് മോദിക്ക് അറിയാം’: ഇന്ത്യക്കു വീണ്ടും ട്രംപിന്റെ ഭീഷണി; ഇറക്കുമതി തീരുവ വീണ്ടും കൂട്ടേണ്ടിവരും; മോദി നല്ല മനുഷ്യന്‍, കാര്യങ്ങള്‍ മനസിലാകുമെന്നും ട്രംപ്
ന്യൂയോര്‍ക്ക്: ഇന്ത്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇറക്കുമതിത്തീരുവ വീണ്ടും ഉയര്‍ത്തുമെന്ന് യുഎസ് ഭീഷണി. റഷ്യന്‍ ഇന്ധനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നാണ് ട്രംപിന്റെ ഏറ്റവും പുതിയ ഭീഷണി. തന്റെ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചിട്ടും റഷ്യയുമായുള്ള ഇടപാട് ഇന്ത്യ തുടരുകയാണെന്നും ട്രംപ് പറഞ്ഞു. ‘ഞാനത്ര സന്തോഷവാനല്ലെന്ന് നരേന്ദ്ര മോദിക്കറിയാം. എന്നെ സന്തോഷിപ്പിക്കുകയെന്നത് പ്രധാനമാണ്. ഇന്ത്യ വ്യാപാരം തുടര്‍ന്നാല്‍ വളരെപ്പെട്ടെന്ന് തന്നെ തീരുവ കൂട്ടേണ്ടിവരും. റഷ്യന്‍ ഇന്ധന ഇറക്കുമതി നിര്‍ത്തിയില്ലെങ്കില്‍ താരിഫ് കൂട്ടും. മോദിയൊരു നല്ല മനുഷ്യനാണ്. കാര്യങ്ങള്‍ മനസിലാകും’- എന്നായിരുന്നു വൈറ്റ് ഹൗസ് പുറത്തുവിട്ട ട്രംപിന്റെ ശബ്ദ സന്ദേശത്തിലുള്ളത്. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാറിന്‍മേല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ പുതിയ ഭീഷണി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാമെന്ന് മോദി തനിക്ക് ഉറപ്പ് തന്നുവെന്നാണ് നേരത്തെ ട്രംപ് അവകാശപ്പെട്ടിരുന്നു. 50 ശതമാനമായിരുന്നു റഷ്യന്‍ എണ്ണയുടെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന നികുതി. അതേസമയം ട്രംപ് അവകാശപ്പെടുന്നത് പോലെയുള്ള സംഭാഷണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ഒക്ടോബറില്‍…
Read More » -
ചിരിച്ചുകൊണ്ട് കൂടുതൽ സീറ്റ് ചോദിക്കാൻ ലീഗ് ഒരുങ്ങുന്നു: തങ്ങൾക്ക് കൂടുതൽ സീറ്റിന് അർഹതയുണ്ടെന്ന് ലീഗ് : സൗഹാർദ്ദപരമായ രീതിയിൽ തന്നെ ഇക്കാര്യങ്ങൾ മുന്നണിക്കുള്ളിൽ ചർച്ച ചെയ്യാനാകുമെന്നും നേതൃത്വം.
കോഴിക്കോട്: ചിരിച്ചുകൊണ്ട് കൂടുതൽ സീറ്റ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് മുസ്ലിം ലീഗ്. തങ്ങൾക്ക് കൂടുതൽ സീറ്റിന് അർഹതയുണ്ടെന്നാണ് ലീഗിന്റെ അവകാശവാദം.സൗഹാർദ്ദപരമായ രീതിയിൽ തന്നെ ഇക്കാര്യങ്ങൾ മുന്നണിക്കുള്ളിൽ ചർച്ച ചെയ്യാനാകുമെന്നും ലീഗ് നേതൃത്വം പറയുന്നു.. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നിയമസഭാ സീറ്റുകൾ ആവശ്യപ്പെടാൻ മുസ്ലിം ലീഗ് തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്നും ഇക്കാര്യങ്ങൾ മുന്നണി യോഗത്തിൽ അവതരിപ്പിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സൗഹാർദ്ദപരമായ രീതിയിൽ തന്നെ ഇക്കാര്യങ്ങൾ മുന്നണിക്കുള്ളിൽ ചർച്ച ചെയ്യാനാകും. അതേസമയം, സ്ഥാനാർത്ഥി നിർണയത്തിൽ ടേം വ്യവസ്ഥയും മാനദണ്ഡം ആക്കണമെന്ന ആവശ്യം കോഴിക്കോട്ട് ചേർന്ന് ലീഗ് നേതൃയോഗത്തിൽ ഉയർന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 25 സീറ്റുകളിൽ മത്സരിക്കുകയും 15 വിജയിക്കുകയും ചെയ്ത മുസ്ലിം ലീഗ് തദ്ദേശ തെരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പ്രകടനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് കൂടുതൽ നിയമസഭാ സീറ്റുകൾ എന്നാവശ്യം ഉന്നയിക്കാൻ ഒരുങ്ങുന്നത്. മുന്നണി യോഗത്തിൽ ഈ കാര്യം ഉന്നയിക്കുമെന്ന് ലീഗ് സംസ്ഥാന…
Read More » -
ഇനി സത്യസന്ധരായ ഉദ്യോഗസ്ഥർ കൂടി വന്നാൽ ശബരിമല സ്വർണ്ണക്കൊള്ള കേസന്വേഷണം സൂപ്പറാകും: എസ് ഐ ടി അന്വേഷണത്തിൽ ഹൈക്കോടതിക്ക് തൃപ്തി: നിർഭയമായി അന്വേഷണം മുന്നോട്ടു കൊണ്ടുപോകണമെന്ന് നിർദ്ദേശം
കൊച്ചി: കൂടുതൽ മിടുക്കരും സത്യസന്ധരുമായ അന്വേഷണ ഉദ്യോഗസ്ഥർ കൂടി എത്തുന്നതോടെ ശബരിമല സ്വർണ്ണക്കൊള്ള കേസന്വേഷണം കേരളം കണ്ട ഏറ്റവും മികച്ച കുറ്റാന്വേഷണമായി മാറും. ഇതിന് നന്ദി പറയേണ്ടത് ഹൈക്കോടതിയോടാണ്. ഹൈക്കോടതി നേരിട്ട് ഇടപെട്ടുകൊണ്ടും മാത്രം സത്യസന്ധമായി അന്വേഷണം മുന്നോട്ടുപോകുന്നു. അല്ലായിരുന്നെങ്കിൽ എന്നെ തേഞ്ഞു മാഞ്ഞ് അട്ടിമറിക്കപ്പെട്ട് കേസന്വേഷണം വഴിതിരിഞ്ഞു പോകുമായിരുന്നു. ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആയിട്ട് പോലും ഒരു ഘട്ടത്തിൽ ശബരിമല സ്വർണ്ണക്കൊള്ള കേസിന്റെ അന്വേഷണം വഴിമാറി പോകുന്നുവോ എന്ന് സാധാരണക്കാരൻ സംശയിച്ചു പോയപ്പോൾ ശക്തമായ താക്കീതോടെ ഹൈക്കോടതി തന്നെ പ്രത്യേക അന്വേഷണ സംഘത്തെ നേർവഴിക്ക് നടത്തി. അതിന്റെ ഗുണവും ഉണ്ടായി. തുറക്കാൻ മടിച്ചുനിന്ന പല വാതിലുകളും സധൈര്യം തട്ടിത്തുറക്കാൻ എസ് ഐ ടിക്ക് സാധിച്ചു. പല ഉന്നതരുടേയും മുന്നിലേക്ക് അന്വേഷണത്തിന്റെ വഴികൾ എത്തി. ഇപ്പോഴിതാ ശബരിമല സ്വർണ്ണ കൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘം അഥവാ എസ് ഐ ടി നടത്തുന്ന അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തുമ്പോൾ കൊടുക്കണം…
Read More » -
ഒരു പഴയ ബോംബ് കഥ : സതീശൻ മറന്നാലും ഗോവിന്ദൻ മറക്കില്ല : ബോംബ് കഥ പൊട്ടിയ പോലെ നൂറിന്റെ കണക്കും പൊട്ടുമെന്ന് ഗോവിന്ദൻ
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പൊട്ടിക്കാനായി ഓരോരോ പുതിയ ബോംബുകൾ ഉണ്ടാക്കി കൊണ്ടിരിക്കുന്ന തിരക്കിനിടയിൽ ഒന്നോ രണ്ടോ ബോംബിന്റെ കാര്യം വിട്ടു കളഞ്ഞേക്കും. അത് കുത്തിപ്പൊക്കി എടുത്തു കൊണ്ട് വരേണ്ട വല്ല കാര്യവും ഉണ്ടോ ഗോവിന്ദൻ മാസ്റ്റർക്ക്… പണ്ടെങ്ങോ സതീശൻ പറഞ്ഞ ഒരു പഴയ ബോംബ് കഥ എം വി ഗോവിന്ദൻ മാസ്റ്റർ മറന്നിട്ടില്ല.സതീശൻ മറന്നെങ്കിലും.. ആ ബോംബിനെ കുറിച്ചാണ് ഗോവിന്ദൻ മാസ്റ്റർ ഇപ്പോൾ സതീശനെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നത്. പൊട്ടും പൊട്ടും എന്ന് പറഞ്ഞ് പൊട്ടാതെ പോയ ആ ബോംബ് പോലെ കിട്ടും കിട്ടുമെന്ന് പറഞ്ഞ് കിട്ടാതെ പോകുന്ന ഒരു നൂറിന്റെ കണക്ക് ആണല്ലോ സതീശൻ ഇപ്പോൾ പറയുന്നത് എന്നാണ് ഗോവിന്ദൻ മാസ്റ്ററുടെ ഡയലോഗ്. ബോംബ് കഥ പൊട്ടിയ പോലെ 100ന്റെ കണക്കും പൊട്ടും എന്നാണ് എം വി ഗോവിന്ദൻ പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ നേടുമെന്ന പ്രതിപക്ഷനേതാവ് വി ഡി…
Read More » -
ബോംബ് പൊട്ടിയെന്നു പറഞ്ഞിട്ടു പൊട്ടിയില്ല; പക്ഷേ നൂറിടത്തും കോണ്‍ഗ്രസ് പൊട്ടും: സതീശനെ പരിഹസിച്ച് എം.വി. ഗോവിന്ദന്‍; 90 സീറ്റിന്റെ പദ്ധതിയുമായി കനഗോലു; സര്‍വേ റിപ്പോര്‍ട്ട് അവതരിപ്പിച്ചു
ബോംബ് പൊട്ടുമെന്ന് പണ്ട് പറഞ്ഞിട്ട് പൊട്ടിയില്ലെന്നും അതുപോലെ നൂറിടത്തും കോണ്‍ഗ്രസ് പൊട്ടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഒരു വിസ്മയവും ഉണ്ടാകാന്‍ പോകുന്നില്ല. ഇടതുപക്ഷ മുന്നണി നല്ല ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിൽ വരും. ഏതു ബോംബ് പൊട്ടിയാലും അധികാരത്തിൽ വരുമെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. നിയമസഭയിൽ നൂറ് സീറ്റ് ഉറപ്പിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ച് കോൺഗ്രസിന്റെ ബത്തേരി നേതൃ ക്യാംപിന് പിന്നാലെയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരിഹാസം. അതേസമയം, അടിമുടി ആത്മവിശ്വാസം പ്രസരിക്കുന്ന ശരീരഭാഷയായിരുന്നു കോണ്‍ഗ്രസ് നേതാക്കൾക്ക്. നിയമസഭയിൽ നൂറ് സീറ്റ് പിടിക്കണമെന്ന വി.ഡി.സതീശന്റെ ആഹ്വാനത്തിന് നേതാക്കളുടെ ഹർഷാരവം. എതിർചേരിയിൽ നിന്ന് യുഡിഎഫിലേക്ക് നേതാക്കളുടെയും പാർട്ടികളുടെയും ഒഴുക്കുണ്ടാകുമെന്ന് പ്രഖ്യാപനം. തദ്ദേശ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ജാഗ്രത കൈവിടരുതെന്ന് കെ.സി.വേണുഗോപാൽ. ഐക്യത്തിന്റെ സന്ദേശം നൽകി നേതാക്കൾ. ശബരിമല സ്വർണക്കൊളള മുൻനിർത്തി സമരം ശക്തമാക്കും. ഈ മാസം 23ന് നിയമസഭാ മാർച്ച്. പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരള യാത്ര ഫെബ്രുവരിയിൽ നടക്കും. സിപിഎം – ബിജെപി…
Read More » -
നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്; സാഗര്‍ ഏലിയാസ് ജാക്കി പറഞ്ഞ ആ ഡയലോഗ് ഇപ്പോള്‍ പറയുന്നത് ട്രംപാണ്; മയക്കുമരുന്ന് കടത്ത് തടഞ്ഞില്ലെങ്കില്‍ കടന്നുകയറിയങ്ങ് ആക്രമിക്കുമെന്ന് ക്യൂബയ്ക്കും കൊളംബിയക്കും അമേരിക്കന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ്
വാഷിംഗടണ്‍: ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ സാഗര്‍ ഏലിയാസ് ജാക്കി പറയുന്ന ഡയലോഗാണ് നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്നത്. വളരെ സൂപ്പര്‍ഹിറ്റായ എസ്.എന്‍.സ്വാമിയുടെ ആ ഡയലോഗാണ് അങ്ങ് അമേരിക്കന്‍ പ്രസിഡന്റു വരെ വേദവാക്യം പോലെ മനസില്‍ കൊണ്ടുനടക്കുന്നത്. അതുകൊണ്ടാണല്ലോ മയക്കുമരുന്നിനെതിരെ ഇടം വലം നോക്കാതെ യുദ്ധാക്രമണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറങ്ങിയിരിക്കുന്നത്. മയക്കുമരുന്ന് കടത്ത് തടഞ്ഞില്ലെങ്കില്‍ ആക്രമിക്കും എന്ന ശക്തായ മുന്നറിയിപ്പാണ് ട്രംപ് കൊളംബിയക്കും ക്യൂബയ്ക്കും അന്ത്യശാസനം മോഡലില്‍ കൊടുത്തിരിക്കുന്നത്. വെനസ്വേലയ്ക്ക് പിന്നാലെ കൊളംബിയയേയും ക്യൂബയേയുമാണ് ട്രംപ് മയക്കുമരുന്ന് കടത്തിന്റെ പേരില്‍ കടുത്ത നടപടിക്ക് വിധേമാക്കാനൊരുങ്ങുന്നതെന്ന് ഈ മുന്നറിയിപ്പിലൂടെ വ്യക്തമാകുന്നു.മയക്കുമരുന്ന് കടത്ത് തടഞ്ഞില്ലെങ്കില്‍ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്. മൂന്ന് പ്രധാന കൊക്കെയ്ന്‍ ഫാക്ടറികള്‍ കൊളംബിയയിലുണ്ട്. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ മയക്കുമരുന്ന് നിര്‍മാണത്തില്‍ പങ്കാളിയെന്നും യുഎസ് പ്രസിഡന്റ് ആരോപിച്ചു. മയക്കുമരുന്ന് കടത്തിന്റെ പേരില്‍ വെനസ്വേലയ്‌ക്കെതിരെ അമേരിക്ക നടത്തിയ ഇടപെടല്‍ മറ്റു രാജ്യങ്ങളിലേക്കും നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.…
Read More »