Newsthen Special
-
ഇതാ വയനാട് ടൗണ്‍ഷിപ്പ്: വിമര്‍ശകരുടെ വായടപ്പിച്ച് എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിലെ നിര്‍മാണ പുരോഗതി പുറത്തുവിട്ട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി; 24 മണിക്കൂറും വിശ്രമമില്ലാത്ത ജോലി; സ്ഥലം കണ്ടെത്താന്‍ പോലും കഴിയാതെ കോണ്‍ഗ്രസിന്റെ 30 വീടുകള്‍ ഇപ്പോഴും ത്രിശങ്കുവില്‍
തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി രണ്ടു ടൗണ്‍ഷിപ്പുകളിലായി നിര്‍മിക്കുന്ന വീടുകളുടെ നിര്‍മാണ പുരോഗതി പുറത്തുവിട്ട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലാണ് ഇതുവരെയുള്ള നിര്‍മാണത്തിന്റെ പുരോഗതി വ്യക്തമാക്കുന്നത്. വയനാട് കോണ്‍ഗ്രസ് എംപിയുടെ നൂറുവീടുകള്‍ ഉള്‍പ്പെടെ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ അതിവേഗം മുന്നോട്ടു പോകുന്നത് എന്നതാണ് പ്രത്യേകത. കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് 30 വീടുകള്‍ നല്‍കുമെന്നു വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെ വീടുകള്‍ക്കായി സ്ഥലം കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ല. സാങ്കേതിക പ്രശ്‌നം കൊണ്ടാണ് വീടു നിര്‍മിക്കാത്തതെന്നു യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പറഞ്ഞു. ഇതിനു പിന്നാലെ അബിന്‍ വര്‍ക്കിയും ഒരു അഭിമുഖത്തില്‍ സര്‍ക്കാരിനെ പഴിച്ചാണു രംഗത്തുവന്നത്. എന്നാല്‍, സര്‍ക്കാര്‍ പണം കൊടുത്താണു ഭൂമി വാങ്ങിയത്. സമാനമായ രീതിയില്‍ സ്ഥലം കണ്ടെത്താന്‍ കോണ്‍ഗ്രസ് വിചാരിച്ചാല്‍ കഴിയുമായിരുന്നു. മുസ്ലിം ലീഗ് അടക്കമുള്ള മറ്റു സംഘടനകളും കത്തോലിക്കാ സഭയും വ്യാപാരി വ്യവസായികളും അടക്കമുള്ളവര്‍ വീടുകള്‍ പൂര്‍ത്തിയാക്കുകയാണ്. ചിലര്‍ വീടുകളുടെ താക്കോലും കൈമാറിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്…
Read More » -
കെഎഫ്‌സി വായ്പത്തട്ടിപ്പ്: പി.വി. അന്‍വറിനു കുരുക്കു മുറുകുന്നു; മറ്റു വരുമാനമില്ലാതെ അഞ്ചു വര്‍ഷത്തിനിടെ 50 കോടിയുടെ ആസ്തി വര്‍ധന; ഇഡിക്കു മുന്നില്‍ മറുപടിയില്ല; ഡ്രൈവറിന്റെ പേരിലടക്കം ദുരൂഹ സാമ്പത്തിക ഇടപാടുകള്‍; പിവിആര്‍ മെട്രോ വില്ലേജില്‍ വന്‍ നിര്‍മിതികള്‍
മലപ്പുറം: കെഎഫ്‌സി വായ്പത്തട്ടിപ്പില്‍ ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ എംഎല്‍എ പി.വി. അന്‍വറിന് കുരുക്ക് മുറുകുന്നു. കെഎഫ്‌സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തരപ്പെടുത്തിയ വായ്പ ദുരുപയോഗം നടത്തിയതായി ഇഡി റെയ്ഡില്‍ കണ്ടെത്തി. അഞ്ച് വര്‍ഷത്തിനിടെ അന്‍വറിന്റെ ആസ്തിയില്‍ അന്‍പത് കോടി രൂപയുടെ വര്‍ധനയുണ്ടായതായും ഇഡി കണ്ടെത്തി. അന്‍വറിന്റെ വീട്ടിലടക്കം ആറിടങ്ങളില്‍ വെള്ളിയാഴ്ച നടത്തിയ റെയ്ഡിലാണ് ഇഡിക്ക് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. അന്‍വറിന്റെ ഡ്രൈവറിന്റെയും ബന്ധുക്കളുടെയും പേരുകളില്‍ തുടങ്ങിയ ബെനാമി സ്ഥാപനങ്ങള്‍ക്കാണ് കെഎഫ്‌സിയില്‍ നിന്ന് പന്ത്രണ്ട് കോടി രൂപ വായ്പ അനുവദിച്ചത്. ഒരേ വസ്തുതന്നെ പണയംവെച്ചാണ് വിവിധ ഘട്ടങ്ങളിലായി ലോണ്‍ അനുവദിച്ചത്. കെഎഫ്‌സിയില്‍ നിന്നെടുത്ത വായ്പകള്‍ പിവിആര്‍ ടൗണ്‍ഷിപ് പദ്ധതിക്കായാണ് ഉപയോഗിച്ചതെന്ന് അന്‍വര്‍ ചോദ്യം ചെയ്യലില്‍ ഇഡിയോട് സമ്മതിച്ചു. 2016ല്‍ 14 കോടി രൂപയായിരുന്നു അന്‍വറിന്റെ ആസ്തി. എന്നാല്‍ 2021ല്‍ ആസ്തി 64 കോടിയിലേക്ക് ഉയര്‍ന്നു. 2015 മുതല്‍ 2020 വരെ മറ്റു വരുമാനമില്ലെന്ന് അന്‍വര്‍ വെളിപ്പെടുത്തിയതിന് വിരുദ്ധമാണ് ഈ കണക്ക്. ഈ…
Read More » -
പുതിയ തൊഴില്‍ കോഡ് നടപ്പാക്കുമ്പോഴും കേരളം തൊഴിലാളി വിരുദ്ധ നിലപാട് കൈക്കൊള്ളില്ല; ട്രേഡ് യൂണിയന്‍ അവകാശങ്ങളില്‍ വെള്ളം ചേര്‍ക്കില്ലെന്നും ശിവന്‍കുട്ടി
തിരുവനന്തപുരം: കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന തൊഴിൽ കോഡ് പരിഷ്കരണങ്ങൾ സംസ്ഥാന സർക്കാർ സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. പുതിയ കോഡുകൾ നടപ്പിലാക്കുമ്പോൾ, കേരളം ഒരു കാരണവശാലും തൊഴിലാളി വിരുദ്ധമായ നിലപാടുകൾ കൈക്കൊള്ളില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. നമ്മുടെ സംസ്ഥാനത്തിന്റെ തനതായ തൊഴിൽ ബന്ധങ്ങളെയും, ട്രേഡ് യൂണിയൻ അവകാശങ്ങളെയും ദുർബലപ്പെടുത്തുന്ന യാതൊരു നീക്കങ്ങളെയും സംസ്ഥാന സർക്കാർ അനുവദിക്കില്ല. തൊഴിൽ നിയമങ്ങളുടെ ലളിതവൽക്കരണം വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കണം. എന്നാൽ, ഇതിന്റെ ഫലം തൊഴിലാളികളുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലായിരിക്കണം. മെച്ചപ്പെട്ട വേതനം, ആരോഗ്യ സുരക്ഷ, സാമൂഹിക സുരക്ഷാ കവറേജ്, മാന്യമായ തൊഴിൽ സാഹചര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനാണ് കേരളം പ്രാമുഖ്യം നൽകുക. കേന്ദ്ര കോഡുകൾക്ക് അനുസൃതമായി സംസ്ഥാന ചട്ടങ്ങൾ രൂപീകരിക്കുന്ന കാര്യം സംസ്ഥാനത്തെ എല്ലാ പ്രമുഖ ട്രേഡ് യൂണിയനുകൾ, വ്യവസായ മേഖല പ്രതിനിധികൾ എന്നിവരുമായി ചർച്ച ചെയ്യും. നിലവിലുള്ളതോ പുതിയതോ ആയ ഒരു വ്യവസ്ഥയും കേരളത്തിലെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയെയും തൊഴിൽപരമായ അവകാശങ്ങളെയും പ്രതികൂലമായി…
Read More » -
വൈഭവ് പവര്‍പ്ലേ ബാറ്റര്‍; ഇറക്കേണ്ടെന്നു തീരുമാനിച്ചത് താന്‍: വിവാദങ്ങള്‍ക്കിടെ മറുപടിയുമായി ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ; ഇറക്കിയ അശുതോഷ് ‘പൂജ്യ’നായി മടങ്ങി; അവസാന ഓവറിലെ നാലു റണ്‍സ് എടുക്കാനാന്‍ കഴിയാത്തതിനു വിശദീകരണമില്ല
ദോഹ: റൈസിങ് സ്റ്റാര്‍സ് ഏഷ്യാകപ്പിലെ ഇന്ത്യ ബംഗ്ലദേശ് സെമി ഫൈനലില്‍ സൂപ്പര്‍ ഓവറിലേക്കു മത്സരം നീണ്ടപ്പോള്‍ വൈഭവ് സൂര്യവംശിയെ ബാറ്റിങ്ങിന് ഇറക്കേണ്ടെന്നു തീരുമാനിച്ചത് താനായിരുന്നെന്ന് ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ. സൂപ്പര്‍ ഓവറില്‍ ഇന്ത്യ ദയനീയ തോല്‍വി വഴങ്ങിയതിനു പിന്നാലെ വൈഭവിനെ കളിപ്പിക്കാത്തതിന്റെ കാരണങ്ങളും ജിതേഷ് വിശദീകരിച്ചു. സൂപ്പര്‍ ഓവറില്‍ ജിതേഷ് ശര്‍മയും രമണ്‍ദീപ് സിങ്ങുമായിരുന്നു ഇന്ത്യയ്ക്കായി കളിക്കാനിറങ്ങിയത്. ആദ്യ പന്തില്‍ ജിതേഷ് ശര്‍മ പുറത്തായപ്പോള്‍ അശുതോഷ് ശര്‍മ പിന്നാലെയിറങ്ങി. രണ്ടാം പന്തില്‍ അശുതോഷും ഔട്ടായതോടെ ഇന്ത്യ ‘പൂജ്യത്തിന്’ ബാറ്റിങ് അവസാനിപ്പിക്കേണ്ടിവന്നു. സെമി ഫൈനലില്‍ 15 പന്തില്‍ 38 റണ്‍സെടുത്ത വൈഭവ്, പവര്‍പ്ലേയിലാണ് കൂടുതല്‍ തിളങ്ങുന്നതെന്നാണ് ജിതേഷിന്റെ ന്യായീകരണം. ഡെത്ത് ഓവറില്‍ മികച്ചുനില്‍ക്കുന്ന അശുതോഷിനെയും രമണ്‍ദീപിനെയും വിശ്വസിക്കാനായിരുന്നു തന്റെ തീരുമാനമെന്നും ജിതേഷ് ശര്‍മ പ്രതികരിച്ചു. ”ഇന്ത്യന്‍ ടീമില്‍ വൈഭവും പ്രിയന്‍ഷുമാണ് പവര്‍പ്ലേ ഓവറുകളിലെ വിദഗ്ധര്‍. ഡെത്ത് ഓവറുകളുടെ കാര്യമെടുത്താല്‍ അശുതോഷും രമണ്‍ദീപുമാണു തകര്‍ത്തടിക്കുന്നത്. സൂപ്പര്‍ ഓവറിലെ ലൈനപ്പ് ടീമിന്റെ തീരുമാനമാണ്. അതില്‍ അന്തിമ…
Read More » -
പോലീസുകാരനില്‍ നിന്ന് 4 ലക്ഷം തട്ടി; പാലാരിവട്ടം എസ്‌ഐക്കെതിരേ കേസ്; കൊച്ചിയിലെ സ്പായില്‍നിന്ന് മാലമോഷ്ടിച്ചെന്ന ആരോപിച്ച് ഭീഷണിപ്പെടുത്തി
കൊച്ചി: കൊച്ചിയിലെ സ്പായില്‍ നിന്ന് മാല മോഷ്ടിച്ചെന്ന് ആരോപിച്ച് സിപിഒയെ ഭീഷണിപ്പെടുത്തി പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ പണം തട്ടിയെന്ന് പരാതി. മോഷണ വിവരം ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തി നാലുലക്ഷം രൂപ എസ്ഐ കൈക്കലാക്കിയെന്നാണ് കേസ്. സംഭവത്തില്‍ സ്പാ നടത്തുന്ന യുവതിയെയടക്കം മൂന്നുപേരെ പ്രതി ചേര്‍ത്തു. നവംബര്‍ എട്ടിനാണ് സിപിഒ സ്പായിലെത്തി മടങ്ങിയത്. ഇതിന് പിന്നാലെ സ്പാ നടത്തുന്ന രമ്യ പൊലീസുകാരനെ വിളിക്കുകയും തന്‍റെ മാല നഷ്ടമായെന്നും അത് പൊലീസുകാരന്‍ എടുത്തുകൊണ്ട് പോയതാണെന്ന് ആരോപിക്കുകയും ചെയ്തു. വൈകാതെ പാലാരിവട്ടം എസ്ഐ, സിപിഒയെ വിളിക്കുകയും മാല മോഷ്ടിച്ചതും സ്പായിലെത്തിയതും ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. കേസില്‍ എസ്ഐക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.
Read More » -
കൊച്ചിയില്‍ ചാക്കില്‍ പൊതിഞ്ഞ് സ്ത്രീയുടെ മൃതദേഹം; സ്ഥലമുടമ പിടിയില്‍
കൊച്ചി: കോന്തുരുത്തിയിലെ വീട്ടുവളപ്പില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മാലിന്യം ശേഖരിക്കാനെത്തിയ ഹരിത കര്‍മ സേനാംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ സ്ഥലമുടമ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാക്ക് ചോദിച്ച് ജോര്‍ജ് പുലര്‍ച്ചെ അയല്‍വീടുകളില്‍ എത്തിയിരുന്നുവെന്നും മദ്യലഹരിയിലായിരുന്നുവെന്നും അയല്‍വാസികള്‍ വെളിപ്പെടുത്തി. മരിച്ച സ്ത്രീയുടെ ഫോട്ടോ പൊലീസ് അയല്‍വാസികളെ കാണിച്ചുവെങ്കിലും ആരും തിരിച്ചറിഞ്ഞിട്ടില്ല. മലയാളിയല്ലെന്നാണ് പ്രാഥമിക നിഗമനം. രാവിലെ വീട്ടിലെത്തിയപ്പോള്‍ ഗേറ്റ് തുറന്ന് കിടക്കുകയായിരുന്നുവെന്നും തലമുതല്‍ അരവരെയും പ്ലാസ്റ്റിക് കവറിട്ട് മൂടിയ നിലയിലും ശേഷം ഭാഗം നഗ്നമായ നിലയിലുമായിരുന്നു മൃതദേഹം കണ്ടെത്തിയതെന്നും ഹരിത കര്‍മ സേനാംഗം വെളിപ്പെടുത്തി. താനൊന്നും ചെയ്തിട്ടില്ലെന്നും ഇതെങ്ങനെ ഇവിടെ എത്തിയെന്ന് അറിയില്ലെന്നുമാണ് ജോര്‍ജ് പറഞ്ഞതെന്നും ഹരിത കര്‍മ സേനാംഗങ്ങള്‍ മനോരമന്യൂസിനോട് പറഞ്ഞു.
Read More » -
നാല് തൊഴില്‍ ചട്ടങ്ങള്‍ പ്രാബല്യത്തില്‍; ഗിഗ് വര്‍ക്കര്‍മാര്‍ക്ക് സാര്‍വത്രിക സുരക്ഷാ പരിരക്ഷ, എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധിത നിയമന ഉത്തരവ്; മിനിമം വേതനം, സയമബന്ധിതമായ ശമ്പള വിതരണം
ന്യൂഡല്‍ഹി: തൊഴില്‍ നിയമങ്ങളില്‍ നിര്‍ണായകമായ പരിഷ്‌കരണങ്ങള്‍ നടത്തിക്കൊണ്ട് സര്‍ക്കാര്‍ നാല് തൊഴില്‍ച്ചട്ടങ്ങള്‍ (ലേബര്‍ കോഡ്) വിജ്ഞാപനം ചെയ്തു. തൊഴില്‍ രംഗത്ത് പുതിയ പരിഷ്‌കരണങ്ങള്‍ക്ക് തുടക്കമിടുന്നതാണിത്. ഗിഗ് വര്‍ക്കര്‍മാര്‍ക്ക് സാര്‍വത്രിക സാമൂഹികസുരക്ഷ പരിരക്ഷ, എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധിത നിയമന ഉത്തരവ്, നിയമപ്രകാരമുള്ള മിനിമം വേതനം, സമയബന്ധിതമായ ശമ്പള വിതരണം എന്നിവ ഉറപ്പുവരുത്തുന്നതാണ് നാല് തൊഴില്‍ ചട്ടങ്ങള്‍. 2019ലെ വേതനച്ചട്ടം(കോഡ് ഓഫ് വേജസ്), 2020-ലെ വ്യവസായ ബന്ധച്ചട്ടം (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ്) 2020-ലെ സാമൂഹിക സുരക്ഷാചട്ടം( കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി), 2020-ലെ ജോലി സംബന്ധമായ സുരക്ഷ, ആരോഗ്യ, പ്രവര്‍ത്തന സാഹചര്യം എന്നിവ സംബന്ധിച്ചചട്ടം( ഒക്കുപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിങ് കണ്ടീഷന്‍സ്) എന്നിവയാണ് ചട്ടങ്ങള്‍. നിലവിലുള്ള 29 വ്യത്യസ്തചട്ടങ്ങള്‍ക്ക് പകരമായാണ് ഏകീകൃത തൊഴില്‍ച്ചട്ടം. സ്ത്രീകള്‍ക്ക് വിപുലമായ അവകാശങ്ങളും സുരക്ഷയും പരിഷ്‌കരണത്തിന്റെ ഭാഗമാണ്. സുരക്ഷാ ക്രമീകരണങ്ങളോടെ സ്ത്രീകള്‍ക്ക് രാത്രികാല ഷിഫ്റ്റ് ജോലി അനുവദിക്കും. 40 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാര്‍ഷിക ആരോഗ്യ പരിശോധന, രാജ്യം മുഴുവന്‍…
Read More » -
വീണ്ടും ഇന്ത്യയ്ക്ക് ആഘാതമായി ആകാശദുരന്തം ; തേജസ് വിമാനം തകര്‍ന്നതില്‍ ഞെട്ടി ഇന്ത്യക്കാര്‍ ; അട്ടിമറിയുണ്ടോ എന്ന ഭീതിയില്‍ രാജ്യം ; അപകടം അട്ടിമറിയാണോ എന്ന് വ്യോമസേന അന്വേഷിക്കും
ദുബായ്: ദുബായിലെ എയര്‍ ഷോയ്ക്കിടെ ഇന്ത്യന്‍ വിമാനം തേജസ് തകര്‍ന്നുവീണതില്‍ ഞെട്ടി ഇന്ത്യ. അഹമ്മദാബാദ് ആകാശദുരന്തത്തിന്റെ ആഘാതം വിട്ടൊഴിയും മുന്‍പുണ്ടായ തേജസ് വിമാനദുരന്തം ഇന്ത്യയ്ക്ക് താങ്ങാനാവാത്തതാണ്. എന്തെങ്കിലും അട്ടിമറി അപകടത്തിന് പിന്നിലുണ്ടോയെന്ന ഭീതിയിലാണ് ഇന്ത്യ. അഭ്യൂഹങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അപകടം അട്ടിമറിയാണോ എന്ന് വ്യോമസേന അന്വേഷിക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇന്നലെ ദുബായിയില്‍ എയര്‍ഷോയ്ക്കിടെയാണ് ഇന്ത്യയെ ആകെ കണ്ണീരിലാഴ്ത്തിയ ആകാശദുരന്തമുണ്ടായത്. തേജസ് വിമാനം തകര്‍ന്നുവീണതില്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞു ഇന്ത്യന്‍ വ്യോമസേന. വിമാനദുരന്തത്തില്‍ വീരമൃത്യു വരിച്ച ഹിമാചല്‍ പ്രദേശ് കംഗ്ര സ്വദേശിയായ വ്യോമസേന വിംഗ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന്റെ ഭൗതികശരീരം ഇന്ന് ഡല്‍ഹിയിലെത്തിക്കും. ദുരന്തത്തിന്റെ കാരണത്തെ സംബന്ധിച്ച് വിശദാന്വേഷണം നടത്തുമെന്ന് വ്യോമസേന വ്യക്തമാക്കി. അപകടം സംബന്ധിച്ച് ചില വിവരങ്ങള്‍ പുറത്തുവരുന്നുണ്ടെങ്കിലും അതൊന്നും തന്നെ വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിന് പിന്നില്‍ അട്ടിമറി ഉണ്ടോ എന്നതില്‍ പരിശോധന തുടരുന്നതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. സംഭവത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും സംയുക്ത സൈനിക…
Read More »

