Newsthen Special

  • ആരൊക്കെയോ കാത്തിരിക്കുന്ന കയ്യൊപ്പ്; ആരെയോ കാത്തിരിക്കുന്ന ആരോ; രഞ്ജിത്തിന്റെ കയ്യൊപ്പും ആരോയും ഒരു തുടര്‍ച്ചയാണ്; മനോഹരമായ ഒരു തുടര്‍ച്ച

    കയ്യൊപ്പിലെ ബാലനെന്ന ബാലചന്ദ്രന്റേയും പത്മയുടേയുമൊക്കെ ഒരു തുടര്‍ച്ചയല്ലേ സത്യത്തില്‍ ആരോ എന്ന രഞ്ജത്ത് സിനിമ. ആണെന്ന് തോന്നിപ്പോകുന്ന ഒരുപാട് ഫ്രെയമുകളും സാധ്യതകളും ആരോയില്‍ രഞ്ജിത് ചേര്‍ത്തുവെച്ചിട്ടുണ്ട്. കയ്യൊപ്പിലെ ബാലന്റെ പുസ്തകങ്ങള്‍ നിറഞ്ഞ മുറിയോട് ഏറെ സാമ്യമുണ്ട് ആരോ എന്ന കൊച്ചു ചിത്രത്തിലെ ശ്യാമപ്രസാദിന്റെ വീട്ടിലെ മുറിക്ക്. കയ്യൊപ്പില്‍ ബാലന്‍ അവസാന യാത്രക്കൊരുങ്ങും മുന്‍പ് മഴ പെയ്യുന്നുണ്ട്. ആരോയിലും ഒരു അവസാനയാത്രയുടെ തുടക്കത്തില്‍ മഴ തിമര്‍ത്തുപെയ്യുന്നുണ്ട്. ബാലന് എഴുതാന്‍ സാധിക്കാതെ അസ്വസ്ഥനായി പേജുകള്‍ എഴുതിയ ശേഷം കീറിയെറിയുന്ന റൈറ്റേഴ്‌സ് ബ്ലോക്കിനെ ഓര്‍മിപ്പിച്ച അതേ മാനസികാവസ്ഥ ശ്യാമപ്രസാദിന്റെ കഥാപാത്രത്തിനുമുണ്ടാകുന്നുണ്ട്. കയ്യൊപ്പിലും ആരോയിലും ഓട്ടോറിക്ഷ ബാലനേയും ശ്യാമപ്രസാദിനേയും കൊണ്ടുപോകാനെത്തുന്നതും കൗതുകസാദൃശ്യമായി തോന്നി. അതിലെല്ലാമുപരി കാത്തിരിപ്പാണ് കയ്യൊപ്പിന്റെ ക്ലൈമാക്‌സ് എങ്കില്‍ ആരോ എന്ന ചിത്രം ആ കാത്തിരിപ്പിന്റെ ഒരു എക്‌സ്്റ്റന്‍ഷന്‍ ആണെന്ന് പറയാം. കയ്യൊപ്പില്‍ ഒരിക്കലും എത്താത്ത ബാലചന്ദ്രനെന്ന ബാലനെ കാത്ത് അയാള്‍ക്കേറെ പ്രിയപ്പെട്ട പത്മയും കിളിപ്പാട്ട് പബ്ലിക്കേഷന്‍സിലെ ശിവദാസനും ലളിതയും ഓപ്പറേഷന്‍ തീയറ്ററിലേക്ക് കയറാന്‍ പൈസയടക്കാന്‍…

    Read More »
  • ഇത്തരം ജോലികള്‍ക്ക് തൊഴില്‍രഹിതരായ നമ്മുടെ യുവതലമുറയെ വിളിക്കൂ; അവര്‍ ചെയ്യും ഭംഗിയായി; ആലപ്പുഴയ്ക്ക് കൊടുക്കാം ഒരു കയ്യടി

    തൃശൂര്‍: ലക്ഷക്കണക്കിന് തൊഴില്‍രഹിതരായ യുവതലമുറയെ എസ്‌ഐആര്‍ പോലുള്ള കാര്യങ്ങള്‍ ചെയ്യാനേല്‍പ്പിച്ചാല്‍ കൃത്യസമയത്തിനേക്കാള്‍ മുന്‍പ് വ്യക്തമായി പാളിച്ചകളില്ലാതെ അവരത് ചെയ്ത് തീര്‍ക്കുമായിരുന്നു. ഇനിയെങ്കിലും ഇത്തരം ചുമതലകള്‍ നമ്മുടെ നാട്ടിലെ തൊഴില്‍രഹിതരായവരെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കില്‍…. സര്‍ക്കാര്‍ ജോലിക്കാരെയും അധ്യാപകരേയും ഇലക്ഷന്‍കാലത്തും സെന്‍സസിനുമൊക്കെ വിളിക്കുന്നതിന് പകരം അത്തരം ജോലികള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഒരു ജോലിക്കായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരെ ഏല്‍പ്പിക്കുക. അവര്‍ക്കത് ചെയ്തു തീര്‍ക്കാനാവശ്യമായ ഒന്നോ രണ്ടോ ക്ലാസുകളോ ട്രെയ്‌നിംഗോ നല്‍കിയാല്‍ അവരത് ഭംഗിയായി പൂര്‍ത്തിയാക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ ഇപ്പോള്‍ അവര്‍ ചെയ്യേണ്ട ജോലികള്‍ ചെയ്യാന്‍ സാധിക്കാതെയാണ് എസ്‌ഐആര്‍ ഫോമും കൊണ്ട് നാടുചുറ്റാനിറങ്ങുന്നത്. കേരളത്തിലെ തൊഴില്‍ രഹിതരെ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തിയാല്‍ അവര്‍ക്കതൊരു ചെറിയ വരുമാനവും ഒരു ജോലിയുടെ എക്‌സ്പീരിയന്‍സുമാകും. വോട്ടര്‍പട്ടികയുമായും സെന്‍സസുമായും അധ്യാപകരേയും സര്‍ക്കാര്‍ ജീവനക്കാരേയും വഴിയിലേക്കിറക്കിവിട്ട് സ്‌കൂളുകളിലെ ക്ലാസുകള്‍ മുടക്കുന്ന, സര്‍ക്കാര്‍ ഓഫീസുളിലെ ഫയലുകളെ കട്ടപ്പുറത്തു കയറ്റുന്ന ഈ രീതി മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഏതെങ്കിലും ആവശ്യത്തിന് സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്ന…

    Read More »
  • വിമതവധം കഥകളിയല്ല സിപിഎമ്മിന്റെ കളിയാണ്; വിമതനായി മത്സരിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ മാത്രം കളിക്കിറങ്ങുക; മരിക്കാന്‍ തയ്യാറാണെങ്കില്‍ മാത്രം മത്സരിക്കുക: കൊലക്കത്തികള്‍ റെഡിയാണ്

    പാലക്കാട് : ബാലിവധം കഥകളി പോലൊരു കഥകളിയല്ല വിമതവധം – അത് സിപിഎമ്മിന്റെ ഒരു കളിയാണ്. നല്ല ഒന്നാന്തം ചവിട്ടുനാടകം. കൊന്ന് കീറി മണ്ണിനടിയിലേക്ക് ചവിട്ടിത്താഴ്ത്തുന്ന നല്ല ഒന്നാന്തരം ചവിട്ടുനാടകം. തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിക്കാന്‍ ഇറങ്ങും മുന്‍പ് ഓര്‍ക്കുക, ജീവനില്‍ വലിയ കൊതിയൊന്നുമില്ലെങ്കില്‍ മാത്രം വിമതപ്പോരിനിറങ്ങുക. കാരണം വിമതരെ വകവരുത്താന്‍ കൊലക്കത്തികള്‍ റെഡിയാണ്. പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്നവരെ സ്വധീനിച്ച് മത്സരരംഗത്തു നിന്ന് മാറ്റുന്നതൊക്കെ പഴങ്കഥ. ഔട്ട് ഡേറ്റഡ്. ഇപ്പോള്‍ ഒറ്റ ഡയലോഗേ അത്തരം വിമതന്‍മാരോടും സ്വതന്ത്രന്‍മാരോടും സിപിഎം പറയുന്നുള്ളു – കാച്ചിക്കളയും…ഒരു കുഞ്ഞുപോലുമറിയാതെ നീയൊക്കെ ഇറച്ചിയില്‍ മണ്ണുപറ്റിക്കിടക്കും….. ഏറ്റവുമൊടുവില്‍ അട്ടപ്പാടിയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ സിപിഎം ഏരിയ സെക്രട്ടറിക്ക് നേരെ സിപിഎം നേതാവിന്റെ വധഭീഷണി വന്നിരിക്കുന്നു. പാര്‍ട്ടിക്കെതിരെ മത്സരിച്ചാല്‍ കൊല്ലുമെന്നാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. നാമനിര്‍ദ്ദേശപത്രിക പിന്‍വലിച്ചില്ലെങ്കല്‍ തട്ടിക്കളയുമെന്ന് ഭീഷണി മുഴക്കുമ്പോള്‍ ജീവനില്‍ അല്‍പം കൊതിയും പേടിയുമുള്ളവര്‍ ഇടംവലം നോക്കാതെ പത്രിക പിന്‍വലിക്കും. കാരണം ഭീഷണിപ്പെടുത്തുന്നത് സിപിഎം ആണെന്നതുകൊണ്ടുതന്നെ. ടി.പി.ചന്ദ്രശേഖരനേറ്റ…

    Read More »
  • ഏഴാമന്‍ സെനുരാന്‍ ദക്ഷിണാഫ്രിക്കയുടെ എമ്പുരാന്‍; ഇന്ത്യന്‍ വംശജന്റെ വിജയഗാഥ; നാഗപട്ടണത്തുണ്ട് സെനുരാന്റെ ബന്ധുക്കള്‍; കൂട്ടുകാരുടെ പ്രിയപ്പെട്ട സണ്ണി

    ഗുവാഹത്തി : തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് ടിവിയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരം കണ്ടുകൊണ്ടിരുന്ന ആ വീട്ടുകാര്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ദിനത്തിലെ ബാറ്റിംഗ് അടിച്ചുകയറുമ്പോള്‍ ആര്‍പ്പുവിളിച്ചു, കയ്യടിച്ചു. ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചുപരത്തുന്നത് കാണുമ്പോള്‍ ഇവരെന്തിന് കയ്യടിക്കുന്നു, ആര്‍പ്പുവിളിക്കുന്നു എന്ന് തൊട്ടപ്പുറത്തെ വീട്ടുകാര്‍ സംശയിച്ചു. അതിനുള്ള ഉത്തരം അപ്പോള്‍ ബാറ്റിംഗ് ക്രീസില്‍ ആടിത്തിമര്‍ത്ത് പൂണ്ടുവിളയാടുകയായിരുന്നു – സെനുരാന്‍ മുത്തുസ്വാമി. അഥവാ ദക്ഷിണാഫ്രിക്കയുടെ എമ്പുരാന്‍. ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ തണ്ടെല്ലുറപ്പോടെ നിവര്‍ന്നുനില്‍ക്കാന്‍ കഴിയുന്ന സ്‌കോര്‍ സമ്മാനിച്ചാണ് ഇന്ത്യന്‍ വംശജനായ സെനുരാന്‍ മുത്തുസ്വാമി ക്രീസ് വിട്ടത്. 1994ല്‍ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ ഇന്ത്യന്‍ വംശജരായ മുത്തുസാമിയുടെയും വാണിയുടെയും മകനായാണ് സെനുരാന്‍ ജനിച്ചത്. തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് മുത്തുസാമിയുടെ മാതാപിതാക്കളുടെ ബന്ധുക്കള്‍ ഇപ്പോഴുമുണ്ട്. അവരുമായി ഇപ്പോഴും കുടുംബം അടുത്ത ബന്ധം പുലര്‍ത്തുന്നു. ടിവിയില്‍ തങ്ങളുടെ മുത്തുസ്വാമിയെന്ന മുത്തുഅണ്ണന്റെ മകന്‍ അടിച്ചു കളിക്കുന്നത് കാണുമ്പോള്‍ അവരെങ്ങിനെ ആര്‍പ്പുവിളിക്കാതിരിക്കും, എങ്ങിനെ കയ്യടിക്കാതിരിക്കും. ഇന്ത്യന്‍ വംശജനെങ്കിലും രണ്ടാം ദിനത്തില്‍ ഇന്ത്യയെ മൂലക്കിരുത്തിയതും ഈ ഇന്ത്യന്‍…

    Read More »
  • ചെങ്കോട്ട സ്‌ഫോടനം: ഡോക്ടര്‍മാര്‍ റഷ്യന്‍ ആയുധം വാങ്ങി; സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഫ്രീസര്‍; ബോബുകള്‍ നിര്‍മിക്കാന്‍ പ്രത്യേക ശൃംഖല; ബോംബ് നിര്‍മാണത്തിനുള്ള ക്ലാസുകള്‍ കിട്ടിയത് തുര്‍ക്കിയില്‍നിന്നെന്നും അന്വേഷണ സംഘം

    ലക്‌നൗ: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാര്‍ റഷ്യന്‍ ആയുധം വാങ്ങിയെന്നും സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാനായി ഫ്രീസര്‍ വാങ്ങിയെന്നും റിപ്പോര്‍ട്ട്. അറസ്റ്റിലായ ഡോ. മുസമ്മില്‍, ഡോ. ഷഹീന്‍, ഡോ. അദീല്‍, അമീര്‍ എന്നിവരുമായി ബന്ധപ്പെട്ട് ആയുധങ്ങള്‍ ശേഖരിക്കുന്നതിനും സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കുന്നതിനുമുള്ള സങ്കീര്‍ണ്ണമായ ഒരു ശൃംഖലയുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വെളിപ്പെട്ടത്. ഡോ. ഷഹീനുമായി ബന്ധമുള്ള ഒരാള്‍ വഴി മുസമ്മില്‍ 5 ലക്ഷം രൂപയ്ക്ക് ഒരു റഷ്യന്‍ അസോള്‍ട്ട് റൈഫിള്‍ വാങ്ങിയിരുന്നു. പിന്നീട് ഡോ. അദീലിന്റെ ലോക്കറില്‍നിന്ന് ഈ ആയുധം കണ്ടെടുത്തിരുന്നു. മറ്റൊരു റഷ്യന്‍ നിര്‍മിത റൈഫിളായ എകെ ക്രിങ്കോവ്, ഒരു ചൈനീസ് സ്റ്റാര്‍ പിസ്റ്റള്‍, ഒരു ബെറെറ്റ പിസ്റ്റള്‍, ഏകദേശം 2,900 കിലോ സ്‌ഫോടകവസ്തുക്കളുടെ അസംസ്‌കൃത വസ്തുക്കള്‍ എന്നിവ നേരത്തേ ഫരീദാബാദില്‍നിന്ന് പിടിച്ചെടുത്തിരുന്നു. ഉമറിന്റെ ആവശ്യപ്രകാരം ലക്‌നൗ ആസ്ഥാനമായി പ്രവര്‍ത്തിച്ച ഡോ. ഷഹീന്‍ ആണ് റഷ്യന്‍ അസോള്‍ട്ട് റൈഫിളുകളും ഡീപ് ഫ്രീസറും ക്രമീകരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംശയം ഒഴിവാക്കാന്‍ വിതരണക്കാരുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ്…

    Read More »
  • ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കു മുമ്പ് ക്യാപ്റ്റനായി സഞ്ജു; കേരള ടീമിനെ നയിക്കും; സാലി സാംസണും ടീമില്‍; ഇന്ത്യന്‍ ടീമില്‍ ഇടമുണ്ടാകുമോ എന്നതില്‍ ആശയക്കുഴപ്പം; രണ്ടു മത്സരങ്ങളില്‍ പുറത്തിരുന്നത് തിരിച്ചടി

    തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റില്‍ കേരള ടീമിനെ സഞ്ജു സാംസണ്‍ നയിക്കും. സഞ്ജു നായകനായിട്ടുള്ള പതിനെട്ടംഗ ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെഎസിഎ) പ്രഖ്യാപിച്ചു. സഞ്ജു തന്നെയാണ് ടീമിലെ പ്രധാന വിക്കറ്റ് കീപ്പറും. മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ് എന്നിവരാണ് മറ്റു കീപ്പര്‍മാര്‍. യുവതാരം അഹമ്മദ് ഇമ്രാനാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജുവിന്റെ സഹോദരനും കെഎസിഎലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ക്യാപ്റ്റനുമായ സാലി വി.സാംസണും ടീമിലുണ്ട്. വിഘ്‌നേഷ് പുത്തൂര്‍, രോഹന്‍ എസ്.കുന്നുമ്മല്‍, കെ.എം.ആസിഫ്, നിധീഷ് എം.ഡി. തുടങ്ങിയവരും ടീമിലിടം പിടിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിക്കാനിരിക്കെയാണ് സഞ്ജുവിനെ കേരള ടീമില്‍ ഉള്‍പ്പെടുത്തിയത്. ഡിസംബര്‍ 9 മുതലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പര. ഇന്ത്യന്‍ ട്വന്റി20 ടീമിലെ പ്രധാന വിക്കറ്റ് കീപ്പറായ സഞ്ജു, കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ പ്ലേയിങ് ഇലവനില്‍ പുറത്തായിരുന്നു. രാജ്യാന്തര താരങ്ങള്‍ ആഭ്യന്തര മത്സരങ്ങള്‍ കളിക്കണമെന്ന് ബിസിസിഐ കടുംപിടിത്തം പിടിക്കുന്നതിനിടെയാണ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ സഞ്ജു…

    Read More »
  • യൂറോപ്പിലും ഹമാസിന്റെ രഹസ്യ ശൃംഖല; ആയുധങ്ങള്‍ കണ്ടെത്തി; അന്വേഷണം ചെന്നു മുട്ടിയത് ഹമാസ് ഉദ്യോഗസ്ഥ ബസം നയിമിന്റെ മകന്റെ പക്കല്‍; ഖത്തറില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും മൊസാദ്

    ടെല്‍അവീവ്: യൂറോപ്പിലും ഹമാസിന്റെ രഹസ്യശൃംഖല പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ്. യൂറോപ്പിലുടനീളം പ്രവര്‍ത്തനശൃംഖല വളര്‍ത്തിയെടുക്കുന്ന സംഘത്തില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയതായും മൊസാദ് അവകാശപ്പെടുന്നു. യൂറോപ്പിലെ സുരക്ഷാ സേവനങ്ങളുമായുള്ള സഹകരണത്തിലൂടെ സംശയമുള്ളവരെ അറസ്റ്റ് ചെയ്യാനും ആസൂത്രിത ആക്രമണങ്ങള്‍ തടയാനും സാധിച്ചെന്നും മൊസാദ് പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. ഇസ്രയേലി ജൂത സമൂഹത്തെ ലകഷ്യംവച്ചുള്ള ഗൂഢാലോചനകളാണ് നിലവില്‍ തകര്‍ത്തതായി രഹസ്യാന്വേഷണ ഏജന്‍സി പറയുന്നത്. ജര്‍മ്മനി, ഓസ്ട്രിയ എന്നീ രാജ്യങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഓസ്ട്രിയയിലെ ഡിഎസ്എന്‍ സുരക്ഷാ സംഘം ഹമാസ് ഗ്രൂപ്പിന്റേതെന്ന് കരുതുന്ന കൈത്തോക്കുകളും സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം ചെന്നെത്തി നിന്നത് മുതിര്‍ന്ന ഹമാസ് രാഷ്ട്രീയ ബ്യൂറോ ഉദ്യോഗസ്ഥനായ ബസ്സം നായിമിന്റെ മകന്‍ മുഹമ്മദ് നായിമിനടുത്താണ്. ഗാസയിലെ മുതിര്‍ന്ന ഹമാസ് നേതാവായ ഖലീല്‍ അല്‍-ഹയ്യയുമായി അടുത്ത ബന്ധമുള്ളയാളാണ് ബസ്സം നായിം. അതേസമയം അന്താരാഷ്ട്ര തലത്തിലെ പ്രതിച്ഛായ സംരക്ഷിക്കാനായി ഹമാസ് നേതാക്കള്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണെന്ന് മൊസാദ് പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ ഖത്തറില്‍ വെച്ച് മുഹമ്മദ്…

    Read More »
  • ബൈജൂസിന് കനത്ത തിരിച്ചടി; 8,900 കോടി രൂപ ഉടന്‍ നല്‍കണമെന്ന് അമേരിക്കന്‍ കോടതി; കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പ് ശ്രമങ്ങളും ഇനി നടക്കില്ല; വായ്പ ലഭിച്ച പണം അനധികൃതമായി രാജ്യത്തിനു പുറത്തേക്കു കടത്തിയെന്നും കണ്ടെത്തല്‍

    ന്യൂയോര്‍ക്ക്: ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന് അമേരിക്കന്‍ കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. കമ്പനിയുടെ അമേരിക്കന്‍ ഉപസ്ഥാപനമായ ബി.വൈ.ജെ.യു.എസ്. ആല്‍ഫ 107 കോടി ഡോളര്‍ ഗ്ലാസ് ട്രസ്റ്റിനുനല്‍കാന്‍ ബാധ്യസ്ഥമാണെന്ന് യുഎസ് കോടതി ഉത്തരവിട്ടു. ഗ്ലാസ് ട്രസ്റ്റ് കമ്പനി നല്‍കിയ ഹര്‍ജിയിലാണ് വിധി. കോടതിയില്‍ ഹാജരാകാനും രേഖകള്‍ സമര്‍പ്പിക്കാനും പല തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ആല്‍ഫ വഴങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡെലാവേര്‍ ബാങ്ക്‌റപ്റ്റ്‌സി കോടതി സ്വമേധയാ ഉത്തരവിറക്കിയത്. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന് യുഎസ് ആസ്ഥാനമായുള്ള വായ്പാ സ്ഥാപനങ്ങള്‍ ഏകദേശം 100 കോടി ഡോളര്‍ വായ്പ നല്‍കിയിരുന്നു. എന്നാല്‍, ബൈജൂസ് ഈ വായ്പയുടെ നിബന്ധനകള്‍ ലംഘിച്ചു എന്നും, 53.3 കോടി ഡോളര്‍ അനധികൃതമായി അമേരിക്കയ്ക്ക് പുറത്തേക്ക് കടത്തി എന്നും കാണിച്ച് വായ്പാദാതാക്കളില്‍ ഒരാളായ ഗ്ലാസ് ട്രസ്റ്റ് ഡെലാവേര്‍ കോടതിയെ സമീപിച്ചു. ഗ്ലാസ് ട്രസ്റ്റിന് അനുകൂലമായ ഒരു ഉത്തരവ് കോടതി ആദ്യം നല്‍കിയിരുന്നു. എന്നാല്‍,…

    Read More »
  • എറിഞ്ഞത് ഒരോവര്‍; വിട്ടുകൊടുത്തത് വെറും രണ്ടു റണ്‍സ്; വീഴ്ത്തിയത് രണ്ടു വിക്കറ്റ്; അബുദാബി ടി10 ക്രിക്കറ്റില്‍ ശ്രീശാന്തിന്റെ മിന്നും പ്രകടനം; കളിയിലെ താരം; പോയിന്റ് ടേബിളില്‍ നാലിലുമെത്തി

    അബുദാബി: അബുദാബി ടി10 ക്രിക്കറ്റ് ലീഗില്‍ മിന്നും പ്രകടനവുമായി മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ്. ശ്രീശാന്ത്. ലീഗില്‍ വിസ്ത റൈഡേഴ്‌സ് ക്യാപ്റ്റനായ ശ്രീശാന്ത്, ആസ്പിന്‍ സ്റ്റാലിയന്‍സിനെതിരായ മത്സരത്തിലാണ് രണ്ടു വിക്കറ്റ് വീഴ്ത്തി തിളങ്ങിയത്. ആറു റണ്‍സിന് വിസ്ത റൈഡേഴ്‌സ് വിജയിച്ച മത്സരത്തില്‍ ശ്രീശാന്ത് തന്നെയാണ് പ്ലെയര്‍ ഓഫ് ദ് മാച്ചും. മത്സരത്തില്‍ ടോസ് നേടിയ വിസ്ത റൈഡേഴ്‌സ്, ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത പത്ത് ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സാണ് വിസ്ത കുറിച്ചത്. 29 റണ്‍സ് നേടി ദക്ഷിണാഫ്രിക്കന്‍ താരം ഡ്വെയ്ന്‍ പ്രിട്ടോറിയസ് ടോപ് സ്‌കോററായപ്പോള്‍, ഫാഫ് ഡുപ്ലെസിസ്, ഉന്‍മുക്ത് ചന്ദ് എന്നിവര്‍ 13 റണ്‍സ് വീതം നേടി. ആസ്പിന്‍ സ്റ്റാലിയന്‍സിനായി സോഹൈര്‍ ഇക്ബാല്‍ മൂന്നു വിക്കറ്റും ബിനുറ ഫെര്‍ണാണ്ടോ, ആഷ്മീദ് നെദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ 85 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആസ്പിന്റെ ഇന്നിങ്‌സ്, 10 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍…

    Read More »
  • രാഗം തിയേറ്റര്‍ നടത്തിപ്പുകാരനെ കൊല്ലാന്‍ ശ്രമിച്ചതിനു പിന്നിലെ ക്വട്ടേഷന്‍ പ്രവാസി വ്യവസായിയുടേത്; അക്രമികള്‍ എത്തിയത് വിശ്വസ്തരുടെ കാറില്‍; സാമ്പത്തിക ഇടപാട് വഷളായി; ആദ്യം ഡ്രൈവറെ വെട്ടി, പിന്നാലെ സുനിലിനെയും; വിവരങ്ങള്‍ പുറത്ത്

    തൃശൂര്‍: തൃശൂരിലെ രാഗം തിയറ്ററിന്റെ നടത്തിപ്പുകാരന്‍ സുനിലിനെ കൊല്ലാന്‍ ശ്രമിച്ചതിനു പിന്നിലെ ക്വട്ടേഷന്‍ പ്രവാസി വ്യവസായിയുടേതെന്ന് സൂചന. കാരണം, പ്രവാസി വ്യവസായിയുടെ തൃശൂരിലെ വിശ്വസ്തരുടെ കാറിലാണ് ഗുണ്ടാസംഘം വന്നത്. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ക്വട്ടേഷനു കാരണം. രാഗം തിയറ്ററിന്റെ നടത്തിപ്പുകാരന്‍ സുനിലിനെ വധിക്കാനായിരുന്നു ശ്രമം. കാറിലെ ഡ്രൈവറെ ആദ്യം വെട്ടി. പിന്നാലെ, സുനിലിനേയും. ഇരുവര്‍ക്കും ഗുരുതരമായ പരുക്കേറ്റു. വന്നത് ഗുണ്ടാസംഘമാണെന്ന് ഉറപ്പായിരുന്നു. കാരണം, സുനിലന് നേരിട്ട് പരിചയമില്ലാത്തവരായിരുന്നു അക്രമം. അപ്പോള്‍ പിന്നെ, ആര് നല്‍കിയ ക്വട്ടേഷന്‍ എന്നതായിരുന്നു ചോദ്യം. ഗുണ്ടകള്‍ വന്ന കാര്‍ പ്രവാസി വ്യവസായിയുടെ തൃശൂരിലെ വിശ്വസ്തരുടേതാണ്. ഒരു വര്‍ഷം മുമ്പ് സുനിലെ ആക്രമിച്ച കേസിലും ഈ വിശ്വസ്തരില്‍ ഒരാള്‍ പ്രതിയായിരുന്നു. കൂട്ടുപ്രതി, പ്രവാസി വ്യവസായിയും. സുനിലും ഈ വ്യവസായിയും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇതേചൊല്ലി, തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ പ്രത്യാഘാതമാകാം ക്വട്ടേഷനെന്ന് സംശയിക്കുന്നു. അക്രമികളായി വന്ന ഗുണ്ടകളെ പിടികൂടാന്‍ പൊലീസിന്റെ ശ്രമം തുടരുന്നു. പ്രവാസികളായ രണ്ടു വ്യവസായികള്‍…

    Read More »
Back to top button
error: