Newsthen Special
-
ട്രംപ് പുറത്താക്കിയവരെ അകത്താക്കി ചൈന; തൊഴില്‍ പരസ്യങ്ങളിലൂടെ പാട്ടിലാക്കിയത് ആയിരങ്ങളെ; വിശ്വാസയോഗ്യമായ കമ്പനികളില്‍ ജോലി നല്‍കി വിരങ്ങള്‍ ചോര്‍ത്തുന്നു; കാഞ്ചി വലിക്കാത്ത യുദ്ധമെന്ന് റോയിട്ടേഴ്‌സ്
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ട്രംപിന്റെയും ഇലോണ്‍ മസ്‌കിന്റെയും നേതൃത്വത്തില്‍ സര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂട്ടമായി പിരിച്ചുവിടുന്നതു മുതലെടുത്ത് ചൈനീസ് ഇന്റലിജന്‍സ്. ഇതു സംബന്ധിച്ച നിര്‍ണായക വിവരങ്ങളാണ് രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ടത്. ജോലി ഒഴിവുകള്‍ സംബന്ധിച്ച വ്യാജ പരസ്യങ്ങളിലൂടെയും കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളിലൂടെയും കടലാസ് കമ്പനികളിലൂടെയും ചൈനീസ് ഇന്റലിജന്‍സുമായി ബന്ധമുള്ള ശൃംഖല പ്രവര്‍ത്തിക്കുന്നെന്നാണു വിവരം. ഇതുമായി ബന്ധപ്പെടുന്നവര്‍ പോലും അറിയാതെ നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുകയാണു ലക്ഷ്യം. സൈബര്‍ സെക്യൂരിറ്റി ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയെന്നത് അമേരിക്കന്‍ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. ആയിരക്കണക്കിനു സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണു ട്രംപ് അധികാരമേറ്റതുമുതല്‍ ജോലി നഷ്ടമായത്. ട്രംപിന്റെ വിശ്വസ്തനും സ്‌പേസ് എക്‌സ് ഉടമയുമായ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ‘ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി’ അല്ലെങ്കില്‍ ഡോജ് ആണ് ജീവനക്കാരുടെ പ്രകടനം വിലയിരുത്തി ജോലിയില്‍നിന്ന് ഒഴിവാക്കുന്നത്. ഇതില്‍ പലരും ദേശീയ സുരക്ഷ, സാങ്കേതികവിദ്യ, ഇന്റലിജന്‍സ് എന്നിവയുമായി ബന്ധപ്പെട്ട നിര്‍ണായക മേഖലകളില്‍ പ്രവര്‍ത്തിച്ചവരാണ്. റോയിട്ടേഴ്‌സിന്റെ കണ്ടെത്തല്‍ അനുസരിച്ചു കാര്യങ്ങള്‍ ലളിതമാണ്- ജോലി പോയ,…
Read More » -
കോടികള്‍ ആവിയായോ? തലയില്‍ കൈവച്ച് ഐപിഎല്‍ ടീം മാനേജ്‌മെന്റുകള്‍; മൂന്നു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ താരങ്ങളുടെ പ്രകടനം ശോകം; നിരാശരാക്കി വെടിക്കെട്ടുകാര്‍; ഈ താരങ്ങള്‍ക്ക് ഇതെന്തുപറ്റി?
ന്യൂഡല്‍ഹി: ഓരോ വര്‍ഷവും ഫ്രാഞ്ചൈസികള്‍ താരങ്ങളെ ടീമിനൊപ്പം ചേര്‍ക്കാര്‍ ചെലവിടുന്നതു കോടികളാണ്. ഇതില്‍ ചിലര്‍ പ്രതീക്ഷയ്‌ക്കൊത്തു തിളങ്ങുമെങ്കില്‍ മറ്റു ചിലര്‍ അമ്പേ നിരാശരാക്കും. ഇതില്‍ പ്രമുഖരും ഉണ്ടെന്നാണു കൗതുകകരം. ഇക്കുറിയും ഐപിഎല്ലില്‍ കോടികള്‍ പോക്കറ്റിലാക്കി ഓരോ ടീമിനൊപ്പം ചേര്‍ന്നവര്‍ എടുത്ത ‘പണി’യുടെ കണക്കുകളാണു പുറത്തുവന്നത്. 1. റിഷഭ് പന്ത്: ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഈ വര്‍ഷത്തെ ലേലംവിളിയില്‍ ഏറ്റവും കൂടുതല്‍പേര്‍ മത്സരിച്ചതു റിഷഭ് പന്തിനെ സ്വന്തമാക്കാനാണ്. ഏറ്റവുമൊടുവില്‍ 27 കോടി രൂപയ്ക്കാണു ലക്‌നൗ റിഷഭിനെ സ്വന്തമാക്കിയത്. പണം വാങ്ങി പോയതല്ലാതെ ബാറ്റിംഗില്‍ തിളങ്ങാന്‍ ഇതുവരെ റിഷഭിനു കഴിഞ്ഞിട്ടില്ല. മൂന്നു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 15 റണ്‍സ് മാത്രം നേടി പിന്നിലാണ് ഈ വെടിക്കെട്ടുകാരന്‍. ലക്‌നൗ വിശ്വസിച്ചേല്‍പിച്ച ക്യാപ്റ്റന്‍സിയിലും ഇതുവരെയുള്ള കളികളില്‍ അമ്പേ പരാജയമാണു റിഷഭ്. ഇതുവരെയുള്ള കളികളിലെ ശരാരശി ആവറേജ് 7.50 മാത്രം. 2. രോഹിത് ശര്‍മ- മുംബൈ ഇന്ത്യന്‍സ് മുന്‍ മുംബൈ ക്യാപ്റ്റനും ഇന്ത്യന്‍ ടീം ക്യാപ്റ്റനുമായ രോഹിത് ശര്‍മ…
Read More » -
ഇക്കുറി കലിപ്പില്ല; പ്രസംഗിക്കുമ്പോള്‍ മൈക്കിലൂടെ അപസ്വരം; അവതാരകയെ അടുത്തുവിളിച്ച് ഉപദേശിച്ച് പിണറായി വിജയന്‍; കാല്‍തൊട്ടു വണങ്ങി അവതാരിക; പൊട്ടിച്ചിരിച്ച് വേദിയിലുള്ളവര്‍
തിരുവനന്തപുരം: പ്രസംഗിക്കുമ്പോള്‍ മറ്റൊരു മൈക്കിലൂടെ അപസ്വരം പുറപ്പെടുവിക്കരുതെന്ന് ഉപദേശിച്ച മുഖ്യമന്ത്രി പി ണറായി വിജയന്റെ കാല്‍തൊട്ടു വണങ്ങി അവതാരക. ശാസ്തമം ഗലം ശ്രീരാമകൃഷ്ണാശ്രമം ആശു പത്രിയുടെ നെട്ടയത്ത് നടന്ന നഴ്‌സിങ് കോളജ് മന്ദിരോദ്ഘാ ടനവേദിയിലാണ് സംഭവം. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ അവതാരക പുറകില്‍ മാറിനില്‍ ക്കുകയായിരുന്നു. അവരുടെ കൈയിലുണ്ടായിരുന്ന കോര്‍ ഡ്യുഡ്‌ലെസ് മൈക്കില്‍നിന്ന് കൈ തട്ടുമ്പോഴുള്ള ശബ്ദം രണ്ടുതവണ ഉയര്‍ന്നു. പ്രസംഗം അവസാനിപ്പിച്ച് കസേരയിലിരുന്ന മുഖ്യമന്ത്രി മറുഭാഗ ത്തുനിന്ന അവതാരകയെ അടുത്തേക്കു ക്ഷണിച്ചു. കൈയില്‍ മൈക്കുമായിവന്ന അവരോടു പ്രസംഗത്തിനിടയിലെ ശബ്ദത്തെക്കുറിച്ച് സൂചിപ്പിച്ച മുഖ്യമന്ത്രി അതൊഴിവാക്കണമെന്നും ആവശ്യപ്പെട്ടു. അനുസരണയോടെ കേട്ടുനിന്ന അവതാരക കുനിഞ്ഞ് അദ്ദേഹത്തിന്റെ കാല്‍തൊട്ടു വണങ്ങി. വേദിയിലുണ്ടായിരുന്നവരെ ചിരിപ്പിച്ച സംഭവമായിരുന്നു ഇത്.
Read More » -
പങ്കാളിയുടെ ആത്മീയ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഉള്ളതല്ല വിവാഹം; ലൈംഗിക ബന്ധം ഒഴിവാക്കിയതിലൂടെ ഭര്‍ത്താവ് ഭാര്യയുടെ ഇഷ്ടങ്ങള്‍ വിലക്കി; നിങ്ങള്‍ക്ക് പറ്റിയത് സന്യാസമെന്നും കോടതി: വിവാഹ മോചനം അനുവദിച്ച ഹൈക്കോടതി വിധി ശ്രദ്ധേയം
കൊച്ചി: ആത്മീയ കാര്യങ്ങളിലടക്കം പങ്കാളിയുടെ താത്പര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരമല്ല വിവാഹമെന്ന് ഹൈക്കോടതി. പങ്കാളിയെ കടുത്ത മാനസിക വിഷമത്തിലേക്ക് നയിക്കുന്ന അവഗ ണനയും സ്‌നേഹക്കുറവും അവകാശ നിഷേധവും ക്രൂരതയ്ക്ക് തുല്യ മാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം.ബി. സ്‌നേഹ ലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. അന്ധവിശ്വാസം പുലര്‍ത്തുകയും അതിനായി നിര്‍ബന്ധിക്കുക യും ചെയ്ത ഭര്‍ത്താവില്‍ നിന്ന് ആയുര്‍വേദ ഡോക്ടറായ യുവതിക്ക് വിവാഹ മോചനം അനുവദിച്ച മു വാറ്റുപുഴ കുടുംബകോടതിയുടെ വി ധി ശരിവച്ചാണ് ഉത്തരവ് 2016ലാ യിരുന്നു ദമ്പതികളുടെ വിവാഹം. പുജകളിലും തീര്‍ത്ഥാടനങ്ങളിലും മുഴുകിയ ഭര്‍ത്താവിന് ലൈംഗിക ബന്ധത്തിലോ കുട്ടികളുണ്ടാകു ന്നതിലോ താത്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണവതിവി വാഹമോചനം തേടിയത്. പി.ജി പഠനം നിഷേധിച്ചെ ന്നും സ്‌റ്റൈപന്റ്‌റ് ദുരുപയോ ഗം ചെയ്‌തെന്നും പരാതിയു ണ്ടായി. ഒരു തവണ വി ഷയം ഒത്തുതീര്‍പ്പായെ ങ്കിലും ഭര്‍ത്താവ് വീണ്ടും അന്ധവിശ്വാസങ്ങളിലേ ക്ക് നീങ്ങി. പരാതിക്കാരി യെ അതിന് നിര്‍ബന്ധി ക്കുകയും ചെയ്തു. ഈ സാ ഹചര്യത്തിലാണ്…
Read More » -
നാട്ടുകാരില്‍നിന്ന് പണപ്പിരിവ്; സ്ഥലവും പാര്‍ട്ടി ഓഫീസും സ്വന്തം പേരില്‍; കോട്ടയത്ത് ഐഎന്‍ടിയുസി ഓഫീസ് നേതാവ് വിറ്റു; പാലക്കാട് ഓഫീസ് പൂട്ടി താക്കോലുമായി പോയി; കോണ്‍ഗ്രസ് നേതാക്കളുടെ അഴിമതി പലവിധം; കണക്കെടുത്ത് തിരിച്ചു പിടിക്കാന്‍ നേതൃത്വം
തിരുവനന്തപുരം: പാര്‍ട്ടിയുടെ സ്വത്തുവകകള്‍ നേതാക്കള്‍ സ്വന്തം പേരിലാക്കുന്നതു വ്യാപകമായതോടെ കണക്കെടുക്കാന്‍ കോണ്‍ഗ്രസ്. ആസ്തികളുടെ കണക്കെടുക്കാന്‍ ഹൈക്കമാന്‍ഡ് സംസ്ഥാന നേതാക്കള്‍ക്കു നിര്‍ദേശം നല്‍കി. ഡിസിസി, ബ്ലോക്ക്, മണ്ഡലം, വാര്‍ഡ് കമ്മിറ്റികള്‍ എന്നിങ്ങനെ ഓരോ തട്ടിലും സ്വന്തമായി ഓഫീസുള്ളവ, വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നവ എന്നിങ്ങനെ വിശദാംശങ്ങള്‍ രേഖപ്പെടുത്തണം. ഓഫീസ് നിര്‍മിക്കാന്‍ ജനങ്ങളില്‍നിന്നു പണം പിരിച്ചശേഷം നേതാക്കള്‍ സ്വന്തം പേരിലേക്കു മാറ്റുന്നെന്നാണ് ആരോപണം. ഇത്തരം സംഭവങ്ങള്‍ക്കെതിരേ വ്യാപക പരാതി ഉയര്‍ന്നതോടെയാണു കര്‍ശന നടപടിക്കു നേതൃത്വം ഇറങ്ങുന്നത്. സാധാരണ ഗതിയില്‍ പാര്‍ട്ടിയുടെ പ്രസിഡന്റിന്റെ പേരിലാണു സ്ഥലവും കെട്ടിടവും വാങ്ങേണ്ടത്. അപ്പപ്പോള്‍ ചുമതലയിലുള്ളവരുടെ പേരിലാകും ആസ്തികള്‍ വാങ്ങുന്നതെങ്കിലും സ്ഥാനം ഒഴിയുന്നതോടെ ബാങ്ക് അക്കൗണ്ട് അടക്കം അടുത്ത ചുമതലക്കാരനു നല്‍കണം. ഇതിനു പകരം വ്യക്തിപരമായി രജിസ്റ്റര്‍ ചെയ്യുന്നെന്നാണു ചൂണ്ടിക്കാട്ടുന്നത്. തട്ടിപ്പ് പെട്ടെന്നു തിരിച്ചറിയാതിരിക്കാന്‍ ചിലര്‍ ട്രസ്റ്റുകള്‍ രൂപീകരിച്ചും സ്ഥലങ്ങള്‍ വാങ്ങി. കരം അടയ്ക്കുന്നതു വ്യക്തിയുടെയോ ട്രസ്റ്റിന്റെയോ പേരിലും. ഇതിനു പകരം പാര്‍ട്ടിയുടെ പേരില്‍ കരമടയ്ക്കാന്‍ കഴിയണമെന്നാണ് എഐസിസി നിര്‍ദേശം. സ്വത്ത്…
Read More » -
പൊലീസ് ഉദ്യോഗസ്ഥനുള്ള ഹൃദ്യമായ യാത്രയയ്പ്പ് : KPOA ജനറൽ സെക്രട്ടറി CR ബിജുവിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വയറലാകുന്നു
ഇലക്ഷൻ ട്രാൻസ്ഫറിൽ കാസാർഗോഡ് ഹോസ്ദുർഗ് ( കാഞ്ഞങ്ങാട് ) SHO ആയി എത്തിയ IP ശ്രീ.ആസാദ് സാറിന് തിരികെ കണ്ണൂർ ജില്ലയിലെ ചക്കരക്കൽ പോലീസ് സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ആയപ്പോൾ സഹപ്രവർത്തകർ നൽകിയ യാത്രയയപ്പിന്റെ ഒരു ഭാഗമാണിത്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ഏറെ മികവുള്ള ഉദ്യോഗസ്ഥനാണ് ആസാദ് സർ. വിശ്രമരഹിതമായി കഠിനാധ്വാനം ചെയ്യും എന്ന് മാത്രമല്ല, ഒപ്പമുള്ളവരെക്കൊണ്ടും മികവോടെ കഠിനാധ്വാനം ചെയ്യിക്കുമെന്നും മാത്രമല്ല, അവരെ ചേർത്ത് നിർത്തുകയും ചെയ്യുന്ന മികച്ച പോലീസ് ഓഫീസർ. ഇത്തരക്കാർ ഒട്ടേറെയുള്ള കേരളത്തിലെ പോലീസ് സേനയിലിലെ ഒരാളാണ് ആസാദ് സർ. പോലീസിംഗ് എന്ന സ്ട്രെസും സ്ട്രെയിനും നിറഞ്ഞ ജോലിയെ എങ്ങനെ അസ്വാദ്യകരമായി മുന്നോട്ട് കൊണ്ടുപോകാമെന്നും, അതിന് തന്നോടൊപ്പമുള്ളവരെ എങ്ങനെ കൂടെ നിർത്താമെന്നും, പൊതുസമൂഹത്തിന് എങ്ങനെ മികച്ച പോലീസ് സേവനം നൽകാമെന്നും സ്വന്തം സർവ്വീസിലൂടെ തെളിയിച്ച വ്യക്തിത്വം. അതിന്റെ പ്രതിഫലനം തന്നെയാണ് സഹപ്രവർത്തകർ നൽകുന്ന ഈ സന്തോഷം പകരുന്ന യാത്രയയപ്പ് രംഗങ്ങൾ. സർവീസ് തുടക്കത്തിൽ സബ് ഇൻസ്പെക്ടറായി ജോലി…
Read More » -
ഉത്തര കൊറിയൻ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ കാമകേളികൾ!!, ഉന്നിനായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്‌ക്വാഡ്,വിചിത്രം ഈ ജന്മം…
ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പ്ലഷർ സ്‌ക്വാഡിനെ കുറിച്ചുള്ള വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് ലോകരാജ്യങ്ങൾ. ഉത്തരകൊറിയയിൽ നിന്ന് രക്ഷപ്പെട്ട യെയോന്മി പാർക്ക് എന്ന യുവതിയാണ് കിമ്മിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. പ്രതിവർഷം കിമ്മിന്റെ കാമകേളികൾക്കായി 25 കന്യകകളായ യുവതികളെ തിരഞ്ഞെടുക്കാറുണ്ടെന്നാണ് വെളിപ്പെടുത്തൽ. പെൺകുട്ടികളുടെ സൗന്ദര്യം, രാഷ്ട്രീയ വിധേയത്വം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്ലഷർ സ്‌ക്വാഡിലേക്കുള്ള കന്യകമാരുടെ തിരഞ്ഞെടുക്കൽ. പ്ലഷർ സ്‌ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ പെൺകുട്ടികളെ മൂന്ന് ഗ്രൂപ്പുകളായി തിരിക്കും.തുടർന്ന് ആദ്യത്തെ രണ്ട് ഗ്രൂപ്പിലുള്ളവർക്ക് പാട്ട്,നൃത്തം,മസാജ് എന്നിവയിൽ പരിശീലനം നൽകും. പ്ലഷർ സ്‌ക്വാഡിലെ ആദ്യ രണ്ട് ഗ്രൂപ്പിലുള്ളവർക്ക് പാട്ടിലും നൃത്തത്തിലും മസാജിലും പരിശീലനം നൽകുമ്പോൾ മൂന്നാമത്തെ ഗ്രൂപ്പിലുള്ളവരുടെ ചുമതല കിമ്മുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്നതാണ്. പുരുഷന്മാരെ ലൈംഗിക ബന്ധത്തിലൂടെ തൃപ്തിപ്പെടുത്താനുള്ള പരിശീലനം ഇവർക്ക് നൽകാറുണ്ട്. ഇത്തരത്തിൽ കന്യകകളെ തിരഞ്ഞെടുക്കുന്നതിനായി ഉന്നിന്റെ കിങ്കരന്മാർ എല്ലാ ക്ലാസ് മുറികളിലും സുന്ദരികളായ പെൺകുട്ടികൾക്കായി തിരച്ചിൽ നടത്തും. തുടർന്ന് അത്തരത്തിൽ കണ്ടെത്തുന്ന പെൺകുട്ടികളുടെ കുടുംബ പശ്ചാത്തലം പരിശോധിക്കും. ഉത്തരകൊറിയയിൽ…
Read More » -
നിഷ്ക്രിയരല്ല പോലീസ് ; നിഷ്ക്രിയരാക്കാനും കഴിയില്ല ” പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജു
ഇന്ന് കേരളത്തിൽ പോലീസിംഗുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചർച്ചകൾ മുഖ്യധാര മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഉയർന്നു വരുന്നുണ്ട്. അതിൽ അവസാനം ഉയർന്ന ചർച്ച ഗുണ്ടാസംഘങ്ങൾ നടത്തുന്ന ആക്രമണങ്ങളാണ്. സാധാരണ ജനങ്ങൾക്ക് നേരേ ഉണ്ടാകുന്ന ആക്രമണവും, ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ആക്രമണങ്ങൾക്കൊപ്പം കുറ്റവാളികളെ നിയന്ത്രിക്കാനോ പിടികൂടാനോ എത്തുന്ന പോലീസ് ഉദ്യോഗസ്ഥന്മാരും ക്രിമിനലുകളാൽ ആക്രമിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടാകുന്നു. ഇത്തരം സംഭവങ്ങൾ വലിയ വാർത്താ പ്രാധാന്യം നേടുകയും ചെയ്യുന്നു. അതിൽ ഇപ്പോൾ കണ്ട ഒരു വേറിട്ട ചർച്ച ഒരു ഗുണ്ടാ തലവൻ തന്നെ ഒരു ചാനലിന്റെ ന്യൂസ് ഡിബേറ്റിൽ പങ്കെടുക്കുന്നതാണ്. “അദ്ദേഹം” ആ ചർച്ചയിൽ ഉയർത്തിയ ഒരു പരാമർശം പോലീസ് പിടിച്ചാൽ അവരെ ഇടിച്ച് തകർക്കാറുണ്ട് എന്നാണ്. ഈ കാലഘട്ടത്തിൽ വസ്തുതയ്ക്ക് നിരക്കാത്ത പരാമർശമായിരുന്നു അത്. കൂലിത്തല്ല്, ഗുണ്ടായിസം തുടങ്ങിയവ നടത്തിവരുന്നവരെ പരിശോധിച്ചാൽ അവർ മറ്റ് പല തരത്തിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളും നടത്തുന്നതായി കാണാം. മയക്കുമരുന്ന് ഉപയോഗിക്കുന്നവരേയും മയക്കുമരുന്ന് കച്ചവടക്കാരേയും കൂട്ടത്തിൽ കാണാം. കൂടുതൽ ആഴത്തിൽ…
Read More »

